ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധവാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തി. ആദ്യഘട്ട പ്രാർത്ഥനാ ശുശ്രൂഷ ദേവാലഹാളിൽ വെച്ച് നടത്തുകയും, തുടർന്ന് ഓർശലേം തെരുവീഥികളിൽ കഴുതപ്പുറത്ത് എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥനാ നിര്‍ഭരമായ കുരുത്തോല പ്രദക്ഷിണം ദൈവാലയത്തിലേക്ക് ആനയിച്ചു. കൈക്കാരന്മാര്‍, പാരിഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ശുശ്രൂഷകര്‍, ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.
Category: AMERICA
ക്രിസ്തു നമ്മെ ചേർത്തു പിടിക്കണമെങ്കിൽ ദരിദ്രരെയും ബലഹീനരേയും നാം ചേർത്തു പിടിക്കണം: റവ ജിബിൻ മാത്യു
ഡാളസ് :ജീവിതത്തിൻറെ സന്നിഗ്ദ ഘട്ടങ്ങളിൽ കർത്താവ് നമ്മെ ചേർത്തു പിടിക്കണമെന്ന് യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെയും ബലഹീനരെയും ചേർത്തു പിടിക്കുവാൻ നാം സന്നദ്ധരാകണമെന്നു റവ ജിബിൻ മാത്യു ജോയ് അഭിപ്രായപ്പെട്ടു.ക്രിസ്തുവിന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന വലിയൊരു മാതൃകയാണിതെന്നും അച്ചൻ ചൂണ്ടിക്കാട്ടി. ബുധനാഴ്ച വൈകീട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ കഷ്ടാനുഭവാഴ്ച്ചയോടനുബനബന്ധിച്ചു നടത്തപ്പെട്ട സന്ധ്യ നമസ്കാരത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്കൽ ഹരേശ്വ സന്ദർശനത്തിനെത്തിയ റവ ജിബി മാത്യു. മാർത്തോമാ സഭയുടെ ആന്ധ്രയിലെ നേർസാപുരം മിഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചൻ ആന്ധ്രയിലെ ഉൾ ഗ്രാമങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഹൃദയ സ്പർശിയായി വിശദീകരിച്ചു. നാമിവിടെ സമ്പന്നതയിൽ ജീവിക്കുമ്പോൾ ആന്ധ്രയുടെ ഒരു കോണിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ,തലചായ്ക്കാൻ ഇടമില്ലാതെ, ആരാധിക്കാൻ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളിൽ ആരാധന നടത്തുന്നവർക്ക് കൈതാങ്കൽ…
കേരള ഹിന്ദൂസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) യുടെ വിഷു ആഘോഷം പ്രൗഢഗംഭീരമായി
റിച്ച്മണ്ട്: കേരള ഹിന്ദൂസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) യുടെ ഹിന്ദു സെന്റര്‍ ഓഫ് വിർജീനിയ (HCV) ക്ഷേത്രത്തില്‍ വെച്ചു നടത്തിയ വിഷു ആഘോഷം പ്രൗഢഗംഭീരമായി. ഘോഷയാത്രയോടു കൂടിയാണ് ആഘോഷത്തിന് തുടക്കമായത്. കുഞ്ഞുങ്ങൾ കൃഷ്ണന്റെയും രാധയുടെയും വേഷമിട്ട് നടത്തിയ ഘോഷയാത്ര മികവുറ്റതാക്കി. ചെണ്ടമേളവും, താലപ്പൊലിയും, കുടയും എല്ലാം ഉണ്ടായിരുന്ന കൊണ്ട് ഒരു ഉത്സവ പ്രതീതി ആയിരുന്നു ഘോഷയാത്രക്ക്. ഘോഷയാത്ര കഴിഞ്ഞു സ്റ്റേജിലെത്തിയവര്‍ക്ക് ദർശിക്കാൻ വിഷുക്കണിയും ഒരുക്കിയിരുന്നു. മുതിർന്ന KHRMA അംഗങ്ങള്‍ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് കുട്ടികൾക്ക് വിഷുക്കൈനീട്ടം കൊടുത്തു ചടങ്ങ് ആരംഭിച്ചു. പ്രസിഡന്റ് സരിക ദേവിയുടെ സ്വാഗത പ്രസംഗത്തോടെ കലാപരിപാടികൾ ആരംഭിച്ചു. ഈ വർഷത്തെ KHRMA കോർ കമ്മിറ്റി അംഗങ്ങളായ ദിലീപ്, ശ്രീജ മനോജ്, സപ്‌ന മുരുകേശൻ, അരുൺ രാജ്, ചന്ദ്രജിത്ത്, ഭാഗ്യ എന്നിവരെ പ്രസിഡന്റ് സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും…
ജീവന്റെ പ്രതീക്ഷ നൽകുന്ന ദൂരെയുള്ള ഗ്രഹം,തെളിവുകൾ കണ്ടെത്തി
നാസ :മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഒരു വിദൂര ലോകം ജീവന്റെ ആവാസ കേന്ദ്രമായിരിക്കാമെന്നതിന് വളരെ സംഘീർണ്ണമായ ടെലി സ്കോപ് ഉപയോഗിച്ചു ശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തി. K2-18b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന ഒരു കേംബ്രിഡ്ജ് സംഘം ഭൂമിയിലെ ലളിതമായ ജീവികളിൽ നിന്ന് മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന തന്മാത്രകളുടെ അടയാളങ്ങൾ കണ്ടെത്തി. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ജീവനുമായി ബന്ധപ്പെട്ട രാസവസ്തുക്കൾ കണ്ടെത്തിയ രണ്ടാമത്തെതും കൂടുതൽ പ്രതീക്ഷ നൽകുന്നതുമായ സമയമാണിത്.എന്നാൽ ഈ ഫലങ്ങൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഡാറ്റ ആവശ്യമാണെന്ന് സംഘവും സ്വതന്ത്ര ജ്യോതിശാസ്ത്രജ്ഞരും ഊന്നിപ്പറയുന്നു. കേംബ്രിഡ്ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ തന്റെ ലാബിൽ വെച്ച് മുഖ്യ ഗവേഷകനായ പ്രൊഫസർ നിക്കു മധുസൂദൻ പറഞ്ഞു, ഉടൻ തന്നെ നിർണായക തെളിവുകൾ ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. “ഇവിടെ ജീവൻ ഉണ്ടാകാൻ സാധ്യതയുള്ളതിന് ഏറ്റവും ശക്തമായ…
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കും; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും; ജയ്പൂരും ആഗ്രയും സന്ദർശിക്കും
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സമയത്താണ് ഈ സന്ദർശനം നടക്കുന്നത്. ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയെ കാണും. അതോടൊപ്പം, ഇന്ത്യയിലെ സാംസ്കാരിക നഗരങ്ങളായ ജയ്പൂർ, ആഗ്ര എന്നിവയും വാൻസ് സന്ദർശിക്കും. വൈസ് പ്രസിഡന്റ് വാൻസ് ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെ ഭാര്യ ഉഷ വാൻസും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരോടൊപ്പം ഇറ്റലിയിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് വാന്‍സിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യാ സന്ദർശന വേളയിൽ വാൻസ് തലസ്ഥാനമായ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും വ്യാപാരം, സുരക്ഷ, ആഗോള…
തീപാറും മേയർ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സിറ്റി ഓഫ് ഗാർലാൻഡ്
ഡാളസ്: ടെക്സാസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ തങ്ങളുടെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ പോളിംഗ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാന ദിവസം മെയ് മാസം മൂന്നാം തിയ്യതി ആറുമണിവരെയാണ്. എന്നാൽ ഡാളസ് കൗണ്ടിയിലെ പഴയ പട്ടണങ്ങളിലൊന്നായ സിറ്റി ഓഫ് ഗാർലാൻഡ്ലെ മലയാളി ജനസമൂഹം ഒന്നടങ്കം മെയ് മാസം മൂന്നാം തീയതി ആറുമണിക്ക് ശേഷം നടക്കുന്ന ഫലപ്രഖ്യാപനത്തിനു വേണ്ടി നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. അതിനുകാരണം നാല് മേയർ സ്ഥാനാർത്ഥികളിൽ രണ്ടുപേർ മലയാളികളും, സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും, ജനങ്ങളിൽ വളരെ സ്വാധീനം ഉള്ളവരും എന്നുള്ളതാണ്. ചരിത്രത്തിലാദ്യമായാണ് സിറ്റി ഓഫ് ഗാർലാൻഡ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക, ആത്മീയ, കായിക, പൊതുരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രണ്ടു മലയാളികൾ തമ്മിൽ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുപ്പോൾ ഈ വർഷത്തെ സിറ്റി ഓഫ് ഗാർലാൻഡ് തെരഞ്ഞെടുപ്പിന്…
‘മർക്വീ’ സ്റ്റേജ് ഷോ ഏപ്രിൽ 26-ന് ഡാളസിൽ
ഡാളസ് : ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആന്റ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് മെസ്കിറ്റു ഷാരോൺ ഇവന്റ് സെറ്ററിൽ വെച്ച് നടത്തുന്നു. റിമാ കല്ലിങ്ങൽ, അപർണ ബാലമുരളി, നിഖില വിമൽ എന്നീ സിനി ആർടിസ്റ്കളും,അനു ജോസഫ്, ജോ കുര്യൻ തുടങ്ങി ഗായകരും പങ്കെടുക്കുന്നു. അരുൺ ജോണി റെയ്ത് കെ. എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാൻലി ജോൺ എന്നിവരാണ് ഇതിന്റെ സംഘാടകർ. ഈ ഏപ്രിൽ മാസത്തെ നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം തന്നെയായിരിക്കും ഇതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം രൂക്ഷമായി; ചൈനയ്‌ക്കെതിരെ 245% തീരുവ പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും രൂക്ഷമായി. ഇത്തവണ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്ക നേരിട്ട് ചൈനീസ് സാധനങ്ങളുടെ തീരുവ 245% ആയി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 145% ആയിരുന്നു. വാഷിംഗ്ടണ്‍: ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 245% തീരുവ വർദ്ധിപ്പിച്ചു. നേരത്തെ ഈ താരിഫ് 145% ആയിരുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ചൈന 125% വരെ പ്രതികാര തീരുവ ചുമത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ചൊവ്വാഴ്ച രാത്രി വൈകിയാണ് വൈറ്റ് ഹൗസ് ഈ തീരുമാനം അറിയിച്ചത്. ചൈനയ്‌ക്കെതിരായ അമേരിക്കയുടെ കടുത്ത നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, ചൈനയോടുള്ള അമേരിക്കയുടെ നിലപാട് കഠിനമായി തുടരുന്നു. ചൈന…
നാസയുടെ ഹബിൾ ദൂരദർശിനി ബഹിരാകാശത്തിന്റെ അത്ഭുതകരമായ ചിത്രങ്ങൾ എടുത്തു
ഹബിൾ ടെലിസ്കോപ്പിൽ നിന്ന് എടുത്ത ബഹിരാകാശത്തിന്റെ ചില അത്ഭുതകരമായ ചിത്രങ്ങൾ നാസ പുറത്തിറക്കി. ബഹിരാകാശ കൊടുങ്കാറ്റുകളുടെയും പുതിയ നക്ഷത്രങ്ങളുടെ ജനനത്തിന്റെയും അതിശയകരമായ കാഴ്ചയാണ് ഇവയിൽ കാണിക്കുന്നത്. ഈ ചിത്രങ്ങളിൽ, വാതകമേഘങ്ങൾക്കിടയിൽ മനോഹരമായ സർപ്പിള ഗാലക്സികളും തിളങ്ങുന്ന നക്ഷത്രങ്ങളും ദൃശ്യമാണ്. നാസ: നാസ അടുത്തിടെ അവരുടെ ഹബിൾ ദൂരദർശിനിയിൽ നിന്ന് ബഹിരാകാശത്തിന്റെ ചില മനോഹരവും അതിശയകരവുമായ ചിത്രങ്ങൾ പുറത്തുവിട്ടു. ഈ ചിത്രങ്ങളിൽ, ബഹിരാകാശത്തിന്റെ മനോഹരവും നിഗൂഢവുമായ, അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ കാണാൻ കഴിയും. ഹബിൾ ടെലിസ്കോപ്പിലൂടെ എടുത്ത ഈ ചിത്രങ്ങൾ സർപ്പിള ഗാലക്സികളുടെ കാഴ്ച മാത്രമല്ല, ബഹിരാകാശത്ത് നടക്കുന്ന കൊടുങ്കാറ്റുകളും നക്ഷത്രങ്ങളുടെ ജനന പ്രക്രിയയും കാണിക്കുന്നു. ഇത്തവണ നാസ പുറത്തുവിട്ട ചിത്രത്തിൽ മനോഹരമായ ഒരു സർപ്പിള ഗാലക്സിയായ NGC 4941 ന്റെ ചിത്രം കാണിക്കുന്നു. ക്ഷീരപഥത്തിനടുത്തുള്ള ഗാലക്സികളിൽ ഒന്നാണ് ഈ ഗാലക്സി. ഹബിൾ ദൂരദർശിനിയുടെ ഉയർന്ന നിലവാരത്തിനും ശക്തിക്കും ഈ…
ഹ്യൂസ്റ്റനിൽ വിശുദ്ധ വാര കർമ്മങ്ങൾക്കു വിപുലമായ ഒരുക്കങ്ങൾ
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്നേഹത്തിന്റെയും വിശുദ്ധിയുടെയും വിശുദ്ധവാര കര്‍മ്മങ്ങളിലേക്കു ഇടവക ജനങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു. പെസഹാ വ്യാഴം യേശുനാഥൻ സ്വന്ത ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്ന എളിമയുടെയും, സ്നേഹത്തിന്റെയും, വിനയത്തിന്റെയും മാതൃകയുടെ പ്രതീകമായ പെസഹാ വ്യാഴ തിരുക്കർമങ്ങൾ. വൈകുന്നേരം 5 മണിക്ക് യുവജനങ്ങൾക്കും, കുട്ടികൾക്കുമായി ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും. വൈകിട്ട് 7 മണിക്ക് എല്ലാവർക്കുമായി മലയാളത്തിൽ വിശുദ്ധ കുർബാനയും കാൽ കഴുകൽ ശുശ്രുഷയും, പെസഹാ വ്യാഴ തിരുക്കർമ്മങ്ങളും. ദുഃഖ വെള്ളി സ്വന്ത ജീവൻ ലോകത്തിനു മുഴുവനും നമുക്കുമായി ബലി നൽകിയ ഈശോയുടെ സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ദുഃഖ വെള്ളി…
