തിരുവനന്തപുരം: അംഗൻവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വിളമ്പണമെന്ന ശങ്കു എന്ന കൊച്ചു മിടുക്കന്റെ ആഗ്രഹം ആരോഗ്യമന്ത്രി വീണാ ജോർജ് നിറവേറ്റി. മന്ത്രിയുടെ നിർദ്ദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് അംഗൻവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും പോഷക മാനദണ്ഡങ്ങൾക്കനുസരിച്ച് വളർച്ചയ്ക്ക് സഹായിക്കുന്ന ഊർജ്ജവും പ്രോട്ടീനും ഉൾപ്പെടുത്തുന്നതിനും രുചികരമാക്കുന്നതിനുമായി ഭക്ഷണ മെനു പരിഷ്കരിച്ചു. അംഗൻവാടി കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പൊതു ഭക്ഷണം തുടങ്ങിയ പൂരക പോഷകാഹാര പദ്ധതികളാണ് പരിഷ്ക്കരിച്ചത്. ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. പത്തനംതിട്ടയിൽ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ മന്ത്രി വീണ ജോർജ് അംഗൻവാടി കുട്ടികൾക്കുള്ള പുതുക്കിയ ‘മോഡൽ ഭക്ഷണ മെനു’ പുറത്തിറക്കി. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി, ശങ്കുവിന്റെ അഭിപ്രായം പരിഗണിക്കുമെന്നും ഭക്ഷണ മെനു പുനഃപരിശോധിക്കുമെന്നും…
Category: KERALA
വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച
തിരുവനന്തപുരം: വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്. സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ള പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴച വരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകുവാന്‍ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2017 മുതല്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുണ്ടെങ്കിലും കെസിഎ മുടക്കിയ തുക വകവെച്ചു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍…
ജൂൺ 11 വരെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുത്; വിജിലൻസിന് കേരള ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ജൂൺ 11 വരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയോട് (വിഎസിബി) ഉത്തരവിട്ടു. ഇ.ഡി. ഉദ്യോഗസ്ഥന്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വാദം കേൾക്കാൻ വന്നപ്പോഴാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 6 വരെ ഹർജിക്കാരനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി പറഞ്ഞു. ഇത് കോടതി രേഖപ്പെടുത്തി. താൻ നിരപരാധിയാണെന്നും ഗൂഢലക്ഷ്യങ്ങളോടെ തന്നെ കേസിൽ വ്യാജമായി കുടുക്കിയതാണെന്നും ഹർജിക്കാരൻ പറയുന്നു. 24 ലക്ഷം രൂപ തട്ടിയെടുത്തതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ച പ്രോസിക്യൂഷനിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ബിസിനസുകാരന്റെ ശ്രമം. ഇഡി അന്വേഷണവുമായി സഹകരിക്കുന്നതിൽ വ്യവസായി പരാജയപ്പെട്ടുവെന്നും, അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത…
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഇരകള്‍ തുടക്കത്തില്‍ കാണിച്ച ‘ആവേശം’ ഇപ്പോഴില്ല; കേസുകള്‍ അവസാനിപ്പിക്കുന്നു
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത 35 കേസുകളിൽ 33 എണ്ണത്തിലെ തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അവസാനിപ്പിക്കുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊഴി നൽകിയവർക്ക് അവയിൽ തുടരാൻ താൽപ്പര്യമില്ലാത്ത സാഹചര്യത്തിലാണ് കേസുകൾ അവസാനിപ്പിക്കുന്നത്. പ്രത്യേക സംഘം 23 കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബാക്കിയുള്ളവ ഈ മാസം അവസാനിപ്പിക്കും. ഒരു കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടന്മാരായ മുകേഷ്, സിദ്ദിഖ്, മറ്റുള്ളവർ എന്നിവർ പ്രതികളായ കേസുകളിൽ അന്വേഷണം തുടരും. മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകിയെങ്കിലും, ഒരാളൊഴികെ മറ്റെല്ലാവരും നിയമനടപടികളിൽ താൽപ്പര്യമില്ലെന്ന് പറഞ്ഞു. കോടതി വഴി നോട്ടീസ് നൽകിയെങ്കിലും, മറുപടിയിൽ മാറ്റമൊന്നും ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ വിവരാവകാശ കമ്മീഷൻ വഴി പുറത്തുവന്നതിനെത്തുടർന്ന് 2024 ഓഗസ്റ്റിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.…
ആലപ്പുഴയില്‍ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
ആലപ്പുഴ: സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതാണ് ഇപ്പോള്‍ മയക്കുമരുന്ന് സംഘങ്ങൾ സ്വീകരിച്ചിരിക്കുന്ന പുതിയ രീതി. സ്ത്രീകളെ കാരിയർമാരായി ഉപയോഗിച്ചാൽ പോലീസോ എക്സൈസോ സംശയിക്കില്ല എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആലപ്പുഴ സ്വദേശിയായ സിയ തന്റെ ഭാര്യയുമായി ചേർന്നാണ് എംഡിഎംഎ കടത്തിക്കൊണ്ടിരുന്നത്. ഭാര്യ സഞ്ജുമോളുടെ ബാഗിൽ ഒളിപ്പിച്ചാണ് ഇയാൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും സംയുക്തമായി 13 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ സിയ നിരവധി മയക്കുമരുന്ന് കേസുകളിലും ആക്രമണ കേസുകളിലും പ്രതിയാണ്. ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ കണ്ടെടുക്കാനായത്. വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി…
പോക്സോ കേസിലെ പ്രതി സ്കൂള്‍ പരിപാടിയില്‍ മുഖ്യാതിഥി; പ്രതിഷേധവുമായി നാട്ടുകാര്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഒരു സർക്കാർ സ്കൂൾ തുറക്കുന്ന ദിവസമായ തിങ്കളാഴ്ച നടത്തിയ പരിപാടിയില്‍, പോക്സോ കേസിൽ പ്രതിയായ വ്ലോഗറെ മുഖ്യാതിഥിയാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വന്‍ പ്രതിഷേധം. തിങ്കളാഴ്ച ഫോർട്ട് ഹൈസ്കൂളിൽ വ്ലോഗർ മുകേഷ് എം നായരാണ് മുഖ്യാതിഥിയായി എത്തിയ്ത്. പതിനഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ മുകേഷിനെതിരെ രംഗത്തെത്തിയതിനെത്തുടർന്ന് കോവളം പോലീസിന്റെ പരിധിയിൽ വരുന്ന ഒരു കേസിൽ മുകേഷ് ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ്. പതിനഞ്ചുകാരിയെ അർദ്ധനഗ്നയാക്കി വീഡിയോ ചിത്രീകരിച്ചുവെന്നും പ്രതി കുട്ടിയുടെ ശരീരത്തിൽ അനുചിതമായി കൈകൾ ഓടിച്ചുവെന്നും പരാതിയിൽ പറയുന്നു. കേസിൽ മുകേഷ് എം. നായർക്ക് അടുത്തിടെ പോക്സോ കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച, സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകാൻ അതേ പ്രതി മുകേഷിനെ നിയോഗിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പോക്സോ കേസുകളിൽ ഉൾപ്പെട്ട അദ്ധ്യാപകരെ പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ…
സിലബസിനൊപ്പം നല്ല മനുഷ്യരാകാനുള്ള വിദ്യകളും പഠിക്കണം : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
മർകസ് സ്കൂളുകളുടെ പ്രവേശനോത്സവം ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു കോഴിക്കോട്: പാഠ്യവിഷയങ്ങൾ കൃത്യമായി പഠിക്കുന്നതോടൊപ്പം ധാർമികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന നല്ല മനുഷ്യരാവാനുള്ള വിദ്യകളും വിദ്യാർഥികൾ പഠിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസ്ഥാനമെമ്പാടുമുള്ള മർകസ് സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണ സാഹചര്യങ്ങളെ അറിവുകൊണ്ട് പ്രതിരോധിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരുടെ നവീകരണമാണെന്നും ലാഭേച്ഛയല്ലെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. മർകസിന്റെ എം ഹാൻഡ്‌സ്, എം ജി എസ്, എയ്‌ഡഡ് സ്കൂൾ, ഹോം കെയർ സംവിധാനങ്ങളിലായി വിവിധ സ്കൂളുകളിൽ നിലവിൽ 34000 ത്തോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 23 മർകസ് സ്കൂളുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് മർകസ്…
ക്രൈസ്തവ മിഷനറിമാരെ വേട്ടയാടുന്ന തീവ്രവാദസംഘങ്ങളെ അടിച്ചമര്‍ത്തണം: ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍
കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ വേട്ടയാടി അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിനെതിരെ നിലപാടുകളെടുക്കുന്നവര്‍ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുന്നത് അപഹാസ്യമാണ്. ഒഡീഷയിലെ സമ്പല്‍പൂരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്‍വിന്‍ കളത്തിപ്പറമ്പിലിനേയും അക്രമിച്ച കൊലയാളി സംഘങ്ങള്‍ക്കെതിരെ കേസെടുക്കാന്‍പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്നുള്ളതിന്റെ തെളിവുകളാണ്. മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. മതപരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ മനഃപരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്. ആരോരുമില്ലാതെ തെരുവിലേയ്ക്ക്…
സീക്യു അലിഫ് ഡേ ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം ഉസ്താദ് നിർവഹിച്ചു
കോഴിക്കോട്: മർകസിനു കീഴിൽ പ്രവർത്തിക്കുന്ന സീക്യു പ്രീസ്കൂൾ നെറ്റ്‌വർക്ക് പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അലിഫ് ഡേയുടെ ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 152 സ്കൂളുകളിൽ അയ്യായിരത്തോളം കുട്ടികൾ ഇന്ന്(തിങ്കൾ) ആദ്യാക്ഷരം എഴുതും. മൂന്ന് മുതൽ നാല് വയസു വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സീക്യു പ്രീസ്കൂൾ, പരമ്പരാഗത നഴ്സറി സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, കളികളിലൂടെയും പ്രത്യേക ആക്ടിവിറ്റികളിലൂടെയും ഭാഷാ വിദ്യാഭ്യാസത്തോടൊപ്പം സമഗ്രബോധനമാണ് നൽകുന്നത്. മാതൃഭാഷ, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകളോടൊപ്പം ഗണിതവും പരിസ്ഥിതി പഠനവും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ വിശുദ്ധ ഖുർആൻ പാരയണവും മനഃപാഠവും പഠിക്കുന്നു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന അലിഫ് ഡേ ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സി.പി.…
മർകസ് പരിസ്ഥിതി ക്യാമ്പയിന് ഇന്ന്(തിങ്കൾ) തുടക്കം
കോഴിക്കോട്: ‘പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണം ഇന്ന് ആരംഭിക്കും. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ മർകസ് പരിസ്ഥിതി വാരാചരണം നടത്തുന്നത്. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മർകസ് സെൻട്രൽ ക്യാമ്പസിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും . ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിടും. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക്ക് ബദലുകളുടെ പ്രദർശനവും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും. ജൂൺ 9 ന് ക്യാമ്പയിൻ സമാപിക്കും.
