ഫ്രാങ്ക്ലിൻ സ്ക്വയർ സെൻ്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫെബ്രുവരി 11 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെൻ്റ് ബേസിൽ ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ. തോമസ് പോൾ (വികാരി) കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ലവിൻ ജോൺസൺ (ഭദ്രാസന അസംബ്ലി അംഗം) കോൺഫറൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്തതിൻ്റെ അവിസ്മരണീയമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്യാനും ഭാഗമാകാനും അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി, ഷെറിൻ കുര്യൻ, കെസിയ എബ്രഹാം, ആരൺ ജോഷ്വ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ…

ട്രംപിനെ കുറിച്ച് വിലപിക്കുന്നത് നിർത്തി യൂറോപ്പിൻ്റെ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ

മ്യൂണിച്ച്: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് യൂറോപ്പ് വിലപിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം യുക്രെയ്‌നിനായി എന്തു ചെയ്യാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി സ്ഥാനമേറ്റെടുക്കുന്ന ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെ ശനിയാഴ്ച പറഞ്ഞു. നവംബറിൽ താന്‍ യു എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിരോധത്തിനായി വേണ്ടത്ര പണം ചെലവഴിക്കുന്നതിൽ പരാജയപ്പെടുന്ന നേറ്റോ സഖ്യകക്ഷികളെ സം‌രക്ഷിക്കില്ലെന്ന ട്രം‌പിന്റെ പ്രസ്താവന യൂറോപ്പിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. “നമ്മള്‍ ട്രം‌പിനെക്കുറിച്ച് ഞരങ്ങുന്നതും മുറവിളി കൂട്ടുന്നതും ആക്രോശിക്കുന്നതും അവസാനിപ്പിക്കണം. ട്രം‌പിന്റെ കാര്യത്തില്‍ നാം അനാവശ്യമായി വിലപിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. അത് അവസാനിപ്പിച്ചേ പറ്റൂ. അത് അമേരിക്കക്കാരുടെ പ്രശ്നമാണ്. ഞാൻ ഒരു അമേരിക്കക്കാരനല്ല, നിങ്ങളും അല്ല, എനിക്ക് യുഎസിൽ വോട്ടു ചെയ്യാൻ കഴിയില്ല, നിങ്ങള്‍ക്കും കഴിയില്ല. നമ്മള്‍ നമ്മള്‍ക്കുവേണ്ടി പ്രവർത്തിക്കണം, അല്ലാതെ അമേരിക്കക്കാര്‍ക്കു വേണ്ടിയാകരുത്,” റുട്ടെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു. ട്രംപ് തിരിച്ചുവരാൻ സാധ്യതയുള്ളതുകൊണ്ടല്ല, യൂറോപ്പ്…

മോദിയും മുസ്ലിം രാജ്യങ്ങളും

ഫെബ്രുവരി 14 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ BAPS ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചത് വലതുപക്ഷ ഹിന്ദു വൃത്തങ്ങൾക്കുള്ളിൽ വാചാടോപങ്ങളുടെ തരംഗത്തിന് കാരണമായിരിക്കുകയാണ്. അവര്‍ “യഥാർത്ഥ ഇസ്ലാമിക ലോകത്ത്” മോദിയെ ബഹുമാനിക്കപ്പെടുന്നു എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, വലതുപക്ഷ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ “അബുദാബി കീഴടക്കിയത്” ആഘോഷിക്കുന്ന സന്ദേശങ്ങളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ്റെ വിജയവും പ്രചരിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ മുസ്ലീങ്ങൾ, പ്രത്യേകിച്ച് “യഥാർത്ഥ” അല്ലെങ്കിൽ അറബ് എന്ന് കരുതപ്പെടുന്നവർ, ഈ സംഭവവികാസങ്ങളെ എതിർക്കാത്തതിനാൽ, ഇന്ത്യൻ മുസ്ലീങ്ങളുടെ ആശങ്കകളെ തുരങ്കം വയ്ക്കാൻ ഇത്തരം പ്രവർത്തനങ്ങൾ തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തിയേക്കാം. “മുസ്‌ലിം ഹൃദയഭൂമികളിൽ ഹിന്ദുക്കൾ തഴച്ചുവളരുന്നു” എന്ന വാദം അറബ് മുസ്‌ലിംകൾക്ക് ഒരു പ്രശ്‌നവുമില്ലാത്തതിനാൽ ഇന്ത്യയിലെ മുസ്‌ലിംകളെ അവർ മാത്രമാണ് ‘മത ഭ്രാന്തന്മാരോ വ്യാമോഹമോ’ ഉള്ളവരെന്ന് വരുത്തിത്തീർക്കാനും ഉപയോഗിക്കാം. ഈ വീക്ഷണം പ്രതിലോമകരമായി കാണാമെങ്കിലും, ഇന്ത്യക്ക് പുറത്തുള്ള മിക്ക ക്ഷേത്രങ്ങൾക്കും…

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ “പ്രണയഗാനങ്ങൾ” വര്‍ണ്ണാഭമായി

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ വാലൻ്റൈൻസ് ഡേ ആഘോഷമായ “പ്രണയഗാനങ്ങൾ” ഗംഭീരമായ വിജയമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ ഹൃദയംഗമമായ ചിന്തകൾ പങ്കുവെക്കാനും പാടാനും എല്ലാവരും ഒത്തുകൂടി എന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സിനിമാ സംവിധായകർ, സംഗീത സംവിധായകർ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ അക്കൗണ്ടൻ്റ് ടോം ജോർജ്, നഴ്‌സിംഗ് ലീഡർമാർ, കമ്മ്യൂണിറ്റി നേതാക്കളായ താരാ സാജൻ, ജയ എന്നിവരും അവരുടെ സാന്നിധ്യം കൊണ്ട് ഗായകരെ അനുഗ്രഹിക്കുകയും അവരുടെ ഉൾക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു. ബഹുമുഖ സാമുദായിക നേതാവും എഴുത്തുകാരനുമായ എ സി ജോർജ് സാർ, നേതാക്കളായ രാജൻ പടവത്തിൽ, എബ്രഹാം കളത്തിൽ, ഫോർട്ട്ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർത്ഥി തരൽ പട്ടേൽ, എച്ച്എംഎ പ്രസിഡൻ്റ് പ്രതീശൻ പാണഞ്ചേരി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി, മനോഹരമായ ഗാനങ്ങൾ ആലപിച്ചു. എച്ച്എംഎ മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ പ്രോഗ്രാം കുറ്റമറ്റ…

PYCD യുടെ ആഭിമുഖ്യത്തിൽ സമ്മാന വിതരണവും വർഷിപ്പ് നൈറ്റും

ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി ന്റെ (പി.വൈ.സി.ഡി) നേതൃത്വത്തിൽ ഡാളസിലെ ഐപിസി ടാബർണക്കിൾ ചർച്ചിൽ വച്ച് വർഷിപ്പ് നൈറ്റും കൂടാതെ ഈ വർഷം വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള ട്രോഫികളും വിതരണം ചെയ്യുന്നു. ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 6:00-ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ സാം തോമസ് വചനശുശ്രൂഷ നിർവ്വഹിക്കുന്നു. 2023 പ്രവർത്തന വർഷത്തിൽ PYCD നേതൃത്വം നൽകിയ കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനമായിരിക്കും ഈ പൊതുയോഗം. ഈ വർഷം നടന്ന താലന്തു പരിശോധനയിൽ ഓവറോൾ ചാമ്പ്യൻസായി ഐപിസി ടാബർണക്കിൾ ചർച്ചും രണ്ടാം സ്ഥാനം നേടിയത് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലിയുമാണ്. അമേരിക്കയിലെ പ്രമുഖ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. മ്യൂസിക് കോ-ഓർഡിനേറ്റർ…

‘ഡെയ്സി’ അവാർഡ് നേടി മലയാളിയായ ലാലി

ഹൂസ്റ്റൺ: മെമ്മോറിയൽ ഹെർമ്മൻ ഗ്രേറ്റർ ഹൈറ്റ്സ് ഏർപ്പെടുത്തിയിരിക്കുന്ന മികച്ച നേഴ്സുമാർക്കുള്ള ‘ഡെയ്സി’ അവാർഡ് മലയാളിയായ ലാലി ജോൺ കരസ്ഥമാക്കി. അനുകമ്പ, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലാലിയെ അവാർഡിനായി തിരഞ്ഞെടുത്തത്. ഏത് പ്രതിസന്ധികളെയും അതിജീവിച്ച് രോഗികളെ പരിചരിക്കുന്നതിനും, അനന്തമായ ഫോൺ കോളുകൾക്ക് ക്ഷമയോടെ മറുപടി നൽകുന്നതിനും, അസാധാരണമായ വിനയം നിലനിർത്തുന്നതിലും ലാലി അതീവ ശ്രദ്ധാലുവായിരുന്നു. ചീഫ് നഴ്സിംഗ് ഓഫീസർ (സി.എൻ.ഒ) മിസ്. ആൻ സപോറിൽ നിന്നും ലാലി ജോൺ അവാർഡ് ഏറ്റുവാങ്ങി. ഏത് അരാജകത്വത്തിലും, ശക്തമായ കൊടുങ്കാറ്റിലും, ഉലയാത്ത മനസ്സോടെയും സേവനം അനുഷ്ഠിക്കുന്ന ശക്തയായ ഒരു ചാർജ് നേഴ്സ് ആണ് ലാലിമോൾ എന്ന ഓമനപേരിൽ അറിയപ്പെടുന്ന ലാലി ജോൺ എന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗവും, തുമ്പമൺ സ്വദേശിയുമായ ജോർജ്…

12 വയസ്സുള്ള വക്‌സഹാച്ചി പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തി

ഡാളസ് :സൗത്ത് ഡാളസിൽ 12 വയസ്സുള്ള വക്‌സഹാച്ചി പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയതിനെ തുടർന്ന് ആംബർ അലേർട്ട് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.ഞങ്ങൾ തന്യയെ കണ്ടെത്തി,”  “അവൾ സുരക്ഷിതയാണ്.”.വക്‌സഹാച്ചി പോലീസിലെയും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനിലെയും ഉദ്യോഗസ്ഥർ വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അവളെ കണ്ടെത്തിയതായി അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രെന്ന റോഡിൽ അവസാനമായി കണ്ട പെൺകുട്ടിയെ കണ്ടെത്താൻ വക്‌സഹാച്ചി പോലീസ് ബുധനാഴ്ച പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. അവൾ വീട്ടിൽ നിന്ന് ഓടിപ്പോയതാകാമെന്ന് അധികൃതർ പറഞ്ഞിരുന്നു. വ്യാഴാഴ്ച പുലർച്ചെ പെൺകുട്ടിക്കായി ഒരു ആംബർ അലർട്ട് പുറപ്പെടുവിച്ചു, അവൾ ഗുരുതരമായ അപകടത്തിലാണെന്ന് വിശ്വസിക്കുന്നതായി അധികൃതർ പറഞ്ഞിരുന്നു ഇതുമായി  ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, പെരസ് പറഞ്ഞു, അധികാരികൾ ഇപ്പോഴും കേസിലെ വഴികൾ അന്വേഷിക്കുകയാണ്. രാവിലെ 9:30 ഓടെയാണ് സൂചന ലഭിച്ചതെന്നും   ഒരു മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തിയെന്നും പോലീസ്  പറഞ്ഞു. അധികാരികൾ അവളെ…

ആദിത്യ മേനോന് മന്ത്രയുടെ അന്ത്യാഞ്‌ജലി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ അന്തരിച്ച ആദിത്യ മേനോന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച (ഫെബ്രുവരി 16 )രാവിലെ 10 മുതല്‍ വിന്‍ഫൊര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യുണറല്‍ ഹോമില്‍ നടന്നു. മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കർ ചടങ്ങിൽ പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തി. ഒരു സമൂഹം മുഴുവൻ ദുഃഖാർത്തമായ ഈ വേളയിലും തുടർന്നും കൂടെയുണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു. നോര്‍ത്ത് പറവൂര്‍ സ്വദേശി സുനില്‍ മേനോന്റെയും കുമളി സ്വദേശി മഞ്ജു മേനോന്റെയും മൂത്ത മകനാണ് ആദിത്യ. ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിലെ പരിപാടികളുടെ ആങ്കറാണ് മഞ്ജു. അച്ചിന്ത് മേനോന്‍ സഹോദരനാണ്. കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്‌ സുനിൽ നായർ, സെക്രട്ടറി അജിത് കുമാര്‍ പിള്ള, അഡ്മിനിസ്ട്രേറ്റർ അജിത് നായർ മറ്റു ഭാരവാഹികൾ ആയ സുബിൻ ബാലകൃഷ്ണൻ, ശ്രീകല നായർ വിനോദ് കുമാർ, സുനിൽ കെ രാധമ്മ, മഞ്ജു തമ്പി കൃഷ്ണജ കുറുപ്, സുരേഷ്…

നവൽനിയുടെ മരണത്തിന് ഉത്തരവാദി ക്രെംലിനാണെന്ന് കമലാ ഹാരിസ്

വാഷിംഗ്‌ടൺ/ മ്യൂണിച്ച്  : കഴിഞ്ഞ ദശകത്തിൽ വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവാൽനി റഷ്യൻ ആർട്ടിക് സർക്കിളിലെ ജയിലിലെ മരണത്തിന് ഉത്തരവാദി ക്രെംലിനാണെന്ന് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് . നവൽനിയുടെ മരണം പുടിൻ്റെ ക്രൂരത തുറന്നുകാട്ടുന്നതായും  മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലെ ഒരു പ്രസംഗത്തിനിടെ ഹാരിസ് പറഞ്ഞു പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും രൂക്ഷമായ വിമർശകനായി കണ്ട നവൽനി രാഷ്ട്രീയ പ്രേരിതമായ കുറ്റകൃത്യങ്ങൾക്ക് 19 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അവസാനം അദ്ദേഹത്തെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർട്ടിക് പീനൽ കോളനിയിലേക്ക് മാറ്റി, ബിബിസി റിപ്പോർട്ട് ചെയ്തു. യമലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിൽ  നടത്തത്തിന് ശേഷം അദ്ദേഹത്തിന് “അസുഖം അനുഭവപ്പെട്ടു” അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. മരണവിവരം  റിപ്പോർട്ട് ചെയ്ത സമയം സംശയാസ്പദമാണെന്നും, പരമാവധി ഫലത്തിനായി പുടിൻ സുരക്ഷാ കോൺഫറൻസിൽ മരണത്തിന്…

സിവിൽ തട്ടിപ്പ് കേസില്‍ ട്രം‌പിന് 355 മില്യൺ ഡോളർ പിഴ; ന്യൂയോര്‍ക്കില്‍ ബിസിനസ് നടത്തുന്നതില്‍ നിന്ന് മൂന്നു വര്‍ഷത്തേക്ക് വിലക്ക്

ന്യൂയോർക്ക്: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 355 മില്യൺ ഡോളർ പിഴയും മൂന്ന് വർഷത്തേക്ക് സംസ്ഥാനത്ത് കമ്പനികൾ നടത്തുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ന്യൂയോർക്ക് ജഡ്ജി ജഡ്ജി ആർതർ എൻഗോറോണാണ് ഉത്തരവിട്ടു. നവംബറിൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ട്രം‌പ്, തൻ്റെ സ്വത്ത് നിയമവിരുദ്ധമായി പെരുപ്പിച്ചതിനും കൂടുതൽ അനുകൂലമായ ബാങ്ക് വായ്പകളോ ഇൻഷുറൻസ് വ്യവസ്ഥകളോ ലഭിക്കുന്നതിന് സ്വത്തുക്കളുടെ മൂല്യത്തില്‍ കൃത്രിമം കാണിച്ചതിനും ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. ഇതൊരു സിവില്‍ കേസ് ആയതുകൊണ്ട് ജയിൽ ശിക്ഷയൊന്നും ഉണ്ടായില്ല. എന്നാൽ, ന്യൂയോർക്ക് സ്റ്റേറ്റിൽ ബിസിനസ്സ് നടത്തുന്നത് നിരോധിക്കുന്നത് “കോർപ്പറേറ്റ് വധശിക്ഷയ്ക്ക്” തുല്യമാണെന്ന് വിധി കേട്ട ട്രംപ് പറഞ്ഞു. മറ്റ് കേസുകളിൽ 91 ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടുന്ന ട്രംപ്, തൻ്റെ നിയമപരമായ പ്രശ്‌നങ്ങൾ മുതലെടുത്ത് പിന്തുണക്കുന്നവരെ പുറത്താക്കുകയും തൻ്റെ എതിരാളിയായ പ്രസിഡൻ്റ് ജോ…