കേരള ഹിന്ദൂസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) യുടെ വിഷു ആഘോഷം പ്രൗഢഗംഭീരമായി

റിച്ച്മണ്ട്: കേരള ഹിന്ദൂസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) യുടെ ഹിന്ദു സെന്റര്‍ ഓഫ് വിർജീനിയ (HCV) ക്ഷേത്രത്തില്‍ വെച്ചു നടത്തിയ വിഷു ആഘോഷം പ്രൗഢഗംഭീരമായി. ഘോഷയാത്രയോടു കൂടിയാണ് ആഘോഷത്തിന് തുടക്കമായത്. കുഞ്ഞുങ്ങൾ കൃഷ്ണന്റെയും രാധയുടെയും വേഷമിട്ട് നടത്തിയ ഘോഷയാത്ര മികവുറ്റതാക്കി. ചെണ്ടമേളവും, താലപ്പൊലിയും, കുടയും എല്ലാം ഉണ്ടായിരുന്ന കൊണ്ട് ഒരു ഉത്സവ പ്രതീതി ആയിരുന്നു ഘോഷയാത്രക്ക്.

ഘോഷയാത്ര കഴിഞ്ഞു സ്റ്റേജിലെത്തിയവര്‍ക്ക് ദർശിക്കാൻ വിഷുക്കണിയും ഒരുക്കിയിരുന്നു. മുതിർന്ന KHRMA അംഗങ്ങള്‍ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് കുട്ടികൾക്ക് വിഷുക്കൈനീട്ടം കൊടുത്തു ചടങ്ങ് ആരംഭിച്ചു.

പ്രസിഡന്റ് സരിക ദേവിയുടെ സ്വാഗത പ്രസംഗത്തോടെ കലാപരിപാടികൾ ആരംഭിച്ചു. ഈ വർഷത്തെ KHRMA കോർ കമ്മിറ്റി അംഗങ്ങളായ ദിലീപ്, ശ്രീജ മനോജ്, സപ്‌ന മുരുകേശൻ, അരുൺ രാജ്, ചന്ദ്രജിത്ത്‌, ഭാഗ്യ എന്നിവരെ പ്രസിഡന്റ് സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും ഭജനയും, സംഗീത നൃത്യ പരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി ശ്രീജ മനോജിന്റെ നന്ദി പ്രകാശനത്തോടെ കലാപരിപാടികള്‍ സമാപിച്ചു.

KHRMA അംഗങ്ങള്‍ ചേർന്ന് വിഭവസമൃദ്ധമായ വിഷു സദ്യ ഒരുക്കിയിരുന്നു. ശർക്കര പായസവും, സേമിയ പായസവും സദ്യയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു കുടുംബ കൂട്ടായ്മയുടെ പ്രതീതി ആയിരുന്നു ഇത്തവണത്തെ വിഷു ആഘോഷം.

Print Friendly, PDF & Email

Leave a Comment

More News