ഗാസയിൽ ഇസ്രയേലിന്റെ നടപടികൾ അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്ന് യു എസ് മുന്‍ പ്രസിഡന്റ് ഒബാമയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില പ്രവർത്തനങ്ങൾ – ഗാസയ്ക്കുള്ള ഭക്ഷണവും വെള്ളവും വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെ – തലമുറകളായി ഫലസ്തീൻ മനോഭാവം കഠിനമാക്കുമെന്നു മാത്രമല്ല, ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. സജീവമായ ഒരു വിദേശനയ പ്രതിസന്ധിയെക്കുറിച്ചുള്ള അപൂർവ അഭിപ്രായങ്ങളിൽ, യുദ്ധത്തിന്റെ മനുഷ്യച്ചെലവുകൾ അവഗണിക്കുന്ന ഏതൊരു ഇസ്രായേലി സൈനിക തന്ത്രവും “ആത്യന്തികമായി തിരിച്ചടിയായേക്കാം” എന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയ ഒരു സിവിലിയൻ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രായേൽ ഗവൺമെന്റിന്റെ തീരുമാനം വളർന്നുവരുന്ന മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കുക മാത്രമല്ല, തലമുറകളായി ഫലസ്തീൻ മനോഭാവത്തെ കൂടുതൽ കഠിനമാക്കുകയും ഇസ്രായേലിനുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഇസ്രായേലിന്റെ ശത്രുക്കളുടെ കൈകൾ, മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ദീർഘകാല ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.…

സിനഗോഗ് പ്രസിഡന്റിന്റെ കൊലപാതകത്തിന് പിന്നിൽ യഹൂദവിരുദ്ധതയല്ലെന്ന് ഡിട്രോയിറ്റ് പോലീസ്

ഡിട്രോയിറ്റ്: വാരാന്ത്യത്തിൽ ഡിട്രോയിറ്റിൽ സിനഗോഗ് പ്രസിഡന്റ് കൊല്ലപ്പെട്ടത് യഹൂദവിരുദ്ധതയാൽ പ്രേരിപ്പിച്ചതായി തോന്നുന്നില്ലെന്നും, അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായി യുഎസിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധ വികാരത്തിന്റെ ഭാഗമാണ് ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിന്റെ പ്രസിഡന്റ് 40 കാരിയായ സാമന്ത വോൾ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കാൻ കാരണമില്ലെന്ന് ഡിട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് വൈറ്റ് പറഞ്ഞു. ശനിയാഴ്ചയാണ് ഡിട്രോയിറ്റിലെ ലഫായെറ്റ് പാർക്ക് പരിസരത്തുള്ള വീടിന് പുറത്ത് വോളിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷം വീട്ടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയതാണെന്നും, ആക്രമണത്തിന് ശേഷം അവര്‍ പുറത്തേക്ക് ഇടറിവീഴുകയായിരുന്നുവെന്നാണ് രക്തം തെറിച്ച തെളിവുകൾ സൂചിപ്പിക്കുന്നതെന്നും പോലീസ് പറഞ്ഞു. വോളിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന്റെ ഒരു സൂചനയും ഇല്ല, വൈറ്റ് പറഞ്ഞു. ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരുടെ ഉപദേഷ്ടാവ്…

മല്ലപ്പള്ളി സംഗമം പിക്നിക്കും കുടുംബസംഗമവും – ഒക്ടോബർ 28 ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ പിക്‌നിക്കും കുടുംബ സംഗമവും ഒക്ടോബർ 28 നു ശനിയാഴ്ച രാവിലെ 9.30 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ വച്ച് (4033 Hwy 6, Sugar Land, TX 77478 ) വച്ച് നടത്തുന്നതാണെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ പിക്നിക്കിനു വിപുലമായ കായിക വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡണ്ട് ചാക്കോ നൈനാൻ, സെക്രട്ടറി റെസ്‌ലി മാത്യൂ, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു. സംഗമത്തിന്റെ പിക്നിനിക്കിലേക്കും കുടുംബസംഗമത്തിലേക്കും എല്ലാ അംഗങ്ങളെയും സംഗമത്തിന്റെ അഭ്യുദയകാംഷികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നുവെന്നു സെക്രട്ടറി റെസ്‌ലി മാത്യു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ 832 661 7555

സിഖ് വയോധികനെ മർദിച്ചു കൊലപ്പെടുത്തിയ 30 വയസ്സുകാരൻ അറസ്റ്റിൽ

ന്യൂയോർക് : വാഹനാപകടത്തെത്തുടർന്ന് 30 വയസ്സുകാരന്റെ ആവർത്തിച്ചുള്ള മർദ്ദനമേറ്റു ഗുരുതരാവസ്ഥയിൽ ക്വീൻസിലെ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന 66 കാരനായ ജസ്‌മർ സിംഗ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചു.ഈ സംഭവത്തിൽ പ്രിതിയെന്നു സംശയിക്കുന്ന ഗിൽബർട്ട് അഗസ്റ്റിൻ (30) ഒക്ടോബർ 20 ന് നരഹത്യ, ആക്രമണം, മറ്റ് ചെറിയ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി, അറസ്റ്റിലായി. ഒക്‌ടോബർ 19 നായിരുന്നു സംഭവം ഉച്ചയ്ക്ക് 12 മണിയോടെ ക്യൂ ഗാർഡൻസിലെ ഹിൽസൈഡ് അവന്യൂവിനു സമീപം വാൻ വൈക്ക് എക്‌സ്‌പ്രസ് വേയിൽ വച്ചാണ് സിംഗിന്റെയും അഗസ്റ്റിന്റെയും കാറുകൾകൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു .911 എന്ന നമ്പറിൽ വിളിക്കാൻ സിംഗ് പോയപ്പോൾ ഒരാൾ സിങ്ങിന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുക്കുന്നത് കണ്ടതായി ഒരാൾ പറയുന്നത് കേട്ടതായി സാക്ഷികളെ ഉദ്ധരിച്ച് പ്രോസിക്യൂട്ടർമാർ പറഞ്ഞു.ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് സിംഗ് കാറിൽ നിന്നിറങ്ങി അഗസ്റ്റിനെ…

ഭക്തിസാദ്രമായ ചടങ്ങിൽ “കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് നിർവഹിച്ചു

ന്യൂജേഴ്‌സി : ക്രിസ്തീയ ഭക്തിഗാന ശൃംഖലയിലേക്കു ആലാപന സൗന്ദര്യവും യഹോവാഭക്തിയുടെ വിശുദ്ധഅനുഭൂതിയുടെ പുത്തൻ മാനങ്ങളും സമ്മാനിച്ച് ഭക്തിനിർഭരമായ ചടങ്ങിൽ “കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് നിർവഹിച്ചു ന്യൂജേഴ്‌സിയിലെ മിഡ് ലാൻഡ് പാർക്കിൽ സ്ഥിതി ചെയുന്ന സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ് പ്രൗഢഗംഭീരമായ പ്രോഗ്രാമിൽ റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് കർമം സംഘടിപ്പിച്ചത് മലയാളത്തിലെ പ്രശസ്തഗായകരുടെ സ്വരമാധുര്യ ചാരുതിയിൽ ഭക്തിസാദ്രമായ വരികളാൽ അലങ്കരിച്ച “കാദീശ്” ആൽബം ഗ്രാൻഡ് റിലീസ് പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ യുടെ മഹനീയ കാർമീകത്വത്തിലാണ് അരങ്ങേറിയത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവാസ് തിരുമേനിയുടെ സാന്നിധ്യത്താൽ ധന്യമായ ചടങ്ങിൽ റെവ ഫാ മാത്യു തോമസ്,…

നാറ്റോയിൽ നിന്ന് അമേരിക്ക പിന്മാറുന്നത് ‘യുക്തമാണ്’: വിവേക് രാമസ്വാമി

വാഷിംഗ്‌ടൺ ഡി സി :നാറ്റോയിൽ നിന്ന് യുഎസിനെ പിൻവലിക്കുന്നത് ഒരു “യുക്തിസഹമായ ആശയം” ആണെന്നും അമേരിക്ക ഐക്യരാഷ്ട്രസഭയിൽ അംഗമായി തുടരണമോ എന്ന് താൻ പുനർമൂല്യനിർണയം നടത്തുകയാണെന്നും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ മികച്ച മുന്നേറ്റം നടത്തുന്ന രാമസ്വാമി തിങ്കളാഴ്ച പറഞ്ഞു. ജിഒപിയുടെ മുൻനിരക്കാരനായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെയാണ് യുഎസിനെ അറ്റ്ലാന്റിക് സമുദ്ര സഖ്യത്തിൽ നിന്ന് പുറത്തു കടത്തുന്നതിനു തയ്യാറായതെന്ന് വിശദീകരിക്കുന്ന റോളിംഗ് സ്റ്റോൺ ലേഖനത്തെക്കുറിച്ച്, ദേശീയതലത്തിലും അയോവയിലും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന സംരംഭകനായ വിവേക് രാമസ്വാമിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . “ഞാൻ പരിഗണിച്ച ന്യായമായ ആശയമാണിത്,” അദ്ദേഹം ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു താൻ നാറ്റോ പിൻവലിക്കലിന് തയ്യാറായത് എന്തുകൊണ്ടാണെന്ന് രാമസ്വാമി വിശദമാക്കിയില്ല. ആവശ്യപ്പെടാതെ, വിഷയത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ശേഷവും കൂടുതൽ വിശദീകരിക്കാതെ “യുഎന്നിലെ…

ഡോ. സിറിയക് തോമസ് @80: അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് ദൈവം ദാനമായ നല്‍കിയ എണ്‍പതാം വര്‍ഷത്തിന്റെ പടികള്‍ ചവിട്ടുമ്പോള്‍ എല്ലാം ദൈവത്തിന്റെ കരുണയും അനുഗ്രഹവുമെന്ന് തുറന്നുപറഞ്ഞ് നന്ദിയോടെ ആശ്വസിക്കുകയാണദ്ദേഹം. 1943 ഒക്ടോബര്‍ 24ന് സ്വാതന്ത്ര്യ സമരസേനാനിയും, തിരു-കൊച്ചി നിയമസഭാധ്യക്ഷനുമായിരുന്ന ആര്‍.വി.തോമസിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഏലിക്കുട്ടി തോമസിന്റെയും മകനായി ജനിച്ച ഡോ.സിറിയക് തോമസ് 31 വര്‍ഷം പാലാ സെന്റ്…

ചെറിയാന്‍ കെ. ചെറിയാന്‍ – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്‍സണ്‍

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന്‍ കെ. ചെറിയാന്‌ ഒക്ടോബര്‍ 24-ന്‌ തൊണ്ണുറ്റിരണ്ട്‌ വയസ്സ്‌ തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.എന്‍ പാലൂര്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, അവര്‍ക്ക്‌ തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്‌. പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന്‍ കെ. ചെറിയാനിലെ കവിക്ക്‌ ജീവന്‍ വയ്ക്കുന്നതും ചിറകുകള്‍ വിടര്‍ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്‍, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്‌കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ…

“സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ, ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവർ”: റവ. ടി കെ ജോൺ

ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും, ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും , ഒക്ലഹോമ മാർത്തോമാ ചർച്ച് മുൻ വികാരിയുമായിരുന്ന റവ. ടി കെ ജോൺ അച്ഛൻ അഭിപ്രായപ്പെട്ടു. ഒക്ടോബർ 22ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കുടുംബ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുകയായിരുന്നു അച്ഛൻ. ലൂക്കോസ് സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മാർത്തയുടെയും, മറിയയുടെയും ഭവനത്തിൽ പ്രവേശിച്ച യേശുവിനെ സഹോദരിമാരായിരുന്നവർ എപ്രകാരമാണോ സ്വീകരിച്ചത് അപ്രകാരം ആയിരിക്കണം നമ്മുടെ ഭവനങ്ങളിലും യേശുവിനെ സ്വീകരിക്കുവാനും, ആരാധിക്കുവാനും എന്ന് അച്ഛൻ ഉത്ബോധിപ്പിച്ചു. യേശുവിൻറെ കാൽക്കൽ ഇരുന്ന് യേശുവിനെ ശുശ്രൂഷിക്കുവാനും , യേശുവിൽ നിന്നുള്ള വചനങ്ങൾ കേൾക്കുവാനും, മാർത്തയും മറിയയും ശ്രമിച്ചു. അപ്രകാരം നമ്മുടെ ഭവനങ്ങൾ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുവാനും, ദൈവിക ശുശ്രൂഷയിൽ ഏർപ്പെടുകയും…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ Annual Gala ഡിസംബര്‍ 2-ന്; ഷിക്കാഗോ മേയറും മറ്റു പ്രമുഖരും പങ്കെടുക്കും

ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയേഴ്സിന്റെ മാതൃസംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) വാര്‍ഷിക ഘോഷം (Annual Gala) ഡിസംബര്‍ 2 ഓക്‌ബ്രൂക്ക് മാരിയറ്റ് (Oakbrook Marriott) ഗ്രാന്റ് ബാള്‍ റൂമില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍ ബ്രാന്റണ്‍ ജോണ്‍സണ്‍, ഇല്ലിനോയി ഗവര്‍ണ്ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ (JB Pritzker), അമേരിക്കയിലെ പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ഷില്‍പ്പി പോളിന്‍റെ ഗാനമേളയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്യങ്ങളും ഈ സമ്മേളനത്തിനു മാറ്റ് കൂട്ടും. സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ Financing നും Mentorship നുമായി ‘Shark Invest’…