അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലിരിക്കുന്ന സമയമാറ്റം പൂര്‍ണ്ണമായൂം അവസാനിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പിലാക്കിയിരുന്നത്. ഇതുസംബന്ധിച്ച് സണ്‍റെഷന്‍ പ്രൊട്ടക്ഷന്‍ ബില്‍ യു.എസ് സെനറ്റില്‍ ഐക്യകണേ്ഠന പാസാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു. പുതിയ ബില്‍ ഡെ ലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം. സെനറ്റ് ഐക്യകണേ്ഠന ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ് ഹൗസും ബില്‍ അംഗീകരിച്ചു പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ഇരു പാര്‍ട്ടികളും ഒരേസ്വരത്തില്‍ സമയമാറ്റം അവതരിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍…

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി. ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊറോണ വൈറസ് അമേരിക്കയില്‍…

ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 25 മുതൽ 27 വരെ

“കർത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി (2 ദിന 26:5 ബി)” ന്യൂജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെൻറ്‌.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. സമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്മെൻറ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്,…

കൊറിയൻ എയർലൈൻസ് റഷ്യയിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ അവസാനം വരെ നിർത്തിവച്ചു

സിയോൾ: മോസ്‌കോയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ അവസാനം വരെ റഷ്യയിലേക്കുള്ള വിമാനങ്ങൾ നിരോധിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ഫ്ലാഗ് കാരിയറായ കൊറിയൻ എയർ ലൈൻസ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിലേക്കും വ്ലാഡിവോസ്റ്റോക്കിലേക്കും പാസഞ്ചർ വിമാനങ്ങളും മോസ്കോ വഴി യൂറോപ്പിലേക്കുള്ള കാർഗോ വിമാനങ്ങളും ഈ മാസം അവസാനം വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കൊറിയൻ എയർ അറിയിച്ചു. ഇഞ്ചിയോണിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചില വിമാനങ്ങൾ റഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ വഴിതിരിച്ചുവിടുമെന്ന് റിപ്പോർട്ട് പറയുന്നു. ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, അറ്റ്‌ലാന്റ, ചിക്കാഗോ, വാഷിംഗ്ടൺ, ബോസ്റ്റൺ, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെയെല്ലാം ഈ തീരുമാനം ബാധിച്ചു. കമ്പനിയുടെ കണക്കനുസരിച്ച് നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ വരെ കൂടുതൽ സമയമെടുക്കും. ഇതേ കാരണങ്ങളാൽ മാർച്ച് 19 മുതൽ ഏപ്രിൽ 15 വരെ ഇഞ്ചിയോൺ-വ്ലാഡിവോസ്റ്റോക്ക്…

League of Women Voters of Northern Valley to Host Multi-Town Meet & Greet

(Eastern Bergen County, New Jersey; March 15, 2022) — The League of Women Voters of Northern Valley (LWVNV) invites the public to learn about the League of Women Voters and attend a virtual Meet & Greet conducted by the League of Women Voters of New Jersey via Zoom on Thursday, March 24 from 7 p.m. to 8 p.m.  Participants may join the virtual Meet & Greet by clicking this link, bit.ly/northernvalleymeetandgreet. “The League of Women Voters of Northern Valley invites the public to attend this virtual Meet and Greet and learn…

ഫോമാ യുദ്ധ വിരുദ്ധ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു

ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി. അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത് ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, ജീവജാലങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം…

കൈരളി ടിവി യു‌എസ്‌എ യുടെ മൂന്നാമത് കവിതാ പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരള സെന്ററിൽ

ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി‌വി യു‌എസ്‌എ ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാ പുരസ്ക്കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വെച്ച് നടത്തപ്പെടും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ മൂന്നാം കവിതാ പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധു നായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. ക്യാഷ് അവാർഡും ഫലകവും കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട്, ന്യൂയോര്‍ക്ക്) ഏപ്രിൽ 9 ന് രാവിലെ 10:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും. പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ടാജ്…

യുദ്ധം 20-ാം ദിവസത്തിലേക്ക് കടന്നതോടെ ഉക്രെയ്നിലെ കെർസണിന്റെ പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുത്തു

മോസ്കോ: റഷ്യൻ സൈനിക നടപടി 20-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഉക്രൈനിലെ തെക്കൻ മേഖലയായ കെർസണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. “റഷ്യൻ ഫെഡറേഷന്റെ സായുധ സേന കെർസൺ മേഖലയിലെ എല്ലാ പ്രദേശങ്ങളുടെയും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു,” മന്ത്രാലയത്തിന്റെ വക്താവ് ഇഗോർ കൊനാഷെങ്കോവ് ചൊവ്വാഴ്ച ഒരു ബ്രീഫിംഗിൽ കൂടുതൽ വിശദീകരിക്കാതെ പറഞ്ഞു. ഫെബ്രുവരി 24 ന് ഉക്രെയ്‌നെതിരെ മോസ്‌കോ സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യൻ സൈന്യം പിടിച്ചെടുത്ത ആദ്യത്തെ പ്രധാന നഗര കേന്ദ്രമാണ് ഏകദേശം 250,000 ആളുകളുടെ പ്രവിശ്യാ തലസ്ഥാനമായ കെർസൺ നഗരം. 10 അമേരിക്കൻ നിർമ്മിത ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനങ്ങളും പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നിന് നൽകിയ മറ്റ് നിരവധി ആയുധങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തതായും വക്താവ് പറഞ്ഞു. റഷ്യ ചൈനയുടെ സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ വാദം…

ഫോമാ വനിതാ ഫോറം പ്രതിനിധിയായി സംഘാടക മികവിന്റെ കരുത്തോടെ സുനിതാ പിള്ള മത്സര രംഗത്തേക്ക്

ഫോമാ പ്രവർത്തകർക്ക് പരിചയപ്പെടുത്തലിന്റെ മുഖവുരയാവശ്യമില്ലാത്ത, ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ വനിതാ പ്രതിനിധി സുനിതാ പിള്ളയെ ഫോമാ 2022-2024 ലേക്കുള്ള വനിതാ പ്രതിനിധിയായി മിനസോട്ട മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെല്ലാം ഏറ്റവും മികച്ച നേതൃത്വ പാടവവും, സംഘാടന മികവും കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ഫോമാ വനിതാ പ്രതിനിധിയായി മത്സരിക്കാനുള്ള നിയോഗം. നിസ്വാർത്ഥ സേവനത്തിൽ വിശ്വസിക്കുന്ന സുനിതാ പിള്ളയുടെ സംഘാടക മികവിന്റെ അടയാളമായിരുന്നു ഗ്രേറ്റ് ലേക്‌സ്‌ റീജിയനിലെ വിമൻസ് ഫോറത്തിന്റെ രൂപീകരണം.കോവിഡ് മഹാമാരികാലത്ത് സ്വത്വ പ്രതിസന്ധി നേരിട്ട ബാലരാമപുരത്തെ നെയ്ത്തുകാരുടെ നിലനില്പിനായുള്ള ധനസമാഹരണവും അവർ നെയ്തെടുത്ത വസ്ത്രങ്ങൾ കേരളത്തിലെ വിവിധ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും എത്തിക്കുന്നതിനും,ഫോമ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിച്ചത് സുനിതാ പിള്ളയും സംഘവുമാണ്.വനിതാ പ്രതിനിധികളുടെ കൂട്ടായ്മയിൽ ഫോമയുടെ ബൈലാ ഭേദഗതി നിർദ്ദേശിക്കുന്നതിനും വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ സംഘത്തെ രൂപീകരിക്കുന്നതിലും സാങ്കേതിക വൈദഗ്ദ്യം നൽകുന്നതിലും ഗണനീയമായ…