ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടുമുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ മാവേലി രാജമന്നനെന്ന നാമമെങ്കിലും എന്നും ജനത്തോടൊപ്പം ജനസേവകൻ മാവേലി നാടു വാണിടും കാലം അനീതിയില്ല ജനത്തിന് നീതി മാത്രം ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത് ആബാലവൃന്ദം ജനം സുഖസമൃദ്ധിയിൽ കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല സത്യവും നീതിയും കൊടികുത്തി വാഴും കാലം ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല തത്വവും നീതിയും നെറിവും ഇല്ലാത്ത രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ കാലുവാരി കാലുമാറി അധികാര ആസനം കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ ജനത്തിന്മേൽ ആധിപത്യം പുലർത്തും കീശ വീർപ്പിക്കും വ്യാജ സേവകരില്ല…
Category: AMERICA
ന്യൂയോർക്കിലെ വെസ്റ്റ് ഇന്ത്യൻ ഡേ പരേഡിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു
ന്യൂയോര്‍ക്ക്: തിങ്കളാഴ്ച ന്യൂയോർക്ക് നഗരത്തില്‍, കരീബിയൻ സംസ്കാരത്തിൻ്റെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വെസ്റ്റ് ഇന്ത്യൻ അമേരിക്കൻ ഡേ പരേഡിനിടെ അഞ്ച് പേർക്ക് വെടിയേറ്റു. NYPD ചീഫ് ഓഫ് പട്രോൾ ജോൺ ചെൽ പറയുന്നതനുസരിച്ച്, ബ്രൂക്ലിനിലെ പരേഡ് റൂട്ടിൽ ഉച്ചയ്ക്ക് 2:35 ഓടെ ഒരു പ്രത്യേക സംഘത്തെ ലക്ഷ്യമിട്ടാണ് വെടിവയ്പ്പ് നടന്നത്. ഈസ്റ്റേൺ പാർക്ക്വേയിലൂടെ ആയിരക്കണക്കിന് ആളുകൾ നൃത്തം ചെയ്യുകയും മാർച്ച് ചെയ്യുകയും ചെയ്തുകൊണ്ട് രാവിലെ ആരംഭിച്ച പരേഡ് രാത്രി വരെ തുടരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, തോക്കുധാരി വെടിയുതിർക്കുകയും അഞ്ചു പേരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെ ആഹ്ലാദകരമായ അന്തരീക്ഷം നിശ്ശബ്ദമായി. വെടിയുതിര്‍ത്തെന്ന് സംശയിക്കുന്നയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും ന്യൂയോര്‍ക്ക് സിറ്റി പോലീസ് സജീവമായി തിരയുകയും ചെയ്യുന്നുണ്ട്. കാഴ്ചക്കാരിൽ നിന്ന് വീഡിയോ ദൃശ്യങ്ങളും തേടിയിട്ടുണ്ട്. “ഇത് യാദൃശ്ചികമായ ഒരു പ്രവൃത്തിയായിരുന്നില്ല. ഇത് ഒരു വ്യക്തി ഒരു…
എപി ധില്ലൻ്റെ വാൻകൂവറിലെ വീടിന് പുറത്ത് വെടി വെപ്പ്; ലോറൻസ് ബിഷ്ണോയി സംഘാംഗം ഉത്തരവാദിത്തം ഏറ്റെടുത്തു
വാന്‍കൂവര്‍: പ്രശസ്ത പഞ്ചാബി ഗായകൻ എ പി ധില്ലൻ്റെ വാൻകൂവറിലെ വീടിന് പുറത്ത് സെപ്തംബർ 1 ന് വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമായ രോഹിത് ഗോദാര ഏറ്റെടുത്തു. എപി ധില്ലൻ്റെ വസതി സ്ഥിതി ചെയ്യുന്ന വാൻകൂവറിലെ വിക്ടോറിയ ദ്വീപ് മേഖലയിലാണ് വെടി വെപ്പ് നടന്നത്. ഒരു വൈറൽ വീഡിയോയില്‍ ഒരു വ്യക്തി രാത്രിയിൽ വീടിന് പുറത്ത് ഒന്നിലധികം തവണ വെടിയുതിർക്കുന്നത് ഗായകൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു. സംഭവത്തിൽ കനേഡിയൻ പോലീസിൽ നിന്നോ ധില്ലനിൽ നിന്നോ ഔദ്യോഗിക പ്രസ്താവന ഇതുവരെ ലഭിച്ചിട്ടില്ല. ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രോഹിത് ഗോദാര, വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ, തൻ്റെ സമീപകാല മ്യൂസിക് വീഡിയോയിൽ ബോളിവുഡ് താരം സൽമാൻ ഖാനെ അവതരിപ്പിക്കുന്ന ഗായകനോടുള്ള പ്രതികാരമായാണ് ധില്ലൻ്റെ വീടിന് പുറത്ത്…
“ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക് ഓഫ് നടത്തി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച് ) ആഭിമുഖ്യത്തിൽ നടത്തുന്ന “ആത്മസംഗീതം” സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു. ഹൂസ്റ്റൺ നഗരത്തിലെ ഇരുപതു ഇടവകകളുടെ പൂർണ സഹകരണത്തിൽ 2024 സെപ്റ്റംബർ മാസം 28 നു ശനിയാഴ്ച വൈകിട്ടു 6 മണിക്ക് ഹുസ്റ്റൻ സെൻറ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആത്മീയ സംഗീത സന്ധ്യ നടത്തപ്പെടുന്നത്. സെപ്റ്റംബർ 1ന് ഞായറാഴ്ച രാവിലെ സെൻറ് പീറ്റഴ് സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോൿസ് ചർച് ഓഫ് ഹുസ്റ്റനിൽ വി. കുർബാനയ്ക്കു ശേഷം നടന്ന പ്രത്യേക ചടങ്ങിൽ വച്ച് ഐ സിഇസിഎച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രസ്തുത പരിപാടിയുടെ സ്പോൺസർമാരും ചേർന്ന് ഇടവക മാനേജിങ് കമ്മിറ്റിയുടെയും ഇടവക അംഗങ്ങളുടെയും സഹകരണത്തിൽ ഐസിഇസിഎച്ച് പ്രസിഡണ്ട് റവ ഫാ. ഡോ . ഐസക് . ബി. പ്രകാശ് ടിക്കറ്റ് സെയിൽ…
90 വയസ്സുള്ള നേവി വെറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ വിവരം നൽകുന്നവർക് 15000 ഡോളർ പാരിതോഷികം
ഹൂസ്റ്റൺ (ടെക്സസ്) :കാർജാക്കിംഗിനിടെ 90 വയസ്സുള്ള നാവികസേനാ വിമുക്തഭടനെ വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിൻ്റെ ഓഫീസ് പ്രഖ്യാപിച്ചു. ക്രൈം സ്റ്റോപ്പേഴ്സിൻ്റെ 5,000 ഡോളർ വരെ പ്രതിഫലത്തിന് പുറമെയാണ് 10,000 ഡോളർ, അബോട്ടിൻ്റെ ഓഫീസ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ നെൽസൺ ബെക്കറ്റിൻ്റെ കൊലപാതകം ലോൺ സ്റ്റാർ ലിവിംഗ് റിട്ടയർമെൻ്റ് കമ്മ്യൂണിറ്റിക്ക് സമീപമുള്ള അയൽക്കാരെ ഞെട്ടിച്ചു. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെൻ്റ് പറയുന്നതനുസരിച്ച്, ശനിയാഴ്ച വെസ്റ്റ്ബ്രേ പാർക്ക്വേയിലെ കമ്മ്യൂണിറ്റി പാർക്കിംഗ് സ്ഥലത്ത് ബെക്കറ്റിനെ ആരോ വെടിവച്ചു കൊലപ്പെടുത്തിയത് . തിങ്കളാഴ്ച,കൊലപാതകത്തിൻ്റെ സൂചനകൾക്കായി പോലീസ് തിരച്ചിൽ തുടർന്നു.. പട്ടാപ്പകൽ നടന്ന കൊലപാതകം സുരക്ഷയെ കുറിചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ റിപ്പോർട്ട്: കാർ മോഷണത്തിനിടെ കൊല്ലപ്പെട്ട 90 വയസ്സുള്ള വിമുക്തഭടനെ കുടുംബം തിരിച്ചറിഞ്ഞു ഈ വർഷം…
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സി (മണിയ) ന്
സ്കോട്ലൻഡ് : സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നിലകൊള്ളുന്ന സംഘടനയാണ് ലണ്ടൻ മലയാളി കൗൺസിൽ. 2022 – 23 ലെ സാഹിത്യ മത്സരത്തിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം കൃതികൾ ലഭിച്ചതിൽ ഡി.സി. ബുക്ക്സ് പ്രസിദ്ധികരിച്ച മേരി അലക്സ് തിരുവഞ്ചൂരിന്റെ (മണിയ) ‘എന്റെ കാവ്യരാമ രചനകൾ’എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മണിയ സ്വദേശ വിദേശ മാധ്യമങ്ങളിൽ ധാരാളം കവിതകൾ, കഥകൾ, നോവൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ഈ വസന്തം നിനക്ക് മാത്രം (നോവൽ – എം.എം.സി. ബുക്ക്സ്), ‘കൂടുവിട്ട കൂട്ടുകാരൻ’ (ബാല സാഹിത്യം, കൈരളി ബുക്ക്സ്), ‘എനിക്ക് ഞാൻ മാത്രം’ (കഥകൾ, കൈരളി ബുക്ക്സ്), ‘അവളുടെ നാട്’ (കഥകൾ, എൻ.ബി.എസ്), ‘മനസ്സ് പാഞ്ഞ വഴിയിലൂടെ’ (കഥകൾ, കെ.പി.ആമസോൺ പബ്ലിക്കേഷൻ) എന്നിവയാണ് പ്രധാനകൃതികൾ. മണിയയുടെ ‘എന്റെ കാവ്യരാമ രചനകൾ’ മാനുഷിക മൂല്യങ്ങൾ നിറഞ്ഞ ഹൃദയത്തുടിപ്പുള്ള അക്ഷര…
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം; ബിനോയ് വിശ്വം എം പി മുഖ്യാതിഥി
ഗാർലാൻഡ് (ടെക്സാസ്) കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ഇവൻറ് സെന്റർ ഫാര്‍മേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി മുൻ മന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം എം പി പങ്കെടുക്കും. കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട വോളണ്ടിയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളെ കുറിച്ച് പ്രസിഡന്റ് നാഗനൂലിൽ വിശദീകരിച്ചത് . വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ പറഞ്ഞു. ആയിരത്തിലധികം പേർക്ക് ഇലയിട്ട് ഓണസദ്യ വിളമ്പുമെന്നു സെക്രെട്ടറി മഞ്ജിത് കൈനിക്കര Paranju മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ആണ് വളണ്ടിയേഴ്സ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് വോളണ്ടിയേഴ്സിന്റെ ചുമതലകളെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു ഓണം…
പങ്കാളിത്തം കൊണ്ട് അനുഗ്രഹീതമായ ബെൻസൻവിൽ ഇടവക നടുതലതിരുനാൾ
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാൾ ആഘോഷിച്ചു. ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനേകം പാവങ്ങൾക്ക് സഹായമേകുന്ന ഉപവിപ്രവർത്തനങ്ങൾക്ക് പിന്തുണയേകാനായാണ് നടുതലതിരുനാൾ നടത്തിയത്. ഇടവക വിശ്വാസ സമൂഹം ദൈവാലയത്തിൽ കാഴ്ചയായിതങ്ങളുടെ വിളഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾ അർപ്പിച്ചു. തുടർന്ന് വിൻസെൻറ്ഡി പോളിലൂടെ ഇടവകാംഗങ്ങൾ അതുവാങ്ങി സംഘടനയുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നൽകി. വിളവിൻറെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാൾ ആഘോഷിച്ചത്.. ഈക്രമീകരണങ്ങൾക്ക് ഇടവകയിലെ വിൻസെൻറ് ഡി പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലിൽ, തോമസ് തേവർമറ്റത്തിൽ, ജിമ്മി മുള്ളൻകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സിനു ആവേശം പകര്‍ന്ന് യുവജന മുന്നേറ്റം
ഫിലഡല്‍ഫിയ: ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്. എം. സി. സി യുടെ രജതജൂബിലിയോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബ സംഗമത്തിനു ആശയും, ആവേശവും പകര്‍ന്ന് ഊര്‍ജ്ജസ്വലരായ യുവജനങ്ങളും, യംഗ് വര്‍ക്കിംഗ് പ്രൊഫഷണല്‍സും ചേര്‍ന്ന് യുവജനകൂട്ടായ്മക്കു രൂപം നല്കി. സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച യുവജനകൂട്ടായ്മയുടെ പ്രതിനിധികള്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി യൂത്ത് ട്രസ്റ്റി ജെറി കുരുവിളയുടെ നേതൃത്വത്തില്‍ എസ്. എം. സി. സി നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരിലിനെ (ജോഷി അച്ചന്) ഫ്ളോറിഡാ കോറല്‍ സ്പ്രിംഗ്സ് ആരോഗ്യമാതാവിന്റെ ദേവാലയത്തില്‍ സന്ദര്‍ശിച്ച് ഫാമിലി കോണ്‍ഫറന്‍സിന്റെ പൂര്‍ണ വിജയത്തിനായി തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു. ദിവ്യബലിക്കുശേഷം നടന്ന രജിസ്ട്രേഷന് പ്രൊമോഷനില്‍ ജെറി കുരുവിളക്കൊപ്പം ടോഷന്‍ തോമസ്, ടിജോ പറപ്പുള്ളി, ആല്ബിന് ബാബു, ജിതിന്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന് പുത്തന്‍ചിറ
“മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ…
