ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു മെയ് ആറ് വൈകീട്ട് ഡാളസിൽ എത്തിച്ചേർന്ന റവ. റെജിൻ രാജു അച്ചനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി . ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു , സക്കറിയാ തോമസ് , സോജി സ്കറിയാ (ഇടവക സെക്രട്ടറി ) അൽമായ ശുശ്രുഷകന്മാരായ രാജൻകുഞ്ഞു സി ജോർജ്,കോരുത് ,മണ്ഡലം അംഗം ജിനു , അസംബ്ലി അംഗം തോമസ് ഈശോ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, കമ്മറ്റി അംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു
Category: AMERICA
ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്കാരവും നാളെ – ബുധനാഴ്ച
ഹൂസ്റ്റൺ: മെയ് 1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്) പൊതുദർശനവും സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്. മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്ഡെൻ, കെയ്ലാ, മൈക്കിൾ പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷകൾക്കു…
നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ അമരക്കാരന് ജിജി ഫിലിപ്പിന് സമ്മാനിച്ചു
ന്യൂഡല്‍ഹി: വയോജന പരിപാലനരംഗത്ത് വ്യത്യസ്തമായതും, ആശാവഹ മായതും, പ്രവര്‍ത്തനം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന കേരള ത്തിലെ മികച്ച മൂന്ന് വയോജന പരിപാലന കേന്ദ്രങ്ങളുടെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപിക നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് പുരസ്കാരം നല്‍കിയത്. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ നിരവധി വ്യക്തികളും അവാര്‍ഡ് സ്വീകരിച്ചു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പെട്ട എന്നിവര്‍ പ്രസംഗിച്ചു. വിദേശമലയാളികളുടെ തണല്‍ വീടായി മാറിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപികയുടെ പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…
സതീശനെ ക്ഷണിച്ചു…. ക്ഷണിച്ചില്ല (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ക്ഷണക്കത്തു കിട്ടിയിരിക്കുന്നത് തൃപ്പൂണിത്തുറ എം ൽ എ യും കോൺഗ്രസ് നേതാവും ആയ കെ ബാബുവിനാണ്. കല്യാണം,മമ്മോദീസ, നൂലുകെട്ടു, വീട് താമസം തുടങ്ങിയ ദൈനം ദിന ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡും ബാബുവിന്റെ പേരിലാണ്. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ആയ കാലം മുതൽ ഇപ്പോൾ ഏതാണ്ട് മുപ്പതു വർഷത്തോളമായി എം ൽ എ ആയി തുടരുമ്പോഴും ഏതു ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും ബാബുവിന് മടിയില്ല. എ കെ ആന്റണിയുടെ പിൻബലത്തിൽ ആദ്യമായി കമ്മ്യൂണിസ്റ് കോട്ടയായ തൃപ്പുണിത്തുറയിൽ സീറ്റ് കിട്ടുവാൻ പിടിവലി കൂടിയപ്പോൾ ചടങ്ങുകൾ കൂടുവാൻ ബാബുവിന് ക്ഷണക്കത്തു നിർബന്ധം ഇല്ലായിരുന്നു.തൃപ്പൂണിത്തുറമണ്ഡലത്തിൽ എവിടെ കല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു അവിടെ എത്തിയിരിക്കും. എം ൽ എ ആയതിനു ശേഷം ബാബു ക്ഷണക്കത്തു നിർബന്ധം ആക്കി. അനൗദ്യോഗിക കണക്കനുസരിച്ചു ബാബു ഒരു ദിവസം അൻപത്തി മൂന്നു കല്യാണം…
“ദി ഗ്രീൻ അലേര്‍ട് “: ഒരു പരിസ്ഥിതി സംരക്ഷണ അവബോധന ഡോകുമെന്ററി
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ലോകത്തു മനുഷ്യന്റെ നിലനിൽപ്പിനു വെല്ലുവിളി ആയിരിക്കുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ പരിസ്ഥിതി ബോധവത്കര്ണത്തിനായി കുര്യൻ ഫൗണ്ടേഷനു വേണ്ടി തമ്പി കുര്യൻ ബോസ്റ്റൺ നിർമിക്കുന്ന ” ദി ഗ്രീൻ അലെർട് ” എന്ന ഡോക്ക്ക്യു ഫിക്ഷൻ ഫിലിമിന്റെ റ്റിസർ പുറത്തു വിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്ബിന്റെ പത്താം അന്താരാക്ഷ്ട്ര വാർഷിക മീഡിയ കോൺഫറൻസിൽ ടീസർ പ്രദർശിക്കപ്പെട്ടു. നാടകത്തിന്റെയും സിനിമയുടെയും സാധ്യതകൾ, പൂർണ സാങ്കേതിക മികവോടെ സംയോജിപ്പിച്ചിരിക്കുന്ന ഈ ചിത്രം, വേറിട്ട ദൃശ്യാനുഭവം ആണ്. പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം “ദി ഗ്രീന്‍ അലേര്‍ട്” എന്ന ഡോകുമെന്ററിയുടെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സംസ്ഥാന ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജന് നിര്‍വ്വഹിച്ചു. ലോകം അത്യന്തം ആപ്തകരമായ പാരിസ്ഥിതിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന…
മുഴുവൻ ശമ്പളവും വീണ്ടും സർക്കാരിന് സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു ട്രംപ്
വാഷിംഗ്ടൺ ഡി സി: വിവിധ ഫെഡറൽ വകുപ്പുകൾക്ക് മുഴുവൻ ശമ്പളവും പ്രസിഡന്റ് ട്രംപ് വീണ്ടും സംഭാവന ചെയ്തു.മെയ് 4 ന് ചെയ്ത പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടേമിലെന്നപോലെ തന്റെ മുഴുവൻ പ്രസിഡന്റ് ശമ്പളവും വീണ്ടും ഫെഡറൽ സർക്കാരിന് സംഭാവന ചെയ്യുമെന്ന് പറഞ്ഞു. “മറ്റൊരു പ്രസിഡന്റും ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുന്നു, ഒരുപക്ഷേ ജോർജ്ജ് വാഷിംഗ്ടൺ ചെയ്തിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു. ഞാൻ എന്റെ മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുന്നു, ട്രംപ് പറഞ്ഞു നാഷണൽ പാർക്ക് സർവീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ, മനുഷ്യ സേവന വകുപ്പ് (HHS) ഒപിയോയിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്, വെറ്ററൻസ് അഫയേഴ്സ് വകുപ്പ്, സർജൻ ജനറലിന്റെ COVID-19 പ്രതികരണം, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ വകുപ്പുകൾക്കാണ് തന്റെ ശമ്പളം സംഭാവന ചെയ്യുക.
സുധാകരന്റെ വീര്യം കെടുത്തരുത്: ജെയിംസ് കൂടൽ
പിണറായി ഭരണം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ എത്രയും വേഗം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തിന് ചുട്ട അടി നൽകാനുള്ള ഒരുക്കത്തിലാണ് വോട്ടർമാർ. പകരം ആര് എന്ന ചിന്തയ്ക്ക് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ. അതിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം. തിരഞ്ഞെടുപ്പ് നടന്നാൽ വൻ തിരിച്ചടി നേരിടുമെന്ന ഭയം പിണറായിക്കും സി.പി.എമ്മിനുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയടി എന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുന്നു എന്ന പ്രചരണം നടത്തുന്നത്. സി.പി എമ്മിനു വേണ്ടി പണിയെടുക്കുന്ന ചാനൽ മുതലാളിമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിച്ചാണ് കെ. സുധാകരനെ താറടിക്കുന്നത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനാവില്ല. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നെഞ്ചുവിരിച്ച് നേരിട്ടയാളാണ് സുധാകരൻ. അടുത്ത കാലത്ത്…
മാർത്തോമൈറ്റ് പ്രീമിയർ ലീഗ് 2025: സെഹിയോൻ മാർത്തോമ യുവജനസഖ്യം ചാമ്പ്യന്മാർ
ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025” ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ ടൂർണമെന്റിൽ കരോൾട്ടൻ മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനത്ത് എത്തി. 2025 മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച ലോഡ്സ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടത്തപ്പെട്ട ടൂർണ്ണമെന്റിൽ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും ആവേശത്തോടെ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളോടെ സമാപിച്ച ടൂർണമെന്റ് വൻവിജയമായി മാൻ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോർജ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ഷിജു ജേക്കബ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യം) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ പങ്കെടുത്ത ഏവരേയും സെൻട്രൽ സെക്രട്ടറി സിബി…
ഫ്ലോറിഡയിലെ കരടി ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ
നേപ്പിൾസ് (ഫ്ലോറിഡ): കരടി ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് ഫ്ലോറിഡ ഫിഷ് & വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷന്റെ സൗത്ത് റീജിയൻ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഏരിയൽ കലണ്ടർ മെയ് 5 ന് പറഞ്ഞു. മാർക്കോ ദ്വീപിന് കിഴക്കുള്ള ഗ്രാമപ്രദേശമായ ജെറോമിലെ ഒരു ഹൈവേയ്ക്ക് സമീപം കരടിയുമായി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പരാമർശിച്ച് രാവിലെ 7 മണിക്ക് തൊട്ടുപിന്നാലെ കോളിയർ കൗണ്ടി ഷെരീഫ് ഓഫീസിന് ഒരു കോൾ ലഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഡെപ്യൂട്ടികൾ എത്തി മരിച്ച ഒരാളെ കണ്ടെത്തിയതായി ഷെരീഫ് ഓഫീസ് പറഞ്ഞു. അന്വേഷണത്തിൽ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷനെ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ തന്റെ വെറോണ വാക്ക് സ്ട്രീറ്റിലൂടെ ഒരു അമ്മ കരിങ്കരടിയും അവളുടെ മൂന്ന് കുഞ്ഞുങ്ങളും നടന്നുപോകുന്നത് കണ്ടതായി നേച്ചർ ഫോട്ടോഗ്രാഫർ ജെയിംസ്…
വൈവിധ്യമാർന്ന കലാകായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്നിക്ക് ആവേശോജ്ജലമായി സമാപിച്ചു
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്പ്രിംഗ് പിക്നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാർക്കിൽ വ്യത്യസ്തമായ സ്പോർട്ട്സ്, ഗയിംസ്, കൾച്ചറൽ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ മൽസരിച്ച് പിക്നിക്ക് ഉല്ലാസ പ്രദമാക്കി. കേരളാ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ്, ഇടവേളകളിലെ ലൈവ് ഓംലെറ്റ്, സമ്പാരം,ലമണേഡ്,ഡോണറ്റ്സ് എന്നിവയും വെസ്റ്റേൺ സ്റ്റെൽ ലഞ്ചും രുചിയോട് കൂടി കുടുംബാഗങ്ങൾ ആസ്വദിച്ചു. സമാപന സമ്മേളനത്തിൽ ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ജഡ്ജ് ജൂലി മാത്യു മൽസര വിജയികൾക്ക് ട്രോഫി നൽകി.പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ട്രഷറർ നവിൻ ഫ്രാൻസിസ്,മേരി ജേക്കബ്, വിനോയി സിറിയേക്ക് റോബി ജേക്കബ്, സെലിൻ ബാബു,എന്നിവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റി കോഓർഡിനേറ്റാഴ്സായ ജിജി പോൾ, സീനാ അഷറഫ്,സോണി പാപ്പച്ചൻ, ആൻറ്റു വെളിയെത്ത്, അമൃതാ…
