കുട്ടികളിലെ മത്സരക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെ സിജി, സെന്റർ ഫോർ എക്സലൻസ് ഇൻ എജുക്കേഷന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിജി ലോജിക് ഒളിമ്പ്യാഡ് 2025 ന്റെ സംസ്ഥാനതല മത്സരം കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 84 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. ആഗോളതല ഒളിമ്പ്യാഡ് മാതൃകയിൽ വിവിധ ടെസ്റ്റുകൾ ഉൾപ്പെടുത്തി യായിരുന്നു സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ഈ വർഷത്തെ സംസ്ഥാന ജേതാവായി മലപ്പുറം സ്വദേശി കെ എ നാജിദി നെ തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആദരിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രമുഖ ആക്ച്വറി സയൻസ് വിദഗ്ധൻ മുർഷിദ് എ കുട്ടിഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ജെയഫറലി ആലിചെത്ത് അധ്യക്ഷനായ ചടങ്ങിൽ, സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി,ജനറൽ സെക്രട്ടറി…
Category: KERALA
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു
മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആകെ 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തി വരുന്നു. 12 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ്…
പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എസ് എഫ് മാർച്ച് നടത്തി
കോഴിക്കോട് : എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. “ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ശുഐബ് സിവി കുണ്ടുങ്ങൽ, യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം സംസാരിച്ചു. തുടർന്ന്, സൈബർ കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം…
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി. ശനിയാഴ്‌ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.
മരുന്ന് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും : വെൽഫെയർ പാർട്ടി
കൊച്ചി: മെഡിക്കൽ കോളേജുകളിലും മറ്റു ഗവൺമെൻറ് ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഗുരുതര രോഗങ്ങളുമായി വരുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്. കാരുണ്യ ഫാർമസി വഴി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകളും ഇപ്പോൾ നിലച്ചിരിക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. കാരുണ്യ ഫാർമസിയിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ കമ്പനികൾക്ക് തിരിച്ചു നൽകി പകരം മരുന്ന് ലഭ്യമാക്കിക്കൊണ്ടെങ്കിലും താൽക്കാലികമായ പരിഹാരം കാണേണ്ടതാണ്. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കുള്ള കത്ത് ജനറൽ ആശുപത്രി ലേ സെക്രട്ടറിക്ക് കൈമാറി. ജില്ലാ…
വര്‍ദ്ധിക്കുന്ന കൗമാര ആത്മഹത്യകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഇടപെടല്‍ വേണം: എഫ്.ഡി.സി.എ.
തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൗമാര പ്രായത്തിലെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ശ്രദ്ധ വേണ്ടതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ കെ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍ കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രവണതയെന്നും അദ്ദേഹം നിരീക്ഷിച്ചു. വിദ്യാലയ പരിസരത്തുണ്ടാവുന്ന ബുള്ളിയിംഗ് പോലുള്ളവ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന വിധത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നതും കാണേണ്ടതാണ്. അതിനാല്‍…
ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായി
തൃശൂർ: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ ഫെബ്രുവരി 01 -28 കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എറിയാട് വിമൻസ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എച്ച് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ എസ് മെഹ്റുന്നിസ്സ, വാർഡ് മെംബർ നഫീസ അബ്ദുൾ കരീം, ആസിയ മജീദ്, സൈദാലി വലമ്പൂർ എന്നിവർ സംസാരിച്ചു. നഫീസ ഷുഹൈബ്, റംല അബ്ദുൾ കരീം,ഹുസൈൻ എറിയാട്, എ കെ അലിക്കുഞ്ഞി എന്നിവർ നേതൃത്വം നൽകി. യൂണിയൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മങ്ങാട് സ്വാഗതും സെക്രട്ടറി സഫ്ന മൻസൂർ നന്ദിയും പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹത്തിന് വന്‍ തിരക്ക്; ബുക്കിംഗ് 200 കവിഞ്ഞു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 ഞായറാഴ്ചത്തെ വിവാഹ ബുക്കിംഗുകൾ 200 കവിഞ്ഞു. തന്മൂലം ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയാണ്. ബുക്കിംഗിൽ കൂടുതൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ദേവസ്വം ഈ തീരുമാനം എടുത്തത്. നാളെ ഞായറാഴ്ച പൊതു അവധിയായതിനാൽ ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ദേവസ്വത്തിന്റെ ഈ തീരുമാനത്തിന് കാരണം. ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനവും സമയബന്ധിതമായ വിവാഹ ചടങ്ങുകളും ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. രാവിലെ 5 മണി മുതലാണ് വിവാഹങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ ഒരുക്കും. താലികെട്ട് ചടങ്ങ് നടത്താൻ ക്ഷേത്രം കൂടുതൽ കോയ്മകളെ മണ്ഡപത്തിലേക്ക് നിയോഗിക്കും. വധൂവരന്മാർ അടങ്ങുന്ന വിവാഹ ഗ്രൂപ്പുകൾക്ക് നേരത്തെ എത്തി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പട്ടർ കുളത്തിന് അടുത്തുള്ള സ്വീകരണ കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്ത് ടോക്കൺ വാങ്ങി പ്രത്യേക…
ഇന്‍സ്റ്റാഗ്രാമില്‍ ലൈക്കടിച്ചും കമന്റ് ചെയ്തും പെണ്‍കുട്ടിയുമായി അടുത്തു; ഒടുവില്‍ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി
കൊച്ചി: ചോറ്റാനിക്കരയിൽ കാമുകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച പെൺകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് പൊതുദർശനത്തിന് ശേഷം തൃപ്പൂണിത്തുറയിലെ മാർത്ത മറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. കാമുകന്റെ ക്രൂരമായ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 19 വയസ്സുള്ള പെൺകുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പെൺകുട്ടിയുടെ മരണത്തെത്തുടർന്ന് പ്രതിയായ അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും അനൂപ് നിലവിൽ കേസ് നേരിടുന്നുണ്ട്. പെൺകുട്ടിയിൽ നിന്ന് പണം തട്ടിയെടുത്ത് ലൈംഗികമായി ഉപയോഗിക്കുക എന്നതായിരുന്നു പ്രതിയായ അനൂപിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് പെൺകുട്ടി അമ്മയുമായി പോലും വഴക്കിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണ്…
ബംഗ്ലാദേശിൽ നിന്നുള്ള 27 അനധികൃത കുടിയേറ്റക്കാരെ നോര്‍ത്ത് പറവൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു
കൊച്ചി: വ്യാഴാഴ്ച രാത്രി വടക്കൻ പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ ബംഗ്ലാദേശ് പൗരന്മാരെന്ന് സംശയിക്കുന്ന 27 അനധികൃത കുടിയേറ്റക്കാരുടെ സംഘത്തെ എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ലോഡ്ജ് പോലെ പ്രവർത്തിച്ചിരുന്ന വീട്ടിൽ നിന്ന് 54 പേരടങ്ങുന്ന സംഘത്തെ പോലീസ് തടഞ്ഞുവച്ചു. ഇവരിൽ 27 പേർ മാത്രമാണ് ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സമ്മതിച്ചതെന്നും ബാക്കി 27 പേർ ഇന്ത്യക്കാരല്ലെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളില്ലെന്നും പോലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി (എറണാകുളം റൂറൽ) വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ രൂപീകരിച്ച മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 60 അംഗ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് സംഘത്തെ സഹായിച്ചത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഇവർ പല കാലങ്ങളിലായി കേരളത്തിൽ ഉണ്ടായിരുന്നുവെന്നും ഇവരെല്ലാം ജോലി ചെയ്യുന്നവരാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ…
