ഹൂസ്റ്റൺ: അമേരിക്കയിലെമ്പാടുമുള്ള കായിക പ്രേമികൾ നെഞ്ചോട് ചേർത്ത് വച്ച വോളീബോൾ എന്ന വികാരം, അതിൻ്റെ അത്യുന്നതിയിൽ ആസ്വദിക്കുന്ന നിമിഷങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷിയായി. ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് ദേശീയ ശ്രദ്ധ നേടി ടൂർണമെന്റ് സെപ്തംബർ 3 നു ശനിയാഴ്ച രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും, എൻ.കെ ലൂക്കോസിൻ്റെ പത്നി ശ്രീമതി ഉഷ നടുപ്പറമ്പിലും ചേർന്ന് നിലവിളക്ക് കൊളുത്തി, ബോൾ ടോസ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാണികൾ ആവേശത്തോടെയും കൈയ്യടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങൾ ഏകദേശം 4 മണിയോട് കൂടി തീർന്നു. 6 വോളിബോൾ കോർട്ടുകളുള്ള വിശാലമായ സ്പോർട്സ്…
Category: AMERICA
ഗ്രെയ്റ്റർ ഹൂസ്റ്റൺ നായർ സൊസൈറ്റി ഓണാഘോഷം ശ്രദ്ധേയമായി
ഹൂസ്റ്റൺ: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കൽ കൂടി വിളിച്ചുണർത്തി ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തിൽ മിസ്സോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററിൽ വച്ച് ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. 2022 സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഉച്ചതിരിഞ്ഞു 3 മണി വരെ നീണ്ടുനിന്നു. പ്രസിഡന്റ് ഹരിഹരൻ നായർ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നിർവഹിച്ചപ്പോൾ വൈസ് പ്രസിഡന്റ് നിഷ നായർ, മറ്റു ബോർഡ് മെമ്പർമാരായ സുനിൽ നായർ, ഇന്ദ്രജിത് നായർ, ശ്രീകല അജിത്, സുനിത ഹരി എന്നിവരും സന്നിഹിതരായിരുന്നു. നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാ നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തി. തുടർന്ന് മാവേലിയുടെ സാന്നിധ്യത്തി ൽ നടന്ന തിരുവാതിരകളിയും മറ്റു വർണപ്പകിട്ടാർന്ന കലാപരിപാടി കളും പങ്കെടു ത്തവർക്ക്…
“ലോക്ക്ഡ് ഇൻ” ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോർക്കിൽ
ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു (26 North Tyson Ave, Floral Park, NY 11001). ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ച് തീയേറ്ററുകളിലൂടെ പ്രദർശനം നടത്തി വരുന്നതും ഇതിനോടകം ധാരാളം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ “ലോക്ക്ഡ് ഇൻ” എന്ന മലയാളം സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ അവാർഡ് നിശയും കലാ സന്ധ്യയും സംഘടിപ്പിക്കുന്നത്. ന്യൂയോർക്കിൽ തന്നെയുള്ള നിരവധി അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനവും അതോടൊപ്പം നടത്തപ്പെടുന്നതാണ്. WMC അമേരിക്കൻ റീജിയൺ വൈസ് ചെയർമാൻ കോശി ഓ. തോമസ്, നാഷണൽ സെക്രട്ടറി ബിജു…
കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം വിപുലമായി ആഘോഷിച്ചു
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച ഓണാഘോഷം 2022 സെപ്റ്റംബർ 10 ന് രാവിലെ 10.30 മണിക്ക് കോപ്പലിലെ സെന്റ് അല്‍ഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കേരള അസോസിയേഷന്റെ ഓണാഘോഷത്തിൽ ഡാലസ്സിലെങ്ങുമുള്ള മലയാളികൾ കുടുംബസമേതം പങ്കെടുക്കുകയുണ്ടായി . ശ്രീമതി. രമണി കുമാർ, സോഷ്യൽ ഡയറക്ടർ ലേഖ നായർ, എഡ്യൂക്കേഷൻ ഡയറക്ടർ ജൂലിയറ്റ് മുളങ്ങൻ, യൂത്ത് ഡയറക്ടർ ആഷിത സജി എന്നിവർ തിരി തെളിയിച്ചു പരിപാടിക്ക് തുടക്കം കുറിച്ചു. അസോസിയേഷൻ മലയാളം ക്ലാസ് വിദ്യാർത്ഥികൾ ദേശീയ ഗാനങ്ങൾ പാടി. കോപ്പൽ സിറ്റി പ്രൊ റ്റെം മേയർ ശ്രീ ബിജു മാത്യു ഓണസന്ദേശം നൽകി. കോശി വൈദ്യരുടെ നേതൃത്വത്തിലുള്ള സംഗീതോപകരണങ്ങളുടെ തൽസമയ അകമ്പടിയോടെ ഓണപ്പാട്ടും, ലിപ്സ വിജയ് കേരളനടനവും, ജിജി സ്കറിയയുടെ നേതൃത്വത്തിൽ ഓട്ടന്തുള്ളലും, കെ എ ഡി എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വത്തിൽ വഞ്ചിപ്പാട്ടും വള്ളംകളിയും…
വർണപ്പകിട്ടാർന്ന പരിപാടികളോടെ സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്സ് പത്താം വാർഷികാഘോഷം ചരിത്രസംഭവമായി!!
ഹൂസ്റ്റൺ: 1000 പേരുടെ ക്ഷണിയ്ക്കപ്പെട്ട സദസ്സ് ! ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യങ്ങളായ നേതാക്കൾ നിറഞ്ഞു നിന്ന വേദി! കേരളത്തിൽ നിന്നും എത്തിയ ജലവിഭവ വകുപ്പ് മന്ത്രി! ഹാൾ ഓഫ് ഫെയിം അവാർഡുകൾക്കും അമേരിക്കയിലെ വിവിധ കർമ്മ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കും അവാർഡുകൾ ഏറ്റുവാങ്ങാൻ വന്ന വിശിഷ്ട വ്യക്തികൾ!! തുടര്‍ച്ചയായി 5 മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന വര്ണപ്പകിട്ടാർന്ന കലാപരിപാടികൾ ഒരുക്കി കലാകാരന്മാരും കലാകാരികളും !!! സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെ പത്താം വാർഷികം ചരിത്ര സംഭവമാക്കി അഭിമാനത്തോടെ ഡയറക്ടർ ബോർഡ് അംഗങ്ങളും! സൗത്ത് ഇന്ത്യൻ ചേംബർ യുഎസ് ചേംബർ ഓഫ് കോമേഴ്സ്(എസ്ഐയുസിസി) പത്താം വാർഷികാഘോഷ പരിപാടികൾ സെപ്റ്റമ്പർ 11 നു ഞായറാഴ്ച ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്എച്ച് ഇവെന്റ്റ് സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടത്തി. 5 മണിക്ക് സോഷ്യൽ ഹവർ ആരംഭിച്ചപ്പോൾ തന്നെ…
എട്ടു കിലോമീറ്റർ മാത്രം പറന്നു; വിക്ഷേപണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് തകർന്നുവീണു
വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ വികസിപ്പിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപണത്തിനിടെ തകർന്നു. ആളില്ലാ പേലോഡ് ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ ബ്ലൂ ഒറിജിനിന്റെ വെസ്റ്റ് ടെക്സാസ് ഹബ്ബിൽ നിന്നായിരുന്നു വിക്ഷേപണം. ടേക്കോഫ് നടത്തി ഒരു മിനിട്ടിന് ശേഷമാണ് റോക്കറ്റ് തകര്‍ന്നുവീണത്. ഭൂമിയില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട ന്യൂ ഷെപ്പേർഡ് ബൂസ്റ്ററിന്റെ എഞ്ചിനുകളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അതേസമയം റോക്കറ്റില്‍ നിന്ന് പേടകത്തെ വിജയകരമായി വേര്‍പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. ബഹിരാകാശ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങുന്നതിന്റെ ഹ്രസ്വ വീഡിയോ ബ്ലൂ ഒറിജിൻ കമ്പനി ട്വിറ്ററിൽ പങ്കുവച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 36 പരീക്ഷണങ്ങൾ നടത്താൻ തയ്യാറാക്കിയ എൻഎസ്-23…
പാസ്റ്റർ നൈനാൻ തോമസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഫിലഡൽഫിയ: അമേരിക്കയിൽ ഫിലഡൽഫിയ റിവൈവൽ സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ നൈനാൻ തോമസ് (ഷിജു, 56 വയസ്സ്) സെപ്തംബർ 10 ന് ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര കരിമ്പിൽ പ്രൊഫസ്സർ തോമസ് നൈനാന്റെ (ബിഷപ്പ് മൂർ കോളേജ് മാവേലിക്കര) മകനാണ്.മാതാവ് വത്സ തോമസ് (യൂഎസ്എ). ഭാര്യ : ശ്രീമതി റീന നൈനാൻ (തേരടപുഴ പാലക്കാട് ),മക്കൾ : മിറിയ നൈനാൻ, ലിയ നൈനാൻ. സഹോദരി ഷീന(ഫിലാഡൽഫിയ ), സഹോദരി ഭർത്താവ് വിനു വർഗീസ് (ഫിലാഡൽഫിയ ) വ്യൂവിംഗ് : സെപ്തംബർ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണി മുതൽ 8.30 മണി വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടൺ വാലിയിൽ വച്ചും. ഹോം ഗോയിങ് സർവീസ്: സെപ്റ്റംബർ 17 ശനിയാഴ്ച്ച രാവിലെ 9.30…
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ന്യൂയോർക്ക് ചാപ്റ്ററിനെ നയിക്കാൻ ഡോ. അനിൽ പൗലോസും മൊഹീന്ദർ സിംഗ് തനേജയും
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഒരു പൊതുനെറ്റ്വർക്ക് ഒരുക്കുക എന്ന ഉന്നതമായ ആശയങ്ങളുമായി ആരംഭിച്ച ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) അതിവേഗം വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചിറകുകൾ വിരിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ബിസിനെസ്സ് രംഗത്തും സിനിമാരംഗത്തും അറിയപ്പെടുന്ന ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറാർ ടോം ജോർജ് കോലേത്ത് ന്യൂയോർക്കിലെ യൂണിയൻ ഡെയ്ലിലുള്ള മാരിയറ്റ് ഹോട്ടലിന്റെ മനോഹരമായ ചേംബറിൽ ഒരുക്കിയ വിരുന്നിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ട്രഷറർ താര ഷാജൻ, ഉഷാ ജോർജ്- ഗ്ലോബൽ സീനിയർ കെയർ ചെയർ, ശോശാമ്മ ആൻഡ്രൂസ്- ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയർ, തുടങ്ങിയവർക്ക് ഊഷ്മളമായ വരവേൽപ് നൽകി. താരാ ഷാജൻ സ്വാഗതം ആശംസിച്ചതോടൊപ്പം ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ നേതൃത്വം, പ്രവർത്തന പരിചയവും ആദര്‍ശവും ഉള്ള നേതാക്കളുടെ കരങ്ങളിലാണെന്നും കഴിവുറ്റ…
ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ (കോശി വർഗീസ്, സിപിഎ, ടാക്സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഓമല്ലൂർ അയ്വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ലിബു വർഗീസ്, ഡോ. ലെസ്ലി വർഗീസ്, റവ. ലാറി ഫിലിപ്പ് വർഗീസ് (അറ്റ്ലാന്റ എമോറി യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് തീയോളജി വിദ്യാർത്ഥി, ഡാളസ് സെഹിയോൻ, സിലിക്കോൺ വാലി, ലോസ് ആഞ്ചലസ് ഹോരേബ്, സാക്രമെന്റോ കോൺഗ്രിഗേഷൻ തുടങ്ങിയ മാർത്തോമാ ഇടവകളുടെ മുൻ വികാരി) മരുമക്കൾ: ഡോ. സീമ വർഗീസ്, റോഷിൻ ഏബ്രഹാം. കൊച്ചുമക്കൾ : അഞ്ജലി വർഗീസ്, ആഷ വർഗീസ്, ശാലിനി വർഗീസ്, ക്ലോയി വർഗീസ്, എലൈ വർഗീസ്. പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: സെപ്തംബർ 16 വെള്ളിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 5 മുതൽ…
എൻ.എസ്സ്.എസ്സ് ഓഫ് എഡ്മന്റൺ ഓണം ഫെസ്റ്റ് 2022 ആഘോഷിച്ചു
എഡ്മന്റൺ: എൻ.എസ്സ്. എസ്സ് ഓഫ് എഡ്മന്റൺ ന്റെ ഈ വർഷത്തെ ഓണാഘോഷം – ഓണം ഫെസ്റ്റ് 2022 എഡ്മന്റൺ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ സമുചിതമായി നടന്നു. പ്രസിഡന്റ് ടീ. ജി. ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആഘോഷങ്ങൾ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുജിത്ത് വിഘനേശ്വർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ: രമ നാരായണൻ വിശിഷ്ടാതിഥി ആയി ഓണ സന്ദേശം നല്കി. തുടർന്നു വിഭവ സമൃദ്ധമായ ഓണാസദ്യയും ശേഷം എൻ.എസ്സ്.എസ്സ് കുടുംബാംഗങ്ങളും , പ്രൊഫഷണൽ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മന്നം മെമ്മൊറിയൽ മോമെന്റോ നല്കി ആദരിച്ചു .വൈകിട്ട് ദേശീയഗാനത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.
