മാധ്യമ പ്രവര്‍ത്തകരായ പി.പി. ജയിംസും വി. അരവിന്ദും അമേരിക്കയില്‍ എത്തുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും 24 ന്യൂസ് പത്രാധിപ സമിതി അംഗങ്ങളുമായ പി.പി. ജയിംസും വി.അരവിന്ദും ഒക്ടോബര്‍ 7 ന് അമേരിക്കയില്‍ എത്തുന്നു. അമേരിക്കയുടെ വിവിധ പൊതുപരിപാടികളിലും സെമിനാറിലും ഇരുവരും പങ്കെടുക്കും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി , ബോസ്റ്റണ്‍, ഫിലഡല്‍ഫിയ, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, ഫ്‌ലോറിഡ ,വാഷിംഗ്ടണ്‍ DC തുടങ്ങിയ സഥലങ്ങളില്‍ ഇവര്‍ക്ക് പരിപാടികളുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളുടെ പരിപാടികളില്‍ ഇരുവരും പങ്കെടുക്കും.

മൂന്ന് പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് പതിഞ്ഞ പേരാണ് പി.പി. ജയിംസ്. ന്യൂസ് ചാനല്‍ 24 ന്റെ എഡിറ്റര്‍ ഇന്‍ – ചാര്‍ജാണ്. കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ വാര്‍ത്തകള്‍ മലയാളി അറിഞ്ഞത് പി.പി. ജയിംസിന്റെ റിപ്പോര്‍ട്ടുകളിലൂടെയാണ്. ലോക വാര്‍ത്തകള്‍ മലയാളികള്‍ക്ക് വേണ്ടി ലളിതവും ആസ്വാദ്യകരവുമായി 24 ല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നഴ്‌സസ് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ച മാധ്യമ പ്രവര്‍ത്തകനാണ് പി പി ജയിംസ്.

ന്യൂസ് ചാനലായ 24-ന്റെ അസി. എക്‌സിക്യൂട്ടീവ് എഡിറ്ററായ അരവിന്ദ് വി
വാര്‍ത്താധിഷ്ഠിത പരിപാടി അവതാരകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ പുരസ്‌കാരം നേടി. ‘അരസിയല്‍ ഗലാട്ട’ എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്. ഐപിടിവി സര്‍വ്വീസ് ബോം ടിവിയുടെ MCN ചാനലിലൂടെ അമേരിക്കന്‍ സ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ‘ഗുഡ് ഈവനിംഗ് അമേരിക്ക ഗുഡ് മോര്‍ണിംഗ് ഇന്ത്യ ‘ വാര്‍ത്താ ബുള്ളറ്റിന്‍ ഒരുക്കിയിരുന്നതും അരവിന്ദ് ആണ്.

സൂര്യ ടിവിയിലെ അണിയറ , വിചാരണ ; കൈരളിയിലെ സാക്ഷി , ഓര്‍മ്മ , ഉത്തരം ; ദൂരദര്‍ശനിലെ ജാലകം ഉള്‍പ്പെടെ നിരവധി വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഒരുക്കിയത് അരവിന്ദാണ്. സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ്, വയലാര്‍ സാംസ്‌കാരിക വേദി പുരസ്‌കാരം, പ്രവാസി മാധ്യമ പുരസ്‌കാരം , ഗൃഹലക്ഷ്മി മാതൃഭൂമി പുരസ്‌കാം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. കേരളത്തിന്റേയും അമേരിക്കന്‍ മലയാളികളുടെയും മനസറിയുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അമേരിക്കന്‍ സന്ദര്‍ശനം ഫലപ്രദമായി വിനിയോഗിക്കാനാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളി കൂട്ടായ്മകളുടേയും തീരുമാനം.

ന്യൂയോര്‍ക്ക്: 609-903-7777 കണക്ടിക്കറ്റ് 516-776-7061, ഫിലാഡല്‍ഫിയ (215) 880 3341, ഷിക്കാഗോ 224-368-4789 ,ഹൂസ്റ്റണ്‍ 281-723-8520. ഡാളസ് 214 940 3853, ഫ്‌ലോറിഡ 904-571-5253, പമ്പ ( പെന്‍സില്‍വാനിയ) 267-575-7333.

Print Friendly, PDF & Email

Leave a Comment

More News