ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ( SIUCC) 2024 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് പുതിയ വർഷത്തെ ഭാരവാഹികൾ. ഡിസംബർ 3 നു ഞായറാഴ്ച വൈകുന്നേരം സംഘദനയുടെ സ്റ്റാഫ്‌ഫോർഡിലുള്ള കോർപ്പറേറ്റ് ഓഫീസിൽ കൂടിയ വാർഷിക പൊതുയോഗത്തിലാണ് ഐക്യകണ്ടേന തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബേബി മണക്കുന്നേൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡണ്ട് : സഖറിയാ കോശി, എക്സിക്യൂട്ടീവ് ഡയറക്ടർ : സണ്ണി കാരിയ്ക്കൽ സെക്രട്ടറി: ജിജി ഓലിക്കൻ ഫിനാൻസ് ഡയറക്ടർ: രമേഷ് അത്തിയോടി ജോയിന്റ് സെക്രട്ടറി : മോനി തോമസ് സജു കുര്യാക്കോസ് : ജോയിന്റ് ഫിനാൻസ് ഡയറക്ടർ. ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേർത്തുപിടിച്ചുകൊണ്ടു 2012 ൽ രൂപംകൊണ്ട സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് അതിന്റെ…
Category: AMERICA
ഫ്ലൂ (അദ്ധ്യായം 7): ജോണ്‍ ഇളമത
മലവെള്ള പാച്ചില്‍ കഴിഞ്ഞ് ഒഴുകിപോയ അവശിഷ്ടങ്ങളുടെ ശേഷിപ്പുകളാണ് നാട്ടില്‍ സെലിനായെ സ്വാഗതം ചെയ്തത്. ഇടക്കിടെ മണ്ണും കലക്ക വെള്ളവും ഒഴുകി ഒലിച്ചുണങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ചെറുവീടുകള്‍, ഒടിഞ്ഞുവീണ മരങ്ങളുടെ അവശിഷ്ടങ്ങള്‍, വിനാശം വിതച്ച കൃഷിയിടങ്ങള്‍. അവിടെയൊക്കെ മലയോര കര്‍ഷകരുടെ വേര്‍പ്പിലെ ഉപ്പും കണ്ണീരും മണക്കുന്നുണ്ടന്ന് സെലീനാക്കു തോന്നി. അപ്പനും, സേവ്യര്‍ എന്ന ചെറുപ്പക്കാരനും കൂടിയാണ് സെലീനായെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാനെത്തിയത്. സേവ്യറിന്റെ കാറായിരിക്കും എന്നുതന്നെ സെലീന ഈഹിച്ചു. ആ ഊഹം ശരിയായിരുന്നു. അപ്പനതു വെളിപ്പെടുത്തി. “സേവ്യര്‍ ഈയിടെ പ്രൈവറ്റ് ടാക്സി ഓടാനായി എടുത്ത പുത്തന്‍ മാരുതി കാറാ. അതും മോള്‍ക്കു തന്നെ കന്നി ഓട്ടം.” കാര്‍ ഡ്രൈവ് ചെയ്തിരുന്ന സേവ്യര്‍ മുമ്പിലെ മിററിലൂടെ സെലീനയെ നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു: “ഞാന്‍ അയല്‍ക്കാരോട് ടാക്സികൂലി കൈപ്പറ്റുമെന്ന് കരുതുന്നുണ്ടോ. ചേട്ടന്‍ വിളിച്ചതു കൊണ്ടു വന്നതാ” അമ്മ പറഞ്ഞ രണ്ടാം കെട്ടുകാരനാകാന്‍…
യുദ്ധാനന്തര മിഡിൽ ഈസ്റ്റിന്റെ പുനർനിർമ്മാണത്തിൽ ഭാരതത്തിന്റെ പങ്ക്: പലസ്തീനികളുടെയും ഇസ്രായേലികളുടെയും ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമോ?
എഴുതിയത്: മുൻ അംബാസഡർ പ്രദീപ് കപൂർ & ഡോ. ജോസഫ് എം. ചാലിൽ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ ഇപ്പോഴത്തെ മോചനവും താൽക്കാലിക ഉടമ്പടിയും വെടിനിർത്തലിന് വേണ്ടി മാത്രമല്ല, ദീർഘകാല സമാധാനത്തിനും സാമ്പത്തിക വികസനത്തിനും വേണ്ടി എങ്ങനെ ശ്രമിക്കാമെന്ന് ആഗോള സമൂഹത്തിന് ചിന്തിക്കാനുള്ള അവസരമായിരിക്കണം. പ്രദേശികമായി ചിന്തിക്കുമ്പോൾ ഒരു വശത്ത്, ഇസ്‌ലാമിക രാജ്യങ്ങളാൽ ചുറ്റപ്പെട്ടിട്ടും ഇസ്രായേൽ വൻ സാമ്പത്തിക പുരോഗതി കൈവരിച്ചപ്പോൾ, മറുവശത്ത്, ഗാസ പിന്നാക്കാവസ്ഥയിൽ തുടരുകയും പ്രാഥമികമായി വെള്ളം, വൈദ്യുതി, ഇന്ധനം, കുറച്ച് പേർക്ക് തൊഴിൽ എന്നിവയ്ക്ക് പോലും ഇസ്രായേലിനെ ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഭീകരരുടെ ക്രൂരതയും പ്രാകൃതത്വവും ലോകത്തിന് മുന്നിൽ തെളിയിച്ചു. ഇസ്രായേലിന്റെ പ്രതികാര നടപടികൾ വെസ്റ്റ് ബാങ്കിലെ ഗാസയിലെ ജനങ്ങൾക്ക് വളരെയധികം നാശത്തിനും മരണത്തിനും ദുരിതത്തിനും കാരണമായി. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കുമെല്ലാം കൂടുതൽ അരക്ഷിതാവസ്ഥയുണ്ട്. ഈ മേഖലയിൽ…
സഹപാഠികള്‍ക്കൊപ്പം നാസ സന്ദര്‍ശിക്കാനെത്തിയ കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി മരണത്തിനു കീഴടങ്ങി
ഫ്ലോറിഡ: കുവൈറ്റില്‍ നിന്നും സഹപാഠികള്‍ക്കൊപ്പം ഫ്ലോറിഡയിലെ നാസ സന്ദര്‍ശനത്തിനായെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോബ് ജെബാസ് മരണത്തിനു കീഴടങ്ങി. സംഘം താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ വീണതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രജോപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബർ 23 നാണ് പ്രജോപ് അപകടത്തിൽ പെടുന്നത്. പൂളിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് പ്രജോപിന്റെ ആരോഗ്യനില ഏറെ വഷളാക്കി. തുടർന്ന് വെന്റിലേറ്ററേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രജോപ്. അറുപത് വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘമാണ് നാസയുടെ ഗവേഷണ കൗതുകങ്ങൾ കാണാൻ അമേരിക്കയിലെത്തിയത്. നവംബർ 23 രാവിലെ നീന്തല്‍ക്കുളത്തില്‍ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പ്രജോപ് അപകടത്തിൽപ്പെട്ടത്. 10-15 മിനിറ്റോളം പ്രജോപ് വെള്ളത്തിനടിയില്‍ കിടന്നിട്ടുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. പ്രജോപിന്റെ ചികിത്സയ്ക്കായി പ്രജോപിന്റെ സുഹൃത്തുക്കള്‍ ഗോഫണ്ട് മീ വഴി ഇതുവരെ…
പുതിയ ആനിമേറ്റഡ് ‘ജീസസ്’ ചിത്രം ലോകമെമ്പാടും റിലീസിന് പ്രഖ്യാപിച്ചു
ന്യൂയോർക് :ജീസസ് ഫിലിം പ്രോജക്റ്റ് 2025 ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച 1979 “ജീസസ്” സിനിമയുടെ ആനിമേറ്റഡ് റീമേക്ക് പ്രഖ്യാപിച്ചു. പുതിയ ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് കരോള, “ദി ലയൺ കിംഗ്”, “മുലൻ”, “ലിലോ & സ്റ്റിച്ച്” തുടങ്ങിയ മറ്റ് ആനിമേഷൻ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . “യേശുവിന്റെ യഥാർത്ഥ കഥ മനോഹരമായി ആനിമേറ്റുചെയ്‌ത് അവന്റെ കഥ ലോകത്തിന് കൂടുതൽ പ്രാപ്യമാക്കുന്നതിന് ഞങ്ങൾ പ്രവർത്തിക്കുന്നു,” കരോള പറഞ്ഞു. രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ചിത്രം വിവർത്തനം ചെയ്ത് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അവർ പദ്ധതിയിടുന്നത്. “യേശുവിന്റെ കഥയുടെ തുടർച്ചയായ വിതരണത്തിന്റെ ഭാഗമാകുന്നത് അതിശയകരമാണ്,” ചിത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷ് ന്യൂവൽ പറഞ്ഞു. “ഇപ്പോഴും 2023 ൽ, ഞങ്ങൾ പുതിയ ഭാഷകളിലും പുതിയ വഴികളിലും സുവിശേഷം പങ്കിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “റോമൻ റോഡ് മുതൽ ഗുട്ടൻബർഗ് പ്രസ്സ് വരെ, ചരിത്രത്തിലുടനീളം, ആനിമേറ്റഡ്…
പതിറ്റാണ്ടുകളായി ക്യൂബയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ മുൻ യു എസ് അംബാസഡർക്കെതിരെ കേസ്
വാഷിംഗ്ടൺ: 40 വർഷത്തിലേറെയായി ക്യൂബയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് ബൊളീവിയയിലെ മുൻ അംബാസഡർക്കെതിരെ യു.എസ് തിങ്കളാഴ്ച കുറ്റം ചുമത്തി. 2000 മുതൽ 2002 വരെ ബൊളീവിയയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച വിക്ടർ മാനുവൽ റോച്ചയ്‌ക്കെതിരെ അനധികൃത വിദേശ ഏജന്റായി പ്രവർത്തിക്കുക, വഞ്ചനാപരമായ പാസ്‌പോർട്ട് ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം ഫെഡറൽ കുറ്റകൃത്യങ്ങൾ ചെയ്‌തതിന് കേസെടുത്തതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. “40 വർഷത്തിലേറെയായി, വിക്ടർ മാനുവൽ റോച്ച ക്യൂബൻ ഗവൺമെന്റിന്റെ ഒരു ഏജന്റായി പ്രവര്‍ത്തിക്കുകയും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിനുള്ളിൽ സ്ഥാനങ്ങൾ തേടുകയും നേടിയെടുക്കുകയും ചെയ്തു. ആ സ്ഥാനമാനങ്ങള്‍ യു എസ് ഗവണ്മെന്റിന്റെ പല രേഖകളിലേക്കും വിവരങ്ങളിലേക്കും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചു. യു എസ് വിദേശനയത്തെ ബാധിക്കുന്ന പല വിവരങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നു,” അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു. അറസ്റ്റിലായ റോച്ച (73) തിങ്കളാഴ്ച മിയാമിയിലെ ഫെഡറൽ…
നാലാമത്തെ 2024 പ്രസിഡൻഷ്യൽ ഡിബേറ്റിന് യോഗ്യത നേടിയത് 4 റിപ്പബ്ലിക്കൻമാർ
അലബാമ:ബുധനാഴ്ച രാത്രി അലബാമയിൽ നടക്കുന്ന നാലാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിലേക്ക് നാല് സ്ഥാനാർത്ഥികൾ യോഗ്യത നേടിയതായി റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയും ഡിബേറ്റ് ബ്രോഡ്കാസ്റ്റർ ന്യൂസ് നേഷനും തിങ്കളാഴ്ച അറിയിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലി, സംരംഭകൻ വിവേക് രാമസ്വാമി, മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി എന്നിവർ ഈ വർഷം ഇതുവരെ നടന്ന ഏറ്റവും ചെറിയ ഡിബേറ്റ് സ്റ്റേജ് ലൈനപ്പായ ടസ്കലൂസയിൽ ഏറ്റുമുട്ടും. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, GOP നോമിനേഷനിലെ മുൻനിരക്കാരൻ ഡിബേറ്റ് ഒഴിവാക്കും, പകരം തന്റെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർ പിഎസിക്ക് വേണ്ടി ഫ്ലോറിഡയിൽ നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കും. അയോവ കോക്കസുകൾ 2024-ലെ റിപ്പബ്ലിക്കൻ നോമിനേഷൻ കലണ്ടർ തുറക്കാൻ ആറാഴ്ച മാത്രം ബാക്കിനിൽക്കെയാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനം വരുന്നത്, ട്രംപിന്റെ പ്രധാന എതിരാളിയായി കാണാൻ…
സൂസമ്മ അലക്‌സാണ്ടർ (81) റോക്ക്‌ലാൻഡിൽ അന്തരിച്ചു
ന്യുയോർക്ക്: പരേതനായ പി തോമസ് അലക്‌സാണ്ടറിന്റെ ഭാര്യയും ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സൂസമ്മ അലക്‌സാണ്ടർ, 81, റോക്ക് ലാൻഡിൽ അന്തരിച്ചു. മക്കൾ: മനോജ് പി അലക്‌സ്, തനൂജ് പി അലക്‌സ് മരുമക്കൾ: റീന അലക്‌സ്, റീബ അലക്‌സ് കൊച്ചുമക്കൾ: ടോം, മറീന, ക്രിസ്, ജെഫിൻ, ജെയ്ക്ക് പൊതുദര്‍ശനം: ഡിസംബര്‍ 8, വൈകിട്ട് 4 മുതൽ 8 വരെ മൈക്കല്‍ ജെ. ഹിഗിന്‍സ് ഫ്യുണറല്‍ സര്‍വീസ്, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് -10956. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 9, രാവിലെ 9 മണി തുടര്‍ന്ന് സംസ്‌ക്കാരം ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യൂ സിറ്റി
മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു
ഡാളസ് / കോട്ടയം: നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കൽ വീട് ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്. മക്കൾ: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ, പുന്നവേലി ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ് രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്, പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ് ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ, സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ് സംസ്കാര വിവരങ്ങൾ പിന്നീട് കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ഡാനിയേൽ (ഡാളസ്) 267 254 4773
ഇന്ത്യൻ വിദ്യാർഥി പ്രജോബിന്റെ നില അതീവഗുരുതരാവസ്ഥയിൽ; സഹായനിധി സമാഹരണം തുടരുന്നു; നമ്മൾക്കും കൈകോർക്കാം
ഒർലാൻറ്റോ: നാസ സന്ദർശിക്കാനെത്തി ഹോട്ടലിലെ പൂളിൽ അപകടത്തിൽ പെട്ട് ഒർലാൻറ്റോയിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി പ്രജോബിന്റെ നില അതീവഗുരുതരം. കുവൈറ്റിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് പ്രജോബ് . നവംബർ 23 നാണ് പ്രജോബ് ഒർലാന്റോയിലെ ഹോട്ടലിലെ പൂളിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുന്നത് .പൂളിൽ നിന്നും പുറത്തെടുത്തു ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് പ്രജോബിന്റെ ആരോഗ്യനില ഏറെ വഷളാക്കി. തുടർന്ന് വെന്റിലേറ്ററേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ കഴിഞ്ഞു വരികയായിരുന്നു പ്രജോബ്. ഇന്ന് രാവിലെയോടെ പ്രജോബിന്റെ നില അതീവഗുരുതരാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കുവൈറ്റിൽ നിന്ന് എത്തിയിട്ടുള്ള പ്രജോബിന്റെ മാതാപിതാക്കളും, സഹോദരനും , സഹായത്തിനായുള്ള ഇന്ത്യൻ സമൂഹവും ഇപ്പോഴും പ്രത്യാശ നഷ്ടപ്പെടാതെ കാത്തിരിക്കുകയാണ്.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ യാഥാർത്ഥ്യം ഉൾകൊണ്ടുള്ള മുന്നൊരുക്കങ്ങളും നടത്തി വരുന്നുണ്ട്. 14 വർഷമായി കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു പ്രജോബ്. ഏറെ പരിമിതികൾക്കുളിൽ നിന്നാണ് മാതാപിതാക്കൾ…
