ഓപ്പറേഷൻ സിന്ദൂരിനിടെ വെടിനിർത്തൽ പാക്കിസ്താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും, ട്രംപിന് അതിൽ യാതൊരു പങ്കുമില്ലെന്നും പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്. വെടിനിർത്തൽ അതിന്റെ നിബന്ധനകൾ പാലിച്ചാണ് നടന്നതെന്ന് ഇന്ത്യയും ആവർത്തിച്ചു. ഇന്ത്യയുമായുള്ള ഓപ്പറേഷൻ സിന്ദൂരിനിടെ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം സ്വീകരിച്ചുവെന്ന അവകാശവാദം പാക്കിസ്താന്‍ വ്യക്തമായി നിഷേധിച്ചു. ഈ വെടിനിർത്തലിന് അമേരിക്കയുടെയോ മൂന്നാം രാജ്യത്തിന്റെയോ മധ്യസ്ഥത ഉണ്ടായിരുന്നില്ല എന്ന് പാക്കിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യൻ ആക്രമണങ്ങൾ മൂലം കനത്ത നഷ്ടം നേരിട്ടതിനാലാണ് പാക്കിസ്താൻ തന്നെ ഇന്ത്യയിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം സമ്മതിച്ചു. ഇന്ത്യയ്ക്കും പാക്കിസ്താനുമിടയിൽ സമാധാന സ്ഥാപകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്…
Category: AMERICA
ഇന്ത്യ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലെ താരിഫുകൾക്കെതിരെ ലോബിയിംഗ് സ്ഥാപനത്തെ ഇന്ത്യ നിയമിച്ചു
അമേരിക്കയിലെ താൽപ്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യൻ സർക്കാർ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി വഴിയാണ് ഈ സ്ഥാപനത്തെ നിയമിച്ചിരിക്കുന്നത്. വാഷിംഗ്ടണ്‍: വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി യുഎസിൽ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. യുഎസിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും യുഎസ് സർക്കാരുമായും മാധ്യമങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയുടെ കയറ്റുമതിയെ മോശമായി ബാധിച്ചേക്കാവുന്ന 50% ഭാരിച്ച നികുതി യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്താൻ പോകുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മെർക്കുറി പബ്ലിക് അഫയേഴ്‌സുമായാണ് ഇന്ത്യ മൂന്ന് മാസത്തെ കരാറിൽ ഒപ്പു വെച്ചത്. പ്രതിമാസം 75,000 ഡോളറാണ് ഇവരുടെ ഫീസ്. യുഎസ് സർക്കാരുമായുള്ള ലോബിയിംഗ്, മീഡിയ ഇടപെടൽ, സോഷ്യൽ മീഡിയ തന്ത്രം, ഇന്ത്യയെ പ്രതിനിധീകരിച്ച് ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയ ജോലികൾ കമ്പനി കൈകാര്യം ചെയ്യും.…
വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഓമന പിള്ള മക്കള്‍: അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് മരുമക്കള്‍: മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള സഹോദരങ്ങള്‍: മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ. പൊതുദര്‍ശനം: ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചന്ദ്രന്‍പിള്ള 847 220 0017)
ക്വീൻസ് സെന്റ് മേരീസ് എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 6 വരെ
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാളിന്‍റെ ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയം പൂർത്തിയാക്കിയതായി പള്ളി ഭാരവാഹികൾ അറിയിക്കുന്നു. പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004. ഓഗസ്റ്റ് 31ന് വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടിയേറ്റവും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും അതിനുശേഷം റവ. ഫാദർ ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബ്ബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർത്ഥനകളും എല്ലാ ദിവസവും നടത്തപ്പെടും. പ്രധാന പെരുന്നാൾ സെപ്റ്റംബർ 6ന് രാവിലെ 9 മണിക്കുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരെയും പ്രാർത്ഥനപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ്…
ഡാലസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിക്കുന്നു
ഡാലസ്∙ ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാലസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും. 1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ പാർക്ക്‌ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു. നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസ് ആണ് ഭർത്താവ്. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്തരൂപങ്ങളും പൂർവ്വ സ്മൃതികളുണർത്തുന്ന മാർഗ്ഗം കളിയും ടെക്‌സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും. അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കൊപ്പം…
ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ
ഷിക്കാഗോ:ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ ആരോപിച്ചു.വാഷിംഗ്ടണിലെ നടപടികൾക്ക് ശേഷം അടുത്തത് ഷിക്കാഗോ ആണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ്റെ പ്രതികരണം. “പ്രസിഡന്റ് നിർദ്ദേശിക്കുന്നത് നമ്മുടെ ഭരണഘടനയുടെ ഏറ്റവും നഗ്‌നമായ ലംഘനമായിരിക്കും. ഷിക്കാഗോക്ക് ഒരു സൈനിക അധിനിവേശം ആവശ്യമില്ല. ട്രംപിന്റെ നയം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.” – ജോൺസൺ X-ൽ കുറിച്ചു. കൂടാതെ, സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങൾ 30% കുറഞ്ഞു, കവർച്ച 35% കുറഞ്ഞു, വെടിവെപ്പ് 40% കുറഞ്ഞു തുടങ്ങിയ കണക്കുകളും ജോൺസൺ പുറത്തുവിട്ടു. എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഡെമോക്രാറ്റുകൾ കാരണം അവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്ന്…
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025- 2027 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി), കിരൺ ഏലുവിങ്കൽ (ഫിനാന്‍സ്), സുജ അലക്സ് (പി.ആർ.ഓ), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ജെയിംസ് പതുശ്ശേരി (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), റിയ ഐസക് (സി.സി.ഡി, ഐ.റ്റി , സോഷ്യൽ മീഡിയ ) , ജോബി തുണ്ടത്തിൽ (ചാരിറ്റി) ആന്റണി ജോർജ് (യൂത്ത് അപോസ്റ്റലെറ്റ് , ഫോട്ടോഗ്രാഫി , പ്രോഗ്രാം കോഓർഡിനേറ്റർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2025 – 2027 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മാർട്ടിൻ , ദീപ ജെയിംസ് (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), വര്ഗീസ് പള്ളിത്താനം, സ്നേഹ ജോസഫ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ്…
വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി
ഹൂസ്റ്റൺ :തെക്കുകിഴക്കൻ ഹൂസ്റ്റണിൽ നടന്ന കവർച്ചാശ്രമത്തിൽ 2 കവർച്ചക്കാർക്ക് വെടിയേറ്റു, കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. വെടിവെപ്പിൽ വീട്ടുടമസ്ഥർക്ക് പരിക്കില്ല. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബെൽനോളിന്റെ 4800 ബ്ലോക്കിലാണ് സംഭവം. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. അവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, സ്കീ മാസ്കും, കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ തിരികെ വെടിവെച്ചു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നുവെങ്കിലും കുട്ടി സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്, മറക്കരുത് ന്യൂജെൻ നേതാക്കൾ: ജെയിംസ് കൂടൽ
യുവ നേതാക്കൾക്ക് പ്രവർത്തിക്കാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവസരമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഏറ്റെടുത്ത ശേഷം അത്തരം അവഗണനകൾ യുവാക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലേക്ക് യുവാക്കളെത്തി. കേരളത്തിലും അതിനനുസൃതമായി വലിയ മാറ്റങ്ങളുണ്ടായി. ചാനൽ ചർച്ചകളിൽ മാത്രം മുഖം കാണിച്ചു കൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഒരുപറ്റം ചെറുപ്പക്കാരെ ഫീൽഡിലേക്ക് ഇറക്കി. ഷാഫി പറമ്പിലും ഹൈബി ഈഡനും ചാണ്ടി ഉമ്മനുമൊക്കെ അങ്ങനെ ഉയർന്നുവന്നവരാണ്. ഗാന്ധിജിയും നെഹ്രുവും ഇന്ദിരാഗാന്ധിയും കോൺഗ്രസ് പ്രസ്ഥാനത്തിന് ആദർശം പകർന്ന മാതൃകാ നേതാക്കളാണ്. ജനക്ഷേമത്തിന് സത്യസന്ധമായി പ്രവർത്തിക്കാനാണ് നേതാക്കൾ അധികാരത്തെ ഉപയോഗിച്ചിരുന്നത്. ആ പാരമ്പര്യം കെടാതെ കാക്കുന്നവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ മുതിർന്ന നേതാക്കൾ. പക്ഷെ, എം. എൽ. എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാക്ഷേപങ്ങൾ പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ നാക്കേടുണ്ടാക്കിയിരിക്കുന്നു.…
ഞങ്ങളാണ് കോൺഗ്രസ്: ഡോ. എസ് എസ് ലാല്‍
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചയാളാണ് ഞാൻ. ഞാൻ പിന്തുണച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസുകാരനെയാണ്. യൂത്ത് കോൺഗ്രസ് പോലൊരു മഹാ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റിനെയാണ്. വാശിയോടെ ഞാനും പാലക്കാട് പ്രവർത്തിച്ചത് യു.ഡി.എഫ് ജയിക്കാൻ വേണ്ടിയായിരുന്നു. സംസ്ഥാനത്തിൻ്റെ ഭാവിക്ക് അപകടമായ സി.പി.എം -ബിജെപി മുന്നണി പരാജയപ്പെടാനായിരുന്നു. എൻ്റെ വാശി കൂട്ടിയത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ചതിയൻ മറുകണ്ടം ചാടി പാർട്ടിയെ തകർക്കാൻ ശ്രമിച്ചതാണ്. പതിനാലും പതിനഞ്ചും വയസിൽ കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തിയ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുണ്ട് കേരളത്തിൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ ആഗ്രഹിക്കാതിരിക്കുകയോ അവസരം കിട്ടാതെ പോകുകയോ ചെയ്ത ലക്ഷക്കണക്കിനുള്ള ഈ സാധാരണ മനുഷ്യരാണ് യഥാർത്ഥ കോൺഗ്രസുകാർ. അവരുടെ കഠിനാദ്ധ്വാനത്തിൽ അവരുടെ തന്നെ വിയർപ്പ് കുഴച്ചുണ്ടാക്കിയ ശക്തമായ അടിത്തറയാണ് കോൺഗ്രസിൻ്റേത്. അതിൻ്റെ മുകളിലാണ് കഴിവുള്ള നേതാക്കൾ വളർന്നത്. ബാല്യത്തിൽത്തന്നെ ഞങ്ങളെ ആകർഷിച്ചത് ഗാന്ധിജിയുടെയും നെഹ്രുവിൻ്റെയും കോൺഗ്രസാണ്. ഞങ്ങളെ…
