തിരുവനന്തപുരം: 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡ് നടന്നു. പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. ഭാരതീയ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഭാരതീയ കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയന്റെ മേജർ ജെ അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ. ഭാരതീയ വ്യോമസേനയുടെ സതേൺ എയർ കമാന്റ് യൂണിറ്റിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി. ഭാരതീയ കരസേന, ഭാരതീയ വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, സ്പെഷ്യൽ ആംഡ് പൊലീസ്,…
Category: KERALA
ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ വികസനത്തിനുള്ള ഏക മാര്‍ഗം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
തിരുവനന്തപുരം: ‘വിക്ഷിത് കേരള’ ഇല്ലാതെ ‘വിക്ഷിത് ഭാരത്’ മുന്നോട്ട് പോകില്ലെന്ന് നിരീക്ഷിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ ഒറ്റക്കെട്ടായി നിൽക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണെന്ന് പ്രസ്താവിച്ചു. ഞായറാഴ്ച (ജനുവരി 26) രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെക്കുറിച്ച് കാഴ്ചപ്പാടുണ്ടെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിൻ്റെ ആവശ്യകത മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യത്യാസങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നമ്മൾ മനുഷ്യരായതിനാൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കണം. നമ്മൾ കൃത്രിമ വസ്തുക്കളല്ല, ജീവിക്കുന്ന മനുഷ്യരാണ്. ഒരുമിച്ചിരുന്ന് വ്യത്യാസങ്ങൾ പരിഹരിക്കാം. അതാണ് ഞങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്, അങ്ങനെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്,” ജനുവരി 2 ന് കേരള ഗവർണറായി ചുമതലയേറ്റ ഗവര്‍ണ്ണര്‍ അർലേക്കർ പറഞ്ഞു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കം സന്നിഹിതരായ വേദിയിലായിരുന്നു…
കടുവയുടെ ആക്രമണത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം അംഗത്തിന് പരിക്കേറ്റു
കോഴിക്കോട്: വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാനുള്ള ഓപ്പറേഷനിൽ റാപ്പിഡ് റെസ്പോൺസ് ടീം അംഗം ജയസൂര്യയെ ആക്രമിച്ചു. ഞായറാഴ്ച (ജനുവരി 26) രാവിലെയാണ് സംഭവം. വെള്ളിയാഴ്ച പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ കാപ്പി ചെറി വിളവെടുക്കുന്നതിനിടെ രാധ എന്ന ആദിവാസി സ്ത്രീയെ അതേ കടുവ കടിച്ചുകീറി കൊലപ്പെടുത്തിയ ദാരുണമായ സംഭവത്തെ തുടർന്നാണ് റാപ്പിഡ് റെസ്പോണ്‍സ് ടീം രംഗത്തെത്തിയത്. . ജയസൂര്യ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും കൈയിൽ ചെറിയ മുറിവുകൾ മാത്രമേയുള്ളൂവെന്നും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കടുവ ടീമിന് നേരെ കുതിച്ചപ്പോൾ അവര്‍ സംരക്ഷണ കവചം ഉപയോഗിച്ചിരുന്നു. തുടർന്ന് ജയസൂര്യയെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറ്റുമുട്ടലിൻ്റെ വിശദാംശങ്ങൾ വനം മന്ത്രി എകെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മറ്റൊരു ടീം അംഗം വീണ്ടും വെടിയുതിർക്കുകയും ആക്രമണകാരിയായ കടുവയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ…
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം – ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും പൗരരും തയ്യാറാവണം എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. 76 -ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നീ മഹനീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാവണം ഓരോ പൗരന്റെയും ജീവിതം. രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാവണമെങ്കിൽ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ,” ഗ്രാൻഡ് മുഫ്തി പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. പതാക ഉയർത്തൽ ചടങ്ങിൽ എസ് പി സി, എൻ സി സി, ജെ ആർ സി,…
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദേശിയ സമ്മതിദാനാവകാശം ദിനാചരണം സംഘടിപ്പിച്ചു
എടത്വാ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ദേശിയ സമ്മതിദാനാവകാശം ദിനാചരണവും റിപ്പബ്ളിക്ക് ദിനാഘോഷവും നടത്തി. ലയൺ സാജു ജോസഫ് ഇക്കരവീട്ടിൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്ളബ് സെക്രട്ടറി ലയൺ ബിൽബി മാത്യു കണ്ടത്തിൽ റിപ്പബ്ളിക്ക് ദിന സന്ദേശം നല്കി. അഡ്മിനിസ്ട്രേറ്റര്‍ ലയൺ ബിനോയി ജോസഫ് കളത്തൂർ ദേശീയ പതാക ഉയർത്തി. വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തുണികൾ ഉൾപ്പടെ സൂക്ഷിക്കുന്നതിനുള്ള ‘ക്ളോത്ത് ബാങ്ക് ഷെൽഫ് ‘ ലയൺ വിൽസൺ ജോസഫ് കടുമത്തിൽ നിന്നും സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്വീകരിച്ചു. ചടങ്ങിൽ മീഡിയ & കമ്മ്യൂണിക്കേഷൻ കോഓർഡിനേറ്റർ ലയൺ കെ ജയചന്ദ്രന്, സിനുകുമാർ രാധേയം, അരുൺ ലൂക്കോസ് , ഗോകുൽ അനിൽ, ജിജിമോൾ…
കേരളത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമം: റസാഖ് പാലേരി
വേങ്ങര: രാജ്യത്തിനാകമാനം മാതൃകയായി സഹവർത്തിത്വത്തോടെ ജീവിക്കുന്ന കേരളീയ സമൂഹത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി . സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ നടത്തിയ പ്രസ്താവന ഇതിൻ്റെ ഭാഗമാണ്. വയനാട് ലോകസഭാ മണ്ഡലത്തിൽ മുസ്ലിം വോട്ടർമാർ കൂടുതലുള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വൻഭൂരിപക്ഷത്തിൽ ജയിച്ചതെന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്. മുസ്ലിം സമൂഹത്തിൻറെ വോട്ട് വിനിയോഗത്തെ വർഗീയമായി ചിത്രീകരിച്ചു അപരവൽക്കരിക്കാനാണ് CPM ശ്രമിക്കുന്നത്. ചില മുസ്ലിം സംഘടനകൾക്കെതിരെയാണ് തങ്ങളുടെ പ്രചാരണം എന്ന് പറഞ്ഞ CPM ഇപ്പോൾ മുസ്ലിം സമൂഹത്തിനെതിരെ തന്നെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്. ഇൻഡ്യാ മുന്നണിക്കെതിരെ ഉത്തരേന്ത്യയിൽ BJP നടത്തിയ പ്രചാരണമാണ് കേരളത്തിൽ CPM നടത്തുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ മുസ്ലിം വിരോധം അതിൻ്റെ പാരമ്യതയിൽ ഉയർത്തുന്നതിൽ…
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സാധാരണക്കാര്‍ക്ക് അപ്രാപ്യം: ടി ഡി രാമകൃഷ്ണന്
നോളജ് സിറ്റി: ഇന്ത്യന്‍ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരന് ടി ഡി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ആര്‍ട്ട് ഫെസ്റ്റ് ‘ഒഫാര്‍ക്രിനോ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സെഷനില്‍ വിറാസ് അക്കാദമിക് ഡയറക്ടര്‍ മുഹ്യുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അഡ്വ. സുഹൈല്‍ സഖാഫി, ഡോ. അബ്ദു റഊഫ് ആശംസകള്‍ അറിയിച്ചു. നാല് വിഭാഗങ്ങളിലായി 182 മത്സരങ്ങളില്‍ 230ഓളം വിദ്യാര്‍ത്ഥികള്‍ ‘ഒഫാര്‍ക്രിനോ’യില്‍ മാറ്റുരക്കും. എ ഐ ബുക് നിര്‍മാണം, മൂട്ട് കോര്‍ട്ട്, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, പോഡ്കാസ്റ്റ്, ഭരണഘടനാ നിര്‍മാണം, ശര്‍ഹ് തയ്യാറാക്കല്‍, പ്രോപ്റ്റ് ജെനറേഷന് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ഇന്ന് (ഞായറാഴ്ച) രാത്രിയോടെ ഫെസ്റ്റ് സമാപിക്കും.
ഭരണാധികാരികള്‍ മനുഷ്യനെ മൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന മനുഷ്യ മൃഗങ്ങളായി മാറി: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറി ഭക്ഷിക്കാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ഭരണ നേതൃത്വങ്ങള്‍ മനുഷ്യമൃഗങ്ങള്‍ക്ക് തുല്യരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്നും, ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാത്ത ഭരണാധികാരികളെ ഈ നാടിന് ആവശ്യമില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളിലൂടെ കേരളത്തില്‍ ഓരോ ദിവസവും തുടര്‍ച്ചയായി മനുഷ്യജീവനുകളെടുത്തിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യഭരണത്തിന് അപമാനമാണ്. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയാണ്. മൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം നിര്‍മ്മിച്ചവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കുവാന്‍ വകുപ്പുകളില്ലെന്നുള്ള വാദം ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മൃഗങ്ങള്‍ മനുഷ്യനെ കടിച്ച് വലിച്ചു കീറി കൊല ചെയ്യുമ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി നിയമം കൈയിലെടുത്ത് ജനപ്രതിനിധികളെ തെരുവില്‍ തടയേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. സ്വന്തം ജനസമൂഹത്തിന് സംരക്ഷണകവചം ഒരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന വിരോധാഭാസം വിലപ്പോവില്ല. അതിരൂക്ഷമായ വന്യജീവി…
വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
വയനാട്: വയനാട് ജില്ലയിലെ മാനന്തവാടിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു ആദിവാസി സ്ത്രീയെ കടുവ കൊന്നതിനെ തുടർന്ന് നാട്ടുകാള് പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചാരക്കൊല്ലി വില്ലേജിലെ പ്രിയദർശിനി എസ്റ്റേറ്റിൽ കാപ്പി ചെറി പറിക്കുന്നതിനിടെയാണ് താത്കാലിക വനപാലകനായ അച്ചപ്പൻ്റെ ഭാര്യ രാധ (47)യെ കടുവ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ മാവോയിസ്റ്റുകൾക്കായി പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടർബോൾട്ട് കമാൻഡോകളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭീഷണി കണക്കിലെടുത്ത് പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കര എന്നീ ഗ്രാമങ്ങളിൽ ജനുവരി 27 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ശനിയാഴ്ച മാനന്തവാടിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വനത്തോട് ചേർന്ന് കിടക്കുന്ന എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം കുറച്ച് കാലമായി അനുഭവപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച വരെ കടുവയെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ ജനക്കൂട്ടം പട്ടികജാതി-വർഗ ക്ഷേമ…
യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി മുതുകാടിന്റെ ‘വീ ദ പീപ്പിള്‍’ മാജിക്
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ബോധ്യപ്പെടുത്തിയ മുതുകാടിന്റെ ബോധവത്കരണ ജാലവിദ്യ കാണികളില്‍ ആവേശം നിറച്ചു. ദേശീയ സമ്മതിദായക ദിനത്തിന് മുന്നോടിയായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെയും ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും സഹകരണത്തോടെ ഇന്നലെ (വെള്ളി) നടന്ന വീ ദ പീപ്പിള്‍ ബോധവ്തകരണ ജാലവിദ്യയാണ് കാണികള്‍ക്ക് വേറിട്ടൊരനുഭവമായത്. യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കല്‍, വോട്ടവകാശം ബൗദ്ധികപരമായി വിനിയോഗിക്കല്‍, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വിശ്വാസ്യത, ജനാധിപത്യരാജ്യത്തിന്റെ മഹത്വം, പൗരബോധം എന്നീ വിഷയങ്ങളിലൂന്നിയാണ് ഇലക്ഷൻ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കൺ കൂടിയായ മുതുകാട് ഓരോ ഇന്ദ്രജാലവും അവതരിപ്പിച്ചത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാലത്തിലൂടെയാണ് ബോധവത്കരണ ജാലവിദ്യ പുരോഗമിച്ചത്. വാച്ച് എന്ന വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും വൈസ് ഡിസിഷന്‍, ആക്ഷന്‍, ട്രസ്റ്റ്, സിവിക് സെന്‍സ്, ഹാര്‍മണി എന്നീ ആശയങ്ങളെ ചേര്‍ത്തുവച്ചാണ് നൂതനമായ ഇന്ദ്രജാല പരിപാടി അവതരിപ്പിച്ച് മുതുകാട് കൈയടി നേടിയത്.…
