അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ യുഎഇ ശ്രമിച്ചു: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങളടങ്ങിയ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇന്റലിജൻസ് കൗൺസിൽ എഴുതിയ റിപ്പോർട്ട് പറയുന്നത്, യു.എ.ഇ വർഷങ്ങളായി – ഒന്നിലധികം പ്രസിഡൻഷ്യൽ ഭരണകൂടങ്ങളിൽ – നിയമവിരുദ്ധമായും നിയമപരമായും യുഎസ് നയം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ്. റിപ്പോർട്ട് വായിച്ച മൂന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാവുന്ന, സ്വാധീനം ചെലുത്തുന്ന ചില നടപടികള്‍ “ചാരവൃത്തിയോട് കൂടുതൽ സാമ്യമുള്ള” പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 2016 മുതൽ ലോബിയിസ്റ്റുകൾക്കായി യുഎഇ 154 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നുണ്ട്. കൂടാതെ, യുഎസ് സർവ്വകലാശാലകൾക്ക് സംഭാവനയായി ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും, റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശകലന വിഭാഗമായ നാഷണൽ ഇന്റലിജൻസ്…

ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനെതിരെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്

ഒരു കുടുംബം സാംസ് ക്ലബില്‍ ഷോപ്പിങ് നടത്തുകയായിരുന്നു. പിതാവും മാതാവും അവരുടെ ആറും രണ്ടും വയസ്സുള്ള കുട്ടികളും. അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ അവരെ പിന്തുടര്‍ന്നു. അവര്‍ ചൈനയില്‍ നിന്ന് വന്നതാണെന്ന് അയാള്‍ അനുമാനിച്ചു. കടയില്‍ എങ്ങുനിന്നോ ഒരു കത്തി കണ്ടുപിടിച്ചു അയാള്‍ ആദ്യം കുട്ടികളുടെ പിതാവിന്റെ കത്തികൊണ്ടു വരഞ് അവിടെ നിന്ന് അപ്രത്യക്ഷനായി. പുറത്തുനിന്നു മൂര്‍ച്ചയുള്ള മറ്റൊരു കത്തിയുമായി അയാള്‍ തിരിച്ചു സാംസ് ക്ലബില്‍ എത്തി ആ ചെറിയ കുടുംബത്തെ വീണ്ടും കണ്ടുപിടിച്ചു. തുടര്‍ന്ന് ഷോപ്പിംഗ് കാര്‍ട്ടിന്റെ മുന്നിലെ ബാസ്‌കറ്റില്‍ ഇരുന്നിരുന്ന രണ്ടു കുട്ടികളെയും അയാള്‍ ആക്രമിച്ചു. ആറു വയസുള്ള കുട്ടിയുടെ മുഖത്ത് വെട്ടിമുറിവേല്‍പ്പിച്ചു . തുടര്‍ന്ന് എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് മറ്റുള്ളവര്‍ ചേര്‍ന്ന് അയാളെ പിടിച്ചു മാറ്റി പോലീസിനെ ഏല്‍പ്പിച്ചു. ആ കുടുംബം ചൈനയില്‍ നിന്ന് വന്നതാണെന്നും ചൈനയില്‍ നിന്ന് കോവിഡ് കൊണ്ടുവന്നവര്‍ ആണെന്നും…

യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്

നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു. അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്. അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211…

അകലെ അസ്തമയം (കവിത)

അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ. നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ ! ഏതോ നിഗൂഢയിടങ്ങളിൽ ആണവ – ബാണം കുതിക്കാനൊരുങ്ങുന്നുവോ – എന്റെ വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ – ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ? പാടില്ല, പാടില്ലായീക്കളി തീക്കളി – വാരി വിതക്കുവാൻ നീയാര് ? – ദൈവമോ ? മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക, മണ്ണല്ലേ ? – നാളെ മടങ്ങേണ്ട താവളം ? വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ വർണ്ണങ്ങളായി വിടരട്ടെ നമ്മളും. ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?

ദക്ഷിണ കൊറിയയിൽ യുഎസ് സൈനിക സാന്നിധ്യത്തെകുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ഉയർത്തുന്ന സൈനിക ഭീഷണിക്ക് കൊറിയൻ പെനിൻസുലയിൽ അമേരിക്കൻ സേനയുടെ ശക്തമായ സാന്നിധ്യം ആവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് പറയാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ദക്ഷിണ കൊറിയയുമായുള്ള യുഎസ് സംയുക്ത സൈനികാഭ്യാസമാണ് പ്രകോപനമുണ്ടാക്കിയതെന്ന് പ്യോങ്‌യാങ് ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ ഉത്തര കൊറിയ പീരങ്കി ഉപയോഗിക്കലും പരീക്ഷണ വിക്ഷേപണ മിസൈലുകളും ഉൾപ്പെടെയുള്ള സൈനികാഭ്യാസങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. ഉത്തരകൊറിയ ഈ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ, അത് മേഖലയിൽ കൂടുതൽ യു എസ് സൈനിക, സുരക്ഷാ സാന്നിധ്യം ഉണ്ടാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ശനിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ ഉത്തര കൊറിയയുടെ ഏറ്റവും മോശമായ ഇത്തരം പ്രവണതകളെ നിയന്ത്രിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കാൻ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് കഴിയും,”…

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സിസിയും പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ചർച്ച ചെയ്തു

കെയ്‌റോ: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി ഈജിപ്ഷ്യൻ പ്രസിഡൻസി പ്രസ്താവനയിൽ അറിയിച്ചു. ഈജിപ്തിലെ ചെങ്കടൽ റിസോർട്ട് നഗരമായ ഷാം എൽ-ഷെയ്‌ഖിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ 27-ാമത് സമ്മേളനത്തിന്റെ (COP27) കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയും സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഈ പ്രതിസന്ധികൾക്ക് രാഷ്ട്രീയ ഒത്തുതീർപ്പിലെത്താനും മേഖലയിലെ വിദേശ കൂലിപ്പടയാളികളുടെയും സൈനികരുടെയും സാന്നിധ്യം അവസാനിപ്പിക്കാനും സിസി ഊന്നൽ നൽകിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു. എത്യോപ്യയുടെ തർക്കത്തിലുള്ള ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ടിന്റെ (GERD) പ്രശ്നത്തെ സംബന്ധിച്ച്, അണക്കെട്ട് നിറയ്ക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിയമപരമായി ബാധ്യതയുള്ള ഒരു കരാറിലെത്തി അതിന്റെ ജലസുരക്ഷ സംരക്ഷിക്കുന്നതിൽ ഈജിപ്തിന്റെ പ്രതിബദ്ധത സിസി വീണ്ടും സ്ഥിരീകരിച്ചു. എല്ലാ കക്ഷികളുടെയും പൊതുതാൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾക്കനുസൃതമായി…

ഡബ്ല്യൂ.എം.സി. ചിക്കാഗോ പ്രൊവിൻസിനു അനുമോദനം: പി.സി. മാത്യു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്) കൈകോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം “ഹോം ഫോർ ഹോംലെസ്സ്” എന്ന പേരിൽ ചിക്കാഗോ പ്രോവിൻസ്‌ തുടങ്ങി വെയ്ക്കുകയും ഇപ്പോൾ പത്തു വീടോളം ചിക്കാഗോ പ്രൊവിൻസ് ദാനം ചെയ്തു കഴിഞ്ഞതായും (വീടുകൾ പണിയാനുള്ള പണം ഡോക്ടർ എം. എസ്. സുനിലിന് കൈമാറിയതായും) പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവർ ഒരു സംയുകത പ്രസ്താവനയിലൂടെ അറിയിച്ചതിന്റ പിന്നാലെയാണ് ചിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത മുൻ റീജിയൻ പ്രെസിഡെന്റ് കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദനങ്ങൾ പ്രോവിന്‍സിനെ അറിയിച്ചത്. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ബീന ജോർജ്, മാത്യൂസ് എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ വിൽ‌സൺ, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവരുടെയും അംഗങ്ങളുടെയും സ്പോണ്‍സര്‍മാരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഈ…

ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

ന്യൂജേഴ്‌സി: കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചു ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് നവംബർ ആറിന് വിപുലമായ പരിപാടികളോടെയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപ്പിറവി ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവകലാകാരന്മാർ ഒരുക്കിയ സംഗീത പരിപാടിയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ശാരീരിക പരിമിതികളെ സ്വതസിദ്ധമായ സുന്ദര ഗാനാലാപനശൈലിയിലൂടെ മറികടന്നു ഈ കലാകാരൻമാർ ഒരുക്കിയ സംഗീതവിരുന്ന് കാണികളുടെ മനം കവർന്നു. ഇവർക്കായി ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച സഹായഹസ്ത പദ്ധതിയിലൂടെ ലഭിച്ച തുക പരിപാടിയിൽ കൈ മാറുകയുണ്ടായി. ആഘോഷദിനങ്ങളുടെ വേദിയിൽ ഭിന്നശേഷിക്കാർക്ക് സഹായമൊരുക്കാൻ സാധിച്ചതിൽ സന്തോഷവും, സഹായമൊരുക്കാൻ അകമഴിഞ്ഞ് സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും ന്യൂജേഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി. ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിൽ വേദിയൊരുങ്ങിയ പ്രോഗ്രാമിൽ വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് ഇക്കുറി കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ…

ചരിത്രം കുറിച്ച് സിഖ് വനിത ജസ്മീത് കൗര്‍ കാലിഫോർണിയ അസംബ്ലിയിലേക്ക്

സാക്രമെന്റൊ (കാലിഫോര്‍ണിയ): കാലിഫോർണിയ ബേക്കേഴ്സ് ഫീല്‍ഡിൽ നിന്നുള്ള ഡോ. ജസ്മീത് കൗർ ബെയ്ന്‍സ് കാലിഫോർണിയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ സിഖ് വനിത കാലിഫോർണിയ അസംബ്ലിയിൽ അംഗമാകുന്നത്. ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി 35th അസംബ്ലി ഡിസ്ട്രിക്ടിക് നിന്ന് മത്സരിച്ച ഇവർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ലറ്റീഷ പെരസിനെയാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങൾക്കും അടിമയാകുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്സ് ഫീൽഡ് റിക്കവറി സർവീസസ് മെഡിക്കൽ ഡയറക്ടറാണ് ഡോ. ജസ്മീത്. ആരോഗ്യ സുരക്ഷ, ശുദ്ധമായ വെള്ളം, ശുദ്ധമായ വായു, ഭവനരഹിതരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുമെന്ന ഉറപ്പാണ് ഇവർ തിരഞ്ഞെടുപ്പിനു മുമ്പു വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങള്‍. ഇന്ത്യയിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ജസ്മീത് പിതാവിന്റെ ബിസിനസിൽ സഹായിക്കുകയും തുടർന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുകയുമായിരുന്നു. അമേരിക്കയിൽ കോവിഡ്-19 വ്യാപകമായപ്പോൾ ആതുര ശുശ്രൂഷാ രംഗത്ത് ഇവർ നടത്തിയ…

എം.ഓ.സി. എഫ് ഗോസ്പൽ കൺവെൻഷൻ നവംബർ 12, 13 തീയതികളിൽ (ഇന്നും നാളെയും) ഫിലാഡൽഫിയായിൽ

ഫിലഡൽഫിയാ: മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ (MOCF PA) ആഭിമുഖ്യത്തിൽ ഗോസ്പൽ കൺവെൻഷനും പ്രബോധന ശുശ്രൂഷയും നവംബർ 12,13 തീയതികളിൽ (ഇന്നും നാളെയും) ഹണ്ടിംഗ്ടൺ വാലിയിലുള്ള സെന്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് (1333 Welsh Road, Huntingdon. Valley, PA 19006 ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി പ്രൊഫസ്സർ ഫാദർ ഡോക്ടർ നൈനാൻ കെ ജോർജ്ജ് ആണ് മുഖ്യ പ്രഭാഷകൻ. രണ്ടു ദിവസങ്ങളിലും വൈകിട്ട് 6 :00 മണിക്ക് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 6.45 pm മുതൽ ഫിലിപ്പ് വർഗീസ് നയിക്കുന്ന എം ഓ സി എഫ് ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷയും 7:15 p.m മുതൽ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലാഡൽഫിയ, സെന്റ്.…