ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ (കോശി വർഗീസ്, സിപിഎ, ടാക്‌സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഓമല്ലൂർ അയ്‌വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്.

മക്കൾ: ലിബു വർഗീസ്, ഡോ. ലെസ്ലി വർഗീസ്, റവ. ലാറി ഫിലിപ്പ് വർഗീസ് (അറ്റ്‌ലാന്റ എമോറി യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് തീയോളജി വിദ്യാർത്ഥി, ഡാളസ് സെഹിയോൻ, സിലിക്കോൺ വാലി, ലോസ് ആഞ്ചലസ്‌ ഹോരേബ്, സാക്രമെന്റോ കോൺഗ്രിഗേഷൻ തുടങ്ങിയ മാർത്തോമാ ഇടവകളുടെ മുൻ വികാരി)

മരുമക്കൾ: ഡോ. സീമ വർഗീസ്, റോഷിൻ ഏബ്രഹാം.

കൊച്ചുമക്കൾ : അഞ്ജലി വർഗീസ്, ആഷ വർഗീസ്, ശാലിനി വർഗീസ്, ക്ലോയി വർഗീസ്, എലൈ വർഗീസ്.

പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: സെപ്തംബർ 16 വെള്ളിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 5 മുതൽ 9 വരെ

സംസ്കാര ശുശ്രൂഷകൾ: സെപ്തംബർ 17 ശനിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ രാവിലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048) ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, Main Street, Pearland, Texas 77581) മൃതദേഹം സംസ്കരിക്കും.

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

ലൈവ് സ്ട്രീം ലിങ്ക്:  https://trinitymtc.org/live/

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ലെസ്‌ലി വർഗീസ് 337 564 2126.

Print Friendly, PDF & Email

One Thought to “ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി”

  1. Santha Varghese

    We will miss you especially your loving nature of greeting sweet welcoming smile and all the delicious marvelous food; soft soothing voice ; a prayer warrior ; a great role model for all of us . We will see you in Heaven . Our Heartfelt condolences to family and friends.

Leave a Comment

More News