ട്രംപിൻ്റെ ഭ്രാന്തന്‍ ആശയം ഇന്ത്യക്ക് നേട്ടം

ഡൊണാൾഡ് ട്രംപ് തൻ്റെ ആക്രമണാത്മക പ്രസ്താവനകളിലൂടെ ലോകത്തെ ഞെട്ടിച്ചെങ്കിലും അതിൻ്റെ നേട്ടം ഇന്ത്യയ്ക്ക്! ട്രംപിൻ്റെ ‘മാഡ്‌മാൻ സ്ട്രാറ്റജി’ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തിയപ്പോൾ കാനഡയിലും അത് കോളിളക്കം സൃഷ്ടിച്ചു. ട്രംപിൻ്റെ സമ്മർദ്ദത്തെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് രാജിവെക്കേണ്ടി വന്നു. വാഷിംഗ്ടണ്‍: ജനുവരി 20 ന്, ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നതിനു മുമ്പ് തന്നെ അദ്ദേഹം തൻ്റെ വിവാദപരവും ആക്രമണാത്മകവുമായ പ്രസ്താവനകളിലൂടെ ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചു. ട്രംപിൻ്റെ പ്രസ്താവനകളിൽ നിന്ന് ഇന്ത്യക്ക് വലിയ നേട്ടമാണ് കാണുന്നത്, പ്രത്യേകിച്ച് ചൈനയുടെയും കാനഡയുടെയും പശ്ചാത്തലത്തിൽ. ട്രംപിൻ്റെ “മാഡ്മാൻ സ്ട്രാറ്റജി”യെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. അദ്ദേഹത്തിൻ്റെ ഭ്രാന്തിൽ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. 1969-ൽ അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്‌സനാണ് ഈ തന്ത്രം ആദ്യമായി സ്വീകരിച്ചത്. അമേരിക്കയ്ക്ക് എന്തും എപ്പോഴും എവിടെയും ചെയ്യാൻ കഴിയും, ആണവ…

ടെസ്‌ല 1.5 കോടി രൂപ വിലമതിക്കുന്ന AI റോബോട്ട് നിര്‍മ്മിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനിയായ റിയൽ ബോട്ടിക്‌സ് ഒരു പെൺ റോബോട്ടിനെ നിര്‍മ്മിച്ചു. ആര്യ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ 1.5 കോടി രൂപയാണ് കമ്പനി വില നിലനിർത്തിയിരിക്കുന്നത്. ഈ റോബോട്ടിൻ്റെ പ്രത്യേകത മനുഷ്യനെപ്പോലെ തന്നെയാണെന്നുള്ളതാണ്. മനുഷ്യ ശരീരത്തിൻ്റെ അനുഭവം ഈ റോബോട്ടിന് നല്‍കാന്‍ കഴിയും. മനുഷ്യരെപ്പോലെ വികാരങ്ങൾ അതിലുമുണ്ട്. ആളുകളുടെ ഏകാന്തത അകറ്റാൻ ഈ റോബോട്ടിന് കഴിയും. മനുഷ്യരെപ്പോലെ എല്ലാവിധത്തിലും പ്രതികരിക്കാൻ ഇതിന് കഴിയും. അതിൻ്റെ മുഖത്തെ ഭാവങ്ങൾ എല്ലായ്‌പ്പോഴും സംവേദനക്ഷമതയോടെ മാറിക്കൊണ്ടിരിക്കും. എലോൺ മസ്‌കിൻ്റെ ടെസ്‌ലയാണ് ഈ റോബോട്ട് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യൻ്റെ ഇന്ദ്രിയങ്ങളുള്ള ഈ റോബോട്ട് മനുഷ്യൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാ വിധത്തിലും പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെട്ടു. ഒരു തരത്തിൽ പറഞ്ഞാൽ, ഇന്നത്തെ യുഗത്തിൽ അത് 24 മണിക്കൂറും വിശ്വസ്തനായ ഒരു മെക്കാനിക്കൽ കൂട്ടാളി എന്ന നിലയിൽ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും.

പനാമ കനാലിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രം‌പ്

വാഷിംഗ്ടൺ: പനാമ കനാൽ സംബന്ധിച്ച് വിവാദമായ അവകാശവാദവുമായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അറ്റ്ലാൻ്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ സുപ്രധാന കനാൽ ചൈനീസ് സൈനികരുടെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം അമേരിക്കൻ കപ്പലുകളിൽ നിന്ന് ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പനാമ കനാലിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാല്‍, ട്രംപിൻ്റെ ഈ അവകാശവാദങ്ങൾ പനാമ കനാൽ അഡ്മിനിസ്ട്രേഷൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. പനാമ കനാൽ പൂർണമായും പനാമയുടെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സൈനികരുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കനാൽ അഡ്മിനിസ്ട്രേറ്റർ റികോർട്ടെ വാസ്‌ക്വസ് വ്യക്തമാക്കി. കനാലിൻ്റെ രണ്ടറ്റത്തും പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾ 1997-ൽ ഒരു ബിഡ്ഡിംഗ് പ്രക്രിയയിൽ കരാർ നേടിയ ഹോങ്കോംഗ് കൺസോർഷ്യത്തിൻ്റെ ഭാഗമായിരുന്നുവെന്ന് വാസ്‌ക്വസ് പറഞ്ഞു. ഇതൊക്കെയാണെങ്കിലും, കനാലിൻ്റെ പ്രവർത്തനവും നിയന്ത്രണവും പൂർണ്ണമായും…

ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഓ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട്‌ നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ…

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് സമ്മേളനം സംഘടിപ്പിച്ചു

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ് കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് വൈസ് പ്രസിഡണ്ട് റെവ മാത്യു  മാത്യു വർഗീസ് ആമുഖപ്രസംഗം നടത്തി ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നിസ് അച്ചൻ പ്രാരംഭ പ്രാർഥനനടത്തി.ഗ്രേറ്റ് സിയാറ്റിൽ മാർത്തോമാ ചർച്ചിൽ നിന്നുള്ള ജൂഡി സണ്ണി ഗാനമാലപിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് സെക്രട്ടറി  ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ  നിന്നുള്ള സെക്രട്ടറി ഈശോ മാളിയേക്കൽ സ്വാഗതമാശംസിച്ചു. ഫീനിക്സിൽ നിന്നുള്ള സൈമൺ തോമസ് യോഹന്നാൻ നിശ്ചയിക്കപ്പെട്ട  പാഠഭാഗം യോഹന്നാൻ രണ്ടിന്റെ ഒന്നു മുതൽ 15 വരെയുള്ള വാക്യങ്ങൾ വായിച്ചു . തുടർന്ന് റിട്ടയേർഡ്  വികാരി ജനറൽ റവ ഷാം പി  തോമസ് ബാംഗ്ലൂരിൽ നിന്നും വചനശുശ്രൂഷ നിർവഹിച്ചു.കാനാവിലെ കല്യാണ…

ഡെൻവറിൽ നാല് പേർക് കുത്തേറ്റു,ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടു മരണം, പ്രതി അറസ്റ്റിൽ

ഡെൻവർ: വാരാന്ത്യത്തിൽ ഡെൻവറിലെ 16-ാം സ്ട്രീറ്റ് മാളിൽ  നാല് പേർക് കുത്തേറ്റു.മാരകമായി കുത്തേറ്റ  അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെൻവർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.  കേസിൽ പ്രതിയായ ആളെ തിരിച്ചറിഞ്ഞു, 24 കാരനായ എലിജ കൗഡിൽ നിലവിൽ സംശയത്തിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്: ശനിയാഴ്ച വൈകുന്നേരം നടന്ന മൂന്നും  ഞായറാഴ്ച രാത്രി നടന്ന മാരകമായ മറ്റൊരു കത്തികുത്തിനോടും അനുബന്ധിച്ചാണ് കൗഡിലിനെ അറസ്റ്റ് ചെയ്തതെന്ന് ഡെൻവർ പോലീസ് അറിയിച്ചു. 2 ഫസ്റ്റ്-ഡിഗ്രി കൊലപാതകം,രണ്ട് കൊലപാതകശ്രമങ്ങൾക്  തിങ്കളാഴ്ച രാവിലെ അദ്ദേഹത്തെ  കോടതിയിൽ  ഹാജരാക്കി ,തുടർന്ന്  ജാമ്യമില്ലാതെ തടവിലാക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5 നും 6 നും ഇടയിലായിരുന്നു  സംഭവം . ഇരകളിൽ ഒരാൾ – ഡെൻവറിൽ വിശ്രമത്തിനായി പോയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് – കൊല്ലപ്പെട്ടു. ഫീനിക്സിലെ 9NEWS സഹോദര സ്റ്റേഷൻ KPNX…

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ “മകരജ്യോതി- 2025 ” ആഘോഷിക്കുന്നു

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു “മകരജ്യോതി -2025 ” എന്ന പരിപാടി സഘടിപ്പിക്കുന്നു. ജനുവരി 14 നു ശബരിമല മകരവിളക്കിന് മകരജ്യോതി തെളിയുന്ന ഭക്തിസാന്ദ്രമായ സമയത്തു സ്വഗൃഹങ്ങളിൽ കുട്ടികളെ/ വനിതകളെ (മാളികപ്പുറം) കൊണ്ട് നിലവിളക്കു തെളിയിച്ചു ശ്രീ സ്വാമി അയ്യപ്പ പ്രീതിയ്ക്കായ് പ്രാർത്ഥിക്കുക എന്ന കർമ്മമാണ്‌ ഉദ്ദേശിക്കുന്നത്. കാനഡയിലെ വിസ്തൃതമായ ഭൂപ്രദേശത്തു വൈവിധ്യമായ സമയക്രമങ്ങളാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ കാനഡയുടെ മണ്ണിൽ ശബരിമല മകരജ്യോതി സമയക്രമത്തിനനുസരിച്ചു നിലവിളക്കുകൾ പ്രകാശപൂരിതമാകുന്നത് വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ശ്രീ അയ്യപ്പൻറെ മന്ത്രോച്ചാരണത്തിലൂടെ കാനഡയിലെ ഹൈന്ദവ കുടുംബങ്ങളിൽ സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും, ദൃഢമായ കുടുംബ ബന്ധങ്ങളുടെയും നിലവിളക്കുകൾ പ്രകാശം പരത്തും എന്ന സങ്കല്പമാണ് KHFC മുന്നോട്ടു വയ്‌ക്കുന്ന ആശയം. സ്വാമി ശരണ മന്ത്രങ്ങളാൽ മുഖരിതമാകുന്ന “മകരജ്യോതിഃ- 2025 ” പരിപാടിയിലേക്ക് എല്ലാ അയ്യപ്പ സ്വാമി വിശ്വാസികളെയും സ്വാഗതം…

ഷിക്കാഗോ മലയാളി സമൂഹം പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് പൊതുസമ്മേളനം നടത്തും

ഷിക്കാഗോ: ജനുവരി 20-ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡിന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമത്തെ പ്രാവശ്യവും അധികാരമേല്‍ക്കുന്ന ട്രംപിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇദംപ്രഥമമായി ഷിക്കാഗോ മലയാളികള്‍ അന്നേദിവസം വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വെച്ച് ഡിന്നറോടുകൂടി യോഗം ചേരുന്നതാണ്. ഇന്നുവരെ അമേരിക്ക കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുശക്തമായ രീതിയില്‍ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കുന്നതിന് ട്രംപ് മുന്നോട്ട് വന്നിരിക്കുന്നത്. അതിന് ഏറ്റവും കഴിവുറ്റ വിവേക് രാമസ്വാമിയും പ്രമുഖ ബിസിനസുകാരനായ ഇലോണ്‍ മസ്‌കും അതിന് തെളിവാണ്. നമ്മുടെ രാജ്യം ബിസിനസ് മേഖലയില്‍ ബഹുദൂരം മുന്നോട്ട് നീങ്ങുന്നതോടൊപ്പം രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ കാത്ത് സംരക്ഷിക്കുന്ന കാര്യത്തിലും മറ്റാരേക്കാളും ശക്തമായി മുന്നോട്ട് നയിക്കും എന്ന കാര്യത്തിലും ആര്‍ക്കും യാതൊരു സംശയവുമില്ല. ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായിട്ടാണ് ഷിക്കാഗോ മലയാളികള്‍ മുന്നോട്ടു വരികയും ഇങ്ങനെ ഒരു പൊതുസമ്മേളനം നടത്തുന്നതിനായിട്ട് ആഗ്രഹം…

മന്ത്ര ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്‌സിയിൽ നടന്നു

മന്ത്ര കൺവെൻഷൻ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്‌സിയിൽ നടന്നു. കഴിഞ്ഞ 21 വർഷമായി ന്യൂ ജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരളീയമായ എന്നാൽ ഹൈന്ദവ പൈതൃക സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവർ, ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയർത്തുന്നതായി ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ, സനാതന ധർമ വിശ്വാസികൾക്കിടയിൽ മന്ത്രക്ക് വർധിച്ചുവരുന്ന സ്വീകാര്യതയിൽ ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ സന്തുഷ്ടി പ്രകടിപ്പിച്ചു. അമേരിക്കയിലെ ഹൈന്ദവ സംഘടനയായ ‘മന്ത്ര’യുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തിലേക്ക്‌ ചടങ്ങിൽ…

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി; ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍, വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: 1983-ല്‍ ആരംഭിച്ച വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ കേരള അസ്പോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ട്രസ്സി ബോര്‍ഡ്‌ അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ്‌ കുരിയപ്പുറം ചെയര്‍മാന്‍, ഫ്ലോറിഡയില്‍ നിന്നുള്ള എബ്രഹാം കളത്തില്‍ വൈസ്‌ ചെയര്‍മാന്‍ , ചിക്കാഗോയില്‍ നിന്നുള്ള വര്‍ഗീസ്‌ പാലമലയില്‍ സെക്രട്ടറി, ട്രസ്റ്റീ ബോര്‍ഡ്‌ അംഗങ്ങളായി ജേക്കബ്‌ പടവത്തില്‍ (ഫ്ലോറിഡ), ഡോ. കല ഷഹി (വാഷിംഗ്ടണ്‍ ഡി.സി) സന്തോഷ്‌ ഐപ്പ്‌ (ഹ്യൂസ്റ്റണ്‍), അലക്സാണ്ടര്‍ പൊടി മണ്ണില്‍ (ന്യൂയോര്‍ക്ക്‌), ഷിബു വെണ്മണി (ചിക്കാഗോ), എന്നിവരും, സണ്ണി മറ്റമന (ഫ്ലോറിഡ), എബ്രഹാം ഈപ്പന്‍ (ഹ്യൂസ്റ്റണ്‍) എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായും പ്രവര്‍ത്തിക്കും. ഫൊക്കാനയുടെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ജോസഫ്‌ കുരിയപ്പുറം 1988 മുതല്‍ സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ്‌ ലോസ് ഏഞ്ചല്‍സ്‌,…