“ട്രിനിറ്റി ഫെസ്റ്റ് ” ഏപ്രിൽ 6 ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന “ട്രിനിറ്റി ഫെസ്റ്റ്” വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗോൾഡൻ ജൂബിലി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 6 നു ശനിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലും ദേവാലയാങ്കണത്തിലും ട്രിനിറ്റി സെന്ററിലും സൺ‌ഡേ സ്കൂൾ ഹാളിലുമായി നടക്കുന്ന പരിപാടികൾ ഉച്ചകഴിഞ്ഞു 1.30നു ആരംഭിക്കും.ഏകദേശം 8 മണിക്കൂർ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 1.30 മുതൽ 4.30 വരെ വിവിധ സെമിനാറുകൾ നടക്കും. ഡോ.ജോസഫ് ഉമ്മനും ഡോ.സ്മിത ഉമ്മനും മെഡിക്കൽ സെമിനാറിനു നേതൃത്വം നൽകും. നിഷ ആൻ മാത്യൂസ് എസ്റ്റേറ്റ് പ്ലാനിംഗ് ആൻഡ് പ്രോബെറ്റ് സെഷനും, വി.വി.ബാബുക്കുട്ടി സി.പി.എ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിട്ടയർമെൻറ് സെഷനും നേതൃത്വം നൽകും . 4.30 മുതൽ നടക്കുന്ന ഒരു മണിക്കൂർ സ്ട്രീറ്റ് ലൈവ് മ്യൂസിക്ക് പ്രോഗ്രാമിൽ ഇടവകയിലെ ഗായകരും കവികളും ശ്രുതിമധുരമായ…

ഫൊക്കാന ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷ്മതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണം

അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതീകവും, മലയാളികളുടെ അഭിമാനവുമായ ഫൊക്കാനയുടെ ജുലൈയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണം എന്ന് വിവിധ സംഘടനാ നേതാക്കളുടെയും, സ്ഥാനാർഥികളെയും ഇടയിൽ നിന്ന് ആവശ്യമുയരുന്നു. ഇലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരും ഒരു പ്രസിഡൻ്റ് സ്ഥാനാർഥിക്കും അദ്ദേഹത്തിൻ്റെ പാനലിനും പരസ്യ പിന്തുണ പ്രഖ്യാപച്ചിട്ടുള്ളവരാണ്. കൂടാതെ, കമ്മിറ്റിയംഗങ്ങളിൽ ഒരാളുടെ മകൻ ഒരു പാനലിലെ സ്ഥാനാർത്ഥിയുമാണ്. 2006 -ൽ തെരഞ്ഞെടുപ്പ് സുതാര്യമായി നടന്നില്ല എന്ന ആരോപണത്തിൻ്റെ പേരിൽ ഒരു വലിയ പിളർപ്പിന് വിധേയമായ സഘടനയാണിത്. പിന്നീട് രണ്ടു പ്രാവശ്യം ഇലക്ഷൻ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതുമാണ്. ഫൊക്കാനയുടെ ഉന്നത പദവികൾ വർഷങ്ങളായി സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒരു സംഘം വ്യക്തികൾ തന്നെ ഇപ്രാവശ്യവും ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഇലക്ഷൻ കമ്മിറ്റിയിൽ നാമ നിർദ്ദേശം…

“സ്ത്രീകളിൽ കാണപ്പെടുന്ന ഈ 5 ലക്ഷണങ്ങളാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങൾ”: ഡോ. ചഞ്ചൽ ശർമ

ആധുനിക കാലഘട്ടത്തിൽ, വേഗതയേറിയ ജീവിതം ഓരോ ഘട്ടത്തിലും ആളുകളുടെ പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു, അത്തരമൊരു സാഹചര്യത്തിൽ, സ്ത്രീകൾ അവരുടെ കരിയറിനെക്കുറിച്ച് സമ്മർദ്ദം ചെലുത്തുന്നു, സൌന്ദര്യ മാനദണ്ഡങ്ങൾക്കനുസൃതമായി സ്വയം പൊരുത്തപ്പെടാനുള്ള ഓട്ടത്തിൽ, അവർ അവരുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല ശാരീരിക വ്യായാമത്തിന് കൂടുതൽ ശ്രദ്ധ നൽകുക. നൽകാതിരിക്കുന്നത് വന്ധ്യത പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ടാകാം, എന്നാൽ അവ നിരീക്ഷിച്ചുകൊണ്ട് ശരിയായ സമയത്ത് അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഒരു ഡോക്ടറുടെ സഹായത്തോടെ ഇത് സുഖപ്പെടുത്താം. ഡൽഹി ആസ്ഥാനമായുള്ള ആശാ ആയുർവേദത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ. ചഞ്ചൽ ശർമ്മ പറയുന്നത് നിങ്ങൾക്ക് രോഗം കണ്ടെത്താൻ കഴിയുന്ന 5 പ്രധാന ലക്ഷണങ്ങളുണ്ടെന്നാണ്. ഇവിടെ നമുക്ക് അവ ഓരോന്നായി വിശദമായി അറിയാൻ കഴിയും. ക്രമരഹിതമായ ആർത്തവങ്ങൾ: പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അഭാവം, സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകാം. സാധാരണയായി, സ്ത്രീകളുടെ…

ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്ലഹോമയിൽ രണ്ടു പേർ വധിക്കപ്പെട്ട കേസിലെ പ്രതി 41 കാരനായ മൈക്കൽ ഡിവെയ്ൻ സ്മിത്തിൻ്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കി. വധശിക്ഷ നടപ്പാക്കൽ പ്രക്രിയ വ്യാഴാഴ്ച രാവിലെ 10:09 ന് ആരംഭിച്ച് 10 മിനിറ്റിലധികം നീണ്ടുനിന്നതായും . 10:14 ന് സ്മിത്ത് അബോധാവസ്ഥയിലാണെന്ന് സംസ്ഥാന ജയിൽ ഡയറക്ടർ സ്റ്റീവൻ ഹാർപ്പ് പ്രസ്താവനയിൽ പറഞ്ഞു. ഒരു ആത്മീയ ഉപദേഷ്ടാവ് സ്മിത്തിൻ്റെ അഭ്യർത്ഥന പ്രകാരം മരണ മുറിയിൽ ചേർന്നു, ഡയറക്ടർ പറഞ്ഞു. അന്തേവാസി അവസാന ഭക്ഷണം ആവശ്യപ്പെട്ടില്ല. 2002 ഫെബ്രുവരി 22-ന്, 40-കാരിയായ ജാനറ്റ് മൂറും 24-കാരനായ സ്റ്റോർ ക്ലാർക്ക് ശരത് പുല്ലൂരും വെവ്വേറെ സംഭവങ്ങളിലാണ് വധിക്കപ്പെട്ടത്. അന്ന് 19 വയസ്സുള്ള സ്മിത്ത്, ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു, മൂറിനെ അവളുടെ അപ്പാർട്ട്മെൻ്റിൽ വെച്ച് തൻ്റെ മകനെ തിരയുന്നതിനിടയിലും തുടർന്ന് അദ്ദേഹം സൗത്ത്…

സങ്കീർത്തനങ്ങളുടെ ദിവസം സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ ഡാളസിൽ

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനിൽപ്പെട്ട സെന്റർ – എ ഡിഎസ്എംസി സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്ക്കാരം നാളെ (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് ഡാളസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 100 ൽ പരം ഗായക സംഘാഗങ്ങളും, കലാകാരന്മാരും ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്ക്കാരമാണ് യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം. നസ്രായനായ യേശു ക്രിസ്തുവിന്റെ ഉയിർപ്പിന്റെ കഥയാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എബ്രഹാം തോമസ്, സെന്റർ സെക്രട്ടറി സഖറിയ…

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു

ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ഏപ്രില്‍ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്). സിജു വി ജോർജാണ് പ്രോഗ്രാം കോർഡിനേറ്റർ. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന് വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരുകായും ചെയ്യുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) 2024-2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ഏപ്രിൽ 12-നു വെള്ളിയാഴ്ച ആറുമണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് സണ്ണി…

ഫിലഡൽഫിയായിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ പൊതുദർശനവും സംസ്‌കാരവും വെള്ളി, ശനി ദിവസങ്ങളിൽ

ഫിലഡൽഫിയ: ഏപ്രിൽ 1-ന് തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസിന്റെ പൊതുദർശനവും ശുശ്രൂഷകളും ഏപ്രിൽ 5 ന് വെള്ളിയാഴ്ച (നാളെ) വൈകുന്നേരം 5 മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലും, സംസ്‌ക്കാര ശുശ്രൂഷകളും പൊതുദർശനവും ഏപ്രിൽ 6 ന് ശനിയാഴ്ച രാവിലെ 8:45am മുതൽ 10:45am വരെയുള്ള സമയങ്ങളിലും ഫെയർലെസ് ഹിൽസിലുള്ള സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം പതിനൊന്നരയോടുകൂടി റോസ്ഡേയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (3850 Richlieu Rd, Bensalem, PA 19020). സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. അബു പീറ്റർ, വെരി റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, വെരി റവ. യേശുദാസൻ പാപ്പൻ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാ.…

ഭക്തിയും ശക്തിയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഭക്തിയിൽ ഭഗവാനെ വാഴ്ത്തി നാം വണങ്ങുന്ന ഭക്തിതാൻ ഭഗവാന്റെ ശക്തിയെന്നറിക നാം! ഭക്തിയെന്നതു സർവ്വ സമ്പൂർണ്ണ സമർപ്പണം മുക്തി നേടുവാനനുയോജ്യമാം ഉപാധിയും! ഭക്തിയും പര്യാപ്തമാം ജ്ഞാനവും, വൈരാഗ്യവും സിദ്ധിക്കിൽ മഹോന്നത ഭാഗ്യമായ്‌ കരുതീടാം! വൈരാഗ്യം സമ്പാദിപ്പാനെളുതല്ലതികഷ്ടം കൈവരൂമനായാസംസാധകൻ യത്നിക്കുകിൽ! ധനവും, പ്രതാപവും പ്രൗഢിയുമുണ്ടെന്നാലും ധന്യമല്ലതു ഭക്തിയാർജ്ജിപ്പാനപര്യാപ്തം! ഭക്തനു ജീവിതത്തിൽ വേണ്ടതു നിസ്വാർത്ഥമാം ഭക്തിയാണതു തന്നെ കാംക്ഷിപ്പു ഭഗവാനും! ഭഗവാൻ പ്രാർത്ഥിക്കുമ്പോൾ അർജുനൻ “ചോദിച്ചഹോ! ഭക്തവത്സലനങ്ങു, പ്രാർത്ഥിപ്പതാരെ? ചൊൽക!” ഭഗവാനുടൻ തന്റെ യക്ഷികൾ തുറന്നോതി, “ഭക്തൻ താൻ മമ ശക്തി, അവനെ പ്രാർത്ഥിപ്പൂ ഞാൻ”! ഭക്ഷണം തൊട്ടെല്ലാമേ നല്‍കുമാ ഭഗവാനെ തൽക്ഷണം വണങ്ങണം കിട്ടിയാലുടൻ തന്നെ! കിട്ടിയെന്നാകിൽ നന്ദി, വാഴ്ത്തലായ്, പുകഴ്ത്തലായ് കിട്ടിയില്ലേലോ നിന്ദ, വെറുപ്പായ്, വൈരാഗ്യമായ്‌! ഓർക്കുവിൻ തന്ത്രത്താലോ സാന്ദ്രമാം മന്ത്രത്താലോ ഒക്കുകില്ലാർക്കും കൈക്കലാക്കുവാൻ ഭഗവാനെ! ആകാംക്ഷാഭരിതനായ്, കാത്തിരുന്നീടു മീശൻ കാംക്ഷിപ്പതോന്നേയുള്ളൂ, ഭക്തിയും, വിശുദ്ധിയും! ക്ഷേത്രമെന്നാലെന്തെന്നതാദ്യം നാം…

മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ മീറ്റിംഗ് ഏപ്രില്‍ 13 ന്

ഡാളസ് :നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 10:30നു കരോള്‍ട്ടണിലെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസില്‍ നടക്കുന്നു ചുങ്കത്തറ മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റെയ്ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്റര്‍ മീറ്റിംഗിന്റെ ഭാഗമായി എല്ലാ പ്രായക്കാര്‍ക്കും ‘ഗാര്‍ഡന്‍ ഓഫ് ഈഡന്‍’ എന്ന വിഷയത്തെ കുറിച്ച്ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9 നു ആരംഭിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു സെന്റര്‍ മീറ്റിംഗിലേക്ക് എല്ലാവരെയും മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ എബ്രഹാം തോമസ് (സെന്റര്‍ പ്രസിഡന്റ്) സിബി മാത്യു (സെന്റര് സെക്രട്ടറി) സിബിന്‍ തോമസു (സെന്റര് വൈസ് പ്രസിഡന്റ്), സിബു മാത്യു(സെന്റര്‍ ട്രഷറര്‍)

ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ന്യൂയോർക്ക് ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഹെംപ്സ്റ്റഡിൽ ഉള്ള ഗുരു മന്ദിരത്തിൽ വച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മാർച്ച് 31 ഞായറാഴ്ച ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്. പ്രസിഡണ്ട് ആയി സജി കമലാസനൻ, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ, ട്രഷറാർ സന്തോഷ് ചെമ്പാൻ, വൈസ് പ്രസിഡന്റ് ഭാസ്കരൻ രാഘവൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് എട്ടിക്കമലയിൽ, ജോയിന്റ് ട്രഷറാർ അനിത ഉദയ് എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോർഡ് മെമ്പർമാരായി ജനാർദ്ദനൻ അയ്യപ്പൻ, റെനിൽ ശശീന്ദ്രൻ, വിനയ രാജ് , ബോബി ഗംഗാധരൻ, പ്രസന്ന ബാബു എന്നിവരെയും തെരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി ബാബുരാജ് പണിക്കർ, ഷീജ സോമൻ, അജയൻ ഗോപാലൻ, ഗീത അനിൽ, സ്വർണകുമാർ മാധവൻ എന്നിവരെയും തെരെഞ്ഞെടുത്തു. തദവസരത്തിൽ…