മല്ലപ്പള്ളി സംഗമം പിക്നിക്കും കുടുംബസംഗമവും – ഒക്ടോബർ 28 ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ പിക്‌നിക്കും കുടുംബ സംഗമവും ഒക്ടോബർ 28 നു ശനിയാഴ്ച രാവിലെ 9.30 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ വച്ച് (4033 Hwy 6, Sugar Land, TX 77478 ) വച്ച് നടത്തുന്നതാണെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

ഈ വർഷത്തെ പിക്നിക്കിനു വിപുലമായ കായിക വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡണ്ട് ചാക്കോ നൈനാൻ, സെക്രട്ടറി റെസ്‌ലി മാത്യൂ, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു.

സംഗമത്തിന്റെ പിക്നിനിക്കിലേക്കും കുടുംബസംഗമത്തിലേക്കും എല്ലാ അംഗങ്ങളെയും സംഗമത്തിന്റെ അഭ്യുദയകാംഷികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നുവെന്നു സെക്രട്ടറി റെസ്‌ലി മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ 832 661 7555

Print Friendly, PDF & Email

Leave a Comment

More News