എൻ.എസ്സ്.എസ്സ് ഓഫ് എഡ്മന്റൺ ഓണം ഫെസ്റ്റ് 2022 ആഘോഷിച്ചു

എഡ്മന്റൺ: എൻ.എസ്സ്. എസ്സ് ഓഫ് എഡ്മന്റൺ ന്റെ ഈ വർഷത്തെ ഓണാഘോഷം – ഓണം ഫെസ്റ്റ് 2022 എഡ്മന്റൺ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ സമുചിതമായി നടന്നു. പ്രസിഡന്റ് ടീ. ജി. ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ആഘോഷങ്ങൾ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുജിത്ത് വിഘനേശ്വർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

പ്രൊഫ: രമ നാരായണൻ വിശിഷ്ടാതിഥി ആയി ഓണ സന്ദേശം നല്കി. തുടർന്നു വിഭവ സമൃദ്ധമായ ഓണാസദ്യയും ശേഷം എൻ.എസ്സ്.എസ്സ് കുടുംബാംഗങ്ങളും , പ്രൊഫഷണൽ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.

കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും മന്നം മെമ്മൊറിയൽ മോമെന്റോ നല്കി ആദരിച്ചു .വൈകിട്ട് ദേശീയഗാനത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News