ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതൻ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽസി. പൊതുദർശനം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയുമുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ…
Category: AMERICA
പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പതാക കത്തിച്ചതിനെ അപലപിച്ചു ഹാരിസ്
വാഷിംഗ്ടൺ, ഡിസി -ചില ഫലസ്തീൻ അനുകൂല പ്രകടനക്കാർ ഒരു ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് അമേരിക്കൻ പതാകകൾ കത്തിച്ചതിനെ അപലപിച്ചു ഹാരിസ് വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനെ തടസ്സപ്പെടുത്തിയ ഇസ്രായേൽ വിരുദ്ധ കലാപത്തെ അപലപിച്ച് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പ്രസ്താവന ഇറക്കി. അമേരിക്ക സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അക്രമാസക്തമായ പ്രതിഷേധം ആരംഭിച്ച് ഏകദേശം 24 മണിക്കൂറിന് ശേഷമാണ് , ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത് “അമേരിക്കൻ പതാക കത്തിച്ചതിനെ ഞാൻ അപലപിക്കുന്നു. ആ പതാക ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഏറ്റവും ഉയർന്ന ആദർശങ്ങളുടെ പ്രതീകവും അമേരിക്കയുടെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നതുമാണ്. അത് ഒരിക്കലും അത്തരത്തിൽ അപകീർത്തിപ്പെടുത്താൻ പാടില്ല,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹാരിസ് പറഞ്ഞു. “ഇന്നലെ, വാഷിംഗ്ടൺ ഡിസിയിലെ യൂണിയൻ സ്റ്റേഷനിൽ ദേശസ്നേഹമില്ലാത്ത പ്രതിഷേധക്കാരുടെ…
സര്‍വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോ ആദരിച്ചു
ചിക്കാഗോ: വാദ്യകുലപതി സര്‍വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അമേരിക്കയില്‍ ഉടനീളം ശിഷ്യഗണങ്ങളുള്ള അദ്ദേഹം അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കും. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച കലാകാരനാണ് ശിവദാസന്‍ ആശാന്. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യൂമന്‍ റിസോഴ്സിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അടക്കം നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹേത്തിന് ലഭിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെണ്ട കളരിയില്‍ പാഞ്ചാരിമേളത്തിന്റെ കലാപ്രമാണങ്ങളിലൂടെയുള്ള ആശാന്റെ അനായാസമായ കൊട്ടിക്കയറ്റങ്ങള്‍ ശിഷ്യര്‍ക്ക് നവ്യമായ പാഠ്യഅനുഭവം പകര്‍ന്നു. കൂടാതെ ശിഷ്യഗണങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഉതകുന്ന അനുഭവ സമ്പത്തും അദ്ദേഹം പങ്കുവെച്ചു. അരവിന്ദ് പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചിക്കാഗോയില്‍ നിന്നും മിനിസോട്ടയില്‍ നിന്നുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിവദാസനാശാനെ പരിചയപ്പെടുവാനും ചെണ്ടക്കളരിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ദീപക് നായര്‍ 847-361-4149, മഹേഷ് കൃഷണന്-630-664-7431 എന്നിവരുമായി ബന്ധപ്പെടുക.
സയണ്‍ ചര്‍ച്ച് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് വര്‍ഷിപ്പ് നൈറ്റ്
ഡാളസ്: ഡാലസിലെ റിച്ചാര്ഡ്സണ് സിറ്റിയില്‍ സയണ്‍ ചര്‍ച്ചില്‍ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവല്‍ കെ. ബി. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷിപ്പ് നൈറ്റില്‍ അനുഗ്രഹീത ഗായിക ആഗ്നസ് എല്‍സി മാത്യുവും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജസ്റ്റിന് സാബു (480) 737-0044. റവ. ബിജു ഡാനിയേല്‍ (972) 345-3877
പന്ത്രണ്ടാം വർഷത്തിന്റെ നിറവിൽ ഷിക്കാഗോ സെന്റ് മാർത്ത ദേവാലയം
ഇല്ലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ, മോർട്ടൻ ഗ്രോവിലെ സെന്റ് മാർത്ത ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാളും, പന്ത്രണ്ടു വർഷം തികഞ്ഞതിന്റ ആഘോഷപരിപാടികളും നടത്തപ്പെടും. 2024 ജൂലൈ 28-ആം തിയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, ലത്തീൻ ആരാധനാക്രമത്തിലെ ദിവ്യബലിയും, ജപമാലയും (4:30pm) അർപ്പിച്ചു അഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈദീകരായ ഫാ. ബെൻസെസ് നോർബെർടൈൻ, ഫാ. ബിനു വർഗീസ് നോർബെർടൈൻ എന്നിവർ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 2012 ജൂലൈ മാസം രണ്ടാം തീയതിയാണ് മലയാളം ലത്തീൻ കുർബാന സെന്റ് മാർത്ത ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും എന്ന ആശയത്തിൽ ആരംഭിച്ചത്. പിന്നീട് ഷിക്കാഗോ അതിരൂപതയിലെ പിതാക്കന്മാർ വഴിയും, കർദിനാൾ മുഖാന്ദരവും ഷിക്കാഗോ അതിരൂപതയുടെ മലയാളത്തിലുള്ള ലത്തീൻ കുർബാന ആയി ഈ കുർബാന സ്ഥാപിതമാകുകയും, സെന്റ് മാർത്ത ദേവാലയം മലയാളി റോമൻ കത്തോലിക്കരുടെ ഇടവക ദേവാലയമായി…
മൗണ്ട് ഒലീവ് സെന്റ് തോമസ് ദേവാലയത്തില്‍ വാര്‍ഷിക പെരുന്നാള്‍ ജൂലൈ 26, 27 തിയ്യതികളില്‍
മൗണ്ട് ഒലീവ് (ന്യൂജെഴ്സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷിക പെരുന്നാള്‍ ജൂലൈ 26, 27 (വെള്ളി, ശനി) തിയ്യതികളില്‍ ആചരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, 7 മണിക്ക് സമര്‍പ്പണ ഗാനം, 7:15-ന് ഫാ. വിജയ് തോമസ് നയിക്കുന്ന കണ്വന്ഷന് പ്രസംഗം, 7.30-ന് റാസ, അനുഗ്രഹ പ്രര്‍ത്ഥന, കൈമുത്ത് എന്നിവയ്ക്കുശേഷം റോഷിന് മാമ്മന്‍, സിജി ആനന്ദ് എന്നിവര്‍ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാകും. ശനിയാഴ്ച രാവിലെ 8.30-ന് നമസ്കാരം, തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയില്‍ ഫാ. എബി പൗലോസ് പ്രധാന കാര്‍മികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ബെനഡിക്ഷന് എന്നിവയ്ക്കുശേഷം ഭക്ഷണവും റാഫിള്‍ നറുക്കെടുപ്പും ഉണ്ടായിരിക്കും. ജൂലൈ 21 ഞായറാഴ്ച കൊടി ഉയര്‍ത്തലും, ജൂലൈ 28 ഞായറാഴ്ച കൊടിയിറക്കലും ഉണ്ടായിരിക്കും. കൂടാതെ, പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 24-ന് ഫാ. ഡോ. എബി ജോര്‍ജ് സൂമിലൂടെ കണ്വന്ഷന്…
തന്റെ കടമ പുതിയ തലമുറയ്ക്ക് ദീപശിഖ കൈമാറുക: ജോ ബൈഡന്
വാഷിംഗ്ടണ്‍: ഓവൽ ഓഫീസിൽ നിന്നുള്ള ചരിത്രപരമായ പ്രസംഗത്തിൽ, പ്രസിഡൻ്റ് ജോ ബൈഡൻ 2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഈ മത്സരത്തിൽ അദ്ദേഹം എതിരാളിയായ ഡൊണാൾഡ് ട്രംപിനെ നേരിടേണ്ടതായിരുന്നു. പ്രസിഡൻ്റ് സ്ഥാനത്തോടുള്ള തൻ്റെ ആദരവ് ബൈഡൻ ഊന്നിപ്പറഞ്ഞെങ്കിലും, ജനാധിപത്യത്തിൻ്റെ പ്രതിരോധം പരമപ്രധാനമാണെന്ന് പ്രഖ്യാപിച്ചു. “ഞാൻ ഈ ഓഫീസിനെ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ എൻ്റെ രാജ്യത്തെ കൂടുതൽ സ്നേഹിക്കുന്നു. നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ബഹുമതിയാണ്. എന്നാൽ, അപകടത്തിലായിരിക്കുന്ന ജനാധിപത്യത്തിൻ്റെ പ്രതിരോധത്തിൽ, ഏത് പദവിയേക്കാളും അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു. എന്നാൽ, ഇത് എന്നെക്കുറിച്ചല്ല, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങളുടെ ഭാവിയെയും കുറിച്ചുള്ളതാണ്, ” ബൈഡൻ പറഞ്ഞു. ആഴത്തിലുള്ള ഭിന്നതകൾക്കും ട്രംപ് ഉയർത്തുന്ന വെല്ലുവിളിക്കും ഇടയിൽ ഡെമോക്രാറ്റിക് പാർട്ടിയെ ഒന്നിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്…
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു
ഡാലസ്: ആഗോള സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീകനും സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ ആരംഭകനുമായ റവ. ഫാ. ജോണ്‍ മേലേപ്പുറത്തിനെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ ആദരിച്ചു. 1993ല്‍ കേരളത്തിലെ ഇരിഞ്ഞാലക്കൂട രൂപതയില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ ഡിട്രോയിറ്റിലുള്ള ഇംഗ്ളീഷ് ദേവാലത്തില്‍ വൈദീക ശുശ്രൂഷയാരംഭിച്ച ഫാ. മേലേപ്പുറം ഡാലസ്, മയാമി, ഫിലഡല്‍ഫിയ, ഡെല്‍വെയര്‍, ന്യൂജേഴ്സി തുടങ്ങിയ കാത്തലിക് ദേവാലങ്ങളില്‍ വികാരിയായി സേവമനുഷ്ടിച്ചിട്ടുണ്ട്. കരോള്‍ട്ടനിലെ ഒരു വിയറ്റ്നാമി കാത്തലിക് ദേവാലയത്തില്‍ 2001, മെയ് 20 ഞായറാഴ്ച 3 മണിക്ക് 72 കുടുംബങ്ങളുടെ ആത്മീയവും സാംസ്ക്കാരികവുമായ വികാസത്തിനും സാമുദായിക ഐക്യത്തിനുമായി ഫാ മേലേപ്പുറം അര്‍പ്പിച്ച പ്രഥമ ദിവ്യബലിയുടെ ഒടുവില്‍ ഇന്ന് 900 കുടുംബങ്ങള്‍ അംഗങ്ങളായുള്ള നോര്‍ത്ത് അമേരിക്കയില ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായി വി. അല്ഫോണ്സാമ്മ സീറോ മലബാര്‍…
ഡോ. റ്റി. ജെ ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പ്രിയ ഗുരുവായിരുന്ന ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഹൂസ്റ്റൺ റീജിയൺ വൈദീക സംഘം സെക്രട്ടറി വന്ദ്യ ഡോ. വി. സി. വറുഗീസ് കോർ എപ്പിസ്കോപ്പ കാർമ്മികത്വം വഹിച്ചു. പ്രധാന കാർമ്മികർ – വന്ദ്യ മാമ്മൻ പി. മാത്യൂ കോർ എപ്പിസ്കോപ്പ (അസിസ്റ്റന്റ് വികാരി, സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ) – റെവ. ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ) – റെവ. ഫാ. പി. എം. ചെറിയാൻ (വികാരി, സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ) – റെവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് (വികാരി, സെന്റ്…
ഹ്യൂസ്റ്റണ്‍ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ് – സെന്റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വര്‍ഷം തോറും നടത്തിവരാറുള്ള ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം സെന്റ് തോമസ് സിഎസ്ഐ ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ ദേവാലയത്തിൽ വെച്ച് ജൂൺ 23 ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തപെട്ടു. പ്രസ്തുത മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയും, മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവകയും കരസ്ഥമാക്കി. റവ ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, റവ. ബിന്നി തോമസ് എന്നിവർ ക്വിസ് മാസ്റ്റേഴ്സ് ആയി പ്രവർത്തിച്ചു. ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേൽ മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു…
