മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ഓണാഘോഷം

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓണം ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന വിഭവസമൃദ്ധമായ ഓണമാണ് പള്ളി അങ്കണത്തില്‍ ആഘോഷിച്ചത്.

കോവിഡിനുശേഷം ജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്ന ഈ ഘട്ടത്തില്‍ ഓണം എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു. വികാരി വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പയും സഹ വികാരി മാര്‍ട്ടിന്‍ ബാബു അച്ചനും എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഇടവകാംഗങ്ങളും അതിഥികളും ഉള്‍പ്പടെ അനേകം പേര്‍ ഓണസദ്യയില്‍ പങ്കുകൊണ്ടു.

Print Friendly, PDF & Email

Leave a Comment

More News