“കൈകോർക്കാം വയനാടിനായി” എന്ന ധന സഹായ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ, സേവാ ഭാരതിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി .ആഗസ്റ്റ് 3 നു ,അൻപതോളം മൃതദേഹങ്ങൾ ആചാര പ്രകാരം സംസ്കരിക്കാൻ ഉള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു .സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു .കൈകോർക്കാം വയനാടിനായി എന്ന ധന സഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട് ..ഈ സഹായം അർഹരിലേക്കു മന്ത്ര നേരിട്ട് എത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .
Category: AMERICA
വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ഇസ്രയേലിനുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡൻ ആലോചിക്കുന്നു
വാഷിംഗ്ടണ്‍: ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെ നേരിടുമ്പോൾ ഇസ്രയേലിന് കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിലയിരുത്തുന്നതായി റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷിയെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. പ്രസിഡൻ്റ് ജോ ബൈഡൻ വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേൽ നേരിടുന്ന ബഹുമുഖ ഭീഷണികൾക്കെതിരെയുള്ള പ്രതിരോധത്തിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ നെതന്യാഹുവിന് ബൈഡൻ ഉറപ്പുനൽകി. ഇസ്രയേലിൻ്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ യുഎസ് പ്രതിരോധ സൈനിക ഉപകരണങ്ങള്‍ വിന്യസിക്കുന്നത് ഈ പിന്തുണയിൽ ഉൾപ്പെടുമെന്ന് പ്രസിഡൻ്റ് ഊന്നിപ്പറഞ്ഞു. “പ്രസിഡൻ്റ് ബൈഡൻ ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഇസ്രായേൽ സുരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധത പ്രസിഡൻ്റ് ആവർത്തിച്ചു, ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്നിവയുൾപ്പെടെ,” വൈറ്റ് ഹൗസ് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ബാലിസ്റ്റിക്…
വി. അല്‍ഫോണ്‍സയുടെ തിരുനാളിനു ഡാളസില്‍ ഭക്തിനിര്‍ഭരമായ പരിസമാപ്തി
ഡാളസ്: ആഗോള സീറോ മലബാര്‍ സഭയുടെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോണ്‍സയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ്. അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ പരിസമാപ്തി. സഭയുടെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയിലും നേര്‍ച്ചസദ്യയിലും വിവിധ സഭകളെ പ്രതിനിധീകരിച്ചു ആയിരങ്ങള്‍ പങ്കെടുത്തു. വടക്കേ അമേരിക്കയിലെ വിശുദ്ധയുടെ തീത്ഥാടനകേന്ദ്രമായ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 29 വരെ നടന്ന തിരുനാള്‍ മഹോത്‌സവത്തിന്റെ ഭാഗമായി വിജയ് യേശുദാസും പ്രശസ്ത തെലുങ്ക് ഡ്രമ്മര്‍ മെഹറും ചേര്‍ന്നവതരിപ്പിച്ച ഗാനസന്ധ്യ, ഭാഷാപിതാവായ തുഞ്ചത്തെഴുത്തഛന്റെ ജീവിതത്തെ ആസ്പദമാക്കി ഭാരതകലാ തിയറ്റേഴ്‌സ് അവതരിപ്പിച്ച എഴുത്തഛന്‍ എന്ന ചരിത്രനാടകം തുടങ്ങി ഒരോ ദിവസവും വ്യത്യസ്ഥ കലാപ്രകടനങ്ങള്‍ തിരുനാളിനു മിഴിവേകി. സമാപനദിവസം തിരുനാളില്‍ പങ്കെടുത്ത ഏവര്‍ക്കും കേരളത്തില്‍ നിന്നും എത്തിച്ച ക്രൂശിതരൂപവും വെന്തിങ്ങയും കൊന്തയും അടങ്ങിയ…
ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ അമീഷ് ഷാക്കു ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയം
ഫീനിക്സ് (അരിസോണ): അരിസോണയിലെ ആദ്യത്തെ കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ സംസ്ഥാന നിയമസഭാംഗം 47 കാരനായ ഇന്ത്യൻ അമേരിക്കൻ ഭിഷഗ്വരൻ അമീഷ് ഷാ വിജയിച്ചു. ഇതോടെ ഏഴ് തവണ വിജയിച്ച നിലവിലെ റിപ്പബ്ലിക്കൻ ഡേവിഡ് ഷ്‌വെയ്‌കെർട്ടുമായി നവംബറിലെ പോരാട്ടത്തിന് കളമൊരുക്കി. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രസ്സ് കമ്മിറ്റി ഷായെ “തീവ്ര ലിബറൽ” എന്ന് മുദ്രകുത്തി, അരിസോണക്കാർ അദ്ദേഹത്തിൻ്റെ നയങ്ങൾ നിരസിക്കുമെന്ന് പ്രവചിച്ച് നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളെ വിമർശിച്ചു. അസോസിയേറ്റഡ് പ്രസ് ഓഗസ്റ്റ് 1 വൈകുന്നേരം ഷാ 24% വോട്ടുകൾ നേടിയതിന് ശേഷമാണ്, അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത എതിരാളിയും മുൻ അസിസ്റ്റൻ്റ് അരിസോണ അറ്റോർണി ജനറലും അരിസോണ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ ചെയർമാനുമായ ആൻഡ്രി ചെർണിയെ ഏകദേശം മൂന്ന് ശതമാനം പോയിൻ്റിന് പിന്നിലാക്കിതായി അറിയിച്ചത് ചിക്കാഗോയിൽ ജനിച്ച് വളർന്ന ഷാ…
അഞ്ചാമത് ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഹൂസ്റ്റണിൽ ഉജ്വല തുടക്കം
ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയിൽ ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ പങ്കെടുക്കുന്ന അഞ്ചാമത് ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റ് മെഗാ കായിക മേളക്ക് (IPSF 2024) ഹൂസ്റ്റണിൽ ഉജ്വല തുടക്കം. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് , മുഖ്യ സ്പോൺസർ ജിബി പാറക്കൽ, ഫെസ്റ്റ് ചീഫ് കോർഡിനേറ്റേഴ്‌സ് സിജോ ജോസ്, ടോം കുന്തറ എന്നിവർ ചേർന്ന് തിരി തെളിച്ചു ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. രൂപതാ പ്രൊക്യൂറേറ്റർ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബർ 14നു
ഡാളസ് കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷങ്ങൾ : സെപ്റ്റംബർ 14, 2024, ശനിയാഴ്ച രാവിലെ 10:00 മുതൽ മാർത്തോമ്മാ ഇവൻ്റ് സെൻ്റർ, 11550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച്, TX, 75234 സംഘടിപ്പിക്കുന്നു രുചികരമായ പരമ്പരാഗത ഭക്ഷണം പങ്കിടുകയും നമ്മുടെ മാതൃരാജ്യത്തിൻ്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും ആഘോഷിക്കുകയും ചെയ്യുന്ന കേരളത്തിൻ്റെ ഊർജ്ജസ്വലവും ആഹ്ലാദകരവുമായ ഉത്സവമാണ് ഓണം. പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങളിൽ മെഗാ തിരുവാതിര, ഓണച്ചുവട്, കേരളനടനം, ശിങ്കാരിമേളം, അടപ്പൂക്കളം, വാഴയിലയുടെ പകർപ്പുകളിൽ വിളമ്പുന്ന നിങ്ങൾ നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കാത്ത വിരുന്നൊരുക്കുന്ന മഹത്തായ ഓണസദ്യ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്‌കാരിക പ്രകടനങ്ങൾ ഉണ്ടായിരിക്കും. ആഘോഷങ്ങൾ ആസ്വദികുന്നതിന് നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നു. പരമ്പരാഗതമായ ഏറ്റവും മികച്ച വസ്ത്രം ധരിക്കുക, ചിരിയും നൃത്തവും ഒരുമയുടെ ചൈതന്യവും നിറഞ്ഞ ഒരു…
ആള്‍ക്കൂട്ടത്തില്‍ തലയെടുപ്പോടെ ചാക്കോച്ചായന്‍: രാജു മൈലപ്ര
എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന, ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്ന ചാക്കോച്ചായന്റെ (ടി.എസ്. ചാക്കോ) വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. കാരണം, കഴിഞ്ഞ കുറെ നാളായി അദ്ദേഹം ഗുരുതര രോഗബാധിതനായിരുന്നു എന്ന സത്യം എന്റെ മനസ്സില്‍ വേരുറച്ചു കഴിഞ്ഞിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കാപട്യമില്ലാത്ത ഒരു നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം ഓരോരുത്തരോടും ഇടപെട്ടിരുന്നത്. വെള്ള മുണ്ടും, ഷര്‍ട്ടും, തോളില്‍ ഒരു കസവ് നേര്യതുമണിഞ്ഞുകൊണ്ട് ‘ഫൊക്കാന’യുടെ പ്രധാന കണ്‍വന്‍ഷന്‍ വേദികളിലെല്ലാം ഒരു കാരണവരുടെ തലയെടുപ്പോടെ ചാക്കോച്ചായന്‍ നിറഞ്ഞു നിന്നിരുന്നു. പ്രധാന ഭാരവാഹികളെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ട്, അവരുടെ പ്രവര്‍ത്തന പോരായ്മകളെ, സദസ്യരുടെ മുന്നില്‍ വച്ചു വിമര്‍ശിക്കുന്നതിന് അദ്ദേഹം ഒരു വിമുഖതയും കാണിച്ചിരുന്നില്ല. അതുകേട്ട് ഉള്ളുതുറന്ന് ചിരിക്കുകയല്ലാതെ അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട് ഒരു പരിഭവവും തോന്നിയിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. ബഹുമാനപ്പെട്ട കളത്തില്‍ പാപ്പച്ചന്‍ ‘ഫൊക്കാന’ പ്രസിഡന്റായിരുന്നപ്പോള്‍ ടി.എസ് ചാക്കോ ബോര്‍ഡ്…
അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവ് ടി എസ് ചാക്കോ അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപകാംഗവും തലമുതിർന്ന നേതാവുമായ ടി.എസ് ചാക്കോ (85) ഇരവിപേരൂരിൽ അന്തരിച്ചു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും. ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടി എസ് ചാക്കോ, നാല് പതിറ്റാണ്ടോളം അമേരിക്കൻ മലയാളികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും…
താന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു
ന്യൂജെഴ്സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു. ഡെലവേര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്. കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ. ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും. താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്: thanya.shemi.condolences@gmail.com
ലോസ് ആഞ്ചലസിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളാഘോഷങ്ങളുടെ കൊടിയിറങ്ങി
ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ജൂലൈ 19-ന് ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നവനാൾ നൊവേനയിലും പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുകയുണ്ടായി. റവ. ഫാ. ജിജോ ജോസഫ് , റവ. ഫാ. ഷിന്റോ സെബാസ്റ്റ്യൻ, റവ. ഫാ. ബിനോയ് നാരമംഗലത്ത് , റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ, റവ. ഫാ. ദിലീപ് സെബാസ്റ്റ്യൻ, റവ. ഫാ. ദേവസ്സി പൈനാടത്ത് , റവ. ഫാ. തോമസ് ചൂണ്ടൽ, എന്നീ വൈദികർ തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. പ്രധാനതിരുനാളിന്റെ ഒന്നാം ദിവസം റവ. ഫാ. സോണി സെബാസ്റ്റ്യൻ ആയിരുന്നു ആഘോഷമായ…
