അമേരിക്കൻ മലയാളികളുടെ പുതുതലമുറകൾക്ക് മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും വാതായനങ്ങൾ തുറന്നിടുവാൻ അമേരിക്കൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവർ ഒന്നിക്കുന്നു, നേതൃസ്ഥാനത്തേക്ക് ജെ മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയർമാൻ: ഡോ. ജെയിംസ് കുറിച്ചി, നാഷണൽ കൗൺസിൽ കോഓർഡിനേറ്റർ : ഉണ്ണി തൊയക്കാട്ട് അംഗങ്ങൾ : എബ്രഹാം പുതുശ്ശേരി, ഷീജ അജിത്ത്, സെബാസ്റ്റ്യൻ വയലിങ്കൽ ജെ മാത്യൂസ് കോട്ടയം ജില്ലയിൽ വയലാ ആണ് ജന്മമസ്ഥലം. വയലാ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെയിന്റ് തോമസ് കോളജിൽ നിന്നും ബി. എസ് സി, മാന്നാനം സെയിന്റ് ജോസേഫിൽ നിന്നും ബി. എഡ്. കോട്ടയം പരിപ്പ് ഹൈസ്‌കൂളിൽ പത്തു വർഷം അദ്ധ്യാപനം. 1974 -ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സ്. ന്യൂ യോർക്ക് സിറ്റി പബ്ലിക് സ്‌കൂളിൽ ഇരുപത്തേഴ് വർഷം അധ്യാപനം. ഏഴു വർഷം…
Category: AMERICA
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരികുമെന്നവർത്തിച്ചു ട്രംപ്
ഡാവൻപോർട്ട്, അയോവ: 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ തോറ്റതിന് ശേഷം,തിങ്കളാഴ്ച, ഡൊണാൾഡ് ട്രംപ് ചെയ്ത പ്രസംഗത്തിൽ സംസ്ഥാനത്തെ ജനങ്ങളോടുള്ള തന്റെ സ്നേഹം തുടർന്നും ഉണ്ടായിരിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു എന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയത് മുൻ പ്രസിഡന്റ് മടങ്ങിയെത്തിയതു വൈറ്റ് ഹൗസിലേക്കു തന്നെ വിജയിപ്പിച്ചു അയക്കണമെന്ന് വോട്ടർമാരെ നേരിൽ കണ്ടു അഭ്യർത്ഥിക്കാൻ കൂടിയാണ്. അയോവയുടെ കിഴക്കൻ ഭാഗത്താണ് ട്രംപ് സായാഹ്നം ചിലവഴിച്ചത്, പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയുടെ കോക്കസുകൾക്ക് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് അയോവ. ഒരു റെസ്റ്റോറന്റിൽ എത്തിയ അദ്ദേഹം വോട്ടർമാരുമായി ഫോട്ടോകൾ എടുക്കുന്നതിനാണ് ആദ്യം സമയം ചിലവഴിച്ചത്. ഏഴ് വർഷം മുമ്പ് തന്നെ ഒഴിവാക്കിയ സംസ്ഥാനത്തു വിജയിക്കുന്നതിനുള്ള തന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തന്നെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ പ്രശ്‌നങ്ങൾ എന്തെങ്കിലും സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന…
“പെയ് ഡു ടൈം ഓഫിനു “കാരണം കാണിക്കേണ്ടതില്ല ഇല്ലിനോയിസ് ഗവർണർ നിയമത്തിൽ ഒപ്പു വെച്ചു
ചിക്കാഗോ (എപി) -തൊഴിലാളികൾക്ക് പെയ് ഡു ടൈം ഓഫ് ആവശ്യമെങ്കിൽ കാരണം കാണിക്കാതെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുന്ന നിയമത്തിൽ ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്‌സ്‌കർ തിങ്കളാഴ്ച ഒപ്പുവെച്ചു അടുത്ത വർഷം ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ കാരണം കാണിക്കാതെ ജീവനക്കാർക്കു ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി ഇല്ലിനോയി മാറും. ജനുവരി 1 മുതൽ, ഇല്ലിനോയിസ് തൊഴിലുടമകൾ ജോലി സമയം അടിസ്ഥാനമാക്കി തൊഴിലാളികൾക്ക് ശമ്പളമുള്ള അവധി നൽകണം.മാനദണ്ഡങ്ങൾക്കനുസൃതമായി ജീവനക്കാർക്കു അവധി എടുക്കുന്നതിന്റെ കാരണം വിശദീകരിക്കേണ്ടതില്ല. ജീവനക്കാർക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പുതിയ നിയമത്തിൽ അനുവദിച്ചിട്ടുണ്ട് അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും തൊഴിലുടമകൾക്ക് ശമ്പളത്തോടുകൂടിയ അസുഖ അവധി നൽകണമെന്ന് ആവശ്യപ്പെടുന്ന ഘടനാപരമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്, എന്നാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ മാത്രമേ തൊഴിലാളികൾക്ക് അത് ഉപയോഗിക്കാൻ…
മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ കൗമാരക്കാരിൽ ഒരാൾ കാർ ഇടിച്ച് മരിച്ചു രണ്ടു പേർക് പരിക്ക്
ഡാളസ്:തെക്കൻ ഡാളസിൽ ചൊവ്വാഴ്ച പുലർച്ചെ മോഷ്ടിച്ച മൂന്ന് കുതിരകളുടെ പുറത്ത് കയറി സവാരി ചെയ്തിരുന്ന കൗമാരക്കാരായ മൂന്നുപേരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി14 കാരൻ മരിക്കുകയും മറ്റ് രണ്ട് കൗമാരക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു. ഇന്റർസ്‌റ്റേറ്റ് 45-ന് സമീപം ഗ്രേറ്റ് ട്രിനിറ്റി ഫോറസ്റ്റ് വേയിൽ പുലർച്ചെ 5:30 ഓടെയാണ് അപകടം. മോഷ്ടിച്ച കുതിരപ്പുറത്ത് കയറിയ മൂന്ന് കുതിര സവാരിക്കാരെ ഒരു കാർ ഇടിച്ചതായി പോലീസ് പറഞ്ഞു. ഒരു കുതിരസവാരിക്കാരൻ സംഭവസ്ഥലത്തും 16ഉം 17ഉം വയസ്സുള്ള മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. ഒരു കുതിര അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റൊന്ന് സംഭവസ്ഥലത്ത് വെച്ച് ദയാവധം ചെയ്യേണ്ടിവന്നു. മൂന്നാമത്തെ കുതിരയ്ക്ക് പരിക്കേറ്റെങ്കിലും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
പുതിയ നേതൃത്വവുമായി പി വൈ സി ഡി
ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ഏറ്റവും ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ 2023-2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ഡാളസ് വർഷിപ്പ് സെന്റർ, കരോൾട്ടൻ ), കോർഡിനേറ്ററായി പാസ്റ്റർ ജെഫ്‌റി ജേക്കബ് (അഗാപ്പെ ചർച്ച്, സണ്ണിവെയ്ൽ), ട്രഷറാറായി റോണി വർഗ്ഗീസ് (ഐ പി സി ഹെബ്രോൻ, ഡാളസ്) എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. ഇവരോടൊപ്പം കോർഡിനേറ്റർമാരായി പാസ്റ്റർ ജാബേസ് ജെയിംസ്(അസോസിയേറ്റ് കോർഡിനേറ്റർ), സാം മാത്യു (മ്യൂസിക് ), ജോസഫ് അലക്സാണ്ടർ (സ്പോർട്സ് ), ഡെൽവിൻ തോമസ് (മീഡിയ) എന്നിവരും ബോർഡ് അംഗങ്ങളായി ആയുഷ് കുര്യൻ, ജസ്റ്റിൻ സാം, പ്രെയിസ് ജേക്കബ്, സാം രാജൻ, ഗോഡ്‍ലി ജോൺസൻ, ജോൺസ് ഉമ്മൻ എന്നിവരും ഓഡിറ്റർ ആയി ആബേൽ അലെക്സും പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി 26-ന് റോലെറ്റിലെ ഹാർവെസ്റ്റ് ചർച്ച് ഓഫ്…
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വെസ്റ്റ് വിർജീനിയ ഗവർണർ ഒപ്പുവച്ചു
വെസ്റ്റ് വിർജീനിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് സംസ്ഥാനത്തു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിൽ ഒപ്പുവച്ചു. മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിയന്ത്രിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുക എന്ന ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണമാണിതെന്നു ഗവർണർ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ വ്യക്തിയുടെ മതസ്വാതന്ത്രത്തിനുമേൽ അത്യന്താപേക്ഷിതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടത്തെ വിലക്കുന്ന വകുപ്പുകൾ നിയമതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന പൗരന്മാർക്ക് ഭരണകൂടത്തിനോ അതിന്റെ രാഷ്ട്രീയ ഉപവിഭാഗങ്ങൾക്കോ എതിരെ, ഏതെങ്കിലും ജുഡീഷ്യൽ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരം അനുവദിച്ചിരിക്കുന്നു. സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ, ചെലവുകൾ, ന്യായമായ അറ്റോർണി ഫീസിന്റെ റീഇംബേഴ്സ്മെന്റ് എന്നിവ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ഫെഡറൽ നിയമങ്ങൾ ലംഘിച്ച് ഗർഭച്ഛിദ്രത്തിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ചതിനു ഭരകൂടത്തിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു . മാത്രമല്ല ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്‌ബിഐ)…
ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം
ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി പത്താമത് ചിക്കാഗോ ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ആഘോഷിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. അമ്മേ നാരായണ, ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്ത് ധന്യരായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്. ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത്…
കലാവേദി യു.എസ്.എ മ്യൂസിക്കല്‍ എക്ട്രാവാഗന്‍സ ജൂണ്‍ മൂന്നിന്
ന്യൂയോര്‍ക്ക്: കോവിഡ് കാല ഇടവേളയ്ക്കുശേഷം അത്യധികം വ്യത്യസ്തമായ സംഗീത പരിപാടിയുമായി കലാവേദി ന്യൂയോര്‍ക്കില്‍ വേദിയൊരുക്കുന്നു. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ഈ സംഗീതമേളയില്‍ അഞ്ചു പാട്ടുകാരും, എട്ടോളം വാദ്യവിദഗ്ധരും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ആദ്യമായി കംപോസ് ചെയ്ത് അവതരിപ്പിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കാനുള്ള ഭാഗ്യവും പ്രേക്ഷകര്‍ക്കുണ്ടാകും. അത്തരത്തില്‍ രണ്ട് പുതിയ ഗാനങ്ങളാണ് ഈ വേദിയില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ മാസം മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട് മാന്‍ (എം.എസ് 172) ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. ഏറെ കീര്‍ത്തിനേടിവരുന്ന ‘നവയുഗ വിസ്മയം’ നവനീത് ഉണ്ണികൃഷ്ണനാണ് മുഖ്യ ഗായകന്‍. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും ഭാരതീയ ശാസ്ത്രീയ സംഗീതത്തിലുള്ള നവനീതിന്റെ അറിവും കഴിവും ലോകമാകമാനമുള്ള സംഗീതജ്ഞര്‍ ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. നവനീതിനൊപ്പം പ്രശസ്തരായ നാല് യുവഗായികമാരും പങ്കെടുക്കുന്നുവെന്നത് പ്രത്യേകതയാണ്. എല്ലത്തരം പാട്ടുകളും ഉള്‍പ്പെടുത്തുന്നതിനാല്‍ എല്ലാവിഭാഗം ആസ്വാദകരേയും സന്തോഷിപ്പിക്കാനുള്ള…
ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസിൽ മാർച്ച് സംഘടിപ്പിച്ചു
ഡാളസ് : ഇറാനിലെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു ഡാളസ് ഡൗണ്ടൗന്നിൽ മാർച്ച് സംഘടിപ്പിച്ചു .ഡാലസ് ഡൗണ്ടൗണിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച 100-ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത് ഈ വാരാന്ത്യത്തിൽ ഇറാനിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റതിനെ അപലപിച്ചുകൊണ്ട് ഈ വാരാന്ത്യത്തിൽ ഓസ്റ്റിൻ, ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡിസി എന്നിവയുൾപ്പെടെ രാജ്യത്തുടനീളം നടക്കുന്ന നിരവധി പ്രകടനങ്ങളിൽ ഒന്നാണ് ഞായറാഴ്ചത്തെ മാർച്ച്. രാസ വിഷബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനു ക്ലാസ് മുറികളിൽ മാസ്കുകൾ ധരിക്കേണ്ടി വന്ന ഇറാനിയൻ സ്കൂൾ വിദ്യാർത്ഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയിൽ പങ്കെടുത്ത ചില കുട്ടികൾ ഗ്യാസ് മാസ്കുകൾ പിടിക്കുകയും ധരിക്കുകയും ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഇറാനിലെ സർക്കാർ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രാദേശിക പ്രതിനിധികൾക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്‌ഷ്യം കൂടി ഞങ്ങൾകുണ്ടെന്നു സംഘാടകരുടെ പ്രതിനിധി…
കെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്
ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്.എ. ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് പിക്‌നിക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് എന്റർറ്റൈൻമെന്റ് കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു. കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ് ടീം…
