ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ

ഡാളസ്: ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” എന്ന ഗാനസന്ധ്യ ഒക്ടോബർ 14നു നടത്തപ്പെടുന്നു. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ, വൈകീട്ട് 6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്ന് ആരംഭം കുറിക്കും. ഡാളസിലുള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും. ഡാളസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ തോമസ് ജോൺ (TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും. എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാപൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ്, ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ബിനു കോശി (കണ്‍‌വീനര്‍) 972 415…

അഡ്വ. ടോമി കല്ലാനിയ്ക്ക് ഒഐസിസി യൂഎസ്എ സ്വീകരണം ഒക്ടോബര്‍ 8 ന്

ഹൂസ്റ്റൺ: ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ടോമി കല്ലാനിയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും. ഒക്ടോബർ 8 ഞായറാഴ്ച വൈകിട്ട് 6.30 ന് സ്റ്റാഫോർഡിലെ അപ്ന ബസാർ ഹാളിലാണ് (2437 FM 1092 Rd, Missouri City, TX 77459) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കെപിസിസി മുൻ ജനറൽ സെക്രട്ടറി, കോട്ടയം ഡിസിസി മുൻ പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ കോൺഗ്രസ് [പ്രസ്ഥാനത്തിൽ വഹിച്ചിട്ടുള്ള ടോമി കല്ലാനി പാലാ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും കരുത്തുറ്റ സംഘാടകനും വാഗ്‌മിയുമാണ്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) ഹൂസ്റ്റൺ ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്. ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കൾ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട്…

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 15-നു

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈവർഷത്തെ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ മാസം 15-നു വൈകുന്നേരം 6-മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെൻറ്. മേരിസ് സീറോ മലബാർ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഈ കൂടിവരവ് ഏറ്റവും അവിസ്മരണീയമാക്കുന്നതിനു തോമസ് ജേക്കബ് കൺവീനറായിട്ടുള്ള സമിതിയിൽ റവ. ഷാജി കൊച്ചുമ്മനോടൊപ്പം ഫാ. ജോൺ തോമസ്, റോയ് സി. തോമസ്, ഡോൺ തോമസ്, ഗീവർഗീസ് മാത്യൂസ്, മാത്തുക്കുട്ടി ഈശോ, തോമസ് വർഗീസ്, ജോൺ താമരവേലിൽ, ഷേർളി പ്രകാശ്, കളത്തിൽ വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു വിഹിതം എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രധാന ജീവകാരുണ്യ പ്രവർത്തനമായ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന…

കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസ് (ഒഹായോ): ·കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ആഘോഷിച്ചു. സെപ്റ്റംബര്‍ 23ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ആഘോഷപൂർവ്വമായ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 24 ന് (ഞായറാഴ്ച) 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സിറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്‌ പ്രധാന കാര്‍മികത്വം വഹിച്ചു. കൊളംബസ് രൂപത ബിഷപ്പ് ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് തിരുന്നാള്‍ സന്ദേശം നല്‍കി. പരി. കന്യകാമറിയത്തോടു കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ തിരുന്നാള്‍…

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ നാളെ ഡാളസിൽ

ഡാളസ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ ആദ്യമായി നാളെ ഡാളസിൽ എത്തുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയ (5088 Baxter Well Road, Mckinney, TX 75071 ) കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരും ചടങ്ങിൽ സഹകാർമ്മികരായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന കാതോലിക്കാ ബാവാ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ,…

മാധ്യമ പ്രവര്‍ത്തകരായ പി.പി. ജയിംസും വി. അരവിന്ദും അമേരിക്കയില്‍ എത്തുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും 24 ന്യൂസ് പത്രാധിപ സമിതി അംഗങ്ങളുമായ പി.പി. ജയിംസും വി.അരവിന്ദും ഒക്ടോബര്‍ 7 ന് അമേരിക്കയില്‍ എത്തുന്നു. അമേരിക്കയുടെ വിവിധ പൊതുപരിപാടികളിലും സെമിനാറിലും ഇരുവരും പങ്കെടുക്കും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി , ബോസ്റ്റണ്‍, ഫിലഡല്‍ഫിയ, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, ഫ്‌ലോറിഡ ,വാഷിംഗ്ടണ്‍ DC തുടങ്ങിയ സഥലങ്ങളില്‍ ഇവര്‍ക്ക് പരിപാടികളുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളുടെ പരിപാടികളില്‍ ഇരുവരും പങ്കെടുക്കും. മൂന്ന് പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് പതിഞ്ഞ പേരാണ് പി.പി. ജയിംസ്. ന്യൂസ് ചാനല്‍ 24 ന്റെ എഡിറ്റര്‍ ഇന്‍ – ചാര്‍ജാണ്. കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ വാര്‍ത്തകള്‍ മലയാളി അറിഞ്ഞത് പി.പി. ജയിംസിന്റെ റിപ്പോര്‍ട്ടുകളിലൂടെയാണ്. ലോക വാര്‍ത്തകള്‍ മലയാളികള്‍ക്ക് വേണ്ടി ലളിതവും ആസ്വാദ്യകരവുമായി 24 ല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നഴ്‌സസ് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഏറ്റവുമധികം…

മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ ലോക്കൽ കമ്മറ്റി സംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: അംഗസംഖ്യയിലും പങ്കെടുത്തവരുടെ ആവേശത്തിലും ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭാ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30 ന് കൂടിയ പി.സി.എൻ.എ.കെ നാഷണൽ ലോക്കൽ ഭാരവാഹികളുടെ സമ്മേളനം ശ്രദ്ധേയമായി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിച്ച നാഷണൽ പ്രതിനിധികൾക്ക് പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ പട്ടണത്തിലുള്ള പ്രസിദ്ധമായ ജോർജ് . ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വച്ചാണ് 39 – മത് കോൺഫറൻസിന് വേദി ഒരുങ്ങുന്നത്. ഏകദേശം 10,000 പേർക്ക് സമ്മേളിക്കുവാൻ തക്ക വിശാലമായ ഒരു കോൺഫ്രൻസ് സെന്റർ ആണ് ഇത്. വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കി. ലോകോത്തര പ്രാസംഗികരായിരിക്കും കോൺഫറൻസിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തുന്നത്. പ്രസിദ്ധ ക്രൈസ്തവ ഗായകർ സംബന്ധിക്കും. “മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ ”…

കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുന്ന നടപടി വിസ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ കാലതാമസം വരും

ഒട്ടാവ: കനേഡിയൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രക്ഷോഭം കാരണം ഇനിയും കാലതാമസം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് വിസ സേവനങ്ങൾ തടസ്സപ്പെട്ടത്. പ്രതികരണമായി, ന്യൂഡൽഹി കഴിഞ്ഞ മാസം വിസ അപേക്ഷാ നടപടികൾ നിർത്തി വെച്ചിരുന്നു. ഇപ്പോൾ 40 ലധികം കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ കനേഡിയൻ വിസ അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസത്തിന് കാരണമായേക്കാം. കഴിഞ്ഞ മാസം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജൂണിൽ നടന്ന കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന ‘വിശ്വസനീയമായ ആരോപണങ്ങൾ’ ഉണ്ടെന്ന് ഉറപ്പിച്ചുകൊണ്ട് നയതന്ത്ര പ്രതിസന്ധിക്ക് തിരികൊളുത്തി. ഇന്ത്യ ഈ അവകാശവാദത്തെ ‘അസംബന്ധം’ എന്ന് ശക്തമായി നിരാകരിക്കുകയും നിരവധി നിയന്ത്രണ നടപടികളിലൂടെ തിരിച്ചടിക്കുകയും ചെയ്തു. ഏറ്റവും പുതിയ സംഭവവികാസങ്ങൾ കനേഡിയൻ വിസ പ്രോസസ്സിംഗ്…

യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കി; കോണ്‍ഗ്രസ് അനിശ്ചിതത്വത്തില്‍

വാഷിംഗ്ടണ്‍: ഹൗസ് സ്പീക്കർ സ്ഥാനത്തുനിന്ന് കെവിൻ മക്കാർത്തിയെ നീക്കം ചെയ്തത് യു എസ് കോൺഗ്രസിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടെന്നു മാത്രമല്ല, നേതാവില്ലാത്ത ഒരു സഭയുടെ അനന്തരഫലങ്ങളുമായി രാജ്യത്തെ പിടിമുറുക്കുന്നതിന് ഇടയാക്കി. ഈ പ്രക്ഷുബ്ധത വരാനിരിക്കുന്ന മാസത്തിൽ ഗവൺമെന്റ് അടച്ചുപൂട്ടാനുള്ള സാധ്യതയും ഉക്രെയ്‌നിന് കൂടുതൽ സഹായം നൽകുന്നതിൽ കാലതാമസവും വർദ്ധിപ്പിക്കും. നോർത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ പാട്രിക് മക്‌ഹെൻറി നിലവിൽ താത്ക്കാലിക സ്പീക്കറുടെ റോൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ അധികാരം നിയമങ്ങളാൽ കർശനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പതിവ് നിയമനിർമ്മാണ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിന് കഴിയില്ല. പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക കടമ. ഒരു സ്പീക്കറെ തിരഞ്ഞെടുക്കുന്നതിൽ തടസ്സം നിലനിൽക്കുകയാണെങ്കിൽ, ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ സാധാരണ ബില്ലുകളിലെ ചർച്ചകൾക്കും വോട്ടുകൾക്കും അദ്ധ്യക്ഷനാകാൻ മക്‌ഹെൻറിക്ക് പരിമിതമായ താൽക്കാലിക അധികാരങ്ങൾ സഭ അനുവദിച്ചേക്കാം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന കെവിൻ…

മൂന്നു പേര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഈ വിഭാഗത്തിനുള്ള 2023-ലെ നൊബേൽ സമ്മാനം പിയറി അഗസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ. ഹള്ളിയർ എന്നിവർക്ക് സംയുക്തമായി ലഭിച്ചു. ഇലക്ട്രോണുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഈ ബഹുമതി ലഭിച്ചത്. ദ്രവ്യത്തിലെ ഇലക്ട്രോണുകളുടെ ചലനാത്മകത പഠിക്കാൻ പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിച്ച പരീക്ഷണാത്മക രീതികൾക്കാണ് അവാർഡ് ലഭിച്ചത്. ഈ ഫിസിക്‌സ് മേഖലയിൽ നോബേല്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ ഹള്ളിയർ. കഴിഞ്ഞ വർഷം ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം അലൈൻ ആസ്പെക്‌റ്റ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്‌ലിംഗർ എന്നിവർക്ക് സംയുക്തമായി ലഭിച്ചു. അലൈൻ ആസ്പെക്റ്റ് ഒരു ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനാണ്, ജോൺ എഫ്. ക്ലൗസർ ഒരു അമേരിക്കൻ ശാസ്ത്രജ്ഞനും ആന്റൺ സീലിംഗർ ഒരു ഓസ്ട്രിയൻ ശാസ്ത്രജ്ഞനുമാണ്. ഈ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കിയിരുന്നു.