നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനം: ക്വാഡ് ഉച്ചകോടിയില്‍ അതിന്റെ ലക്ഷ്യങ്ങളും ഉഭയകക്ഷി ഇടപെടലുകളും പ്രധാന മന്ത്രി ഉയര്‍ത്തിക്കാട്ടും

സെപ്റ്റംബർ 21 മുതൽ 23 വരെ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച നൽകി. ക്വാഡ് ഉച്ചകോടിയിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകൾ ഉൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ അദ്ദേഹത്തിന്റെ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിൽ വിവിധ സുപ്രധാന പരിപാടികൾ ഉൾപ്പെടുമെന്ന് മിസ്രി വ്യക്തമാക്കി. പ്രസിഡൻ്റ് ജോ ബൈഡൻ്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയെ അദ്ദേഹം ആദ്യം അഭിസംബോധന ചെയ്യും. ഈ ഉച്ചകോടിക്ക് ശേഷം ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിലെ ‘ഭാവി ഉച്ചകോടി’ ഉൾപ്പെടെയുള്ള ഇടപഴകലുകൾ നടക്കും. ഇന്ത്യൻ പ്രവാസികളുമായുള്ള ആശയവിനിമയം, ബിസിനസ്, വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും സന്ദർശനത്തിൻ്റെ സവിശേഷതയാണ്. ഇൻഡോ-പസഫിക് മേഖലയിലെ സെർവിക്കൽ ക്യാൻസർ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരംഭിച്ച് നൂതനമായ…

വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ തോമസ് കെ തോമസ് നിര്യാതനായി

വാഷിംഗ്ടന്‍: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻവീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്. വാഷിംഗ്‌ടണ്‍ ഡിസി ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്. കുടുംബ സമേതം വാഷിംഗ്ടണിലായിരുന്നു താമസം. എംബസിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഷീബ ബ്രിട്ടാസ് (റെയിൽവേ) ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം) എന്നിവർ സഹോദരിമാരാണ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടാസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.

തീരത്തെ തരൂർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

യൂ എൻ അണ്ടർ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ശേഷം 2006ൽ സെക്രട്ടറി ജനറൽ സ്‌ഥാനത്തേയ്ക്കു മത്സരിച്ച വിശ്വപൗരൻ ശശി തരൂർ സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട കൊറിയയുടെ ബാൻകി മൂണീനോട് കടുത്ത പോരാട്ടം ആണ് കാഴ്ച വച്ചത്. . തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇന്ത്യയിൽ എത്തി 2008ൽ കോൺഗ്രസ്‌ അംഗത്വം എടുത്ത തരൂർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്‌ഥാനാർഥിയാവുകയും ഇടതുപക്ഷ സ്‌ഥാനാർഥി ആയിരുന്ന സി പി ഐ യുടെ പി രാമചന്ദ്രൻ നായരേ വലിയ മാർജിനിൽ പരാജയപ്പെടുത്തി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തുകയും ചെയ്തു. . രണ്ടാം മൻമോഹൻസിംഗ് മന്ത്രിസഭയിൽ രണ്ടു തവണ ആയി ഏതാണ്ട് മൂന്നര വർഷത്തോളം സഹമന്ത്രി ആയിരുന്ന തരൂരിന് എന്തുകൊണ്ട് ക്യാബിനറ്റ് പദവി കൊടുത്തില്ല എന്ന ചോദ്യം ഇപ്പോഴും കാരണം…

പി. സി മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക്‌ ഓഫ് അഗപ്പേ ചര്‍ച്ച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലന്റില്‍ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉദ്ഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി കെ. ഡാനിയേൽ നിർവഹിച്ചു. പി.സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തതസഹചാരിയും സപ്പോർട്ടറുമാണെന്നും, അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി വിജയിപ്പിക്കണമെന്നും തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. സ്പാനിഷ് ചർച്ച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്രി എന്നിവരും പെങ്കടുത്ത യോഗത്തിൽ പി. സി. മാത്യു താൻ ഗാർലാൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു. പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളർച്ച, സിറ്റിയുടെ ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്യം നല്‍കുന്നതോടപ്പം…

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി

എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി പ്രസിഡൻറ് യഷ്പാൽ ശർമ്മയും നമഹ സ്പോൺസർമാരായ ജിജോ ജോർജ്,അഡ്വക്കറ്റ് ജയകൃഷ്ണൻ നമഹ പ്രസിഡൻറ് രവി മങ്ങാട്,ജോയിൻസെക്രട്ടറി പ്രജീഷ് നാരായണൻ,മാതൃസമിതി കോഡിനേറ്റർ ജ്യോത്സ്ന സിദ്ധാർത്ഥ് എന്നിവർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നമഹ പ്രസിഡൻറ് രവി മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ റിമപ്രകാശ് സ്വാഗതം ആശംസിച്ചു. ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർത്ഥം പുതുതലമുറക്ക് പകർന്നു നൽകാൻ മാവേലിയായി വേഷമിട്ട നമഹ…

ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി ബ്ലെസി

ഡാളസ് :കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ  സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന  ആത്മീയതയുടെ  പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി  കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസി ഐപ്പ് തോമസ്  അഭിപ്രായപ്പെട്ടു സെപ്തംബർ 18 ബുധനാഴ്ച രാവിലെ 10  മണിക്ക് ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച സീനിയർ സിറ്റിസൺ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സീനിയർ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത്  സന്തോഷമുള്ള ഒരു കാര്യം തന്നെയാണെന്നും, വര്ഷങ്ങള്ക്കു ശേഷമാണ്  ഇങ്ങനെ ഒരു കൂട്ടായ്മയിൽ ഇത്രയധികം ആൾക്കാരെ  കാണാൻ കഴിഞ്ഞെതെന്നും ബ്ലസി പറഞ്ഞു .ഡോക്യുമെൻ്ററി ഫിലിം 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ്  ബ്ലസി. ഞാൻ പലപ്പോഴും പറയാറുണ്ട്…

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ)

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു. താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകർന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം…

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം

സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണം സർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണം സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു, കാരൂർ സോമൻ്റെ കാർപാത്യൻ പർവ്വതനിരകൾ , മേരി അലക്സിൻ്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്സാണ്ടറുടെ എൻ്റെ ജുവനൈൽ ഹോം ഓർമ്മകൾ , ഗോപൻ അമ്പാട്ടിൻ്റെ ദി ഫ്രഞ്ച് ഹോൺ & ഫിഡിൽസ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഗോപൻ…

കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ ഓണാഘോഷം നടത്തി

വാഷിംഗ്‌ടൺ ഡി സി : കേരള അസോസിയേഷന്‍  ഓഫ്‌ ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി ഓണം ആഘോഷിച്ചു.  ഇരുപതിലധികം വിഭവങ്ങൾ തൂശനിലയിൽ വിളമ്പി ആയിരത്തിലധികം ആളുകൾക്ക്  നൽകിയ ഓണസദ്യ പ്രേത്യേക പ്രശംസ  പിടിച്ചു പറ്റി.   സദ്യക്ക് ശേഷം ഇരുനൂറിലധികം  കലാകാരന്മാർ അണിനിരന്ന ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് സുഷമ പ്രവീണിന്റെ സ്വാഗതത്തോടു തുടക്കമായി . നവരസ എന്നു പേരിട്ട ഈ കലാവിരുന്ന്  വാഷിംഗ്‌ടൺ ഡിസി പ്രേദേശത്തെ മലയാളികൾക്ക് ഒരു നവ്യാനുഭവം ആയി മാറി. ശൃങ്കാരം , ഹാസ്യം , കരുണ, രൗദ്രം , വീര്യം , ഭയാനകം , ബീഭൽസം , അത്ഭുതം  , ശാന്തം  എന്നീ നവരസങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച കലാകാരന്മാർ കലാസ്നേഹികൾക്ക് ഒരു നല്ല കലാവിരുന്ന് ഒരുക്കി. ഓണപരിപാടിയുടെ മുഖ്യ പ്രഭാഷകയായിരുന്ന വുമൺ  entrepreneur Ampcus  ഗ്രൂപ്പ്…

ഹ്യൂസ്റ്റൺ മലയാളി സീനിയേഴ്സിന്റെ കേരളത്തനിമയോടെയുള്ള ഓണാഘോഷം ഉജ്ജ്വലമായി

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സീനിയേഴ്സ് സന്നദ്ധ സംഘടനയുടെ ഇക്കൊല്ലത്തെ ഓണം കേരളത്തനിമയിൽ ആഹ്ലാദകരവും ഉജ്ജ്വലവുമായി. സെപ്റ്റംബർ 14നു ഉച്ചയ്ക്ക് അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഓണം ആഘോഷിച്ചത്. ഹൂസ്റ്റണിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ കാലമായി പ്രവർത്തിക്കുന്ന ശ്രീമതി പൊന്നു പിള്ളയുടെ നേതൃത്വത്തിൽ 25 വർഷം മുൻപ് ആരംഭിച്ച ഒരു പൊതു മലയാളി സീനിയേഴ്സ് പ്രസ്ഥാനമാണ്, മലയാളി സീനിയേഴ്സ് സംഘടന. മലയാളി സീനിയേഴ്സ് സംഘടന സ്ഥാപിതമായതിന്റെ ഒരു രജത ജൂബിലി വർഷവും രജത ജൂബിലി ഓണമഹോത്സവവും ആയിരുന്നു ഇപ്രാവശ്യം ആഘോഷിച്ചത്. ശ്രീമാൻ നാരായണൻ നായരുടെ ഈശ്വര പ്രാർത്ഥന ഗാനത്തിനു ശേഷം ശ്രീമതി പൊന്നുപിള്ള, ശ്രീമാൻമാരായ ടോം എബ്രഹാം, എ.സി.ജോർജ്, സ്.കെ.ചെറിയാൻ, തോമസ് ചെറുകര, ഡോക്ടർ മാത്യു വൈരമൺ, വി.എൻ.രാജു, ജി. കെ.പിള്ള, അച്ഛൻ കുഞ്ഞ് എന്നിവർ നിലവിളക്ക് കൊളുത്തി. ശ്രീമതി പൊന്നുപിള്ള അധ്യക്ഷ…