ന്യൂജേഴ്സി: ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്സി, സ്റ്റാറ്റൻ ഐലൻഡ് പ്രദേശങ്ങളിലെ ഒൻപതു ദേവാലയങ്ങൾ സംയുക്തമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. മിഡ്ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ്, ക്ലിഫ്റ്റൺ സൈന്റ്റ് ഗ്രീഗോറിയോസ്, മൗണ്ട് ഒലീവ് സൈന്റ്റ് തോമസ്, പ്ലൈൻഫീൽഡ് ബസേലിയസ് ഗ്രീഗോറിയോസ്, റിഡ്ജ്ഫീൽഡ് പാർക്ക് സൈന്റ്റ് ജോർജ്, ലിൻഡൻ സൈന്റ്റ് മേരീസ്, സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള സൈന്റ്റ് ജോർജ്, സൈന്റ്റ് മേരീസ്, മാർ ഗ്രീഗോറിയോസ് എന്നീ ദേവാലയങ്ങൾ ഈ സംരംഭത്തിൽ പങ്കെടുത്തു ജീവകാരുണ്യ പ്രവത്തനത്തിന്റെ ഭാഗമായി ന്യൂജഴ്സിയിലുള്ള ബെർഗെൻഫീൽഡ് സ്കൂൾ ഡിസ്ട്രിക്ടിലെ ഇരുനൂറ്റി എഴുപത്തിൽ പരം കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമുള്ള സ്കൂൾ സാമഗ്രികൾ സംഭാവന ചെയ്തു മിഡ്ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ, സെപ്റ്റംബർ നാലിന്, റവ ഫാ ഡോ ബാബു കെ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീന…
Category: AMERICA
ആഘോഷത്തിമിർപ്പിൽ ചരിത്രം രചിച്ച് മാഗ് ഓണം
ഹ്യൂസ്റ്റൺ: തിരുവോണം കഴിഞ്ഞു ചതയം ദിനത്തിൽ നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ഓണാഘോഷം എല്ലാ ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഒന്നായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കോവിഡ് മഹാമാരിമൂലം അകന്നു നിന്ന മലയാളികൾ ഈ വർഷം ഓണം ആഘോഷിക്കുക തന്നെ ചെയ്തു. സെപ്റ്റംബർ 10ന് ശനിയാഴ്ച സ്റ്റാഫ്ഫോർഡിലെ സെൻറ് ജോസഫ്സ് ഹാൾ ആയിരുന്നു ആഘോഷ വേദി. കൃത്യം പതിനൊന്നര മണിക്ക് തന്നെ മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര മാഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെണ്ടമേളം താലപ്പൊലി മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ മാവേലിമന്നൻ എഴുന്നെള്ളി. തുടർന്ന് നയനാന്ദകരമായ കേരള പഴമയെ ഓർമ്മിപ്പിക്കുന്ന ഒരു തിരുവാതിര അരങ്ങേറി. മഹാബലിയുടെ ഓണസന്ദേശത്തിനുശേഷം പൊതുസമ്മേളനത്തിനു മുന്നോടിയായി ഭദ്രദീപം കൊളുത്തൽ ചടങ്ങു നടന്നു. മുഖ്യാതിഥിയായിരുന്ന ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി…
പാക്കരനെ പട്ടി കടിച്ചു (ചിത്രീകരണം): ജോണ്‍ ഇളമത
ഈയിടെ നാട്ടില്‍ വിളിച്ച് വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു- “കേട്ടോടാ, കുഞ്ഞുമോനെ! നമ്മടെ പാക്കരനൈ പട്ടികടിച്ചു. സാരമാക്കിയില്ല. നാലാന്നാളാണറിഞ്ഞത് കടിച്ചതു പേപ്പട്ടി ആരുന്നെന്ന്. കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറും കൂട്ടി. പെട്ടന്ന് പേ ഇളകി. കൊരച്ചു കൊരച്ച് അവന് ഇന്നലെ ചത്തു.” എനിക്ക് വല്ലാത്ത ദുഖംതോന്നി. പാക്കരന് ആരായിരുന്നു എനിക്ക്. എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യ കൗമാര ചാപല്യങ്ങളിലൊക്കെ സൂഹൃത്തും പങ്കിളയുമായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റ് ഷോയ്ക്ക് പോയിരുന്നു. അവന് തെങ്ങുകേറ്റം വശമാരുന്നു. ഷോയ്ക്ക് പോണോങ്കി കാശുവേണം. അല്ലാണ്ട്, കട്ടും ഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും. ഇവിടെ അമേരിക്ക പോലെ ആ പ്രായത്തില്‍ വിട്ടൊരു കളി കളിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുമോ. ശുദ്ധ ഗ്രാമീണനായ അപ്പന് സിനാമാ നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു. സത്യനും മിസ് കുമാരീം കൂടി കളിച്ച ‘ജീവിതനൗക’…
ഡോ. പി.ജി. വർഗീസ് സെപ്തംബർ 20 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍: സെപ്റ്റംബർ 20 ന് ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎൽ) ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി ) മുഖ്യ പ്രഭാഷണം നല്‍കും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സെപ്തംബർ 20 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്കുന്ന ബ്രദർ ഡോ. പി.ജി. വർഗീസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -12): ജോണ്‍ ഇളമത
ഫ്രാന്‍സിലെ ലൂയി പതിനൊന്നാമന്‍ രാജാവ് റോമിലേക്ക് അയച്ച തന്റെ പ്രതിനിധി കര്‍ദിനാള്‍ ജീന്‍ ഡി ബിലഹെറസ്, പോപ്പിന്റെ സെനഡിന്റെ അദ്ധ്യക്ഷനായി ചാര്‍ജ്ജെടുത്തു. ഏതൊരു കര്‍ദിനാളും അത്തരം പദവി അലങ്കരിക്കുമ്പോള്‍ റോമും സഭയും അവരെ ഉറ്റുനോക്കിക്കൊണ്ടിരിക്കും. കാരണം അവര്‍ പ്രഗത്ഭരാണ്, ബുദ്ധിമാന്മാരാണ്. സഭയെ നയിക്കാനും പാരമ്പര്യം പുലര്‍ത്താനും കെല്പുള്ളവര്. നവോത്ഥാനകാലഘട്ടം സഭയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടമായിരുന്നു. അച്ചടിയായിരുന്നു നവോത്ഥാനത്തിന് ആക്കം കൂട്ടിയത്. പഴയതിനെ തുടച്ചുമാറ്റുന്ന മുന്നേറ്റങ്ങളുടെ വീരഗാഥപോലെ അച്ചടിയിലൂടെ വിവരസാങ്കേതികവിദ്യ മാറിമറിഞ്ഞു. അതു വിദ്യാഭ്യാസത്തേയും ചിന്താധാരയേയും മാറ്റിമറിച്ചു. മണിക്കൂറുകളോളം കുനിഞ്ഞു കുത്തിയിരുന്ന് കലാപരമായി പകര്‍ത്തി എഴുതുന്നവരെ “സ്ക്രൈപ്സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരെല്ലാം സന്യാസീസന്ന്യാസിനികളായിരുന്നു. പ്രധാനമായും പകര്‍ത്തി എഴുതിയത് വിശുദ്ധ ലിഖിതങ്ങളായിരുന്നു. എന്നാല്‍, ജര്‍മ്മനിയില്‍ നിന്നുള്ള ജോഹനാസ് ഗുട്ടന്ബര്ഗ്ഗ് കണ്ടുപിടിച്ച അച്ചടിയന്ത്രം അത്ഭുതം സൃഷ്ടിച്ചു. നിരത്തിയ ലോഹ അക്ഷരങ്ങളിലുടെ കറുത്ത മഷി ഉരുണ്ടപ്പോള്‍ അച്ചടി യന്തം സാക്ഷാല്‍ക്കരിക്കപ്പെട്ടു. ലാറ്റിനിലിറങ്ങിയ നുറു സത്യവേദ…
ഇന്ത്യയെ കൊള്ളയടിച്ചതാര് ? (ലേഖനം): ജെയിംസ് കുരീക്കാട്ടിൽ
ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത് കൊണ്ടുപോയിട്ടുമുണ്ട്. സമ്പത്തിനുവേണ്ടി തന്നെയായിരുന്നല്ലോ ഇവരെല്ലാം നടത്തിയ ഈ അധിനിവേശങ്ങളും. പക്ഷെ ബ്രിട്ടീഷ് കാർക്ക് മുമ്പും, ബ്രിട്ടീഷ് കാർ ഭരിച്ചിരുന്നപ്പോഴും ഒരു അധിനിവേശവും നടത്താതെ സ്വന്തം ജനതയെ കൊള്ളയടിച്ച്, ലക്ഷകണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും സുഖലോലുപതയിൽ ജീവിച്ച ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. അഞ്ഞൂറിലധികം വരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർ. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ കൊള്ളയടിക്കുന്നതിലും നൂറ്റാണ്ടുകളോളം പട്ടിണിക്കിടുന്നതിലും ബ്രിട്ടീഷ് കാരെ കാൾ അവർ വഹിച്ച പങ്കും, സ്വന്തം ജനതയോട് അവർ കാണിച്ച മനുഷ്യത്വ രഹിതമായ…
ഓണം അതിരുകളില്ലാത്ത ആഘോഷമാക്കി കെഎച്ച്എൻഎ മിഷിഗൺ
മിഷിഗൺ: ഓണസന്ദേശമായ മാനവ മൈത്രിയും തുല്യതയും അകമ്പടിയാകുന്ന ഭക്ഷ്യ വൈവിധ്യങ്ങളും അയൽവാസികളായ അമേരിക്കൻ കുടുംബങ്ങൾക്കുകൂടി അനുഭവവേദ്യമാക്കി കെഎച്ച്എൻഎ. പതിവ് രീതികളിൽ നിന്നും വിഭിന്നമായി ഡിട്രോയിറ്റ് പ്ലിമത്തു സിറ്റിയുടെ വിശാലമായ സീസൺസ് പവലിയൻ അങ്കണത്തിൽ ഓണക്കോടിയണിഞ്ഞ ബാലികാ ബാലന്മാർ ഒരുക്കിയ പൂക്കളവും പൂവിളിയും തീർത്ത പുത്തനുണർവിൽ വിശ്വസ്ഥിതി സംരക്ഷകനായ വിഷ്ണുവിന്റെ വാമന അവതാരമഹിമ ദർശനത്തോടെയും തൃക്കാക്കരയപ്പന്റെ പൂജയോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. ഗൗതം ത്യാഗരാജന്റെ കാർമ്മികത്വത്തിൽ നടന്ന പൂജകൾ തൃക്കാക്കരയിലെ അത്തച്ചമയം മുതൽ തിരുവോണ നാളിലുള്ള മഹാബലി എഴുന്നള്ളത്തു വരെയുള്ള ആഘോഷങ്ങളുടെ ഓർമ്മകൾ പങ്കുവക്കുന്നതായിരുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ സുന്ദരിയുടെ വിരിമാറിൽ വിടരുന്ന തിരുവോണം, നൽകുന്ന നവോന്മേഷത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പ്രസിഡന്റ് സുരേന്ദ്രൻ നായർ സദസ്യരെ സ്വാഗതം ചെയ്തു.ആഘോഷങ്ങൾക്ക് ആരവം പകർന്നുകൊണ്ട് സതീഷ് മാടമ്പത്തും നന്ദിതയും തീർത്ത സംഗീത പ്രപഞ്ചം ആസ്വാദ്യമായിരുന്നു. ശങ്കരകൃതിയായ ഭജഗോവിന്ദത്തിനു നൃത്താവിഷ്കാരം നൽകി ദീപ്തി നായർ…
ഏലിയാമ്മ മാത്യു അന്തരിച്ചു
ഹ്യൂസ്റ്റണ്‍: കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91) നിര്യാതയായി. മൃതസംസ്കാരം സെപ്തംബര്‍ 18 ഞായറാഴ്ച വൈകീട്ട് 3:30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍. മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടനാ പ്രസിഡന്റും ആയിരുന്നു. മാത്യു വര്‍ഗീസ് (മാത്തച്ചന് പുഞ്ചത്തലയ്ക്കല്‍, ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.
റോക്ലാന്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി
ന്യൂയോര്‍ക്ക്: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയായിരുന്നു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബ്ബാനയും പ്രസംഗവും ഫാ. ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടന്നു. രാത്രി 7:30 ന് ആരംഭിച്ച കാര്‍ണിവല്‍ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഫാ. ബോബന് വട്ടംപുറത്തച്ചന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായി. തിരുന്നാള്‍ സന്ദേശവും അദ്ദേഹം നല്കി. ഇടവകയുടെ സ്വന്തം സെന്റ്…
ദിവ്യവാർത്ത 20-ാമത് വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു
ഡാളസ്: വിജയകരമായ 20 വര്‍ഷം പൂര്‍ത്തീകരിച്ച ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് 20-ാം വാര്‍ഷിക അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. 15-ാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോളാണ് പ്രഥമ അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ദിവ്യവാര്‍ത്ത പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച സാഹിത്യ കൃതികളില്‍ നിന്നാണ് മികച്ച സാഹിത്യ പ്രതിഭകളെ തിരഞ്ഞെടുത്തത്. മികച്ച മലയാളം ലേഖനത്തിനുള്ള അവാര്‍ഡ് പാസ്റ്റര്‍ ഗോഡ്ലി കോരുത് റാന്നി, കേരളം (ജീവന് നല്കുന്ന ക്രിസ്തു), പാസ്റ്റര്‍ കെ.കെ.ബാബു, വൈക്കം, കേരളം (ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ), ഏറ്റവും നല്ല മലയാളം ലേഖനം (ആനുകാലികം) അവാര്‍ഡ് ഷിബു മുള്ളംകാട്ടില്‍, ദുബായ്, യു.എ.ഇ. (ബുമറാങ്ങായി സോഷ്യല്‍മീഡിയ), പി.പി. ചെറിയാന് ഡാളസ്, (അമൂല്യമായി ജീവിതത്തില്‍ കരുതേണ്ടത് ധനസമ്പാദനമോ?), മികച്ച ഇംഗ്ലീഷ് ലേഖനത്തിനുള്ള അവാര്‍ഡിന് ഡോ. പേര്‍ലി ഗ്ലാഡിന്, കാനഡ (What is your priority Today), ജേക്കബ് വര്‍ഗീസ്, ഡറാഡൂണ്‍, ഉത്തരാഖണ്ഡ് (You are the God who…
