സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാന്‍ 1604 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന…

നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ “സമാധി”യുടെ ദുരൂഹത മാറ്റാന്‍ രാസ പരിശോധനാ ഫലം കാത്ത് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയടഞ്ഞ ഗോപന്‍ കേസില്‍ മരണ കാരണം അറിയാന്‍ രാസ പരിശോധനഫലം കാത്തിരിക്കുകയാണെന്ന് പൊലീസ്. പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് നടപടി തുടങ്ങി കഴിഞ്ഞു. രാസ പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാകാന്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറി അധികൃതര്‍ക്ക് കത്ത് നല്‍കും. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലായിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ. മരണത്തിലെ ദുരൂഹത നീങ്ങാന്‍ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറന്‍സിക് സയന്‍സ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങള്‍ക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാന്‍ ഫിസ്റ്റോ പത്തോളജിക്കല്‍ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്. കുടുംബാംഗങ്ങളുടെ മൊഴി ഇനിയും എടുക്കേണ്ടതുണ്ടോ എന്ന് അടക്കമുള്ള തുടര്‍നടപടികള്‍ പരിശോധഫലം ലഭിച്ചതിനുശേഷം പൊലീസ്…

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യത്തില്‍ പുരോഗതി; അടുത്തയാഴ്ച ആശുപത്രി വിട്ടേക്കും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് വാർത്ത പങ്കുവെച്ചത്. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ അറിയിച്ചു. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതേസമയം ആശുപത്രിയിൽ തന്നെ എംഎൽഎയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ ഉമാ…

ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു. വെണ്മണിയിൽ വച്ച് വിപുലമായി സംഘടിപ്പിച്ച പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാനും, മുന്‍ എം‌പിയുമായ പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. ചെങ്ങന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി അജിത് വെണ്മണി എന്നിവരെ പ്രൊഫ. പി ജെ കുര്യൻ പൊന്നാട അണിയിച്ചും മൊമെന്റൊ നൽകിയും ആദരിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോ, ഔദ്യോഗിക…

കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ബസുകൾ ആദ്യ ദിവസം 1.18 ലക്ഷം രൂപ നേടി

കൊച്ചി: പ്രവര്‍ത്തനമാരംഭിച്ച ആദ്യ ദിവസമായ വ്യാഴാഴ്ച (ജനുവരി 16) ആറ് മെട്രോ കണക്ട് ബസുകളിലും കൊച്ചി മെട്രോയുടെ എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ഫീഡർ ബസുകളിലുമായി ആലുവ-അന്താരാഷ്ട്ര വിമാനത്താവളം, കളമശ്ശേരി-സർക്കാർ മെഡിക്കൽ കോളേജ്, കളമശ്ശേരി എന്നിവിടങ്ങളിലായി 1,855 യാത്രക്കാർ യാത്ര ചെയ്തു. എയർപോർട്ട് റൂട്ടിൽ വിന്യസിച്ച നാല് ബസുകളിലായി 1,345 പേരും കളമശ്ശേരിയിൽ നിന്ന് രണ്ട് റൂട്ടുകളിലായി വിന്യസിച്ച രണ്ട് ബസുകളിലായി 510 പേരും യാത്ര ചെയ്തു, മൊത്തം 1.18 ലക്ഷം രൂപ കളക്ഷൻ നേടിയതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) 2024 അവസാനത്തോടെ മെട്രോ സ്റ്റേഷനുകളെയും വാട്ടർ മെട്രോ ടെർമിനലുകളെയും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനും 32 സീറ്റുകളുള്ള പതിനഞ്ച് ഇ-ബസുകള്‍ 15 കോടി രൂപയ്ക്ക് വാങ്ങി. ആദ്യത്തേയും അവസാനത്തേയും പൊതുഗതാഗത കണക്റ്റിവിറ്റി സ്ഥാപിക്കാൻ പൊതുഗതാഗതം. ഓരോ സീറ്റിനരികിലും മൊബൈൽ ഫോൺ റീചാർജ് ചെയ്യാനുള്ള…

വൈറ്റില-കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ ഫെറി സര്‍‌വീസുകള്‍ വര്‍ദ്ധിപ്പിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) ഈ ആഴ്ച ആദ്യം രണ്ടെണ്ണം ഉൾപ്പെടെ 23 ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികളിൽ 18 എണ്ണം കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് (കെഡബ്ല്യുഎംഎൽ) കൈമാറിയതോടെ, ഉയർന്ന ഡിമാൻഡുള്ള വൈറ്റില-കാക്കനാട്ടിൽ വാട്ടർ മെട്രോ ഫെറികളുടെ ആവൃത്തി തിരക്കുള്ള സമയങ്ങളിലെ റൂട്ട് ശനിയാഴ്ച (ജനുവരി 18) മുതൽ ഓരോ 20 മിനിറ്റിലും ഒരു സർവീസായി വർദ്ധിപ്പിച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് എക്‌സ്‌റ്റൻഷൻ നിർമിക്കുന്നതിനായി സിവിൽ ലൈൻ റോഡിൻ്റെ വിപുലമായ ബാരിക്കേഡുകളും തുടർന്നുള്ള ഗതാഗത തടസ്സങ്ങളും കാരണം യാത്രക്കാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫെറികളോട് പ്രകടമായ മുൻഗണന കാണിക്കുന്നു. ഇടനാഴിയിലെ ഫെറി സർവീസുകൾ രാവിലെ 7.35 മുതൽ വൈകിട്ട് 7 വരെയും കാക്കനാട് നിന്ന് വൈറ്റിലയിലേക്കുള്ളവ രാവിലെ 8.05 മുതൽ വൈകിട്ട് 7.30 വരെയുമാണ് സർവീസ് നടത്തുന്നത്. അവയുടെ ആവൃത്തി ഇനി മുതൽ ഓരോ 20, 25,…

കുടുംബശ്രീ ബാലസഭ അംഗങ്ങൾ സാമൂഹിക പരിവർത്തനത്തിൻ്റെ ആഗോള മാതൃക: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കുടുംബശ്രീ ബാലസഭാംഗങ്ങൾ സാമൂഹിക പരിവർത്തനത്തിൻ്റെ ആഗോള മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ശനിയാഴ്ച കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കുടുംബശ്രീ മിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ‘സീറോ വേസ്റ്റ് മാനേജ്‌മെൻ്റിനെക്കുറിച്ചുള്ള അന്താരാഷ്ട്ര കുട്ടികളുടെ ഉച്ചകോടി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നൽകാൻ കുട്ടികളെ സജ്ജരാക്കുന്നതിലൂടെ കുടുംബശ്രീ വലിയ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത കേരളം (മാലിന്യമുക്തം നവകേരളം) കാമ്പയിൻ മാലിന്യമുക്ത സംസ്ഥാനം സൃഷ്ടിക്കുന്നതിനുള്ള ധീരമായ ചുവടുവയ്പ്പായിരുന്നു. മാലിന്യമുക്ത കേരളത്തിനായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി 2023-ൽ ആരംഭിച്ച ശുചിത്വോത്സവം ക്യാമ്പയിൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ എങ്ങനെ പരിവർത്തനം ചെയ്യുമെന്നതിൻ്റെ തെളിവായിരുന്നു. സാമൂഹിക പങ്കാളിത്തവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ. നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടി ശുചിത്വോത്സവം കാമ്പെയ്‌നിൻ്റെ മഹത്വം അടയാളപ്പെടുത്തി, ഉച്ചകോടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രബന്ധങ്ങളും ആശയങ്ങളും തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തും.…

റഷ്യൻ യുദ്ധമുഖത്ത് തൃശൂര്‍ സ്വദേശി മരണപ്പെട്ട സംഭവത്തില്‍ മൂന്ന് പേർ തൃശ്ശൂരിൽ പിടിയിലായി

തൃശൂര്‍: റഷ്യയിൽ സൈനിക സപ്പോർട്ട് സർവീസിൽ ചേർന്ന തൃശൂര്‍ സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ശനിയാഴ്ച (ജനുവരി 18) അറസ്റ്റ് ചെയ്തു . തൃശൂർ സ്വദേശികളായ സന്ദീപ് തോമസ്, സുമേഷ് ആൻ്റണി, സിബി എന്നിവരെയാണ് റഷ്യയിലേക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ റിക്രൂട്ട് ചെയ്തതിന് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വടക്കാഞ്ചേരി പോലീസ് മൂവരെയും വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ച ബിനിൽ ടിബിയുടെ ഭാര്യ ജോയിസി ജോൺ, പരിക്കേറ്റ് മോസ്‌കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ ടികെയുടെ പിതാവ് കുര്യൻ എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതികൾക്കെതിരെ എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു. ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ (32), ജെയിൻ (27) എന്നിവർ…

വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിൻ തുടങ്ങി. ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായൽസംരക്ഷണ പ്രവർത്തനം നടത്തണം. വേമ്പനാട് കായലിലും കരയിലും മാറ്റം ഉണ്ടാക്കാൻ ആലപ്പുഴയൊന്നാകെ മുന്നിട്ടിറങ്ങുന്ന ഈ ജനകീയ കാമ്പയിനിലൂടെ കഴിയും. വേമ്പനാട് കായൽ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും എംഎൽ പറഞ്ഞു. എച്ച് സലാം എംഎൽഎ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വേമ്പനാട് കായൽ സംരക്ഷണം തുടർപ്രവർത്തനമാക്കി മാറ്റണം. മണ്ണും വെള്ളവും ഒക്കെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്.…

പൊന്മുടിയില്‍ നവീകരിച്ച റസ്റ്റ് ഹൗസും പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയയും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു

കോവിഡിന് ശേഷം കേരളത്തിൽ ഏറ്റവും ഉണർവ് ഉണ്ടായ വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടിയെന്നും താമസ സൗകര്യത്തിന്റെ അപര്യാപ്തതയാണ് പൊന്മുടി നേരിടുന്ന പ്രശ്നമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്മുടിയിൽ നവീകരണം പൂര്‍ത്തിയാക്കിയ റസ്സ് ഹൗസിന്റെയും പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണു റസ്റ്റ്‌ ഹൗസുകൾ നവീകരിക്കുന്ന ഉദ്യമത്തിലേക്കു പൊതുമരാമത്ത് വകുപ്പ് കടന്നത്. 153 റസ്റ്റ്‌ ഹൗസുകളാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിൽ 1160 മുറികൾ ഉണ്ട്. 2021ൽ കേരള പിറവി ദിനത്തിലാണ് റസ്റ്റ്‌ ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. 2024 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം മൂന്നരലക്ഷത്തിലധികം പേർ റൂമുകൾ ബുക്ക്‌ ചെയ്തു. 21.21 കോടിയിലധികം രൂപ ഇതിലൂടെ ലഭിച്ചു. റസ്റ്റ്‌ ഹൗസുകൾ കുറഞ്ഞ ചിലവിൽ…