സിലബസിനൊപ്പം നല്ല മനുഷ്യരാകാനുള്ള വിദ്യകളും പഠിക്കണം : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

മർകസ് സ്കൂളുകളുടെ പ്രവേശനോത്സവം ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു കോഴിക്കോട്: പാഠ്യവിഷയങ്ങൾ കൃത്യമായി പഠിക്കുന്നതോടൊപ്പം ധാർമികതയും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന നല്ല മനുഷ്യരാവാനുള്ള വിദ്യകളും വിദ്യാർഥികൾ പഠിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസ്ഥാനമെമ്പാടുമുള്ള മർകസ് സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണ സാഹചര്യങ്ങളെ അറിവുകൊണ്ട് പ്രതിരോധിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണം. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യരുടെ നവീകരണമാണെന്നും ലാഭേച്ഛയല്ലെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു. മർകസിന്റെ എം ഹാൻഡ്‌സ്, എം ജി എസ്, എയ്‌ഡഡ്‌ സ്കൂൾ, ഹോം കെയർ സംവിധാനങ്ങളിലായി വിവിധ സ്കൂളുകളിൽ നിലവിൽ 34000 ത്തോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 23 മർകസ് സ്കൂളുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് മർകസ്…

ക്രൈസ്തവ മിഷനറിമാരെ വേട്ടയാടുന്ന തീവ്രവാദസംഘങ്ങളെ അടിച്ചമര്‍ത്തണം: ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍

കൊച്ചി: സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ വേട്ടയാടി അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിനെതിരെ നിലപാടുകളെടുക്കുന്നവര്‍ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുന്നത് അപഹാസ്യമാണ്. ഒഡീഷയിലെ സമ്പല്‍പൂരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്‍വിന്‍ കളത്തിപ്പറമ്പിലിനേയും അക്രമിച്ച കൊലയാളി സംഘങ്ങള്‍ക്കെതിരെ കേസെടുക്കാന്‍പോലും തയ്യാറാകാത്തത് ഒഡീഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്നുള്ളതിന്റെ തെളിവുകളാണ്. മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും  സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. മതപരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ മനഃപരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്. ആരോരുമില്ലാതെ തെരുവിലേയ്ക്ക്…

സീക്യു അലിഫ് ഡേ ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം ഉസ്താദ് നിർവഹിച്ചു

കോഴിക്കോട്: മർകസിനു കീഴിൽ പ്രവർത്തിക്കുന്ന സീക്യു പ്രീസ്കൂൾ നെറ്റ്‌വർക്ക് പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അലിഫ് ഡേയുടെ ഗ്ലോബൽ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും 152 സ്കൂളുകളിൽ അയ്യായിരത്തോളം കുട്ടികൾ ഇന്ന്(തിങ്കൾ) ആദ്യാക്ഷരം എഴുതും. മൂന്ന് മുതൽ നാല് വയസു വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്ന സീക്യു പ്രീസ്കൂൾ, പരമ്പരാഗത നഴ്സറി സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, കളികളിലൂടെയും പ്രത്യേക ആക്ടിവിറ്റികളിലൂടെയും ഭാഷാ വിദ്യാഭ്യാസത്തോടൊപ്പം സമഗ്രബോധനമാണ് നൽകുന്നത്. മാതൃഭാഷ, ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകളോടൊപ്പം ഗണിതവും പരിസ്ഥിതി പഠനവും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ വിശുദ്ധ ഖുർആൻ പാരയണവും മനഃപാഠവും പഠിക്കുന്നു. മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന അലിഫ് ഡേ ചടങ്ങിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, സി.പി.…

മർകസ് പരിസ്ഥിതി ക്യാമ്പയിന് ഇന്ന്(തിങ്കൾ) തുടക്കം

കോഴിക്കോട്: ‘പ്ലാസ്റ്റിക് മുക്തം, സുസ്ഥിര ഭാവി’ എന്ന പ്രമേയത്തിൽ മർകസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണം ഇന്ന് ആരംഭിക്കും. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ മർകസ് പരിസ്ഥിതി വാരാചരണം നടത്തുന്നത്. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മർകസ് സെൻട്രൽ ക്യാമ്പസിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും . ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകൾ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമിടും. പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക് ഷോപ്പും പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഡ്രൈവും പദ്ധതിയുടെ ഭാഗമായി നടക്കും. സർക്കാർ ഏജസികളുമായി ചേർന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമിടയിൽ വിവിധ ബോധവത്കരണ പരിപാടികളും പ്ലാസ്റ്റിക്ക് ബദലുകളുടെ പ്രദർശനവും ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കും. ജൂൺ 9 ന് ക്യാമ്പയിൻ സമാപിക്കും.

അൻവറിന്റെ സത്യവാങ്മൂലം: ആസ്തി 34 കോടി രൂപയും ബാധ്യത 20 കോടി രൂപ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പിവി അൻവറിന്റെ ആസ്തികള്‍ വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്ഥാവര- ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്. കൈവശം 25,000 രൂപയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ഭാര്യമാർക്കും 10,000 രൂപ വീതമുണ്ട്. ഓരോ ഭാര്യമാർക്കും 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണങ്ങൾ ഉണ്ട്. അൻവറിന് 18.14 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ട്. ബാങ്ക് വായ്പകളും മറ്റും ഉൾപ്പെടെ 20 കോടി രൂപയുടെ ബാധ്യതകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021 ൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജംഗമ ആസ്തികൾ 18.57 കോടി രൂപയായിരുന്നു. ബാധ്യത 16.94 കോടി രൂപയായിരുന്നു. നിലമ്പൂരിൽ സിറ്റിംഗ് എംഎൽഎയായ അൻവർ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്…

അടിച്ചുപൊളിച്ച് ഉല്ലസിച്ച് നടന്ന ദിവസങ്ങള്‍ കഴിഞ്ഞു; ഇനി തിരിച്ച് സ്കൂളുകളിലേക്ക്; സംസ്ഥാനത്ത് 40 ലക്ഷത്തോളം കുട്ടികള്‍ സ്കൂളുകളിലേക്ക് മടങ്ങി

രണ്ടു മാസത്തെ വേനൽക്കാല അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നതോടെ തിങ്കളാഴ്ച (ജൂൺ 2, 2025) 40 ലക്ഷത്തിലധികം കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ ലഭിച്ചിരുന്നുവെങ്കിലും, തിങ്കളാഴ്ച രാവിലെ സംസ്ഥാനത്ത് പൊതുവെ താരതമ്യേന നല്ല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. പുതിയ അദ്ധ്യയന വർഷത്തെ അടയാളപ്പെടുത്തിക്കൊണ്ട് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്കൂളുകളിൽ ആവേശഭരിതരായ കുട്ടികൾ പുതിയ പുസ്തകങ്ങളും ബാഗുകളും യൂണിഫോമുകളുമായി മടങ്ങിയെത്തി. കുട്ടികള്‍ക്ക് ഗംഭീരമായ സ്വീകരണം നൽകുന്നതിനായി അദ്ധ്യാപകർ അതത് സ്കൂളുകളെ പുഷ്പാലങ്കാരങ്ങൾ, ബലൂണുകൾ, തേങ്ങാ ഓലകൾ എന്നിവയാൽ അലങ്കരിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സ്കൂൾ അധികൃതരും രക്ഷാകർതൃ-അദ്ധ്യാപക സംഘടനകളും നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി തത്സമയ ഡ്രംസ് അടിച്ചും താളവാദ്യങ്ങളും സംഘടിപ്പിച്ചു. കണക്കുകൾ പ്രകാരം, സർക്കാർ, എയ്ഡഡ് മേഖലകളിലായി കേരളത്തിലുടനീളം 2 ലക്ഷത്തിലധികം കുട്ടികൾ ഒന്നാം…

സൗദിയില്‍ താമസ സ്ഥലത്ത് വാഹനം കഴുകുന്നതിനിടെ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കാസർകോട് സ്വദേശി അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കാസര്‍ഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചതെന്നാണ് വിവരം. അസീർ പ്രവിശ്യയിലെ ബിഷയില്‍ താമസ സ്ഥലത്ത് വാഹനം വൃത്തിയാക്കുന്നതിനിടെ വാഹനത്തിലെത്തിയ സംഘമാണ് വെടി വെച്ചത്. 13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെ എത്തിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. താമസ സ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു വാഹനത്തിലെത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശബ്ദം കേട്ട് സഹപ്രവർത്തകർ എത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബഷീറിനെ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒരു ഈജിപ്ത് പൗരനാണ് ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന് നിൽക്കുന്നത് കാണാം. സംഭവത്തിന് തൊട്ടുമുമ്പ് ബഷീർ അടുത്തുള്ള ഒരു സൂഖിൽ…

സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നോളജ് സിറ്റിക്ക്

ചിക്കാഗോ : ഗ്രാമീണ മേഖലയില്‍ നടത്തുന്ന സുസ്ഥിര വികസന പദ്ധതികള്‍ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിക്ക് ലഭിച്ചു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ വേള്‍ഡ് വാട്ടര്‍ മാനേജ്മെന്റ് (ഡബ്ല്യു ഡബ്ല്യു എം ഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വെച്ച് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു. ഗ്രേറ്റര്‍ ചിക്കാഗോയുടെ മെട്രോപോളിറ്റന്‍ വാട്ടര്‍ റിക്ലമേഷന്‍ ജില്ലാ കമ്മീഷണര്‍ ഷാരോണ്‍ വാളെര്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്. മര്‍കസ് നോളജ് സിറ്റിയുടെ പരിസരത്തായുള്ള മലയോര ഗ്രാമീണ മേഖലയെ വിഭവ വീണ്ടെടുപ്പുകളുടെ കാര്യത്തില്‍ സ്വയം പര്യാപ്തരാക്കി സ്മാര്‍ട്ട് വില്ലേജുകളാക്കാനുള്ള ശ്രമത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നോളജ് സിറ്റിയുടെ പരിസര പ്രദേശത്തെ ഗ്രാമത്തെ സ്മാര്‍ട്ട് വില്ലേജായി സമ്മിറ്റില്‍ വെച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോളാര്‍ ഊര്‍ജം, മഴവെള്ള സംഭരണം, സീറോ വേസ്റ്റ് മാനേജ്മെന്റ്, ഗ്രീന്‍ മൊബിലിറ്റി…

മൂല്യങ്ങൾ പഠിക്കുന്നതിലും വിദ്യാർഥികൾ മത്സരിക്കട്ടെ: കാന്തപുരം

മർകസ് ടീച്ചേർസ് കമ്യൂണിയൻ ‘ഓൺബോർഡ്’ സമാപിച്ചു കോഴിക്കോട്: സിലബസിലുള്ള പാഠങ്ങൾ പഠിച്ച് ഒന്നാമനാവാൻ മത്സരിക്കുന്നത് പോലെ നമ്മുടെ നാടിന്റെ സവിശേഷ സംസ്കാരവും മൂല്യങ്ങളും അടുത്തറിയാനും പ്രയോഗവത്കരിക്കാനും വിദ്യാർഥികൾ മത്സരിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് മാനേജ്‌മെന്റിന് കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന എയ്‌ഡഡ്‌ സ്കൂളുകളിലെ അധ്യാപകരുടെ സംഗമം ‘ഓൺബോർഡ് ടീച്ചേർസ് കമ്യൂണിയൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടും സംസ്കാരവും ഒന്നിനും കൊള്ളില്ല എന്ന രീതിയിൽ അധ്യാപനം നടത്തരുത്. മതസൗഹാർദ്ദവും ബഹുമാനവും നേരും നന്മയുമൊക്കെ നമ്മുടെ നാടിന്റെ മൂല്യങ്ങളാണ്. അവ മുറുകെ പിടിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കണം. ഈ വർഷം സർക്കാർ നടപ്പിലാക്കുന്ന ധാർമിക ബോധവത്കരണ ക്ലാസുകൾ സ്വാഗതാർഹമാണ്. മത സംഘടനകൾ ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണത്. ലഹരിയുൾപ്പെടെ എല്ലാ തിന്മകളെയും തുരുത്താൻ ക്ലാസ് മുറികൾക്ക് സാധിക്കുമെന്നും കാന്തപുരം പറഞ്ഞു. കാമിൽ ഇജ്തിമയിൽ നടന്ന…

മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത യാത്ര ഡിസംബര്‍ 3ന് ഡല്‍ഹിയിലാണ് സമാപിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അരങ്ങേറിയ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ സുവര്‍ണ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുസിനിമ നിര്‍മിച്ചത്. യുവ സംവിധായകന്‍ പ്രജീഷ് പ്രേം ആണ് സിനിമ നിര്‍മിച്ചത്. യാത്രയിലുടനീളമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ എ.കെ ബിജുരാജ് പകര്‍ത്തിയെടുത്ത നിരവധി ചിത്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റല്‍ ആല്‍ബത്തിന്റെയും പ്രകാശനം അടൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംവിധായകന്‍ പ്രജീഷ് പ്രേം, ഫോട്ടോഗ്രാഫര്‍ എ.കെ ബിജുരാജ്, ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഗ്രാഫിക് ഡിസൈനില്‍ പരിശീലനം…