“പറയൂ സഹോദരാ, അകലെക്കാണും ബ്യൂട്ടി- പാർലറിൽ നിന്നും വരും യുവതിയാരാണെന്ന്? കവികൾ അതുപോലെ ചിത്രകാരൻമാർ കണ്ടാൽ കാവ്യമായ് ഒരു നല്ല ചിത്രമായ് മാറ്റും രൂപം! താരു പോൽ വികസിച്ചു നിൽക്കുമാ നയനങ്ങൾ ആരു കണ്ടാലും നോക്കി നിന്നുപോം കപോലങ്ങൾ! അത്രമേൽ മനോഹരം മോഹനം കർണ്ണങ്ങളും നിറമോ ചെമ്പകപ്പൂ തോറ്റു പിന്മാറും പോലെ! മരാളം പോലും ക്ഷിപ്രം ലജ്ജിച്ചു വിട വാങ്ങും മന്ദമാം ഗമനവും വശ്യമാം കടാക്ഷവും, രാത്രി തൻ നിറമാർന്ന കേശവും അതിലെഴും രാകേന്ദു സമാനമാം ശുഭ്രമാം മുല്ലപ്പൂവും, കിളിക്കൊഞ്ചൽപോലുള്ളശബ്ദവും, അതിനൊപ്പം കളിയും ചിരിയുമായ് ഭാഷിക്കും പ്രകൃതവും, രമ്യമായ് ആരും കേട്ടാൽ മയങ്ങും പടുത്വവും ഗണ്യമായ്മേളിച്ചൊരീസ്ത്രീരത്ന, മാരാണിവൾ? തത്തമ്മച്ചുണ്ടുപോലെ ശോണമാം ചുണ്ടുകളും മൊത്തത്തിലൊരപ്സര കന്യതൻ ഭാവങ്ങളും, സർവ്വവും സമന്വയിച്ചഴകിൽ കുളിച്ചൊരീ സൗന്ദര്യധാമമാരെന്നറിയാൻ ജിജ്ഞാസയായ്”! “പറയാം, ക്ഷമിക്കുകെൻ സോദരാ, പറയാതെ മറഞ്ഞു നിൽപ്പാനെനിയ്കാവുകില്ലൊരിക്കലും! അമ്മട്ടു മനോഹരിയാമൊരീ യുവതി നിൻ…
Category: POEMS
പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത): ലാലി ജോസഫ്
പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ. പക്ഷെ പറഞ്ഞാലും പറഞ്ഞാലും അവന് മനസിലാകുന്നത് വേറെയാണ.് പലവട്ടം പലരീതിയില്‍ പറഞ്ഞു നോക്കി, ഒടുവില്‍ മനസ്സിലായി ഫലം ഇല്ലെന്ന്. അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ രക്തസമ്മര്‍ദ്ദം ഉയരുന്നു! അപ്പോള്‍ ഞാന്‍ പറച്ചില്‍ നിര്‍ത്തി കാരണം പറഞ്ഞിട്ടും ഫലം ഇല്ലെന്ന് മനസ്സിലായി. എന്നിട്ടും അവന്‍ പിന്നേയും പറയുന്നു: പറ, പറ, പറ, പറ ഞാന്‍ കേള്‍ക്കട്ടെ. ഇനി എന്ത് പറയും? മൗനമായ് ഞാന്‍ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ്.
കൈരളി കരയുന്നു! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കൈരളി കരയുന്നൂ, കണ്ണുനീർ പൊഴിക്കുന്നു കൈതവം തെല്ലുമേശാ കാരുണ്യസ്വരൂപിണി! കേരളമക്കൾക്കെന്നും മാതാവാണവൾ, സദാ കേരവൃക്ഷം പോലല്ലോ നന്മ പേറുന്നു തന്നിൽ! കൽപ്പനയ്ക്കതീതമാം കല്പവൃക്ഷമാണവൾ കാമധേനുവാണവൾ, ചിന്താമണിയാണവൾ! അക്ഷരപുഷ്പങ്ങളാൽ അഴകിൽ കൊരുത്തൊരാ അക്ഷയഹാരം തന്റെകണ്ഠത്തിലണിയുന്നോൾ! സ്വരങ്ങൾ അവളുടെ മണിവേണുവിൽ മേവും സ്വർഗ്ഗകന്യകൾരാഗ വിസ്മയം വിരചിപ്പോൾ! വാചസ്പതി തൻ പുത്ര പത്നിയാണവൾ സദാ, വാഗ്ദേവതയായി ധരയിൽ വിരാജിപ്പോൾ! പണ്ഡിതസദസ്സിലെ, സംഗീത വിദ്വാന്മാരിൽ പാണ്ഡിത്യം വിളിച്ചോതും ഗീതമായ്വിലസുന്നോൾ! ഭക്തരാം പ്രഭാഷക വൃന്ദത്തിൻ കണ്ഠങ്ങളിൽ ശക്തമാം അമേയമാം വാക്സ്രോതസ്സരുളുന്നോൾ! മൂകാംബികയാണവൾ, കോലാസുരനെ, യൊരു മൂകാസുരനായ്, തന്റെ ഭക്തനായ് മാറ്റിയവൾ! സരസ്വതിയാണവൾ സരസവാണിയവൾ സന്തതം ജിഹ്വാഗ്രത്തിൽ സ്വരമായ് വർത്തിപ്പവൾ! ഹസ്താമലകനു തൻ വാഗ്‌വിലാസവും നൽകി വിസ്മയഭരിതമാം വാഗ്മിയുമാക്കി ദേവി! ആശയവിനിമയം ചെയ്യുവാൻസർവ്വർക്കുമേ ആശ്രയമായല്ലയോവർത്തിപ്പൂ, നിരന്തരം! കല്പവൃക്ഷമാണവൾ! ചിന്താമണിയാണവൾ അല്പത്വമേശാതെന്നും സർവ്വർക്കു മന്നം നൽകും, അക്ഷയപാത്രമവൾ, വിദ്യാധനം നേടുവാൻ അക്ഷര സൗഭാഗ്യവും, നിർല്ലോഭം നല്‍കുന്നവൾ! കൈതവമല്പം…
മഹാബലിക്കാലം (ചരിത്ര സാധ്യതകൾ): ജയൻ വർഗീസ്
മകരക്കുളിർ വീണ നാട്ടിൽ ഇളം മഞ്ഞിൽ മാമ്പൂ മണക്കുന്ന വീട്ടിൽ മാവേലിയെന്ന മനുഷ്യ സ്നേഹിക്കൊരു മൺ സ്വർഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയിൽ മനുഷ്യാഭിലാഷങ്ങൾ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്‌ക്കൊരു നുള്ള് സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളിൽ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തിൽ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോൾ ചേർന്ന് നിന്നു ! ചതിയില്ല പൊളിയില്ല ചെറുനാഴി യളവില്ല കൊടി വച്ച കാറുകളില്ലാ. ഒരുമിച്ചു നിന്നവർ വിഭവങ്ങൾ കൊയ്തെടു – ത്തൊരു പോലെ ജീവിച്ചു പൊന്നു.. എവിടെയും മനുഷ്യനെ ചെറുതായി യെണ്ണുന്ന യജമാന വർഗ്ഗപ്പുളപ്പിൽ ഇവനാര് ? നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾ – ക്കിവനെ യിനി മേലിൽ വേണ്ട. തിരുമേനിമാരുടെ തിരുസഭ ചേർന്നിടം തൃപ്പൂണിത്തുറയായി…
മണ്ണിൽ പൂക്കുന്ന മനുഷ്യ സ്വപ്‌നങ്ങൾ (കവിത): ജയൻ വർഗീസ്
എന്താണ് ജീവിത മെന്തിനോജാഗരി ച്ചൊന്നുമേ നേടാത്ത പാഴ്ശ്രമങ്ങൾ ? എന്തിനായ് ഞാനറി യാതെ ഞാൻ മണ്ണിന്റെ ബന്ധുരകൂട്ടിൽ കിളിമകളായ് ? നേരറിവിന്റ മനയോല – യിൽ പത – മേറിയ നാവുമായ് ഹൃസ്വകാലം ആരോ പഠിപ്പിച്ച പല്ലവി പാടുന്ന ശാരിക ത്തേങ്ങൽ മനുഷ്യ ജന്മം ! എങ്കിലുമെങ്ങും പ്രകാശം നിറച്ചാർത്തായ് എന്നെ പൊതിയുന്ന മോഹങ്ങളിൽ പൊന്നണിഞ്ഞെത്തും പ്രഭാതത്തുടിപ്പുകൾ ക്കെന്തൊരു ചന്ദന ച്ചാർ സുഗന്ധം ! ഒന്ന് പുണർന്നുറ ങ്ങട്ടെ ഞാൻ എന്റെയീ മണ്ണിൻ മനോഹര സ്വപ്നങ്ങളിൽ എങ്ങും തുടിക്കുന്ന ജീവന്റെ താളമായ് എന്റെയും ചുംബന സൗകുമാര്യം ? ഇല്ല – വിടർന്നാൽ കൊഴിയണമെന്നതീ മണ്ണിൻ മനം പോലെ ന്യായ സൂത്രം ഏതോ നിയമക നീതി പീഠങ്ങളായ് എന്റെയും പിന്നിൽ ഞാൻ കണ്ടു നിന്നെ ? കൊന്നും കൊലവിളി – ച്ചാർത്തുമീ മണ്ണിലെ പുണ്ണായ് വളർന്ന തലമുറകൾ ഒന്നൊഴിയാതെ…
ഒരു തീവണ്ടി യാത്ര (കവിത): റമീഹ സി
മണ്ണും മലയും പാടവും പുഴകളും ഇലകളും മരങ്ങളും മയങ്ങുമീ രാത്രിയിൽ ഞാൻ ഒരു തീവണ്ടി യാത്രയിൽ….. ഇരുളടഞ്ഞ വഴികളിലെ നിശ്ശബ്ദതയെ ഭേദിച്ചു കൂകിയോടുന്ന ഈ വണ്ടിയിൽ ഞാൻ ഇരിക്കവേ… അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന അംബിളി മാമന്റെ നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു… എങ്ങു നിന്നോ എന്നിലേക്കു ഓടിയടുക്കുന്ന ഇളം കാറ്റുമുണ്ടായിരുന്നു കൂട്ടിനു…… നീല നിലാവെളിച്ചത്തിൽ, കണ്ടു ഞാൻ അവളെ മണവാട്ടിയെ പോൽ തല കുനിച്ച് നാണിച്ചു ഒരില പോലുമനക്കാതെ രാത്രിയുടെ നിറവിൽ മയങ്ങുന്ന മരങ്ങളെ… കണ്ടു ഞാൻ അവളെ ഇളം കാറ്റിലിളകുന്ന ഓളങൾ അല തല്ലും നദീ തടങളെ…. കണ്ടു ഞാൻ അവളെ കന്നി കൊയ്ത്തിനായ് അണിഞ്ഞൊരുങ്ങിയ നെൽ പാടങ്ങളെ…. നിലാ വെയിലുമ്മ വെച്ച ഭൂമി മണവാട്ടിയെ…. പാട വരമ്പുകൾക്കപ്പുറം ചില വീടുകളിൽ ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതാവാം അങ്ങനെ അങ്ങനെ ഒരായിരം…
ലോക പിതൃദിനം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
‘ജൂൺ പതിനഞ്ചി’നു ലോക പിതൃദിനം ഊഴിയിലേവരും കൊണ്ടാടുമ്പോൾ, അർപ്പിച്ചിടുന്നേനെൻ വന്ദ്യപിതാവേ, ഞാൻ അർപ്പണബോധത്തോടെൻ പ്രണാമം! അമ്മയെപ്പോലെയെൻ ജീവിതയാത്രയിൽ അങ്ങയും ത്യാഗങ്ങളെത്ര ചെയ്തു! കൈവിരൽ തന്നു നടക്കാൻ പഠിപ്പിച്ചു ജീവിതമെന്തെന്നു കാട്ടിത്തന്നു! ജീവിക്കാൻ വേണ്ടോരാ വിത്തമാം വിദ്യയും സർവ്വം ത്യജിച്ചു നീ നേടിത്തന്നു! ആത്മ വിശ്വാസത്തിൻ, സ്വാശ്രയ ബോധത്തിൻ ആദ്യപാഠങ്ങൾ പകർന്നു തന്നു! സത്യത്തിൻ പാതയിലൂടെ ചരിച്ചൂ നീ സന്മാർഗ്ഗമെന്തെന്നു കാട്ടിത്തന്നു! കർമ്മത്തിൻ മൂല്യവും, സത്യസനാതന- ധർമ്മത്തിൻ മാറ്റെഴും മാഹാത്മ്യവും, ഭക്തിയും, ഈശ്വര ചിന്തയും ജീവനിൽ ശക്തി പകരുമെന്നോതിത്തന്നു! എത്ര താൻ നേടിയെന്നാലും ഞാൻ കാണില്ല എന്നച്ഛനെപ്പോലെ നല്ലൊരച്ഛൻ!
എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത സാഗരമല്ലയോ മാതൃഹൃത്തം! ആ മഹാസാഗര വീചിയിലാവോളം ആലോലമാടീയെൻ ബാല്യകാലം! അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ അമ്മതൻ താരാട്ടു കേട്ടുറങ്ങി! ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു! എല്ലാമെനിക്കെന്നുമൻപോടു നൽകിടും കല്പദ്രുമമെനിയ്ക്കമ്മയെന്നും! ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും ആർദ്രമാകില്ലമ്മേ നിൻ മിഴികൾ! സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ് ലോകത്തിനമ്മയായ് വർത്തിപ്പു നീ! സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ- സമ്പന്നയായെന്നും വർത്തിപ്പു നീ!
അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ (കവിത ): എ.സി. ജോർജ്
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു മക്കളും ഓടിയെത്തും അഭയത്തിനായ് എന്താപത്ത് വന്നാലും അമ്മ എന്നുള്ള രണ്ട് അക്ഷരം എപ്പോഴും നമ്മൾ തൻ നാവിലും ഹൃത്തടത്തിലും എന്നെന്നും ആശ്വാസ ദായകമായിടും ദൃഢം സ്വന്തം ചോരയും നീരും വിയർപ്പും ചിന്തി മക്കളെ വളർത്തിയൊരമ്മ തൻ കർമ്മ നിർഭര കഷ്ട നഷ്ട ത്യാഗോജ്വല ജീവിതം വർണ്ണിക്കാൻ ഏതൊരാൾക്കും വാക്കുകളില്ല ഏതൊരു എന്തൊരു ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മക്കളെ നെഞ്ചോട് ചേർത്തു പിടിക്കും അമ്മ മാനവ ഹൃദയസരസ്സിലെ സ്നേഹ പുഷ്പമാണമ്മ മക്കൾക്കു മിന്നും വഴികാട്ടി നക്ഷത്രം അമ്മ തന്നെ…
വിഷുക്കണി കാണുവാൻ…. കേൾക്കുവാൻ…. അനുഭവിക്കുവാൻ (കവിത): എ.സി.ജോർജ്
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ, കരുണ ചൊരിയണേ പ്രഭാ മൂർത്തെ ദയാ നിധി എങ്ങും പൊട്ടിമുളയ്ക്കും മതസ്പർദ്ധയല്ല കാണേണ്ടത് അങ്ങിങ്ങായ് അവസരവാദികൾ അധികാരമോഹികൾ, മാനവരെ തമ്മിലടിപ്പിക്കാൻ വിതയ്ക്കും വിഷ വിത്തുകൾ മാനവർ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക കുൽസിത പ്രവർത്തകർ വക്താക്കൾ പൂജാരികൾ അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അനാചാര ദുരാചാരം വലിച്ചെറിഞ്ഞ് നിർമ്മല മനസ്സായി നമ്മൾ മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം എന്നും അകക്കണ്ണും പുറക്കണ്ണും മലർക്കെ തുറന്നിടാം, നന്മകൾ എന്നെന്നും ദർശിക്കുവാൻ…
