ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY) വച്ചു നടത്തപ്പെടുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് നടത്തപ്പെടുന്നത്. ഈ പ്രോഗ്രാമിലെ മുഖ്യ അതിഥിയായി ഫാദർ ജോണി ചെങ്ങളം പങ്കടുക്കുന്നു. അമേരിക്ക, യുണൈറ്റഡ് കിങ്ഡം, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾ മ്യൂസിക്…
Category: AMERICA
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം നവംബർ 5 ശനിയാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സർവീസിൽ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബർ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോർട്ട്ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ്സിൽ (327 വെസ്റ്റ്ചെസ്റ്റർ അവന്യു) വെച്ച് നടക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ഏതാനും വർഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തിൽ തെരഞ്ഞെടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.
സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്
കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. “നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു…
ചിക്കാഗോ സിറോ മലബാർ രൂപത മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്സി സോമർസെറ്റ് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നു
ന്യൂജേഴ്സി: അമേരിക്കയിലെ ചിക്കാഗോ സിറോ മലബാർ രൂപതയുടെ ചെറുപുഷ്പം മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്സി സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നതായി ചെറുപുഷ്പം മിഷൻ ലീഗിന്റെ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു. ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയത്ത്, രൂപതയിൽ പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ബിഷപ്പ് മാർ.ജോയ് ആലപ്പാട്ട് എന്നിവരുടെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആല്മീയ ഉണർവേകും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്സ് എന്നിവരും സന്നിഹീതരായിരിക്കും.ഒക്ടോബർ 22-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പതാക ഉയർത്തി കൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സഭാ പിതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത…
ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി ആഘോഷങ്ങൾ 24, 25 തീയതികളിൽ: പരി. ബാവാ പങ്കെടുക്കും
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ് മേരീസ്(360 BEDFORD PARK BLVD, BRONX, NY 10458 ) സുവർണ ജൂബിലി നിറവിൽ (1972-2022). സെപ്റ്റംബർ 24നും (ശനിയാഴ്ച) 25നുമായി (ഞായറാഴ്ച്ച) നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ . ഡോ. വര്‍ഗീസ് എം ഡാനിയൽ സ്വാഗതം ചെയ്തു . വിദേശ മണ്ണില്‍ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും ആതുര പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങാകുവാൻ അമ്പതാണ്ടിനുള്ളിൽ ഈ ഇടവകയ്ക്ക് സാധിച്ചു. ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ് തിരുമേനി, ഫാ. നൈനാന് റ്റി. ഈശോ, ഫാ. പോള്‍ ചെറിയാന് എന്നിവര്‍ ഈ ഇടവകയിലൂടെ വളര്‍ന്ന് വന്നവരാണ്. ദീര്‍ഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാന്, നിലവിലെ വികാരി റവ . ഡോ.…
ഹ്യുമാനിറ്റേറിയൻ സർവീസ് അവാർഡ് സൂസന് തോമസിന്
“അമേരിക്കൻ സ്റ്റാർസ്” എന്ന പേരിൽ 1891 മുതൽ അമേരിക്കയിലുടനീളം സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് ആയ സൂസൻ തോമസിന് (ബീന), “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ് നല്കി ആദരിച്ചു. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. തന്റെ സ്ഥാപനത്തില്‍ സ്ഥിരമായി വരുന്ന ഉപഭോക്താവ് നാൻസി ഓസ്ട്രോഫ് എന്ന സീനിയർ സിറ്റിസൺ ഒരു കാറപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ കാര്യങ്ങളിലും സഹായിയായി നിലകൊള്ളുകയും ചെയ്ത സൂസൻ തോമസിനെ, അവരുടെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സി.ഇ.ഒയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. അപ്രകാരമാണ് സി.ഇ.ഒ നേരിട്ട് സൂസൻ തോമസിനെ കണ്ട് അവാർഡ് നല്‍കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. അമേരിക്കൻ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയായിരുന്നു അത്.…
അഫ്ഗാനിസ്ഥാനിലെ സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും യുഎസ് സൈനിക വിമാനങ്ങൾ കൈമാറും
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും 50 സൈനിക വിമാനങ്ങൾ കൈമാറാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാൻ എയർഫോഴ്സ് പൈലറ്റുമാർ ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും രാജ്യം വിട്ടതിന് യുഎസ് സംഭാവന ചെയ്ത വിമാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ ഗവൺമെന്റുകളുമായുള്ള “ആഴത്തിലുള്ള സുരക്ഷാ ബന്ധത്തിനായി” അതിർത്തി സുരക്ഷയ്ക്കും ഭീകരതയ്ക്കെതിരെയും വിമാനങ്ങള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അഫ്ഗാൻ സർക്കാരിന് അമേരിക്ക വിവിധതരം ലഘു ആക്രമണ വിമാനങ്ങളും ഹെലികോപ്റ്ററുകളും നൽകിയിരുന്നു. താലിബാൻ ഈ വിമാനങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയും അവ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. യുഎസിന്റെ ഉടമസ്ഥതയിലുള്ള വിമാനം അഫ്ഗാൻ ഭാഗത്തേക്ക് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉസ്ബെക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ ഓഗസ്റ്റിൽ പറഞ്ഞിരുന്നു. 2021 ഓഗസ്റ്റിൽ, താലിബാൻ അഫ്ഗാനിസ്ഥാന്റെ…
ഓണാഘോഷം അവിസ്മരണീയമാക്കി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്
ആല്‍ബനി (ന്യൂയോര്‍ക്ക്): കോവിഡ്-19 മഹാമാരിയുടെ ശമനത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആല്‍ബനിയിലെ ‘ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും (സിഡിഎംഎ) അതിവിപുലമായി ഓണം ആഘോഷിച്ചു. സെപ്തംബര്‍ 11 ഞായറാഴ്ചയായിരുന്നു “പൊന്നോണം 2022” ആഘോഷങ്ങള്‍. ആല്‍ബനി കൗണ്ടിയിലെ കോളനി കുക്ക് പാര്‍ക്ക് പവലിയനിലായിരുന്നു (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം. ഉച്ചയ്ക്ക് 12:00 മണിക്ക് ഓണ സദ്യയോടെ ആഘോഷത്തിന് തുടക്കമായി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ആഘോഷം അസ്സോസിയേഷന് ഭാരവാഹികളുടേയും സന്നദ്ധസേവകരുടേയും സഹകരണവും പ്രയത്നവും കൊണ്ട് ഭംഗിയാക്കാന്‍ സാധിച്ചു. മഹാബലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, പൂക്കളം, ഓണ സദ്യ, വടംവലി, കുട്ടികളുടെ നൃത്തം, മിമിക്രി, റാഫിള്‍ നറുക്കെടുപ്പ് തുടങ്ങി വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടായിരുന്നു. ജൂണ്‍ 25-ന് പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ…
വേറിട്ടൊരാഘോഷമായി പ്രൊസ്പേർ മലയാളികളുടെ ഈ വർഷത്തെ ഓണാനുഭവം
ഡാളസ്: പ്രോസ്പെർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ട ഒരു അനുഭവമായി മാറി. സെപ്റ്റംബർ 18 ഞായറാഴ്ച ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ ഓണാഘോഷത്തിൽ പ്രോസ്പെറിലും പരിസരപ്രദേശങ്ങളിലും പാർക്കുന്ന നൂറിലധികം മലയാളികൾ പങ്കെടുത്തു. ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ എല്ലാം തന്നെ കേരളത്തനിമ ഒട്ടും ചോർന്നു പോകാത്തവ ആയിരുന്നു. പ്രൊഫ. ഡോ. കെ ബാലകൃഷ്ണൻ, പ്രവീണ ടീച്ചർ, രമ്യ അഭിലാഷ്, അഞ്ചു ജിബിൻസ് എന്നിവർ ഒരുക്കിയ അത്തപ്പൂക്കളം ഏറെ മനോഹരമായിരുന്നു. തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയെല്ലാം കൂടി വന്നവരിൽ ഏറെ ആഹ്ലാദം ഉളവാക്കി. പുണ്യ, ജെനി, അലീന, ധന്യ, അനു, ഡിറ്റി, അനഘ, സീമ, ഹിമ അഭിലാഷ്,ഹന്ന യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ കലാവിരുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിബിൻസ് ഇടുക്കി, അഭിലാഷ് വലിയ വളപ്പിൽ, ബിനോയ്…
അനുഗ്രഹ നിറവിൽ സീറോ മലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ – ടെക്സാസ് കൂട്ടായ്മയുടെ പ്രഥമ വിശുദ്ധ കുർബാന നടന്നു
ഓസ്റ്റിൻ: സീറോ-മലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ, ടെക്സസ് കമ്മ്യൂണിറ്റിയുടെ പ്രഥമ വിശുദ്ധ കുർബാനയും, കൂട്ടായ്മയും സെപ്റ്റംബർ 18 ന് ഞായറാഴ്ച വൈകുന്നേരം 4:30 മണിക്ക് മലങ്കര കത്തോലിക്ക സഭ യു എസ് എ – കാനഡ രൂപതയുടെ അധ്യക്ഷൻ മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സഭയുടെ യു എസ് എ ചാൻസലറൂം, മിഷൻ ഡയറക്ടറൂം ആയ ബഹു. ഫാ. ഡോ. സജി.ജി.മുക്കൂട്ടിന്റെ മുഖ്യ കാർമികത്വത്തിലും ബഹു റവ. ഫാ. ബിന്നി ഫിലിപ്പ്ന്റെ സഹകാർമികത്വത്തിലും ഓസ്റ്റിൻ-മേനർ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു. ടെക്സാസ് സ്റ്റേറ്റിൽ ഡാലസിനും, ഹൂസ്റ്റനും ശേഷമുള്ള മൂന്നാമത്തെ വിശ്വാസ സമൂഹത്തിനാണ് തലസ്ഥാന നഗരിയിൽ ഇന്നലെ തുടക്കമിട്ടത് മലങ്കര കത്തോലിക്ക സഭയുടെ 92-ാം പുനരൈക്യ വാർഷികം ആഘോഷിക്കപ്പെടുന്ന അവസരത്തിൽ പുതിയ ഒരു മിഷൻ പ്രവർത്തനം രൂപീകരിക്കാൻ സാധിച്ചതിൽ ഏവരും…
