ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചുള്ള യുഎസ് കോൺഗ്രസ് അംഗത്തിൻ്റെ വിമർശനം ഖത്തർ തള്ളി

വാഷിംഗ്ടണ്‍: ഗാസ ബന്ദി പ്രതിസന്ധിയെ കുറിച്ചും ഖത്തറുമായുള്ള യുഎസ് ബന്ധം പുനർമൂല്യനിർണയം ചെയ്യുമെന്ന ഭീഷണിയെ കുറിച്ചും യുഎസ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം നടത്തിയ പരാമർശത്തിൽ യുഎസിലെ ഖത്തർ എംബസി ചൊവ്വാഴ്ച ആശ്ചര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഈജിപ്തിനൊപ്പം ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ബന്ദികളെ മോചിപ്പിക്കുന്നതിനും താൽക്കാലിക വെടിനിർത്തൽ സ്ഥാപിക്കുന്നതിനുമുള്ള പുരോഗതി പാലസ്തീനിയൻ സംഘം തുടരുകയാണെങ്കിൽ “അനന്തര ഫലങ്ങള്‍” ഉണ്ടാകുമെന്ന് ഹമാസിനോട് പറയണമെന്ന് കോൺഗ്രസ് അംഗം സ്റ്റെനി ഹോയർ തിങ്കളാഴ്ച പറഞ്ഞു. “ഹമാസിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുകയോ ഹമാസിൻ്റെ നേതാക്കൾക്ക് ദോഹയിൽ അഭയം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നതാണ് അനന്തരഫലങ്ങൾ. ഈ സമ്മർദം പ്രയോഗിക്കുന്നതിൽ ഖത്തർ പരാജയപ്പെട്ടാൽ, അമേരിക്ക ഖത്തറുമായുള്ള ബന്ധം പുനഃപരിശോധിക്കണം,” ഹോയർ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് മറുപടിയായി, ഹോയറിൻ്റെ അഭിപ്രായങ്ങൾ സൃഷ്ടിപരമല്ലെന്ന് ഖത്തർ പറഞ്ഞു. “ഖത്തർ ഒരു മധ്യസ്ഥൻ മാത്രമാണ് – ഇസ്രായേലിനെയോ ഹമാസിനെയോ ഞങ്ങൾ…

കാണാതായ 2 കൻസാസ് അമ്മമാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഒക്‌ലഹോമ അധികൃതർ

ഒക്‌ലഹോമ:ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ  കാണാതായ കൻസാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ടെക്സസ് കൗണ്ടിയിൽ നിന്ന് മരിച്ച രണ്ട് പേരെ 39 കാരനായ ജിലിയൻ കെല്ലിയും 27 കാരിയായ വെറോണിക്ക ബട്ട്ലറുമാണെന്ന് തിരിച്ചറിഞ്ഞതായി ഒക്ലഹോമ ചീഫ് മെഡിക്കൽ എക്സാമിനറുടെ (OSBI) ഓഫീസ്, ചൊവ്വാഴ്ച,അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒരു ജന്മദിന പാർട്ടിക്ക് കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും  അപ്രത്യക്ഷരായത് .അവരുടെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ മാർച്ച് 30 ന് ഗ്രാമീണ ഒക്‌ലഹോമ ഹൈവേയിൽ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൻ്റെ മതിയായ തെളിവുകളോടെ കണ്ടെത്തി, സംഭവവുമായി ബന്ധപെട്ടു ടാഡ് ബെർട്ട് കലം, 43, ടിഫാനി മച്ചൽ ആഡംസ്, 54, കോൾ എർൾ ടുംബ്ലി, 50, കോറ ടുംബ്ലി, 44 എന്നിവരെ കസ്റ്റഡിയിലെടുത്തതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏപ്രിൽ 13 ന് അറിയിച്ചു. ‘ഫസ്റ്റ് ഡിഗ്രി കൊലപാതകം,…

വാലി കോട്ടേജ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 7 ഞായറാഴ്ച വാലി കോട്ടേജിലുള്ള സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/ യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. മാത്യു തോമസ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് തങ്കച്ചൻ, ഷീല ജോസഫ് എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. പോൾ കറുകപ്പിള്ളിൽ (ഇടവക സെക്രട്ടറി/ ഭദ്രാസന അസംബ്ലി അംഗം/മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം), വത്സ ജോർജ് (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിൽ സന്നിഹിതനായിരുന്നു. ഫാമിലി കോൺഫറൻസിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെയും…

പ്രാർത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത് മറ്റുള്ളവർക്കുവേണ്ടി കൂടെയുള്ളതായിരിക്കണം: ഡോ മുരളിധരൻ

ഡിട്രോയിറ്റ് :ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും  ജനസമൂഹത്തെയും  പഠിപ്പിച്ച “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാരംഭിക്കുന്ന പ്രാർത്ഥന നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുകൂടി വേണ്ടിയുള്ളതായിരിക്കണമെന്നും  ഡോ മുരളിധരൻ ഉധബോധിപ്പിച്ചിച്ചു. 517-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 16 വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ്11-1-8.വരെയുള്ള .വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കയിൽ ഹര്ശ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന  കൺവെൻഷൻ പ്രാസംഗീകാനും കാർഡിയോളോജിസ്റ്റുമായ ഡോ കെ മുരളിധരൻ (കൊല്ലം).ഹൃദയാന്തര്ഭാഗത്തുനിന്നും ഉയരുന്ന പ്രാർത്ഥനക്കു   ഉത്തരം നല്കുന്നവനാണ് നമ്മുടെ ദൈവം .പലപ്പോഴും പ്രാർത്ഥനക്കു മറുപടി ലഭിക്കാതിരിക്കുന്നതിനുള്ള കാരണം  സ്വയത്തിൽ  മാത്രം ഒതുങ്ങുന്ന പ്രാർത്ഥനമൂലമായിരിക്കാമെന്നും  ഡോക്ടർ പറഞ്ഞു ഡാലസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ…

ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വര്‍ണാഭമായി

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്‌റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ…

ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18നു

ഹൂസ്റ്റൺ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC USA)ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18 വ്യാഴം വൈകിട്ട് 6.30ന് സ്റ്റാഫ്‌ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാഷണൽ പ്രിസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിയവർക്കൊപ്പം ഹൂസ്റ്റണിലെ മുഴുവൻ യുഡിഫ് പ്രവർത്തകരും പങ്കെടുക്കും കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡൻറ് വാവച്ചൻ അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഫ് അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ജോജി ജോസഫ് അഭ്യർത്ഥിച്ചു .

ചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവല്‍ മെയ് 11 ന്

ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഭാവനയും, സര്‍ഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവല്‍ അടുത്ത മാസം (മെയ് 11) പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുപ്പതു (8.30അങ) മുതല്‍ ഡെസ് പ്ലെയിന്‍സിലുള്ള കെ. സി. എസ് ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. 5 വേദികളിലായി 27 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മെയ് 5 വരെ യൂത്ത് ഫെസ്റ്റിവലിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യൂത്ത് ഫെസ്റ്റിവല്‍ന്റെ വിശദമായ വിവരങ്ങള്‍, നടപടി ക്രെമങ്ങള്‍ എന്നിവ വേേു:െ//സരരെവശരമഴീ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യൂത്ത് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി ബിനു ഇടകരയില്‍ ചെയര്‍പേഴ്‌സണ്‍നും, ബെക്കി ഇടിയാലില്‍, ബിബി കല്ലിടുക്കില്‍, ജിനു പുന്നച്ചേരില്‍ എന്നീ കോര്‍ഡിനേറ്റേഴ്സിനേയും കൂടാതെ കെ. സി. എസ് എക്‌സിക്യൂട്ടീവ്‌സ് ആയ പ്രസിഡന്റ് ജെയിന്‍…

നവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെൻ്റെ ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

സൗത്ത് ഫ്ളോറിഡ:നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു.  നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു. സൗത്ത് ഫ്ലോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിൻ്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി  കുര്യൻ വര്ഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ്  നവകേരള മലയാളീ അസോസിയേഷൻ്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനും ആയിരുന്ന ശ്രീ വിൻസെന്റിൻ്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്‌ക്കും തീരാ നഷ്ടമാണ്  ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ മുൻ പ്രസിഡന്റുമാരായ  ഷാന്റി വര്ഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ…

അമൃത ടിവി സൂപ്പര്‍ അമ്മയും മകളും: മെല്‍ബണ്‍ മലയാളി വിദ്യ വിനു, വേദിക നായര്‍ വിജയി

തിരുവനന്തപുരം:  വന്‍ ജനശ്രദ്ധനേടിയ അമൃത ടിവി ഒരുക്കിയ ‘സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളായ വിദ്യ വിനുവും മകള്‍ വേദിക നായരും ഒന്നാം സ്ഥാനം നേടി. അമൃത ടിവി അമ്മയും മകള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയ ആദ്യ ഷോ ആണ്. 180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ വന്‍ ജനപ്രീതി നേടി. കലാപാരമ്പ്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോക മലയാളികള്‍ക്ക് അഭിമാനമായി തീര്‍ന്നിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യ വിനുവും പുത്രിയും. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു.…

ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങൾ ഹൃദ്യമായി

ഷിക്കാഗോ: മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു സമാനതകൾ ഇല്ലാതെ വിപുലമായി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു. കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച് പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാർക്ഷിക വിളകളും, പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ് ചിക്കാഗോ ഗീതാമണ്ഡലം ചിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്. ഈ വർഷത്തെ മഹാവിഷു ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ മേൽശാന്തി ബിജു കൃഷ്ണന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികൾ ചേർന്ന് നടത്തിയ ഗീത പാരായണവും വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്തജനങ്ങൾക്ക് നൽകിയത്. ഈ വർഷത്തെ വിഷുവിന്റെ ഏറ്റവും വലിയ പ്രത്യകത ഉണ്ണിക്കണ്ണനായി വന്ന…