ഹ്യൂസ്റ്റൺ: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ ഉക്രൈനില്‍ റഷ്യയുടെ നശീകരണ ആയുധങ്ങളുമായി ഉള്ള കടന്നുകയറ്റവും മനുഷ്യകുരുതിയും അപലപിക്കപ്പെടേണ്ടതു തന്നെയാണ്. റഷ്യയുടെ മുടന്തൻ ന്യായങ്ങൾ/ആരോപണങ്ങൾ തീർത്തും ബാലിശമാണ്. കൈയ്യൂക്കുള്ള രാജ്യങ്ങൾക്ക് ഏത് ചെറിയ രാജ്യങ്ങളെയും അതിഭീകര യുദ്ധങ്ങളിലൂടെ തകർത്തു തരിപ്പണമാക്കി പിടിച്ചടക്കാം എന്നുള്ളത് മറ്റു ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം എതിർക്കേണ്ടതാണ്. ഉക്രൈനിലേക്കുള്ളറഷ്യൻ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ, ഉക്രൈൻ ജനതയെ ആകാവുന്നത്ര സഹായിക്കാൻ സമാധാനകാംക്ഷികളായ ഏതൊരു രാഷ്ട്രത്തിനും കടമയുണ്ട്. റഷ്യൻ ഏകാധിപതി വ്ലാദിമര്‍ പുടിന്റെ അതിഭീകര ഭ്രാന്തൻ യുദ്ധ തന്ത്രങ്ങൾ ഇത്തരം ലോക രാഷ്ട്രങ്ങൾക്കെല്ലാം കടുത്ത ഭീഷണിയാണ്. റഷ്യയുടെ ഈ കടുത്ത യുദ്ധ ഭീകരതക്കെതിരെ ലോകജനതയോടൊപ്പം അമേരിക്കൻ മലയാളികളും ഭീതിയോടെ തന്നെ രോഷാകുലരാണ്. ഇതിനെതിരായി പ്രായോഗികമായി മലയാളിക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നാൽ കൂടെ പീഡിതരായ ഉക്രൈൻ ജനതയോടൊപ്പം നിൽക്കുക, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക,…
Category: AMERICA
ശോഭ ശേഖറിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിന്റെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ശോഭ ശേഖറിൻറെ അന്ത്യം. അനുശോചന യോഗത്തിൽ നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ), നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സ് ചാപ്റ്റര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കെല്ലോഗ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേറ്റ് ഡീന്‍ ഡോ. മേഹന്‍ബിര്‍ സ്വാനി മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിയ സ്റ്റുഡന്റ്‌സ് ചാപ്റ്ററിന് എല്ലാവിധ ആശംസകള്‍ നേരുകയും, ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് എങ്ങനെ തങ്ങളുടെ കരിയറില്‍ വിവിധ കമ്പനികളുടെ എക്‌സിക്യൂട്ടീവ് തലങ്ങളില്‍ എത്താം എന്നതും, അതുപോലെ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. മോഹന്‍ബിര്‍ സ്വാനി വിശദീകരിച്ചു. യൂണിവേഴ്‌സിറ്റിയുടെ ആറ്റമിക് ആന്‍ഡ് നാനോ ടെക്‌നോളജി ഫൗണ്ടിംഗ് ഡയറക്ടറായ…
ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖര്‍ (40) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം.ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് അച്ഛന്‍. അമ്മ പി പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്.
GOPIO led community delegation meets Mayor Eric Adams and his top officials
GOPIO officials along with other Indian community organizations were invited to New York city Hall on March 1st to discuss issues of the Indian community and perspectives on how the community can be involved in the city. It all started with GOPIO’s condemnation of the defacing of Mahatma Gandhi statue at the Union Square Park in February and GOPIO requesting Mayor Eric Adams to increase police presence in the park area as well as to apprehend and punish culprit. City Hall was represented by Mayor Adam’s Chief Advisor Ingrid Lewis-Martin…
മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ ന്യൂജേഴ്‌സി തിരുവാതിര മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു
കഴിഞ്ഞ 19 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളീയ ഹൈന്ദവ സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നു ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ ഹൈന്ദവ സമൂഹത്തിന്റെ നായക സ്ഥാനത്തു മന്ത്രയിലൂടെ സനാതന ധർമ്മപാത പിന്തുടരുന്ന, ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്ന നഴ്‌സ് പ്രൊഫഷൻ ആയി സ്വീകരിച്ച ഹരിയെപ്പോലെയുള്ള ഒരാൾ എത്തിയതിൽ ആ സമൂഹത്തിനാകെ അഭിമാനിക്കാം എന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് അംഗം കൂടിയായ ഡോ രുഗ്മിണി പദ്മകുമാർ അഭിപ്രായപ്പെട്ടു. അവിടെ വച്ച് നടന്ന മന്ത്രയുടെ 2023 ഹ്യുസ്റ്റൻ വിശ്വ ഹിന്ദു സമ്മേളനം ട്രൈസ്റ്റേറ്റ് റീജിയൻ രജിസ്‌ട്രേഷന്‍…
ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കൊളറാഡോയിൽ (കെഎഒസി) നിന്ന് രേഷ്മ രഞ്ജന്‍
കൊളറാഡോ: ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കേരള അസോസിയേഷൻ ഓഫ് കൊളറാഡോയെ പ്രതിനിധീകരിച്ച് രേഷ്മ രഞ്ജൻ മത്സരിക്കുന്നു. കാല്പനിക കവിയും എഴുത്തുകാരിയും, മുൻ അദ്ധ്യാപികയുമായ രേഷ്മ രഞ്ജൻ 2019 മുതൽ 2021 വരെ കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ ലിറ്ററേച്ചർ & യുവ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. കെഎഒസിയുടെ വിവിധ ബോധവൽക്കരണ സെമിനാറുകൾക്കും പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. കരകൗശല നിർമ്മിതി, സാഹിത്യ രചന, പ്രസംഗം, നാടക കളരി തുടങ്ങി വ്യത്യസ്തമായ പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2019, 2020, 2021 വർഷങ്ങളിലെ കെഎഒസി മൈൽ ഹൈ കേരളം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കെഎഒസിയുടെ സോഷ്യൽ മീഡിയയുടെ മേൽനോട്ടവും വഹിച്ചിട്ടുണ്ട്. ഫോമാ വിമൻസ് ഫോറം അംഗങ്ങളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം തുടങ്ങിയവരുടെ കൂടെ വിവിധ പരിപാടികളിൽ തോളോട്…
യുഎസ് ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപ് ‘ക്രിമിനൽ ഗൂഢാലോചന’യിൽ ഏർപ്പെട്ടിരിക്കാം: കമ്മിറ്റി
വാഷിംഗ്ട്ണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ കബളിപ്പിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കാമെന്ന് ജനുവരി 6 ലെ ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. ജോ ബൈഡൻ പ്രസിഡന്റാകുന്നതിന് രണ്ടാഴ്ച മുമ്പ്, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്ന പ്രക്രിയയിൽ നിയമനിർമ്മാതാക്കൾ ക്യാപിറ്റോള്‍ കെട്ടിടത്തിൽ ഏര്‍പ്പെട്ടിരിക്കേ ട്രംപിന്റെ അനുയായികൾ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. രക്തരൂക്ഷിതമായ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചു. ബുധനാഴ്ച വൈകി ഫെഡറൽ കോടതിയിൽ സമർപ്പിച്ച കണ്ടെത്തലുകളുടെ ഒരു പ്രധാന റിലീസിൽ, തന്റെ പരാജയം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് കോൺഗ്രസിനെ തടയാൻ ശ്രമിച്ചുകൊണ്ട് ട്രംപ് തന്നെ ഒന്നിലധികം നിയമങ്ങൾ ലംഘിച്ചതായി കോൺഗ്രസ് പാനൽ അഭിപ്രായപ്പെട്ടു. “അമേരിക്കയെ കബളിപ്പിക്കാൻ പ്രസിഡന്റും അദ്ദേഹത്തിന്റെ കാമ്പെയ്‌നിലെ അംഗങ്ങളും ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്ന നിഗമനത്തിൽ സെലക്ട് കമ്മിറ്റിക്ക് നല്ല…
ചൊക്ലി (നോവല്‍ -79): എച്മുക്കുട്ടി
ചൊക്ളിക്ക് അയമ്പത്തൊന്ന് വെട്ട് എപ്പളും എപ്പളും നെഞ്ഞത്തിക്ക് കേറി വന്ന് കടച്ചില് എട്ക്കും. പാറ്ട്ടീരേ ആരും ചെന്നില്യ, ചത്തോയ മനിഷേൻറെ വീട്ട്ല്. അച്ചുവാനന്തൻ സകാവ് മാത്തറം പോയി.. സകാവ് പോയീത് ചൊക്ളിക്ക് ഒര് സമാതാനായി. ഒരാള് ണ്ടായീലോ.. ഒരു വെഷം വിമാൻത്തിലടിക്കണേ നിർത്താമ്പറഞ്ഞ് ഏതാണ്ടും വേറേ നാട്ടാര് വരേ മീറ്റിംഗം കൂടീപ്പോ അവര്ക്ക് അരുവായിറ്റ് സകാവ് ചോറ് തിന്നാണ്ടിര്ന്ന്… അത് ആ വേറേ നാട്ട്ലോക്കെ ടീ വീല് കാൺച്ചു. ദല്കീലെ സറ്ക്കാര് പറ്ഞ്ഞ് വെഷല്ല, അത് അടിക്കണ അങ്ങ്നെ കൊയപ്പല്ലാന്ന്.. ആ സകാവിന് മാത്തറം തോന്നീലോ കെട്ട്യോനില്ലാണ്ടായി നെഞ്ഞത്തടിക്കണ പെണ്ണിനെ ഒന്ന് ചെന്നാ കാണാൻ… നേരം കൊറേട്ത്തു ചൊക്ളിക്ക് ആ അയമ്പത്തൊന്ന് വെട്ട് ഒന്ന് അലിയാൻ.. എന്നാലും അതാലോയിച്ചാ പരോശം വരും. രാഗവേട്ടൻ അയിൻറെടേല് ഒരീസം കാലത്ത് ഒറക്കീന്ന് ഏൻക്കാണ്ട്ങ്ങ്ട് പോയീ. ചൊക്ളിക്ക് കരച്ച്ല് നിർത്താൻ പറ്റീല്ല.…
മാത്യു പൂഴിക്കുന്നേല്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു
ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗമായ പിറവം പൂഴിക്കുന്നേല്‍ ജോര്‍ജിന്റേയും സാറായുടേയും മകന്‍ മാത്യു, സെന്റ് വ്‌ളാഡിമിര്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം വിജയകരമായി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 12 ശനിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമനസില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിക്കുന്നു. രാവിലെ 7.30-ന് പ്രഭാത നമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകളില്‍ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വൈദീകര്‍, ശെമ്മാശന്മാര്‍, വൈദീക വിദ്യാര്‍ത്ഥികള്‍, വിശ്വാസികള്‍ എന്നിവര്‍ സംബന്ധിക്കും. കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ ദൈവീക ശുശ്രൂഷയ്ക്കായി ശെമ്മാശപട്ടം സ്വീകരിക്കുന്ന മാത്യു പൂഴിക്കുന്നേലിനെ കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ടി. ഡേവിഡിന്റെ അധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ജോര്‍ജി…
