ന്യൂയോര്‍ക്ക്: രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂകാന്തിക കൊടുങ്കാറ്റിൽ എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിൻ്റെ ഉപഗ്രഹ വിഭാഗമായ സ്റ്റാർലിങ്ക് ശനിയാഴ്ച മുന്നറിയിപ്പ് നൽകി. ഭൂമിയെ ചുറ്റുന്ന ഏകദേശം 7,500 ഉപഗ്രഹങ്ങളിൽ 60 ശതമാനവും സ്റ്റാർലിങ്കിൻ്റെ ഉടമസ്ഥതയിലാണ്. കൂടാതെ, സാറ്റലൈറ്റ് ഇൻറർനെറ്റിലെ ഒരു പ്രധാന പങ്കാളിയുമാണ്. ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് കാരണം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വളരെയധികം സമ്മർദ്ദത്തിലാണെന്നും എന്നാൽ ഇതുവരെ പിടിച്ചുനിൽക്കുകയാണെന്നും X-ലെ ഒരു പോസ്റ്റിൽ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 2003 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്നും നാവിഗേഷൻ സംവിധാനങ്ങൾ, പവർ ഗ്രിഡുകൾ, സാറ്റലൈറ്റ് നാവിഗേഷൻ എന്നിവയ്‌ക്ക് അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നതിനാൽ വാരാന്ത്യത്തിൽ ഇത് നിലനിൽക്കാൻ സാധ്യതയുണ്ടെന്നും യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) അറിയിച്ചു. ലോ-എർത്ത് ഭ്രമണപഥത്തിലെ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഇൻ്റർ-സാറ്റലൈറ്റ് ലേസർ ലിങ്കുകൾ ഉപയോഗിച്ച് പ്രകാശവേഗത്തിൽ ബഹിരാകാശത്ത് പരസ്പരം ഡാറ്റ കൈമാറുന്നു, ഇത്…
Category: AMERICA
കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ് “അവിസ്മരണീയമായി
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത് മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8 :30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് തിങ്ങി നിറഞ്ഞ കാണികളുടെ മുപിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ 2024-25 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേത്രത്വത്തിൽ കല, സ്പോർട്സ്, സാമൂഹിക പ്രവർത്തനം എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷൻ അതിന്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിൽ മെയ് 4 ന് ശനിയാഴ്ച ക്യുൻസിൽ ദിൽബാർ റെസ്റ്റാറന്റിൽ വച്ചു വിജയകരമായി നടത്തപ്പെട്ടു. ആഞ്ചലീന ജേക്കബ്, അഞ്ചന മൂലയിൽ പാടിയ ദേശീയ ഗാനത്തോടു തുടങ്ങിയ യോഗത്തിൽ ജോയിൻറ് സെക്രട്ടറി തോമസ് പായിക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.നൈമ പ്രസിഡന്റ് ബിബിൻ മാത്യു അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ വർഷത്തെ നടത്താൻ പോകുന്ന വിപുലമായ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിച്ചു. തുടർന്ന് ബോർഡ് ചെയർമാൻ ലാജി തോമസ് പുതിയ കമ്മിറ്റിയുടെ പ്രവർത്തനത്തിനു എല്ലാ വിധ സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്തു. കൂടാതെ ഏവരെയും തുടർന്നുള്ള നൈമയുടെ പ്രവർത്തനങ്ങളിൽ പങ്കാളി ആകണം എന്ന് അഭ്യർത്ഥിച്ചു.…
ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം മെയ് 15-ന് ഡാളസില്‍
ഡാളസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും പുറത്തിറക്കിയ ഔദ്യോഗീക വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിൻ്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻ ഭാര്യ ഗിസെല; മകൻ, ഡാനിയേൽ; മകൾ, സാറ; പേരക്കുട്ടികൾ :ഡേവിഡ്, എസ്തർ, ജോനാ, ഹന്ന, ലിഡിയ, നവോമി, നോഹ 2024 മെയ് 15 ബുധനാഴ്ച വൈകുന്നേരം 4-8 മണി വരെ ഡാളസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം ഇന്ത്യയിലെ തിരുവല്ലയിൽ നടക്കും. പൂക്കൾക്ക് പകരമായി, കഴിഞ്ഞ…
മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഫിലഡൽഫിയായിൽ നാളെ
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 11 ശനിയാഴ്ച (നാളെ) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിന് മുകളിലുള്ളവർ , വുമൺസ് , 15 വയസ്സ് വരെയുള്ള യൂത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ‘മലയാളം മിഷന്‍’ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സംയുക്തമായി “എന്റെ കേരളം” ഓൺലൈൻ മലയാളം ക്ലാസുകൾ വിജയകരമായി ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്റെ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹ്യൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള ഭാഷയിൽ സമഗ്രമായ അടിത്തറ നൽകുകയും അവരുടെ സാംസ്കാരിക വേരുകളോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൗകര്യപ്രദമായ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കുന്ന ഈ ക്ലാസുകൾ എല്ലാ പ്രായത്തിലെയും, എല്ലാ തലങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു. ഈ സംരംഭം എം എം ജി എച്ച് പ്രസിഡന്റ് മുഹമ്മദ് റിജാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ…
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാ സംഘം സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു. ശ്രീമതി. ഗ്രേസ് അലക്സാണ്ടർ, സെൻ്റ് പോൾ മാർത്തോമാ ചർച്ച ഡാളസ് പ്രാരംഭ പ്രാർത്ഥന നടത്തി. ശ്രീമതി ഡോളമ്മ പണിക്കർ, സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച, ന്യൂയോർക് ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോൺ ( ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡൻ്റ്) സ്വാഗതം ആശംസിച്ചു തുടർന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷ പ്രസംഗം നടത്തി. ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി, ഫിലാഡൽഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ശ്രീമതി. ജാനി ജേക്കബ്, സിയാറ്റിൽ എം.ടി.സി ഗാനം ആലപിച്ചു അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു “മാതൃത്വം ഒരു ദൈവിക വരദാനം”(Motherhood a divine role) എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി.പ്രീന…
ചേറ്റുകടവിൽ വർഗീസ് ലേക്ക് ലാന്റിൽ നിര്യാതനായി
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ. ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ. മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി, മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി. മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതുമായിരിക്കും. ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. Live : www.Youtube.com/ipcflordia
തോക്ക് ആരോപണങ്ങൾ തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡൻ്റെ ശ്രമം ജഡ്ജി നിരസിച്ചു
ഡെലവെയർ :നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശം വയ്ക്കുന്നതിനുള്ള ഫെഡറൽ നിരോധനം രണ്ടാം ഭേദഗതി പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസിഡൻ്റിൻ്റെ മകൻ്റെ വാദങ്ങൾ നിരസിച്ചുകൊണ്ട് വ്യാഴാഴ്ച തൻ്റെ കുറ്റകരമായ തോക്ക് ആരോപണങ്ങൾ തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡൻ്റെ ശ്രമം ഡെലവെയറിലെ ഒരു ഫെഡറൽ ജഡ്ജി നിരസിച്ചു. വെവ്വേറെ, ഒരു ഫെഡറൽ അപ്പീൽ കോടതി പാനൽ വ്യാഴാഴ്ച ബൈഡനെതിരേയുള്ള മറ്റൊരു ശ്രമത്തിൽ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ചുമത്തി വിധിച്ചു. രണ്ട് തീരുമാനങ്ങളും ജൂൺ 3-ന് അദ്ദേഹത്തിൻ്റെ കേസിൻ്റെ വിചാരണയ്ക്ക് വഴിയൊരുക്കുന്നു, എന്നിരുന്നാലും അദ്ദേഹത്തിൻ്റെ പ്രതിരോധ സംഘത്തിന് കൂടുതൽ അപ്പീലുകൾ തുടരാനാവും. വ്യാഴാഴ്ച നേരത്തെ, മൂന്നാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ പാനൽ പ്രസിഡൻ്റിൻ്റെ മകനെതിരെ പ്രത്യേക ഗ്രൂപ്പ് പ്രമേയങ്ങളിൽ വിധി പ്രസ്താവിച്ചു. സെലക്ടീവും പ്രതികാരപരവുമായ പ്രോസിക്യൂഷൻ്റെ ഇരയാണ് താനെന്നും കഴിഞ്ഞ വേനൽക്കാലത്ത് താനും പ്രോസിക്യൂട്ടർമാരും ഒപ്പുവെച്ച പ്രീട്രയൽ ഡൈവേർഷൻ കരാറിൽ സർക്കാരിനെ…
‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’: ഫിലഡല്‍ഫിയയിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം വര്‍ണാഭമായി
ഫിലഡല്‍ഫിയ: വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികള്‍ ഒരു വര്‍ഷം മുഴുവന്‍ ഹൃദിസ്ഥമാക്കിയ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാര്‍ത്ഥനകളും, വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളും ആക്ഷന്‍ സോംഗ്, ഭക്തിഗാനം, സ്‌കിറ്റ്, ആനിമേഷന്‍ വീഡിയോ, നൃത്തം തുടങ്ങിയ വിവിധ കലാമാധ്യമങ്ങളിലൂടെ രസകരമായി അവതരിപ്പിക്കാന്‍ കുട്ടികള്‍ക്കു വീണുകിട്ടുന്ന അവസരമാണല്ലോ സ്‌കൂള്‍ വാര്‍ഷികവും, ടാലന്റ് ഷോയും. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ വിവിധ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. മെയ് 4 ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരമണിമുതല്‍ അരങ്ങേറിയ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ വിശ്വാസപരിശീലന സ്‌കൂള്‍ വാര്‍ഷികവും, സി.സി.ഡി. കുട്ടികളുടെ ടാലന്റ് ഷോയും വര്‍ണാഭമായി. ചെറുപ്രായത്തില്‍ ക്ലാസ്മുറിയില്‍നിന്നും കുട്ടികള്‍ക്കു ലഭിച്ച വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും വൈവിധ്യമാര്‍ന്ന…
