അഷ്താബുല, ഒഹായോ — മരിച്ച 80 വയസ്സുള്ള ഒരാളുടെ മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ബാങ്കിലേക്ക് രണ്ട് സ്ത്രീകൾ. വാഹനമോടിച്ചുപോയതായി ഒഹായോ പോലീസ് പറയുന്നു കാരെൻ കാസ്ബോം, 63, ലോറീൻ ബീ ഫെറലോ, 55, എന്നിവർക്കെതിരെ ചൊവ്വാഴ്ച അഷ്ടബുലയിൽ ഒരു മൃതദേഹം ദുരുപയോഗം ചെയ്തതിനും സംരക്ഷിത ക്ലാസിലെ ഒരാളിൽ നിന്ന് മോഷണത്തിനും കുറ്റം ചുമത്തി, തിങ്കളാഴ്ച വൈകുന്നേരം തങ്ങളെ വിളിച്ച് രണ്ട് സ്ത്രീകൾ അഷ്ടബുല കൗണ്ടി മെഡിക്കൽ സെൻ്റർ എമർജൻസി റൂമിൽ മൃതദേഹം ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, മരിച്ചയാളുടെ വിവരങ്ങളുമായി അവരിൽ ഒരാൾ ആശുപത്രിയുമായി ബന്ധപ്പെട്ടു, അഷ്ടബുലയിലെ 80 കാരനായ ഡഗ്ലസ് ലേമാൻ എന്നയാളാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥർ ലേമാൻ്റെ വസതിയിൽ എത്തി കാസ്ബോം, ഫെറലോ എന്നിവരുമായി ബന്ധപ്പെട്ടു അവർ മൂവരും താമസിച്ചിരുന്ന വീട്ടിൽ ലേമനെ നേരത്തെ…
Category: AMERICA
ജനപ്രതിനിധി നാൻസി മേസിനെ എൻഡോർസ് ചെയ്ത് ഡൊണാൾഡ് ട്രംപ്
സൗത്ത് കരോലിന:.സൗത്ത് കരോലിന ജനപ്രതിനിധി സഭയിൽ മൂന്നാം തവണയും മത്സരിക്കുന്ന ജനപ്രതിനിധി നാൻസി മേസിനെ (ആർ-എസ്സി) മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച എൻഡോർസ് ചെയ്തു. സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ കോൺഗ്രസിൻ്റെ പ്രൈമറി തിരഞ്ഞെടുപ്പ് ജൂൺ 11 നാണ്. അതിർത്തി സുരക്ഷിതമാക്കാനും, ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്താനും, ഞങ്ങളുടെ സൈനികരെ പിന്തുണയ്ക്കാനും, നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും, രാഷ്ട്രീയ ആയുധവൽക്കരണം അവസാനിപ്പിക്കാനും, എപ്പോഴും ഉപരോധത്തിലിരിക്കുന്ന ഞങ്ങളുടെ രണ്ടാം ഭേദഗതിയെ സംരക്ഷിക്കാനും സംരക്ഷിക്കാനും അവർ പോരാടുകയാണ്, ”ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിൽ കുറിച്ചു. മാസിനെ “ശക്തമായ യാഥാസ്ഥിതിക ശബ്ദം” എന്നാണ് ട്രംപ് അഭിസംബോധന ചെയ്തത് . മുൻ സൗത്ത് കരോലിന ഗവർണറും യു.എൻ അംബാസഡറുമായ നിക്കി ഹേലിയെ പിന്തുണക്കാതെ ട്രംപിനെയായിരുന്നു മേസ് പിന്തുണച്ചത് . മുൻ ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയെ പുറത്താക്കാൻ വോട്ട് ചെയ്ത എട്ട് ഹൗസ് റിപ്പബ്ലിക്കൻമാരിൽ ഒരാളായിരുന്നു…
പനി ബാധിച്ച് അമേരിക്കയിൽ ഇതുവരെ നൂറിലധികം കുട്ടികൾ മരിച്ചു!
ലോസ് ഏഞ്ചലസ്: സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ കണക്കുകൾ പ്രകാരം, ഈ സീസണിൽ ഇതുവരെ 100-ലധികം കുട്ടികൾ പനി ബാധിച്ച് മരണപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വർദ്ധിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ കുറഞ്ഞത് 28 ദശലക്ഷം ആളുകളെങ്കിലും പനി ബാധിച്ചതായി സിഡിസി കണക്കാക്കുന്നു. മാർച്ച് 2 ന് അവസാനിച്ച അവസാന ആഴ്ചയിൽ 10,000-ത്തിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിഡിസി റിപ്പോർട്ട് ചെയ്തു.
വായനയുടെ നവ്യാനുഭവവുമായി രാജു തരകന്റെ ‘ഇടയകന്യക’: ഡോ. തോമസ് മുല്ലയ്ക്കൽ
ഡാളസ് ഡാളസ് :അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപർ, ലേഖകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, സംഘാടകൻ എന്നീ നിലകളിൽ പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’.വായനയുടെ നവ്യാനുഭവവുമാണെന്ന് പാസ്റ്ററും , വേദപുസ്തക പണ്ഡിതനും നിരൂപകനുമായ തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റ ഏറ്റവും ഉദാത്തമായ പുസ്തകങ്ങളിലൊന്നാണ് ഉത്തമ ഗീതം’. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റ ഏറ്റവും ഉദാത്തമായ പുസ്തകങ്ങളിലൊന്നാണ് ഉത്തമ ഗീതം. വളരെയധികം വ്യാഖ്യാനങ്ങളോ കൃതികളോ ഒന്നും ഉത്തമ ഗീതത്തിലെ ഇടയകന്യകയെയും ഇടയച്ചെറുക്കനെയുംപറ്റി പുറത്തുവന്നിട്ടില്ല. മഹാകവി കെ വി സൈമൺ സാറിനെപ്പോലെയുള്ള ക്രിസ്തീയ സംഗീത രചയിതാക്കളുടെ ഗാനങ്ങളിൽ ഉത്തമ ഗീതത്തിലെ കഥാപാത്രങ്ങൾ ഏറെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പൊതുവെ പ്രസംഗകരും വേദ പഠിതാക്കളും പവിത്ര സ്നേഹത്തിന്റെ സുന്ദര കാവ്യം ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ഒരുപക്ഷെ അതിലെ വരികളിൽ പ്രതിപാദിച്ചിരിക്കുന്ന പ്രേമാതുരമായ…
ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സെയിന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു
നയാക് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ നടപടികൾ സെൻ്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ മാർച്ച് 3 ഞായറാഴ്ച ആരംഭിച്ചു. ഫാമിലി/ യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു. ദീപ്തി മാത്യു (കോൺഫറൻസ് സുവനീർ എഡിറ്റർ), ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഗീവർഗീസ് കോശി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനമായ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ സംഘം നൽകി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന…
ജി.ഐ.സി ഗ്ലോബൽ വുമൻ എംപവര്മെന്റ് ചെയറിനു ഡാലസിൽ സ്വീകരണം നൽകി
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവര്മെന്റ് ചെയറും ഹെലൻ കെല്ലർ അവാർഡ് ജേതാവുമായ ശോശാമ്മ ആൻഡ്രൂസിനും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ന്യൂ യോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുപറമ്പിലിനും ഡാളസിൽ ഊഷ്മളമായ വരവേൽപ് നൽകി. ഗ്ലോബൽ ചെയർ പേഴ്സൺ എന്ന നിലക്ക് താൻ നേത്ര്വത്വം നൽകുന്ന “സെന്റർ ഓഫ് എക്സെൽലേൻസ് ” ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ശോശാമ്മ പറഞ്ഞു . ഇന്ത്യയിൽ നല്കാനിരിക്കുന്ന നൂറോളം തയ്യൽ മെഷിനുകൾ സ്ത്രീ എംപവറിന്റെ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് ജനപ്രയോജന പരമായ പ്രൊജെക്ടുകൾ ചെയ്യുമെന്നും ശോശാമ്മ ആൻഡ്രൂസ് പറഞ്ഞു. കേരളത്തിലെ തയ്യൽ മാഷിനുകൾ നൽകുന്ന പരിപാടിക്ക് ഡോക്ടർ ടി പി നാരായണൻകുട്ടി (മുൻ കേരളാ ഫോറെസ്റ് ചീഫ്), മരിയമ്മ ഉമ്മൻ (ഉമ്മൻ ചാണ്ടിയുടെ മകൾ) എന്നിവരാണ് നേതൃത്വം നൽകുന്നത്. അമേരിക്കയിൽ നിന്നും 20 തയ്യൽ…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ (പുന്നശേരിൽ) അന്തരിച്ചു
ഡാളസ്: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വാ, 67, (പുന്നശേരിൽ) അന്തരിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും, ടെലിവിഷൻ നിര്മ്മാതാവുമായിരുന്നു. ഇന്ന് (മാർച്ച് 9) രാവിലെ കരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസിന്റെ തുടക്കം മുതൽ സന്തത സഹചാരിയായിരുന്ന ശ്രീ രവി എടത്വയുടെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരാജ്ഞലി അര്പ്പിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു. രവി എടത്വയുടെ കുടുംബാങ്ങളോടുള്ള പ്രസ് ക്ലബ്ബിന്റെ അനുശോചനങ്ങൾ അറിയിക്കുന്നതായും, അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി…
റഷ്യയിൽ താമസിക്കുന്ന യു എസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
വാഷിംഗ്ടൺ: റഷ്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക സുരക്ഷാ മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ആക്രമണം നടക്കാനുള്ള സാധ്യത മുന്നില് കണ്ട് തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയിൽ വൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ അടുത്തയാഴ്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അഫ്ഗാൻ ബ്രാഞ്ചിൻ്റെ സെൽ ഒരു സിനഗോഗിൽ ആസൂത്രണം ചെയ്ത വെടിവയ്പ്പ് പരാജയപ്പെടുത്തിയതായി റഷ്യൻ സുരക്ഷാ സേവനങ്ങൾ പറഞ്ഞതിന് പിന്നാലെ മോസ്കോയിൽ ആക്രമണത്തിന് തീവ്രവാദികൾക്ക് പദ്ധതികളുണ്ടെന്ന് റഷ്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. തീവ്രവാദികൾ മോസ്കോയിൽ കച്ചേരികൾ ഉൾപ്പെടെയുള്ള വലിയ സമ്മേളനങ്ങൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ എംബസി നിരീക്ഷിച്ചു വരുന്നു, അടുത്ത 48 മണിക്കൂറിനുള്ളിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ യുഎസ് പൗരന്മാരെ ഉപദേശിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ കെജിബിയുടെ പ്രധാന പിൻഗാമിയായ…
മാധ്യമ പ്രവർത്തകൻ രവി എടത്വ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ രവികുമാർ എടത്വ (67) ഡാളസിൽ അന്തരിച്ചു ഡാളസ് മലയാളികൾക്ക് സുപരിചിതനും സിയാന സ്റ്റുഡിയോ ഉടമയും പ്രശസ്ത ഫോട്ടോ – വീഡിയോഗ്രാഫറും, ഏഷ്യാനെറ്റിലെ യുഎസ് വീക്കിലി റൗണ്ട് അപ്പ് ടെക്സസിലെ പ്രൊഡക്ഷൻ കൺട്രോളറും, ഇപ്പോൾ ഫ്ലവേഴ്സ് ടിവിയുടെ ടെക്സസ് റീജിയണൽ മാനേജരുമായ രവികുമാർ അമേരിക്കൻ സമയം ഇന്ന് രാവിലെ (മാർച്ച് 9നു)ആറരയ്ക്ക് കാരോൾട്ടൻ ബെയ്ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് . കൂടുതൽ വിവരങ്ങൾ പിന്നീട്.
മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് അതിഗംഭീരമായി നടത്തപ്പെട്ടു
ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ക്യാരം വിഭാഗത്തിൽ സിബി തോമസ് & ആശിഷ് മാത്യു ടീം ഒന്നാം സ്ഥാനവും, ബാബു & ജിജു ടീം രണ്ടാം സ്ഥാനവും ബേബി കളപ്പറമ്പത്ത് & ബെൻ ഫിലിപ്പ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെസ്സ് സീനിയർ വിഭാഗത്തിൽ സോഹിൽ അജി ഒന്നാം സ്ഥാനവും, ബിനു തോമസ് രണ്ടാം സ്ഥാനവും ചെസ്സ് ജൂനിയർ വിഭാഗത്തിൽ സയാൻ ബെഞ്ചമിൻ…
