ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം പാക്കിസ്ഥാന്റെ പുരോഗതിക്കുള്ള കഴിവിനെ ദോഷകരമായി ബാധിക്കും: ബ്ലിങ്കന്‍

വാഷിംഗ്ടൺ: അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പാക്കിസ്താന്റെ പ്രതിച്ഛായയ്ക്കും അഭിവൃദ്ധി പ്രാപിക്കാനുള്ള കഴിവിനും ദോഷം ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.

പാക്കിസ്താനിലെ മാധ്യമ സ്ഥാപനങ്ങൾക്കും സിവിൽ സമൂഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാമായിരുന്നുവെന്നും, ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ തന്റെ പാക്കിസ്താന്‍ കൗൺസിലറുമായി വിഷയം ഉന്നയിച്ചതായും ബ്ലിങ്കെൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായ പാക്കിസ്താന്റെ പദവിയെക്കുറിച്ചുള്ള ഒരു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങളും അഴിമതിയും തുറന്നുകാട്ടുന്നതിനും സർക്കാർ നയങ്ങളെ വിമർശിച്ചതിനും കഴിഞ്ഞ വർഷം നിരവധി പാക് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു. പാക്കിസ്താന്‍ ഉദ്യോഗസ്ഥരുമായുള്ള ഉഭയകക്ഷി സംഭാഷണങ്ങളിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എപ്പോഴെങ്കിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടോ എന്ന പത്രപ്രവർത്തകന്റെ ചോദ്യത്തിന് “ഉണ്ട്” എന്നായിരുന്നു ബ്ലിങ്കന്റെ ഉത്ത്രം.

“പാക്കിസ്താനുമായുള്ള ഞങ്ങളുടെ ഇടപഴകലിൽ ഞങ്ങൾക്ക് അത് മനസ്സിലായി. തീർച്ചയായും, ഇത് ഞങ്ങളുടെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടുകളുടെ ഒരു ഘടകമാണ്. പാക്കിസ്താനിലെ മാധ്യമ സ്ഥാപനങ്ങൾക്കും പൊതു സമൂഹത്തിനും മേലുള്ള പ്രധാന നിയന്ത്രണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം,” അദ്ദേഹം പറഞ്ഞു.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞ വർഷം 145-ാം സ്ഥാനത്തായിരുന്ന പാക്കിസ്താന്‍ ഈ വർഷം 157-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് നടത്തിയ സർവേ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബ്ലിങ്കന്റെ അഭിപ്രായപ്രകടനം.

“സ്വതന്ത്ര മാധ്യമം, വിവരമുള്ള ഒരു ജനസമൂഹം പാക്കിസ്താന്‍ ഉള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങൾക്കും അതിന്റെ ഭാവിക്കും പ്രതിച്ഛായക്കും അത്യന്താപേക്ഷിതമാണ്,” സ്വതന്ത്ര മാധ്യമത്തിന്റെ ആവശ്യകതയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News