ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധവാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു.
വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തി.
ആദ്യഘട്ട പ്രാർത്ഥനാ ശുശ്രൂഷ ദേവാലഹാളിൽ വെച്ച് നടത്തുകയും, തുടർന്ന് ഓർശലേം തെരുവീഥികളിൽ കഴുതപ്പുറത്ത് എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥനാ നിര്‍ഭരമായ കുരുത്തോല പ്രദക്ഷിണം ദൈവാലയത്തിലേക്ക് ആനയിച്ചു.
കൈക്കാരന്മാര്, പാരിഷ് കൗൺസിൽ അംഗങ്ങൾ, അൾത്താര ശുശ്രൂഷകര്‍, ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.