മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന് സംഘടിപ്പിച്ച “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. സാൻ ഹൊസെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെൽ വേലികെട്ടേൽ കുടുംബം ഒന്നാം സ്ഥാനം നേടി. ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്‌, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്‌തു. ഫാ. സിജു മുടക്കോടിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ ക്വിസ് മാസ്‌റ്റേഴ്‌സ് ആയിരുന്നു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ്…

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസ്സിൽ ഊഷ്മള സ്വീകരണം

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായി നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഡാളസില്‍ സന്ദര്‍ശനത്തിനു എത്തിച്ചേർന്ന ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള പൗരസ്വീകരണം സംഘടിപിച്ചു . ഡോ. മാര്‍ തിയഡോഷ്യസ് ഭദ്രാസന ബിഷപ്പായിരുന്നപ്പോള്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി തുടക്കം കുറിച്ച സമിതിയാണ് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി. ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്ച്ച ഇവന്റ് സെന്ററില്‍ ഒക്ടോ 13 ബുധനാഴ്ച വൈകിട്ട് 7 മണിക് എത്തിച്ചേർന്ന മാർത്തോമാ മെത്രപൊലീത്തയെ പട്ടക്കാരും സഭാജനങ്ങളും പൗരമുഖ്യരും ചേർന്ന് ചെണ്ടമേളങ്ങളുടെയാണ് ഓഡിറ്റോറിയത്തിലേക്കു എതിരേറ്റത്. തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍…

‘തുഞ്ചൻ കളരി’യിലെ ‘ഗാന്ധാരി വിലാപം’

ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ, ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസുമായി യോജിച്ചുകൊണ്ട്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിച്ച 12-മത് പ്രാദേശിക സാഹിത്യ സമ്മേളനത്തിന്റെ ഉൽഘാടന വേദിയിൽ ആണ് ‘ഗാന്ധാരി വിലാപം’ മോഹിനിയാട്ടം അരങ്ങേറിയത്. ശ്രീമതി ദിവ്യ വാര്യർ (ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ) ആണ് ഗാന്ധാരിയെ രംഗത്ത് അവതരിപ്പിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ വിരചിതമായ മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീ പർവ്വത്തിൽനിന്നാണ് ഗാന്ധാരി വിലാപം എന്ന ഭാഗം. ‘തുഞ്ചൻ കളരി’ എന്ന നാമകരണത്തിൽ തിരശ്ശീലയുയർന്ന ലാനയുടെ സാഹിത്യ സമ്മേളനത്തിന് ഉചിതമായതായിരുന്നു എഴുത്തച്ഛന്റെ തന്നെ ഗാന്ധാരീവിലാപം എന്ന കഥാഭാഗം. കഥാതന്തു ഇങ്ങനെ:- ശിവഭക്തയായ ഗാന്ധാരി സന്ധ്യാസമയ പൂജക്ക് ശേഷം തന്റെ തോഴികളോട് ദുര്യോധനൻ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് തിരികെയെത്തിയോ എന്ന് അന്വേഷിക്കുന്നു. മകൻ ഇതുവരെ എത്തിയിട്ടില്ല എന്നറിയുന്ന ആ…

ഷെർലി രാജൻ നിര്യാതയായി

ഡാളസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ പരേതനായ തുള്ളകുളത്തിൽ പി ടി രാജന്റെ ഭാര്യ ഷെർലി രാജൻ (66) നിര്യാതയായി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ്‌ കാപ്പിലിന്റെ (ഡാളസ് )സഹോദരിയാണ് പരേത. ഗ്രീൻ ബംഗ്ലാവിൽ പരേതരായ കെ എസ് ജോഷ്വായുടെയും കുഞ്ഞുകുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ്. ഭൗതിക ശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 30ന് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് കാപ്പിൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റിനോഷ് (ബാംഗ്ലൂർ), റിറ്റിൻ (ദുബൈ), ഡോ. രീഷ (ബാംഗ്ലൂർ). മരുമക്കൾ: സീന, ജിഷ, അശോക് മൂതയിൽ. സഹോദരങ്ങൾ: ഡെയ്സി – തങ്കച്ചൻ, ലാലി – സാം, സന്തോഷ് – ബീന (ഡാളസ് ), കൊച്ചുമോൻ – ശ്രീലത. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യു എസ് എ)…

കണക്റ്റിക്കട്ടിലെ വെടിവെപ്പിൽ 2 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

കണക്റ്റിക്കട്ട്: ബുധനാഴ്ച രാത്രി കണക്റ്റിക്കട്ടിലെ ബ്രിസ്റ്റോളിൽ നടന്ന വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്നാമത്തെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മാരകമായ വെടിവയ്പ്പിലെ പ്രതിയും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഹാർട്ട്‌ഫോർഡിന് 20 മൈൽ തെക്ക് പടിഞ്ഞാറുള്ള ബ്രിസ്റ്റോളിൽ ബുധനാഴ്ച രാത്രി 10:30 ഓടെ രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ഒരു സംഭവത്തിന് 911 എന്ന നമ്പറിലേക്ക് വന്ന ഫോണ്‍ കോളിന് പ്രതികരിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്റ്റിക്കട്ട് സ്റ്റേറ്റ് പോലീസ് സാർജന്റ് ക്രിസ്റ്റീൻ ജെൽറ്റെമ വ്യാഴാഴ്ച രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ പുറത്ത് നിന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നു. “ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ 310 റെഡ്‌സ്റ്റോൺ ഹിൽ റോഡിന് പുറത്ത് സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടു. അയാളാണ് വെടിയുതിര്‍ത്തതും ഒരു ഉദ്യോഗസ്ഥന് മാരകമായി പരിക്കേൽക്കുകയും ചെയ്തത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പ്രദേശത്തെ ആശുപത്രികളിൽ…

അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു

ടെന്നസി: അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ്‌വില്ലില്‍ ഉണ്ടായ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസ്സായിരുന്നു. ചെറോക്കി ജീപ്പ് റോഡില്‍ നിന്നും തെന്നിപ്പോയി ട്രാക്ടര്‍ ടെയ്‌ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്റര്‍ സ്റ്റേറ്റ് 24 ല്‍ ഏകദേശം വൈകീട്ട് 4 മണിയോടെയായിരുന്നു അപകടമെന്ന് ടെന്നസി ഹൈവേ പെട്രോള്‍ മാരിയോണ്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വില്ലി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും, സംഭവ സ്ഥലത്തുവെച്ചുതന്നെ ഇദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ള മള്‍ട്ടി സിസ്റ്റം ട്രോമയാണ് മരണത്തിന് കാരണമെന്ന് മെഡിക്കല്‍ എക്‌സാമിനറും പറഞ്ഞു. ടെന്നിസ്സി ഹൈവേ പെട്രോള്‍ സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തിവരുന്നു. അമേരിക്കന്‍ ഐഡല്‍ കുടുംബത്തിലെ അംഗമായിരുന്ന വില്ലി സ്‌പെന്‍സറുടെ അകാല വിയോഗത്തില്‍ ടീമംഗങ്ങള്‍ അനുശോചനം അറിയിച്ചു.…

പണപ്പെരുപ്പത്തെ ചെറുക്കാൻ സഹായിക്കുന്നതിന് കർശനമായ ബജറ്റ് നിലപാട് നിലനിർത്തണമെന്ന് ഐ‌എം‌എഫ്

വാഷിംഗ്ടൺ : പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിൽ, ലക്ഷ്യബോധമുള്ള സഹായത്തിലൂടെ ദുർബലരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അധികാരികളെ ഉപദേശിച്ചു. “ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും ചെലവുകളിൽ ഗണ്യമായ വർദ്ധനവിന് ഇടയിൽ സർക്കാരുകൾ ബുദ്ധിമുട്ടുള്ള വ്യാപാരങ്ങളെ അഭിമുഖീകരിക്കുന്നു,” ഐ‌എം‌എഫിന്റെ ധനകാര്യ വകുപ്പ് ഡയറക്ടർ വിറ്റർ ഗാസ്‌പർ ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു, നയരൂപകർത്താക്കൾ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ വലിയ യഥാർത്ഥ വരുമാന നഷ്ടത്തിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് ഭക്ഷണത്തിനും ഊർജത്തിനും ഉള്ള പ്രവേശനം ഉറപ്പുനൽകുകയും വേണം. എന്നാൽ, ഉയർന്ന പൊതു കടങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുകയും, ഉയർന്ന പണപ്പെരുപ്പത്തോടുള്ള പ്രതികരണമായി, ധനനയം പണനയവുമായി വൈരുദ്ധ്യം കാണിക്കാതിരിക്കാൻ കർശനമായ സാമ്പത്തിക നിലപാട് നിലനിർത്തുകയും വേണമെന്നും ഐ‌എം‌എഫ് പറയുന്നു. വിലക്കയറ്റം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഭീഷണിക്ക് മറുപടിയായി, വില സബ്‌സിഡികൾ, നികുതിയിളവുകൾ, പണമിടപാടുകൾ എന്നിവയുൾപ്പെടെ നിരവധി ധനനയങ്ങൾ ഗവൺമെന്റുകൾ നടപ്പിലാക്കിയിട്ടുണ്ട്.…

മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഡാളസ് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പോലീസ് ഓഫീസര്‍ക്ക് മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. ഒക്ടോബര്‍ 11 രാത്രി 11.45നാണ് ഡാളസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. ഓഫീസര്‍ ജേക്കബ് അര്‍ലാനൊ സഞ്ചരിച്ചിരുന്ന എസ്.യു.വി.(SUV) യില്‍ മ്ദ്യപിച്ചു തെറ്റായ ദിശയില്‍ വാഹനം ഓടിച്ച് വരികയായിരുന്ന കാര്‍ ഇടിച്ചു. നിയന്ത്രണം വിട്ട പോലീസ് ഓഫീസറുടെ കാര്‍ റോഡില്‍ നിന്നും തെന്നി മാറി മറ്റൊരു പാതയില്‍ വരികയായിരുന്ന ട്രെയ്‌ലര്‍ ട്രാക്റ്ററില്‍ ഇടിച്ചു. എസ്.യു.വി. നിരവധി തവണ കരണം മറിഞ്ഞു ഹൈവേ ഷോള്‍ഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ലോക്കല്‍ പോലീസ് സംഭവസ്ഥലത്തെത്തി പോലീസ് ഓഫീസറെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഓഫീസര്‍ ഒക്ടോബര്‍ 12 ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മദ്യപിച്ച ഡ്രൈവര്‍ക്കും ഗുതുര പരിക്കുണ്ട്. അയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാക്ടര്‍ ടെയ്‌ലറിലെ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. മദ്യപിച്ചു വാഹനം…

ഒപെക് + ഉൽപ്പാദനം വെട്ടിക്കുറച്ചതിന് സൗദി അറേബ്യ “അനന്തര ഫലങ്ങള്‍” അനുഭവിക്കേണ്ടിവരും: ജോ ബൈഡന്‍

വാഷിംഗ്ടൺ: റിയാദിന്റെ നേതൃത്വത്തിലുള്ള ഒപെക് + സഖ്യം എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങൾ നടത്തുകയും, സൗദിയുമായുള്ള സഹകരണം മരവിപ്പിക്കാൻ ഡമോക്രാറ്റിക് നിയമനിർമ്മാതാക്കൾ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സൗദി അറേബ്യ “അനന്തര ഫലങ്ങൾ” അനുഭവിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതിന്റെ വെളിച്ചത്തിൽ ഭരണകൂടം രാജ്യവുമായുള്ള ബന്ധം പുനഃപരിശോധിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത് സൗദി അറേബ്യയുടെ നീക്കം മറ്റൊരു ഒപെക് + അംഗമായ റഷ്യയെ അതിന്റെ ഖജനാവ് നിറയ്ക്കാന്‍ സഹായിക്കുമെന്നാണ്. കണക്റ്റിക്കട്ടിലെ ഡമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റലും കാലിഫോർണിയയിലെ ജനപ്രതിനിധി റോ ഖന്നയുമാണ് സൗദി അറേബ്യയിലേക്കുള്ള എല്ലാ യുഎസ് ആയുധ വിൽപ്പനയും ഒരു വർഷത്തേക്ക് ഉടൻ നിർത്തിവയ്ക്കുന്ന ബില്‍ അവതരിപ്പിച്ചത്. ഇത് സ്പെയർ, റിപ്പയർ പാർട്സ്, സപ്പോർട്ട് സേവനങ്ങൾ, ലോജിസ്റ്റിക്കൽ സപ്പോർട്ട് എന്നിവയുടെ വിൽപ്പനയും നിർത്തലാക്കും. എന്നാൽ, മിഡിൽ ഈസ്റ്റിലെ സുപ്രധാനവും…

ശശി തരൂര്‍ വിജയിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും തരൂർ വിജയിച്ചു നിൽക്കുകയാണ്. 22 വർഷത്തിന് ശേഷം നടക്കുന്ന എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആയതു മൂലം ഈ മത്സരം വാശിയേറിയ ഒന്നാക്കാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. അധികാരത്തിന്റെ മതിഭ്രമത്തിൽ ദുർമ്മേദസ്സ് ബാധിച്ച കുറേ പുഴുക്കുത്തു നേതാക്കന്മാരുടെ തനിനിറം പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഓരോ വർഷവും താഴോട്ട് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് അല്പം ഉണർവേകാൻ സാധിച്ചതിൽ തരൂർ വിജയിച്ചു. കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെ ഇടയിൽ ഒരു തരംഗമായി മാറുവാൻ സാധിച്ചതിൽ ശശി തരൂർ വിജയിച്ചു. ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്…