എയിംസ് എന്ന കേരളത്തിന്റെ ആവശ്യം പാർലമെന്റ് സമ്മേളനത്തിന് ശേഷം തീരുമാനിക്കും: കെ വി തോമസ്

ന്യൂഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്നും, എയിംസിനായി സംസ്ഥാനം കണ്ടെത്തിയ സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംഘം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളം, വൈദ്യുതി, റോഡ്, വിമാനത്താവള കണക്റ്റിവിറ്റി എന്നിവ സംഘം പതിവായി പരിശോധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് മെഡിക്കൽ കോളേജ്, എയിംസിന്റെ കാര്യത്തിൽ പരിഗണനയിലാണ്. സാധാരണയായി, എയിംസ് അനുവദിക്കുമ്പോൾ, സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പരിഗണിക്കും. കേരളത്തിലും ഇതുതന്നെ സംഭവിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവ കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആശാ വർക്കർമാരുടെ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് കെ.വി. തോമസ് പറഞ്ഞു. ആശുപത്രികളുടെ…

ഇ ഗ്രാന്റ് അട്ടിമറി: എൻഎസ്എസ് കോളേജിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്‌: എൻ എസ് എസ് അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഇ ഗ്രാന്റ് അട്ടിമറിയിൽ സമഗ്രന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സാബിർ പുലാപ്പറ്റ ഉദ്ഘാടനം ചെയ്തു. എസ് സി/എസ് ടി/ഒ ബി സി വിദ്യാർത്ഥികളുടെ ഇ – ഗ്രാൻ്റ് അട്ടിമറിക്ക് കൂട്ട് നിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ തന്നെ നടപടി എടുക്കണമെന്നും മുഴുവൻ വിദ്യാർത്ഥികൾക്കും അടിയന്തരമായി ഗ്രാന്റുകൾ ലഭ്യമാക്കണമെന്നും വൈസ് പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ വ്യാപകമായി ഇ ഗ്രാന്റുകൾ അട്ടിമറിക്കപ്പെടുന്നതും തടഞ്ഞു വെക്കുന്നതും പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാരിന്റെ അവഗണയുടെയും നീതിനിഷേധത്തിന്റെയും തുടർച്ചയാണ്. കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ സമര പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ്‌ ആബിദ് വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ നൗഷാദ്…

മർകസ് ഖുർആൻ സമ്മേളനം ഇന്ന്(ചൊവ്വ): 79 ഹാഫിളുകൾ സനദ് സ്വീകരിക്കും

വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ 9 ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകൾ ഇന്ന്(ചൊവ്വ) നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. വിശുദ്ധ ഖുർആൻ അവതീർണമായ മാസത്തിൽ ഖുർആൻ പ്രമേയമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ വൈകുന്നേരം 4 മുതൽ നാളെ(ബുധൻ) പുലർച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണവും ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ സദസ്സും സമ്മേളനത്തിന്റെ…

കടൽ ഖനനം ഫെഡറലിസത്തോടുള്ള വെല്ലുവിളി: റസാഖ് പാലേരി

മലപ്പുറം: സംസ്ഥാന സർക്കാറിന്റെ അധികാര പരിധിയിൽപെട്ട തീരക്കടൽ മേഖലയിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌ റസാഖ് പാലേരി പറഞ്ഞു. കടൽ മണൽ ഖനനം കടലിനെ കൊല്ലലാണ് എന്ന തലക്കെട്ടിൽ പൊന്നാനി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴക്കടൽ, കുത്തകകളുടെ കൈകളിലായതിനാൽ മൽസ്യതൊഴിലാളികൾക്ക് ആശ്രയം തീരക്കടലാണ്. ഖനനം, അവിടെ അവശേഷിക്കുന്ന മൽസ്യ സമ്പത്തും ഇല്ലാതാക്കും. കടൽ ചുരുങ്ങുകയും കടൽക്ഷോഭം അപകടകരമാംവിധം വർദ്ധിക്കുകയും ചെയ്യും. തീരദേശവാസികളുടെ ജീവിതം അപകടത്തിലാക്കുന്ന ഈ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറാൻ തയ്യാറാവുന്നില്ലെങ്കിൽ മൽസ്യതൊഴിലാളികളെ സംഘടിപ്പിച്ച്  ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്…

വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

വലമ്പൂർ: വലമ്പൂർ സൗഹൃദ കൂട്ടായ്മ‌ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ വേദമിന്ന് സ്ത്രീകളും കുട്ടികളും അടക്കം1500 ഓളം പേര് നോമ്പുതുറ സംഗമത്തിൽ പങ്കെടുത്തു. വലമ്പൂർ പഴയ മഹൽ ജുമാഅത്ത് പള്ളി ഖത്തീബ് ഹംസ ഫൈസി നോമ്പ് തുറക്ക് മുന്നേ വലമ്പൂർ ഇഫ്താർ സംഗമത്തെ അതിസംബോധനം ചെയ്ത് സംസാരിച്ചു. ലഹരിയും വർഗീയതയും നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ നാടിന്റെ ഐക്യവും കെട്ടിപ്പിടിച്ച് നാടിനെ നന്മയിലേക്ക് നയിക്കുന്ന ഇതുപോലുള്ള കൂട്ടായ്മകൾ നമ്മുടെ കേരളത്തിലെ മുഴുവൻ ഗ്രാമപ്രദേശങ്ങളിലും ഉണർന്ന് പ്രവർത്തിച്ചാൽ നാടിനെ നശിപ്പിക്കുന്ന മുഴുവൻ ശക്തികളെയും ഇല്ലാതാക്കാൻ നമുക്ക് കഴിയുമെന്ന് മഹല്ല് ഖത്തീബ് സംസാരത്തിൽ ഓർമ്മപ്പെടുത്തി. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നാട്ടിലെ മുഴുവൻ യുവാക്കളും ഇഫ്താർ സംഗമത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഭക്ഷണം ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിലും മുൻനിരയിൽ ഉണ്ടായിരുന്നു.

മർകസ് സീ ക്യൂ ഖുർആൻ ഫെസ്റ്റ്: ആഇശ സൈനും, ഐറക്കും ഒന്നാം സ്ഥാനം

കോഴിക്കോട്: റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘തർനീം’ സീ ക്യൂ ഖുർആൻ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി കൊപ്പം അൽജിബ്ര സീ ക്യൂ പ്രീ സ്കൂളിലെ ആഇശ സൈനും തിരുവമ്പാടി ഗൈഡൻസ് സീ ക്യൂ പ്രീ സ്കൂളിലെ ഐറയും. ആഇശ സൈൻ ഖിറാഅത്തിലും ഐറ ഹിഫ്ള് ഇനത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഇശ സഹ്‌റ ബത്തൂൽ (സഹ്‌റ പാർക്ക്, കൊടുവള്ളി), മുഹമ്മദ്‌ യാസീൻ (എം ഡി ഐ, കരുളായി) എന്നിവർ ഖിറാഅത്തിലും സുലൈഖ (അൽ മദീന മഞ്ഞനാടി), ഫാത്തിമ മലീഹ (ഇസത്ത് എഡ്യു സ്‌ക്വയർ, മൂന്നിയൂർ) ഹിഫ്‌ളിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ…

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പോരാടുന്നതിന് സർക്കാർ വിപുലമായ പൊതു പ്രചാരണം ആരംഭിച്ചു

തിരുവനന്തപുരം: മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വിപത്തിനെ ചെറുക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ ഒരു പ്രചാരണത്തിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ പ്രചാരണങ്ങളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ സമഗ്രമായ ഒരു മയക്കുമരുന്ന് വിരുദ്ധ പ്രചാരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ ഒരു ഉന്നതതല യോഗം ചേർന്നു. ഈ മാസം 30 ന്, ഒരു കർമ്മ പദ്ധതി തയ്യാറാക്കുന്നതിനായി വിദഗ്ധർ, വിദ്യാർത്ഥി-യുവജന സംഘടനകൾ, സിനിമ, സാംസ്കാരിക, മാധ്യമ മേഖലകളിലെ സംഘടനകൾ, അധ്യാപക-രക്ഷാകർതൃ സംഘടനകൾ എന്നിവരുടെ യോഗം ചേരും. ലഹരി വിരുദ്ധ രൂപരേഖ തയ്യാറാക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. എൽപി ക്ലാസുകളിൽ നിന്ന് തന്നെ ലഹരി വിരുദ്ധ അവബോധം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുട്ടികളെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ…

ഇ. എസ്. ഐ ഹോസ്പിറ്റൽ മലപ്പുറത്തിന് നഷ്ടപ്പെടുത്തരുത്: ഫ്രറ്റേണിറ്റി

മലപ്പുറം: മലപ്പുറം ജില്ലയിൽ ESI ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തി നൽകാനുള്ള ഇൻഷൂറൻസ് മെഡിക്കൽ ഓഫിസ് ഡയറക്ടറുടെ നിർദ്ദേശത്തോട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും കാണിച്ച അനാസ്ഥ ഏറെ പ്രതിഷേധകരമാണ് എന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് പരസ്പര സഹകരണം ഉറപ്പുവരുത്തേണ്ട സന്ദർഭമാണിത്. ആരോഗ്യ രംഗത്ത് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന മലപ്പുറം ജില്ലക്ക് നൂറ് രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമുള്ള ESI ആശുപത്രി വലിയ ആശ്വസമാണ്. ESI അംഗങ്ങൾക്ക് ചികിത്സാ സൗജന്യങ്ങൾ ലഭിക്കുന്നതിനും ഇതുവഴി സാധ്യമാകും.മലപ്പുറത്തിനൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇടുക്കി ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നതും ജില്ലയിലെ അധികാരികളുടെ അനാസ്ഥയുടെ ഗൗരവം വിളിച്ചോതുന്നു. വംശീയവും – പ്രാദേശികവുമായ വിവേചനങ്ങളിലൂടെ വികസന ഭൂപടത്തിൽ നിന്നും മലപ്പുറത്തെ പിന്തള്ളാനുള്ള ശ്രമങ്ങളാണ് അധികാരികളിൽ നിന്നും കാലങ്ങളായി തുടർന്ന് പോരുന്നത്. വംശീയ മുൻവിധിയും വിവേചനങ്ങളും…

മാസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയിൽ പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു. എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയം, സിദ്റ പാർക്ക് എന്നിവിടങ്ങളിലായാണ് ഇഫ്താർ ഒരുക്കിയത്. ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് അസി. ഖാളി മുഹമ്മദലി കൊടിഞ്ഞി റമദാൻ സന്ദേശം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ, സെക്രട്ടറി പി.കെ സലാഹുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

താനൂർ ബോട്ടപകടം – രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക: വെൽഫെയർ പാർട്ടി

താനൂർ: താനൂർ ബോട്ടപകടത്തിന്റെ യഥാർത്ഥ കാരണക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതി ചേർക്കുക, പരിക്കേറ്റവർക്ക് ആവശ്യമായ കാലയളവത്രയും സൗജന്യ ചികിത്സ ലഭ്യമാക്കുക, മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താനൂരിൽ ടേബിൾടോക്കും ഇഫ്താറും സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ വി സഫീർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. താനൂർ ബോട്ട് ദുരന്തത്തെ പൊതുസമൂഹത്തിന്റെ മറവിക്ക് വിട്ടുകൊടുത്തു യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ഭരണകൂടവും ചെയ്യുന്നതെന്ന് ടേബിൾടോക്ക് അഭിപ്രായപ്പെട്ടു. നിലവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ എൻക്വയറി യഥാർത്ഥ പ്രതികൾ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ മുഴുവൻ ആളുകളും ഒന്നിച്ച് അണിനിരന്ന് ദുരന്തത്തിനിരയായവർക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്. 22 ജീവൻ നഷ്ടപ്പെട്ടത് അധികാര സമൂഹത്തിന്റെ നിസംഗത…