നെടുമ്പന: നവജീവൻ അഭയ കേന്ദ്രത്തിൽ ഇഫ്‌താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം MLA വിഷ്ണുനാഥ് മുഖ്യതിഥിയായി. യോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ ഷെരീഫ് ടി.എം അദ്ധ്യക്ഷത വഹിച്ചു. റമദാൻ സന്ദേശം മുഹമ്മദ് യാസർ നടത്തി. ഫൈസൽ കുളപ്പാടം, സലിം കുരീപ്പള്ളി, എ.എൽ നിസാമുദീൻ സ്വാമിനി ജ്ഞാന വിജയാനന്ദ, നെടുമ്പന ഗാന്ധി ഭവൻ ഡയറക്‌ടർ ശ്രീമതി പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Category: KERALA
ആവർത്തിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ: പി സി ജോർജിനെതിരെ ഫ്രറ്റേണിറ്റി പരാതി നൽകി
തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡി.ജി.പിക്ക് പരാതി നൽകി. കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് മൂവ്മെന്റ് അറിയിച്ചു.
ലഹരിയ്ക്കും ഭീകരതയ്ക്കുമെതിരെ കുടുംബങ്ങള്‍ ഉണരണം: പൊടിമറ്റം സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍
പൊടിമറ്റം: സമൂഹത്തിനൊന്നാകെ വന്‍ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ പൊതുമനഃസാക്ഷിയും കുടുംബങ്ങളും ഉണരുന്നില്ലെങ്കില്‍ സമൂഹമൊന്നാകെ വന്‍നാശത്തിലേയ്ക്ക് വീഴുമെന്ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരീഷ് കൗണ്‍സില്‍. കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. സമുദായ സാമൂഹ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഇതിനായി കൈകോര്‍ക്കണം. ലഹരി സൃഷ്ടിക്കുന്ന അക്രമവാസനകള്‍ ജന്മം നൽകിയ മാതാപിതാക്കളുടെ പോലും ജീവനെടുക്കുന്ന കൊടുംക്രൂരത നിരന്തരം ആവര്‍ത്തിക്കുന്നത് ഭയപ്പാടും ആശങ്കകളും സൃഷ്ടിക്കുന്നു. നിസംഗതരായി മാറിനില്‍ക്കാതെ ലഹരി ഭീകരതയെന്ന സാമൂഹ്യവിപത്തിന് അവസാനം കണ്ടെത്താനായില്ലെങ്കില്‍ കേരള സമൂഹം തന്നെ ഭീകരവാദത്തിന്റെയും ലഹരിയുടെയും ഇരകളായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ലഹരിവിരുദ്ധ ബോധവല്‍ക്കരണം അനിവാര്യമാണെന്നും പാരീഷ് കൗണ്‍സില്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇവയുടെ പരിസരങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും വേണം. വിവിധ സമുദായിക സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്…
സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണം: ഫാദർ മർക്കോസ് പള്ളിക്കുന്നേൽ
നിരണം: സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണ മെന്നും ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് നിർണ്ണായക പങ്ക് വഹിക്കുന്നവരാകണമെന്നും ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന ലോക വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇടവക വികാരിമാരായ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ. ചടങ്ങിൽ വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ് കൊച്ചമ്മ അധ്യക്ഷത വഹിച്ചു.പ്രവാസി കോർഡിനേറ്ററും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടറുമായ ജിജിമോൾ ജോൺസൺ മുഖ്യ സന്ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളവരാകണമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും ജിജിമോൾ ജോൺസൺ പ്രസ്താവിച്ചു. അന്നമ്മ ജോൺ, സെക്രട്ടറി ഷിനു റെന്നി,ട്രഷറാർ അനു അജീഷ്,കൺവീനർ ഷീജ രാജൻ,ജോ. കൺവീനർ സൗമ്യ സുനിൽ ,ഡീക്കന്‍…
സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു
എടത്വ: കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്‌കാരം നേടിയ എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ – ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ പൊന്നാട അണിയിച്ച് അനുമോദിച്ചു. 2018 ല്‍ സര്‍വീസില്‍ പ്രവേശിച്ച സിന്ധു നിലവില്‍ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്. വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. ക്ലബ് വനിതാ ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്തു.…
തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി
എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രദീപ് ജോസഫ് , ട്രഷറാർ എബി മാത്യു ചോളകത്ത്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ഓപ്പൺ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങൾ പങ്കെടുത്തിരുന്നു. പ്രദീപ് ജോസഫിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ദളിതുകളെ പുറന്തള്ളിയതാണ് കേരള മോഡൽ വികസന കാഴ്ചപ്പാട് : റസാഖ് പാലേരി
കൊച്ചി: കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃക ദളിതുകളെയും ആദിവാസികളെയും പുറന്തള്ളിയ വികസന ക്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. എസ്.സി – എസ്.ടി വികസന പദ്ധതികളും ഫണ്ട് അട്ടിമറിയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഉടമസ്ഥതയിൽ നിന്ന് ദളിത് ആദിവാസികൾ പുറന്തള്ളപെട്ടു എന്നതാണ് ഭൂപരിഷ്കരണത്തിൻ്റെ ഫലം. ലൈഫ്മിഷനിലെ ഫ്ലാറ്റുകൾ ദളിതുകൾക്കായി ഇടതു സർക്കാർ ഓഫർ ചെയ്ത പുതിയ കോളനികളാണ്. കേന്ദ്ര, കേരള സർക്കാറുകൾ എസ്.സി – എസ്.ടി ഫണ്ടും പദ്ധതി വിഹിതവും വെട്ടിക്കുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതു പോലെ നിയമനിർമാണം നടത്തണമെന്ന്…
ഡോ. കമൽ എച്ച്. മുഹമ്മദിന് ജി കെ പിള്ള പുരസ്കാരം
കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി കെ പിള്ള പുരസ്കാരം നൽകി ആദരിച്ചു. ജി കെ പിള്ള ഫൗണ്ടേഷനും ഫ്രീലാൻസ് പത്ര പ്രവർത്തക അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ പുരസ്‌കാരം സമ്മാനിച്ചു. കണ്ണൂർ സ്വദേശിയായ കമൽ ഇപ്പോൾ നേര്യമംഗലം തലക്കോട് ആണ് താമസിക്കുന്നത്. ‘ഡെയറിംഗ് പ്രിൻസ്’ എന്ന പേരിൽ പുറത്തിറക്കിയ ഡോ. കമലിന്റെ ആത്മകഥക്ക് പോണ്ടിച്ചേരി രത്‌ന അവാർഡ്, ഡൽഹി രത്ന അവാർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് 2024, യുഎൻ ബുക്ക് ഓഫ് റെക്കോർഡ്സ് 2025 തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2024 ഡിസംബർ 21ന് എൻഐഐഎൽഎം സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. സാഹിത്യത്തിൽ അദ്ദേഹത്തിന്റെ ഗണ്യമായ സ്വാധീനത്തെ അംഗീകരിച്ചുകൊണ്ട് 2025 ലെ സാഹിത്യ സ്പർശ്…
ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പത്തിരിപ്പാല: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവർത്തനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി പത്തിരിപ്പാല ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹന്ദാസ് പറളി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. കേരളം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലഹരി-അക്രമ പരമ്പരകളുടെ പ്രധാന ഉത്തരവാദി കേരള സർക്കാരാണ് എന്ന് സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. .ജില്ല ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും ജില്ലാ സെക്രട്ടറി സമദ് പുതുപ്പള്ളിതെരുവ് നന്ദിയും അറിയിച്ചു.
സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു; സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ; പതിനേഴ് പുതിയ അംഗങ്ങള്‍ സംസ്ഥാന സമിതിയില്‍
കൊല്ലം: പ്രായപരിധി കഴിഞ്ഞതിനെതുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും നിലവിലുള്ള 3 അംഗങ്ങളെ ഒഴിവാക്കുകയും സംസ്ഥാന കമ്മിറ്റിയിൽ 17 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തതോടെ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു. 75 വയസ്സിനു മുകളിൽ പ്രായമുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്തായി. കണ്ണൂരിലെ പോരാട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ശക്തനായ പി. ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇടക്കാലത്ത് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ട് പാർട്ടിയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തി. എന്നാൽ, സർക്കാരിന്റെ കരുത്തുറ്റ നാവായിരുന്ന മന്ത്രി എം.ബി. രാജേഷിന് ഇത്തവണയും സെക്രട്ടേറിയറ്റിൽ ഇടം നേടാൻ കഴിഞ്ഞില്ല. പിണറായി വിജയൻ,…
