ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം നവംബർ 5 ശനിയാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സർവീസിൽ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബർ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോർട്ട്‌ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ്സിൽ (327 വെസ്റ്റ്‌ചെസ്റ്റർ അവന്യു) വെച്ച് നടക്കുന്നതാണ്.

കോവിഡ് മഹാമാരി മൂലം ഏതാനും വർഷങ്ങളായി ഈ സംഗമം മുടങ്ങിയിരുന്നു. കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു.

ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണ്. അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെയും ഈ കുടുംബ സംഗമത്തിൽ തെരഞ്ഞെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

Print Friendly, PDF & Email

Leave a Comment

More News