ഡാളസ് : ടെക്സസ് ഇക്കണോമിക് ഡവലപ്മെന്റ് കോര്പറേഷന് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ അരുണ്‍ അഗര്‍വാളിനെ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് നിയമിച്ചു. ഡാളസ് ആസ്ഥാനമായ ടെക്സ്റ്റൈയല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അരുണ്‍. തനിക്ക് ലഭിച്ച ഈ പദവി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് ലഭിച്ച വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്ന് അരുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ സി.ഇ.ഓ., ഡാളസ് പാര്‍ക്ക് ആന്റ് റിക്രിയേഷന്‍ ബോര്‍ഡ് പ്രസിഡന്റ് എന്നീ പദവികളിലും അരുണ്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തിന് നല്കുന്ന വിലയേറിയ സംഭാവനകളേയും, അവരുടെ കഠിന പ്രയാസങ്ങളേയും, ടെക്സസ് ഗവര്‍ണ്ണര്‍ വിലമതിക്കുന്നു എന്നാണ് ഈ നിയമനത്തിലൂടെ തെളിയിക്കുന്നതെന്നും അഗര്‍വാള്‍ കൂട്ടിചേര്‍ത്തു. ഗാസിയാബാദ് ഐ.എം.ടിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ ന്യൂ ഹാംപ്ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദവും…
Category: AMERICA
വിദ്യാഭ്യാസ മേഘലയിൽ കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റാനുള്ള അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ ആലോചിക്കണം: ജോസ് കെ. മാണി
ന്യൂയോർക്ക് : അടുത്ത കാലത്തായി കേരളത്തിലെ യുവജനങ്ങൾ അവരുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന പ്രവണത വർധിച്ചുവരുന്നു. വിദേശത്തേക്കുള്ള കുടിയേറ്റം നിമിത്തം സർഗ്ഗശക്തിയുള്ളവരെയും യുവജനങ്ങളെയും നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ മനസ്സിലാക്കണമെന്നും കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റുവാൻ പ്രവാസികൾ ആലോചിക്കണമെന്നും കേരളാ കോൺഗ്രസ്സ് (മാണി) ചെയർമാനും രാജ്യ സഭാംഗവുമായ ജോസ് കെ. മാണി ന്യൂയോർക്കിൽ പ്രസ്താവിച്ചു. ഒർലാണ്ടോയിലെ ഫൊക്കാനാ കൺവെൻഷന് ശേഷം ന്യൂയോർക്കിൽ സന്ദർശനത്തിനെത്തിയ ജോസ് കെ. മാണിക്ക് പ്രവാസി കേരളാ കോൺഗ്രസ്സ് (മാണി) ന്യൂയോർക്ക് ചാപ്റ്റർ നൽകിയ സ്വീകരണത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്വീൻസിലുള്ള സന്തൂർ റെസ്റ്റോറന്റിലാണ് നൂറിലധികം മലയാളികൾ സംബന്ധിച്ച സ്വീകരണ യോഗം സംഘടിപ്പിച്ചത്. പതിറ്റാണ്ടുകളായി നമ്മുടെ മലയാളികൾ അമേരിക്കലേക്കും മറ്റും കുടിയേറി പാർത്തുവരികയാണ്.…
റഷ്യൻ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് ഹൗസിന്റെ അംഗീകാരം ലഭിച്ചു
വാഷിംഗ്ടൺ: ചൈനയെപ്പോലുള്ള ആക്രമണകാരികളെ നേരിടാൻ റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിന് പകരമായി ഇന്ത്യയെ കടുത്ത CAATSA ഉപരോധത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതിക്ക് യുഎസ് ജനപ്രതിനിധി സഭ ശബ്ദവോട്ടോടെ അംഗീകാരം നൽകി. ജൂലൈ 14, വ്യാഴാഴ്ച ദേശീയ പ്രതിരോധ ഓതറൈസേഷൻ നിയമത്തിന്റെ ചർച്ചയിൽ, എൻ ബ്ലോക്ക് ഭേദഗതിയുടെ (എൻഡിഎഎ) ഭാഗമായി നിയമനിർമ്മാണ ഭേദഗതി അംഗീകരിച്ചു. ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ്മാന്‍ റോ ഖന്ന എഴുതി അവതരിപ്പിച്ച ഭേദഗതി, ചൈനയെപ്പോലുള്ള ആക്രമണകാരികളെ നേരിടാൻ ഇന്ത്യയ്ക്ക് CAATSA ഇളവുകൾ നൽകാനുള്ള അധികാരം ഉപയോഗിക്കാൻ ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ഇടപെടലുകൾക്കും മറുപടിയായി, റഷ്യയിൽ നിന്ന് നിർണ്ണായകമായ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഭരണകൂടത്തിന് കർശനമായ CAATSA നിയമം അധികാരം നൽകിയിട്ടുണ്ട്. “ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്…
പലസ്തീന് അമേരിക്കയുടെ 316 മില്യണ്‍ സഹായധനം പ്രഖ്യാപിച്ച് ജോ ബൈഡന്
വാഷിംഗ്ടണ്‍: രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന് വെസ്റ്റ് ബാങ്കില്‍ പലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഈസ്റ്റ് ജറുശലേമിലുള്ള ആശുപത്രിയും സന്ദര്‍ശിക്കും. പലസ്തീന് സന്ദര്‍ശനത്തിന് മുന്നോടിയായി 316 മില്യണ്‍ ഡോളറിന്റെ ധനസഹായം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഭരണകാലത്ത് മൂന്നു വര്‍ഷത്തോളം പലസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന് സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിംഗ്ടണ്‍ പുതിയ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ 201 മില്യണ്‍ ഡോളര്‍ യു.എന്‍. റീലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കാണ് നല്‍കുക. ബൈഡന് അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 618 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് പലസ്തീന് നല്‍കിയിട്ടുള്ളത്. പലസ്തീനിന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി ജറുശലേമില്‍ ട്രംപ് അടച്ചുപൂട്ടിയ…
രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ അറസ്റ്റു ചെയ്തു
ഹാരിസ്കൗണ്ടി (ഹൂസ്റ്റണ്‍): രാത്രിയില്‍ രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അവന്തി ലാട്രിസ് ജോണ്സണ് (32) എന്ന മാതാവിനെയാണ് അറസ്റ്റു ചെയ്തത്. വെസ്റ്റ് ലെയ്ക്ക് ഹ്യൂസ്റ്റണ്‍ പാര്‍ക്ക്വേയിലുള്ള എച്ച്.ഇ.ബി പാര്‍ക്കിംഗ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് സുരക്ഷിതമാക്കി, കാര്‍ഡോര്‍ ലോക്ക് ചെയ്യാതെയാണ് ഇവര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്. സമീപത്തുള്ള ആരോ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി കുട്ടികള്‍ കാറില്‍ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ തിരക്കി അടുത്തുള്ള കടയില്‍ എത്തുകയും ചെയ്തു. ഇവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോകുന്നത് തൊട്ടടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നു. മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളില്‍ നിന്നും മാറിനിന്നതെന്ന് മാതാവ് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. കുട്ടികളെ അപായപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് ജോണ്‍സണെ അറസ്റ്റു ചെയ്തത്. ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. യാതൊരു കാരണവശാലും കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുതെന്ന…
അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ സ്വവസതിയിൽ വെച്ച് നിര്യാതയായി. 1971 ആഗസ്റ്റ് 22-ന് കുരിയൻ പന്നാപാറയുമായി വിവാഹിതയായി. 1972ൽ അമേരിക്കയിലേക്ക് കുടിയേറി. നഴ്സിംഗ് മേഖലയില്‍ വളരെ കാലം സേവനമനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു. ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. മക്കള്‍: ഷെർലി, ഷൈനി. അഞ്ച് കൊച്ചുമക്കളുണ്ട്. സംസ്കാരചടങ്ങുകൾ: ജൂലൈ 19-ന് സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ച്, ഷുഗര്‍ലാന്റ് (3100 Sweetwater BLVD, Sugar Land, TX 77479). പൊതുദര്‍ശനം: രാവിലെ 8:30 മുതല്‍ 10:00 വരെ. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. തുടര്‍ന്ന് റോസൻ ബർഗിൽ ഡേവിസ് ഗ്രീൻലോൺ സെമിത്തേരിയിൽ (3900 B F Terry BLVD, Rosenberg,TX 77471) സംസ്ക്കാരം. ഇന്ത്യ കത്തോലിക്കാസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഇവാന ട്രംപ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക് :അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്. 73 വയസ്സായിരുന്നു. 1977 ലായിരുന്നു ട്രമ്പ് ഇവനാ വിവാഹം. ഡൊണാൾഡ് ജൂനിയർ , ഇവാങ്ക ,എറിക് എന്നിവർ മക്കളാണ് . ന്യൂയോർക്ക് സ്വവസതിയിൽ വെച്ചു പെട്ടെന്ന് അബോധാവസ്ഥയിലായതിനെ തുടർന്ന് 911 വിളിക്കുകയായിരുന്നു .പ്രാഥമിക ചികിത്സ നല്കുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു. 1949 ൽ ചെക്കോസ്ലോവാക്കിയിലായിരുന്നു ജനനം . ഇവാനയുടെ ആകസ്മിക വിയോഗത്തിൽ ട്രമ്പ് അഗാധ ദുഃഖം അറിയിച്ചു.
മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കി ‘റേപ്പിസ്റ്റ്’ എന്ന് എഴുതി
ഒട്ടാവ: ടൊറന്റോയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടൊറന്റോയിലെ റിച്ച്മണ്ട് ഹില്ലിലുള്ള വിഷ്ണു ക്ഷേത്രത്തിനു സമീപമാണ് ബുധനാഴ്ച (ജൂലൈ 13) ഉച്ചയ്ക്ക് 12.30ഓടെ സംഭവം നടന്നത്. ഈ സാഹചര്യത്തിൽ, വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കിയാണ് കേസ് അന്വേഷിക്കുന്നതെന്ന് ലോക്കൽ പോലീസ് പറയുന്നു. യോങ് സ്ട്രീറ്റിലെയും ഗാർഡൻ അവന്യൂവിലെയും വിഷ്ണു ക്ഷേത്രത്തിന്റെ പരിസരത്ത് 5 മീറ്ററോളം ഉയരമുള്ള രാഷ്ട്രപിതാവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു. അതാണ് അക്രമികൾ വികൃതമാക്കിയത്. മാത്രമല്ല, ഖാലിസ്ഥാൻ, റേപ്പിസ്റ്റ് തുടങ്ങിയ ആക്ഷേപകരമായ വാക്കുകളും സാമൂഹിക വിരുദ്ധർ ഈ പ്രതിമയിൽ എഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ പ്രതിമയെ അപകീർത്തിപ്പെടുത്താൻ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് യോർക്ക് റീജിയണൽ പോലീസ് വക്താവ് ആമി ബൗഡ്റോ സംഭവം സ്ഥിരീകരിച്ചു. വംശം, ജാതി, രാജ്യം, ഭാഷ, മതം, പ്രായം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വെറുക്കുന്നവർ പക്ഷപാതപരവും അപമാനിതരുമാണ്. നിയമപരമായ പരിധിക്കുള്ളിൽ…
എന്താണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി? ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം; എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം?
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ കുരങ്ങുപനി (Monkey Pox) ബാധിച്ച് തുടങ്ങിയത് മുതൽ, രണ്ട് വലിയ ചോദ്യങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ആഫ്രിക്കയ്ക്ക് പുറത്ത് കുറച്ച് കേസുകൾക്കപ്പുറത്തേക്ക് ഒരിക്കലും പടരാൻ കഴിയാത്ത ഒരു വൈറസ് പെട്ടെന്ന് ഇത്ര വലിയ, ആഗോള പൊട്ടിപ്പുറപ്പെടലിന് കാരണമാകുന്നത് എന്തുകൊണ്ട്? 42 വർഷം മുമ്പ് ഉന്മൂലനം ചെയ്ത വസൂരിയുമായി എന്തുകൊണ്ടാണ് കുരങ്ങുപനിക്ക് സാമ്യം? ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐകൾ) സംബന്ധിച്ച ഒരു നീണ്ട ചരിത്രവും നിലവിലെ പൊട്ടിപ്പുറപ്പെടലിന്റെ ആദ്യകാല പഠനങ്ങളും ഉത്തരങ്ങൾ ലിങ്ക് ചെയ്തിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ ഈ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വളരെയധികം ആശങ്ക പരന്നിട്ടുണ്ട്. യുഎഇയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ വ്യക്തിക്കാണ് കുരങ്ങുപനി ബാധിച്ചതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കുരങ്ങുപനിയെക്കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്താണ് മങ്കിപോക്സ് അഥവാ കുരങ്ങു പനി: മങ്കിപോക്സ് വൈറസ് അണുബാധ മൂലമുണ്ടാകുന്ന…
ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.എം.സി പ്രോവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു. സുപ്രസിദ്ധ കര്‍ണാടിക് സംഗീത വിദഗ്ദ്ധന് റവ ഡോ പോള്‍ പൂവത്തിങ്കല്‍ ചിക്കാഗോ സ്ട്രിങ്സ് ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ശ്രുതിസാന്ദ്രമായ ഈ സംഗീതവിരുന്നിനു സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ആഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഹ്രസ്വമായ ഉത്ഘാടനസമ്മേളത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്പോണ്‍സര്‍മാരെ ആദരിക്കും. പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും. ശനിയാഴ്ച നടന്ന ഡബ്യൂ എം സി എക്സികൂട്ടിവ് സമ്മേളനത്തില്‍ സംഗീതസന്ധ്യയുടെ മനോഹരമായ ഫ്ളയര്‍, പ്രൊവിന്‍സ് പ്രസിഡന്റ്…
