വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ

ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ. 2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, തിരുവനതപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയൽ സംസ്ഥാനമായ കർണാടക ഷിലൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അർജുൻ എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികൾ അന്തം വിട്ടിരിക്കുന്ന സമയം. നിനച്ചിരിക്കാത്ത…

ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: കർഷകരത്നം അവാർഡ് 2024

ഫിലഡൽഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡൽഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാഫോറം കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. വിത്തുൽപ്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ് വിധിനിർണ്ണയം നടത്തുന്നത്. കർഷകരത്നം അവാർഡ് ജേതാവിന് ഏവോൺ ഹോം കെയർ നൽകുന്ന കാഷ് അവാർഡും ട്രൈസ്റ്റേറ്റ് കേരളാഫോറം ഏർപ്പെടുത്തിയിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സമ്മാനം അലക്സ് തോമസ് (ന്യൂ യോർക്ക് ലൈഫ്), മൂന്നാം സമ്മാനം ജോർജ്ജ് ഓലിക്കൽ എന്നിവർ നൽകുന്ന കാഷ് അവാർഡും മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നു, കൂടാതെ മത്സരാർത്ഥികളേവരെയും സ്റ്റേജിൽ ആദരിക്കുന്നു. മത്സരാർത്ഥികൾ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്‌തരമായ വീഡിയോ വാട്സ്ആപ്പിൽ (2158734305)…

കുട്ടികൾക്ക് നവ്യാനുഭവമായി എഡ്മന്റൻ അസറ്റിന്റെ സമ്മർ ഫ്യൂഷൻ ക്യാമ്പ്‌

എഡ്മന്റൻ:  അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ, ആൻഡ് ട്രെയിനിങ് (അസറ്റ്) സംഘടപിച്ച കുട്ടികൾക്കുള്ള പഞ്ചദിന സമ്മർ ഫ്യൂഷൻ 2024, എഡ്മന്റണിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ, ജൂലൈ 22 മുതൽ 26 വരെ നടന്നു. കുട്ടികളുടെ വ്യക്തിപരവും, സാമൂഹികവും ആയ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ച്  നടത്തിയ ക്യാമ്പ് നാല്പത് പേർക്ക് മാത്രമായി പരിമിതിപെടുത്തിയിരുന്നു. ഗ്രൂപ് ഗെയിംസ്, നാടക പരിശീലന കളരികൾ, യോഗ, മാജിക്ക്, ടീം ബിൽഡിങ്, ഡാൻസ്, ചിത്രരചന എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ നടത്തപ്പെട്ടു. കമ്പനി ഫാമിലി തീയറ്റർ, സിറ്റി ഓഫ് എഡ്മന്റൻ,  വൈഎംസിഎ, സൻ യോഗ  എന്നിങ്ങനെ  ഓരോ മേഖലയിലെയും പ്രഗത്ഭ സംഘടനകളും, വ്യക്തികളും ആണ് ക്യാമ്പിലെ സെഷനുകൾ നടത്തിയത്. സമാപന ചടങ്ങിൽ സംസ്ഥാന ഭരണ കക്ഷിയായ യുസിപി യുടെ കോക്കസ് മെമ്പർ എംഎൽഎ ജയ്സൻ സ്റ്റെഫാൻ ക്യാമ്പ് അംഗങ്ങൾക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.…

അയോവ ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ

ഡെസ് മോയിൻസ്(അയോവ):വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ജീവിക്കാനുള്ള അവകാശം സംരക്ഷയ്ക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ ഹൃദയമിടിപ്പ് നിയമം ജൂലൈ 31 നു മുതൽ  പ്രാബല്യത്തിൽ വന്നു. അയോവയിൽ ഓരോ വർഷവും 2,000-ലധികം ഗർഭസ്ഥ ശിശുക്കളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കാൻ ഇതുമൂലം കഴിഞ്ഞതായി ഗവർണർ കിം റെയ്‌നോൾഡ്‌സ് അവകാശപ്പെട്ടു 2023 ജൂലൈയിൽ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് ഒപ്പുവെച്ച നിയമം, ഒരു കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഗർഭച്ഛിദ്രം നിരോധിക്കുന്നു, ഇത് ഗർഭത്തിൻറെ അഞ്ചാഴ്ച മുമ്പാണ്. ഗവർണർ 2018-ൽ സമാനമായ ഹൃദയമിടിപ്പ് നിരോധനത്തിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ 3-3 എന്ന നിർണ്ണായക വിധിയിൽ അയോവ സുപ്രീം കോടതി അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, അത് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല. ഈ മാസം 4-3 തീരുമാനത്തിൽ പുതിയ ഹൃദയമിടിപ്പ് നിയമത്തിന് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച, അയോവ…

ഡാളസില്‍ സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ തുടക്കം

ഡാളസ്: കേരള എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ ഇരുപത്തിഏഴാംമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ ( വെള്ളി ) ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) തുടക്കം കുറിക്കും. പ്രമുഖ ധ്യാനഗുരുവും, ആത്മീയ പ്രഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ സഖറിയാസ് മാര്‍ ഫിലക്‌സിനോസ് മെത്രാപ്പൊലീത്താ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെയും നടത്തപ്പെടുന്ന കണ്‍വെൻഷന് മുഖ്യ സന്ദേശം നല്‍കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും ഡാളസിലെ 21 ഇടവകകളിലെ ഏകദേശം 75 അംഗങ്ങൾ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ ഉണ്ടായിരിക്കും. റവ. ഫാ. പോള്‍…

അമ്മ എവിടെ? (കവിത): ജയൻ വർഗീസ്

(കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു) അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ കന്നിക്കതിരായിരുന്നു ! അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി – ന്നന്നം ചുരത്തിയോരമ്മേ, എന്തിനാ മാറിൽ നിന്നെന്നെ പറിച്ചെറി- ഞ്ഞിന്നീ കരാളം ചതുപ്പിൽ ? കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത – ക്കിപ്പുറം വന്ന നിൻ സ്നേഹം , ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള സത്യമായ് എന്നെ രചിച്ചു ! മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി ക്കെത്ര മുലപ്പാൽ ചുരത്തി ? എത്ര ശതകോടി വർഷാന്തരങ്ങളിൽ മൊത്തി നീയെന്നെ വളർത്തീ ? എന്നിട്ടു മീവിധം സംഹാര രുദ്രയായ് എന്നെ പറിച്ചെറിഞ്ഞീടാൻ എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ എന്തേ പുഴുക്കുത്ത് വീഴാൻ ? അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം ജന്മങ്ങൾ മണ്ണിൽ തളിർക്കും ! ഞാനാണവർ…

സൈബർ ആക്രമണം മൂലം മൈക്രോസോഫ്റ്റ് വീണ്ടും തകർച്ച നേരിട്ടു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന് ആഗോളതലത്തിൽ വീണ്ടും തകരാർ അനുഭവപ്പെട്ടു , ഇത് ഔട്ട്‌ലുക്ക് ഇമെയിൽ സേവനവും ജനപ്രിയ വീഡിയോ ഗെയിമായ Minecraft ഉം ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളെ ബാധിച്ചു. പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചു. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളിലെ പരാജയത്തിനൊപ്പം സൈബർ ആക്രമണമാണ് തകരാറിന് കാരണമായതെന്നും അവർ വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഏകദേശം 10 മണിക്കൂർ തടസ്സം സൃഷ്ടിച്ചു. മൈക്രോസോഫ്റ്റ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 8.5 ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ച മറ്റൊരു വലിയ തകർച്ച നേരിട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ആരോഗ്യ സംരക്ഷണവും യാത്രയും പോലെയുള്ള നിർണായക മേഖലകളെ മുൻകാല മുടക്കം ബാധിച്ചു. CrowdStrike അനുസരിച്ച്, സൈബർ സുരക്ഷാ സ്ഥാപനത്തിൻ്റെ തെറ്റായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് കാരണമാണ് ഇത് സംഭവിച്ചത്. മൈക്രോസോഫ്റ്റിൻ്റെ Azure ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിലെ ഒരു അപ്‌ഡേറ്റ് അനുസരിച്ച്, പ്രാരംഭ കാരണം ഒരു ഡിസ്ട്രിബ്യൂട്ടഡ് ഡിനിയൽ…

പോഷകാഹാരക്കുറവുമുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി: വീടിന് തീപിടിച്ചത് മൃഗ പീഡനക്കേസായി മാറിയതിനെ തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കാര പുർവിസ് ആണ് അറസ്റിലായതു ഒക്‌ലഹോമ സിറ്റി ഫയർ ഫോഴ്സ്  രാത്രി 9:30 ഓടെ ഒരു വീട്ടിലെ അ ലക്കു മുറിയിൽ തീപിടിചതിനെ എത്തിച്ചേർന്നത് . തീ അണച്ച ശേഷം ഫയർഫോഴ്‌സ്  വീടിനുള്ളിൽ നാല് നായ്ക്കളെ ചത്ത നിലയിലും  രണ്ടെണ്ണം കൂടുകളിൽ പൂട്ടിയിട്ട നിലയിലും മറ്റ് രണ്ട് നായ്ക്കളെ നായ്ക്കുട്ടികളോട് ചേർന്ന് കിടക്കുന്നതായും കണ്ടെത്തി. കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നായ്ക്കളിൽ ഒന്ന് തീർത്തും പോഷകാഹാരക്കുറവുള്ളതും മലം മൂടിയതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഭക്ഷണമോ വെള്ളമോ ഇല്ലാതെ നായ ഏറെ നേരം കഴിഞ്ഞിരുന്നതായി പോലീസ് കരുതുന്നു. സംഭവസ്ഥലത്തെത്തിയ വീട്ടുടമ കാര പുർവിസുമായി പോലീസ് സംസാരിച്ചു.ഭർത്താവ് ആശുപത്രിയിലായതിനാൽ താൻ 14 ദിവസത്തിൽ കൂടുതൽ വീട്ടിൽ താമസിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു, എന്നാൽ നായ്ക്കൾക്ക് ഭക്ഷണം നൽകാനും വെള്ളം നൽകാനും മറ്റെല്ലാ…

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു; ജെയിംസ് കൂടലിന് ചുമതല

തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.  

ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു

ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട്‌വർത്ത് കുരിയൻ എന്നും അറിയപ്പെട്ടിരുന്നു. ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ, ഗൂഡല്ലൂർ). മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ. മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുര്യന്‍ (കല്ലുവിള വീട് മുളവന). കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ പൊതുദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സണ്ണിവെയ്ൽ ന്യൂഹോപ്പ്‌ ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817…