ഫ്ലൂ (അദ്ധ്യായം – അഞ്ച്): ജോണ്‍ ഇളമത

കാലചക്രമൊന്ന്‌ കറങ്ങി. ഏഴെട്ടു വര്‍ഷങ്ങള്‍ പുനിലാവുപോലെ കടന്നു പോയി. ഇതിനിടെ പലകാര്യങ്ങളും സംഭവിച്ചു. സെലീന ഓര്‍ത്തു… ഡേവ്‌ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. അതേസമയം തന്നെ തന്റെ സഹോദരിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തു. അവരെയെല്ലാം ഒരുവിധം നല്ലനിലയില്‍ തന്നെ കല്ല്യാണം കഴിപ്പിച്ചു. വേണ്ടത്ര സ്ത്രീധനത്തിന്റേയും, പൊന്നിന്റെയും അകമ്പടിയില്‍. എല്ലാവര്‍ക്കും വീടിന്‌ അധികം അകലെയല്ലാതെ കുടിയേറ്റക്കാരുടെ മക്കള്‍ തന്നെ വരന്മാരായി വന്നു. അതായിരുന്നു അപ്പന്റെ ആശ. എല്ലാം നേരെയായിരിക്കുന്നു. ഇനിയും ഡേവുമായുള്ള വിവാഹം. കാലതാമസമൊന്നും വേണ്ട. മുപ്പത്‌ താണ്ടിയിരിക്കുന്നു. വിവാഹപ്രായം കടന്നോ എന്ന്‌ ഇറ്റലിയില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരിക്കില്ലെങ്കിലും, ഇടക്ക്‌ ഇടക്ക്‌ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്കതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. “മോളെ, നിനക്കൊരു കല്യണം വേണ്ടേ. മുപ്പതു കഴിഞ്ഞില്ലേ. ഇനിയിപ്പം വച്ചു താമസിപ്പിക്കേണ്ട. നാട്ടിലും ആലോചന ബുദ്ധിമുട്ടാ മുപ്പതുകഴിഞ്ഞാല്‍. എങ്കിലും നിന്റെ അപ്പനും ഞാനും ഒരു രണ്ടാം കെട്ടുകാരനെ കണ്ടുമുട്ടിയിട്ടുണ്ട്‌.…

യുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥനയുമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യൂത്ത് ഫെലോഷിപ്പ്

ഡാളസ്: ഇസ്രയേൽ – പാലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥന സഹായവുമായി നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ യൂത്ത് ഫെല്ലോഷിപ്പ്. ഒക്ടോബർ 24 രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ചെയിൻ പ്രയർ ക്രമീകരിച്ചിട്ടുള്ളത്. യുദ്ധം ആരംഭിച്ച ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് 4131 പേർ മരിച്ചുവെന്നും, 13270 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നും, 720 കുട്ടികളുൾപ്പെടെ 1400 പേരെ കാണുവാനില്ല എന്നും ഔദ്യോഗിക റിപ്പോർട്ടുകളിൽ പറയുന്നു. ഭക്ഷണവും, ജലവും, മരുന്നുകളും, എത്തിക്കുവാൻ ശ്രമിക്കുന്ന എല്ലാ വഴികളും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു, അനേക രാജ്യങ്ങളിലെ പൗരന്മാർ ബന്ദികളായി പിടിക്കപ്പെട്ടു. ആതുരാലയങ്ങളും, വിദ്യാലയങ്ങളും, ആരാധന സ്ഥലങ്ങളും തകർക്കപ്പെട്ടു. അവിടങ്ങളിൽ അഭയംപ്രാപിച്ച നിരവധി സാധാരണക്കാരുടെ ജീവൻ ആക്രമണത്താൽ നഷ്ടപ്പെട്ടു. അനേകർക്ക് അംഗവൈകല്യം സംഭവിച്ചു. രാജ്യത്തെയും സഭയേയും നാളെ നയിക്കേണ്ട യുവതി-യുവാക്കൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്കും,…

ഡാളസ് കേരള അസ്സോസിയേഷൻ പിക്നിക്ക് ഒക്ടോബര്‍ 28നു

ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷന്റെ വാർഷിക പിക്നിക് ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യാ കൾച്ചറൽ & എജ്യുക്കേഷൻ സെൻററില്‍ വെച്ച് നടത്തുന്നു. പിക്നികിനോടനുബന്ധിച്ച് മുതിർന്നവർക്കും, കുട്ടികൾക്കും വടം വലി, മുട്ടയേറ്, മിഠായി പെറുക്കല്‍, മ്യൂസിക്കൽ ചെയർ, ഷോട്ട് പുട്ട് എന്നീ വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. പിക്നിക്കിൽ പങ്കെടുക്കുന്നവർക് ബാർബിക്യൂ, ഹോട്ട് ഡോഗ്, സംഭാരം, ചിപ്സ് തുടങ്ങിയ രുചികരമായ വിഭവങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരെയും പിക്നിക്കിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ (പിക്നിക് ഡയറക്ടർ) 214 435 0125, ജിജി സ്കറിയ 469 494 1035.

ഗാസയിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചത് യുദ്ധക്കുറ്റമാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

ഇസ്രായേലും ഹമാസ് സായുധ ഗ്രൂപ്പുകളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഗാസയിലെ 2.3 ദശലക്ഷം വരുന്ന ജനസംഖ്യയ്‌ക്ക് നേരെ നിരന്തരമായ ബോംബാക്രമണം തുടരുന്നതിനിടെ ഇസ്രായേൽ സൈന്യം നിരവധി യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ആരോപണം. എന്നാല്‍, യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ഇസ്രായേൽ നിഷേധിച്ചു. ഇസ്രായേലിന് കാര്യമായ നയതന്ത്ര, രാഷ്ട്രീയ, സൈനിക പിന്തുണ നൽകുന്ന യുഎസ്, ഇസ്രായേൽ യുദ്ധ നിയമങ്ങൾ പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞു. സംഘർഷത്തിൽ ഇതുവരെ, 1,500 ൽ അധികം കുട്ടികൾ ഉൾപ്പെടെ 4,000 ഫലസ്തീനികളെ ഇസ്രായേൽ കൊന്നിട്ടുണ്ട്. അതേസമയം, ഫലസ്തീൻ സായുധ ഗ്രൂപ്പുകളുടെ ആക്രമണത്തെത്തുടർന്ന് 1,400 ഇസ്രായേലികളെങ്കിലും കൊല്ലപ്പെട്ടു. സംഘർഷത്തിന്റെ അതിവേഗം നീങ്ങുന്ന സ്വഭാവത്തെക്കുറിച്ചും ഗാസ നഗരത്തിലെ ഒരു ആശുപത്രിയിലെ വിനാശകരമായ ബോംബാക്രമണത്തിന് ശേഷവും മറക്കാൻ സാധ്യതയുള്ള ഒരു ആരോപണം, ഗാസയിലെ സാധാരണ ജനവിഭാഗങ്ങൾക്ക്മേൽ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചുവെന്നതാണ്. അത്തരം സാഹചര്യങ്ങളിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് രണ്ട്…

വാഷിംഗ്ടൺ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി വെടിയേറ്റു മരിച്ചു

വാഷിംഗ്ടൺ :വിവാഹമോചനക്കേസിലെ പ്രതിക്കെതിരെ കുട്ടികളുടെ കസ്റ്റഡി കേസിൽ വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, വ്യാഴാഴ്ച  സംസ്ഥാന ജഡ്ജി   ആൻഡ്രൂ വിൽക്കിൻസൺ  വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടു . പ്രതിയെ  ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു  മേരിലാൻഡ് ഷെരീഫ് വെള്ളിയാഴ്ച പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്താണ് ജഡ്ജിയുടെ ഡ്രൈവ്വേയിൽ വെടിയേറ്റത്, “ഇത് ജഡ്ജി (ആൻഡ്രൂ) വിൽക്കിൻസണെതിരായ ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു,” വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ബ്രയാൻ ആൽബർട്ട് പറഞ്ഞു. പ്രതിയെന്നു സംശയിക്കപ്പെടുന്ന പെഡ്രോ അർഗോട്ട് (49) “സായുധനും അപകടകാരിയുമായി കണക്കാക്കപ്പെടുന്നു,.അർഗോട്ടിന് 5-അടി-7, 130 പൗണ്ട്, കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ടെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. മേരിലാൻഡ് പ്ലേറ്റുകളുള്ള ഒരു സിൽവർ 2009 മെഴ്‌സിഡസ് GL450 വാഹനമാണ് ഓടിക്കുന്നത്‌ ,” ആൽബർട്ട് പറഞ്ഞു. വിൽകിൻസന്റെ മരണം കൗണ്ടിയിലുടനീളമുള്ള ജഡ്ജിമാർക്ക് ഉയർന്ന സുരക്ഷ നൽകുന്നതിന് കാരണമായി. “മുൻകരുതൽ കാരണങ്ങളാൽ, വാഷിംഗ്ടൺ കൗണ്ടിയിൽ…

ഇന്ത്യയുടെ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുസ്സഹമാക്കുന്നു: കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇന്ത്യൻ സർക്കാർ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തങ്ങളുടെ പദവി ഏകപക്ഷീയമായി പിൻവലിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ തുടർന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചതായി കാനഡ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. കാനഡയിൽ ജൂണിൽ നടന്ന സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടിരിക്കാമെന്ന് ട്രൂഡോ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടതിൽ ന്യൂഡൽഹി രോഷാകുലരാണ്. “ഇന്ത്യയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാധാരണ ജീവിതം തുടരാൻ ഇന്ത്യൻ സർക്കാർ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടിക്കുന്നു. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമായാണ് അവർ അത് ചെയ്യുന്നത്,” ട്രൂഡോ പറഞ്ഞു. “ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് തങ്ങളുടെ ഉത്ഭവം കണ്ടെത്തുന്ന ദശലക്ഷക്കണക്കിന് കനേഡിയൻമാരുടെ ക്ഷേമത്തിലും സന്തോഷത്തിലും എന്നെ വളരെയധികം ഉത്കണ്ഠാകുലനാക്കുന്ന കാര്യമാണിത്,” ഒന്റാറിയോയിലെ ബ്രാംപ്ടണിൽ ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട്…

ഹൗസ് സ്പീക്കർ വോട്ട് മൂന്നാം തോൽവി, ജിം ജോർദാനെ റിപ്പബ്ലിക്കൻ പാർട്ടി ഒഴിവാക്കി

വാഷിംഗ്ടൺ – ഈ ആഴ്‌ച മൂന്ന് തവണ ഭൂരിപക്ഷം വോട്ടുകൾ  നേടാനാകാതെ വന്നതിനെ തുടർന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാനെ സ്പീക്കർ സ്ഥാനത്തേക്കുള്ള  നോമിനിയാക്കാനുള്ള തീരുമാനം പിൻവലിക്കാൻ  ഹൗസ് റിപ്പബ്ലിക്കൻ വോട്ട് ചെയ്തു. ജോർദാനെ പുറത്താക്കാനുള്ള നീക്കം ഹൗസ് ഫ്ലോറിൽ മൂന്നാം  റൗണ്ടിൽ  നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് 427 അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്തി.427 അംഗങ്ങൾ ഹാജരായി. അതിനർത്ഥം ഭൂരിപക്ഷത്തിന് 214 വോട്ടുകൾ ആവശ്യമാണ്.  ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസിന് 210 വോട്ടുകൾ ലഭിച്ചപ്പോൾ ജോർദാന്  194 വോട്ടുകൾ നേടി., ചൊവ്വാഴ്ച ആദ്യ റൗണ്ടിൽ 200 ഉം ബുധനാഴ്ച രണ്ടാം റൗണ്ടിൽ 199 ഉം വോട്ടുകളുമാണ്  ജോർദാന് നേടാനായത് . ജോർദാൻ ഇതര പ്രതിഷേധ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യുന്ന റിപ്പബ്ലിക്കൻമാരുടെ എണ്ണം വെള്ളിയാഴ്ച 20 മുതൽ 22 വരെ 25 ആയി മൂന്ന് റൗണ്ടുകളിൽ വർദ്ധിച്ചു. ഹൗസ് റിപ്പബ്ലിക്കൻ…

“കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ഇന്ന്

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ  മിഡ് ലാൻഡ് പാർക്ക്  സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു  ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് ഇന്ന്. പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ   ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടന കർമം  നിർവഹിക്കും. വൈകിട്ട്  നാലു മണിക്ക്  സൈന്റ്റ്  സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ്  ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനുള്ള സഹായഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്.റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച  അത്താണി, ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മ്യൂസിക്കൽ  ആൽബങ്ങൾക്കു ശേഷമാണു  കാദീശ്  ആൽബം റിലീസിന് ഒരുങ്ങുന്നത്  . ആൽബം തയ്യാറാക്കുന്നതിൽ പരിശുദ്ധ ബാവാ…

പരിശോധനകൾ ജീവിതത്തെ നിരാശപെടുത്തുന്നതിനല്ല ശുദ്ധീകരിക്കുന്നതിനാണ്: റവ. റെജീവ് സുകു

ഡാളസ്: ജീവിതത്തിൽ തുടർച്ചയായി പ്രതിസന്ധികളും പരിശോധനകളും വരുന്നത് നിരാശയിലേക്കു നയിക്കുന്നതിനല്ല മറിച്ചു ജീവിതത്തെ സമൂലമായി   ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണെന്ന് വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇയ്യോന്റെ ജീവിതത്തെ സവിസ്തരം പ്രതിവാദിച്ചുകൊണ്ടു സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനുമായ  റവ. റെജീവ് സുകു അഭിപ്രായപ്പെട്ടു ഒക്ടോബർ 20 മുതൽ  സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രാരംഭരാത്രി ഇയ്യോബു 42-മത്  അധ്യായത്തെ അധികരിച്ചു വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു റവ..റെജീവ് സുകു. ഇയ്യോബു ഭക്തനായ പുരുഷനാണെന്ന് ദൈവവും, സാത്താനും, ഭാര്യയും , കൂട്ടുകാരും ഒരുപോലെ സാക്ഷ്യപെടുത്തിയിരിക്കുന്നതു നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അച്ചൻ പറഞ്ഞു.നമ്മളെക്കുറിച്ചു അങ്ങനെ ഒരു സാക്ഷ്യം ലഭിക്കുമോ ?അച്ചൻ ചോദിച്ചു. ജീവിതത്തിൽ എല്ലാം സുരക്ഷിതമാണെന്നും ,ശാന്തമാണെന്നു നിനച്ചിരിക്കുമ്പോൾ  ആഞ്ഞടിച്ച ചുഴലി ഇയോബിനുണ്ടായിരുന്ന സർവ്വതും കവർന്നെടുത്തപ്പോൾ…

സെന്റ് മേരീസ് ഫാള്‍ ക്ലാസിക് 5 കെ റണ്‍/വാക്ക് ഒക്‌ടോബര്‍ 21 ശനിയാഴ്ച

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ് സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 9-ാമത് 5 കെ റണ്‍/വാക്ക്‌ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ റോക്‌ലാന്റ് ലെയ്ക് സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്‌. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഇതിനകം തന്നെ 5 കെ റണ്‍/വാക്കിന്‌ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ മുഴുവന്‍ തുകയും നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ്‌ (NAMI) ന്‌ നല്‍കുന്നതാണ്‌. ഏകദേശം 80,000 ഡോളര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്‌. സെന്റ്‌ മേരീസ്‌ ഇടവകയിലെ ഫോക്കസ്‌ ഗ്രൂപ്പും, എം.ജി.ഒ.സി.എസ്‌.എം അംഗങ്ങളും ചേര്‍ന്ന്‌ നടപ്പാക്കിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇടവകയിലെ ചെറുപ്പക്കാരുടെ ആവേശമായി ഇന്നും ശക്തമായി തുടരുന്നു. സെന്റ്‌ മേരീസ്‌ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലും അമേരിക്കയില്‍ അര്‍ഹതയുള്ള പ്രസ്ഥാനങ്ങള്‍ക്കാണ്‌ നല്‍കുന്നത്‌. 5 കെ…