ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം പാക്കിസ്ഥാന്റെ പുരോഗതിക്കുള്ള കഴിവിനെ ദോഷകരമായി ബാധിക്കും: ബ്ലിങ്കന്‍

വാഷിംഗ്ടൺ: അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പാക്കിസ്താന്റെ പ്രതിച്ഛായയ്ക്കും അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവിനും ദോഷം ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. പാക്കിസ്താനിലെ മാധ്യമ സ്ഥാപനങ്ങൾക്കും സിവിൽ സമൂഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാമായിരുന്നുവെന്നും, ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ തന്റെ പാക്കിസ്താന്‍ കൗൺസിലറുമായി വിഷയം ഉന്നയിച്ചതായും ബ്ലിങ്കെൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായ പാക്കിസ്താന്റെ പദവിയെക്കുറിച്ചുള്ള ഒരു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളും അഴിമതിയും തുറന്നുകാട്ടുന്നതിനും സർക്കാർ നയങ്ങളെ വിമർശിച്ചതിനും കഴിഞ്ഞ വർഷം നിരവധി പാക് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു. പാക്കിസ്താന്‍ ഉദ്യോഗസ്ഥരുമായുള്ള ഉഭയകക്ഷി സംഭാഷണങ്ങളിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എപ്പോഴെങ്കിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടോ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിന് “ഉണ്ട്” എന്നായിരുന്നു ബ്ലിങ്കന്റെ ഉത്ത്രം. “പാക്കിസ്താനുമായുള്ള…

ഫൊക്കാന മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂജേഴ്‌സി: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന മലയാളി മങ്ക ബ്യുട്ടി പേജന്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫൊക്കാന കൺവെൻഷനുകളിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ മലയാളി മങ്ക എന്ന സ്ത്രീകൾക്കുള്ള ഈ സൗന്ദര്യ മത്സരം ഫൊക്കാന വിമൻസ് ഫോറമാണ് നടത്തി വരുന്നത്. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, സെക്രെട്ടറി അബ്ജ അരുൺ, ഡോ. ബ്രിജിത്ത് ജോർജ് (ചിക്കാഗോ)- മലയാളി മങ്ക ബ്യൂട്ടി പേജന്റ് ചെയർപേഴ്സൺ, ഫൊക്കാന ന്യൂ ഇംഗ്ലണ്ട് (ബോസ്റ്റൺ) റീജിയൺ വൈസ് പ്രസിഡണ്ട് രേവതി പിള്ള – കോർഡിനേറ്റർ, ഉഷ ചാക്കോ(ന്യൂയോർക്ക്) കോ-ചെയർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് മലയാളി മങ്ക മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്. 25 വയസ്സും അതിനു മുകളിലും പ്രായമുള്ള…

കാസിമിയുടെ വിടുവായിത്തവും, സമദാനിയും ലീഗും (കെ.വി. അമീര്‍)

ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തെയും ജീവിത വ്യവസ്ഥയെയും ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് പരിശുദ്ധ പ്രവാചകനിലൂടെ അല്ലാഹു ഇറക്കിയത് ലോകത്തിന് അനുഗ്രഹമായിട്ടാണ്. ആ അർത്ഥത്തിൽ ഇസ്ലാമിക ആദർശത്തിന്റ ഭാഗമായ വിശ്വാസികൾക്ക് പ്രത്യകിച്ച് പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വാക്കിലും പ്രവർത്തിയിലും എളിമയും മാതൃകയും ഉണ്ടാവണം. ലീഗിന്റെ രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി എന്നതിനപ്പുറം സമദാനിയുടെ പ്രഭാഷണങ്ങൾ വിശ്വാസികൾ ഉൾപ്പെടെയുള്ള കേരളീയ സമൂഹം ശ്രവിച്ചിട്ടുണ്ട്. മഹാകവി ഇഖ്ബാലിന്റെ പ്രവാചക ഇഷ്ഖുകൾ, രാജ്യ സ്നേഹ കവിതകൾ എല്ലാം നാം സമദാനിയുടെ നാവിലൂടെ കേട്ടിരുന്നു പോവും..ചിലപ്പോഴെല്ലാം കണ്ണുകൾ സജലങ്ങളാവും സദസ്സിലുള്ളവരുടെ. പ്രവാചകന്റെ അദ്ധ്യാപനങ്ങൾ, പ്രവാചകന്റെ ജീവിതം പ്രബോധനം ചെയ്യുന്ന, പ്രഭാഷണങ്ങൾ, ഖുതുബകൾ നിർവഹിക്കുന്ന പണ്ഡിതന്മാരുടെ ദൗത്യം സമൂഹത്തിലോ സമുദായത്തിലോ ഭിന്നിപ്പ് ഉണ്ടാക്കലോ വ്യക്തിഹത്യ നടത്തലോ അല്ല, മറിച്ച് മാതൃക തീർക്കണം തങ്ങളുടെ വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും. ആ അർത്ഥത്തിൽ സമദാനിയെ നമുക്ക് ഇഷ്ടമാണ്. ഇവിടെ മുസ്ലിം പണ്ഡിതൻ…

കാണാതായ കറക്ഷന്‍ ഓഫിസറെ കണ്ടെത്തുന്നതിന് അറസ്റ്റ് വാറന്റ്

അലബാമ: അലബാമ ലോഡര്‍ ഡെയ്ല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കാണാതായ അസി. ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിനു പൊലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു. ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ക്രിമിനല്‍ കേയ്‌സി വൈറ്റിനെ കോടതിയിലേക്കെന്നു പറഞ്ഞു പെട്രോള്‍ കാറില്‍ കയറ്റികൊണ്ടുപോയത് നിലവിലുള്ള പോളസിക്ക് എതിരാണെന്നും ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ കോടതിയിലേക്കു കൊണ്ടുപോകുമ്പോള്‍ രണ്ടു പേര്‍ കൂടെ ഉണ്ടാകണമെന്നും കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. മാത്രമല്ല കോടതിയില്‍ കെയ്‌സിനെ ഹാജരാക്കുന്നതിനും മെന്റല്‍ ഇവാലുവേഷനുമാണെന്നു വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്നു കണ്ടെത്തിയതാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായും മനപൂര്‍വ്വം ജയിലില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതു മറ്റൊന്നായുമാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റിനുള്ള കാരണങ്ങള്‍. വിശദ അന്വേഷണത്തില്‍ ഡിറ്റന്‍ഷന്‍ ഓഫിസര്‍ പ്രതി കേയ്‌സ് വൈറ്റുമായി പ്രത്യേക…

ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം

ഒഹായോ: ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ജെ. ഡി. വാന്‍സിന് (37) വന്‍ വിജയം. മേയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ വാന്‍സിന്റെ മുമ്പില്‍ പരാജയം സമ്മതിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്വാധീനത്തിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലെന്നതാണ് ഒഹായോ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. ആരംഭത്തില്‍ ട്രംപിന്റെ വിമര്‍ശകനായിരുന്ന വാന്‍സ് പിന്നീട് ട്രംപിനെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണു ട്രംപ് വാന്‍സിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എന്‍ഡോഴ്‌സ് ചെയ്തത്. വാന്‍സിനെ മാര്‍ജോറി ടെയ്‌ലര്‍ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേ സമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയില്‍ റ്റിം റയല്‍ ത്രികോണ മത്സരത്തില്‍ ഒഹായോ സെനറ്റ് സീറ്റിലേക്കു മത്സരിക്കുന്നതിനുള്ള യോഗ്യത നേടി.പൊതുതിരഞ്ഞെടുപ്പില്‍ (മിഡ്ടേം) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെ. ഡി. വാന്‍സും റ്റിം റയനുമായിരിക്കും ഏറ്റുമുട്ടുക. ഇന്ത്യന്‍ അമേരിക്കന്‍ ഉഷ ചിലകുറിയാണു ജെ.ഡി. വാന്‍സിന്റെ ഭാര്യ.

തനുജ എബ്രഹാം (38) അന്തരിച്ചു

ഡാളസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ ഭാര്യ തനൂജ (38) ഹൂസ്റ്റണില്‍ മെയ് 1-ന് നിര്യാതയായി. തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി.ജി. മാത്യുവിന്റേയും ആലീസ് ചെറിയാന്റേയും മകളാണ്. സംസ്‌ക്കാരം മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ പള്ളിയില്‍. യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പരേത. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു മക്കള്‍: ടാനിയ (11), എയിഡന്‍ (8). ഡാളസിലെ താമസക്കാരിയായ സ്മിത എബ്രഹാം ഏക സഹോദരിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രഹാം 214 529 5950, ജൂലീയാനാ 972 955…

ലോക പത്രസ്വാതന്ത്ര്യ ദിനം: മാധ്യമ പ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് ഒരു പ്രസ്താവനയിൽ അറിയിച്ചു പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാർമ്മികതയുടെയും പ്രാധാന്യം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്യത്തോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ ഓർമ്മപ്പെടുത്തുക, തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സിജു ജോർജ് പറഞ്ഞു. സത്യത്തിനും മാധ്യമ ധർമം നിറവേറ്റുമെന്നതിനിടയിലും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമ പ്രവർത്തകരുടെ സ്മരണക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, പ്രസിദ്ധീകരണങ്ങൾ സെൻസർ ചെയ്യുകയും പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും…

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചതിനെ ഗുട്ടെറസ് സ്വാഗതം ചെയ്തു

യുണൈറ്റഡ് നേഷൻസ്: ഉക്രെയ്നിലെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു. “ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസും വിജയകരമായി കൈകാര്യം ചെയ്യുന്ന ഒരു ഓപ്പറേഷനിൽ, 100-ലധികം സിവിലിയൻമാരെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്,” യുഎൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. “കീവ്, മോസ്കോ എന്നിവയുമായുള്ള ഞങ്ങളുടെ സുസ്ഥിരമായ ഏകോപനം കൂടുതൽ മാനുഷിക വിരാമങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇത് സാധാരണക്കാരെ സംഘർഷത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാൻ അനുവദിക്കുകയും അത് ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും,” ഗുട്ടെറസ് പറഞ്ഞു. വാർത്താ വൃത്തങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ ഉപരോധിച്ച ഉക്രെയ്നിലെ മരിയുപോളിൽ നിന്ന് നൂറിലധികം ആളുകളെ ഒഴിപ്പിച്ചു. മാരിയുപോളിൽ നിന്ന് 200 കിലോമീറ്റർ വടക്കുള്ള സപോരിജിയയിലെ സ്വീകരണ…

മഞ്ച് യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ മെയ് 15 ന് സൂം മീറ്റിംഗിൽ

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 7.30ന് വെർച്ച്വൽ പ്ലാറ്റ്‌ ഫോം വഴിയാണ് സെമിനാര്‍. വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ് അവയര്‍നെസ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാവും. മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു, യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്റണി, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ കെ ചാക്കോ, ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും. ന്യൂജേഴ്‌സിയിലെ മൊന്റ്ക്ലെയർ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർകൂടിയായ ഡോ. ഡയാന തോമസ്, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക്…

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ?

സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്‍ക്കുമ്പോള്‍ സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു. സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാര്‍ത്തുള്ള സുന്ദരീ-സുന്ദരന്മാരുടെ പോയ്മുഖങ്ങള്‍, കായിക-കാലിക-ജാലവിദ്യകള്‍ ചിത്രീകരിക്കാന്‍ ആരും മുന്നോട്ട് വരാറില്ല. എന്റെ ‘കവിമൊഴി’യില്‍ പ്രസിദ്ധി കരിച്ച ‘കാലയവനിക’ എന്ന നോവലില്‍ ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്. അതിലെ രംഗവിവരണങ്ങള്‍ സിനിമാലോകത്തെ സ്വഭാവ സങ്കീര്‍ണ്ണതകളെ തുറന്നുകാട്ടുന്നതിനാല്‍ സിനിമ യുടെ അലിഖിത നിയമങ്ങള്‍ അതൊരു പ്രദര്‍ശന വസ്തുവാക്കില്ല.…