കൊല്ലം: പെരിങ്ങാലം ധ്യാന തീരത്തെ ദ്വീപ് നിവാസികളുടെ വികസനം ലക്ഷ്യമാക്കി ‘സമഗ്ര’ എന്ന പേരിലുള്ള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായിരുന്ന, ഇപ്പോൾ തിരുവനന്തപുരം-കൊല്ലം ഭദ്രാസന ബിഷപ്പും ആയ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. റോഡ് മാർഗ്ഗം ബന്ധമില്ലാത്ത ഈ പ്രദേശത്ത് വികസന കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ദ്വീപിന് മിഷൻ സമഗ്ര പുത്തൻ ഉണർവേകും. നന്മ നിറഞ്ഞ സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയും,സഹകരണവും, പ്രാർത്ഥനയുമാണ് പദ്ധതിക്ക് സഹായകമാകുന്നത്.കാലാവസ്ഥാ വ്യതിയാനവും, വേലിയേറ്റ പ്രയാസങ്ങളും മൂലം ജീവിതമാർഗം വഴിമുട്ടി നിൽക്കുന്ന തുരുത്തിലെ നിവാസികൾക്ക് മിഷൻ സമഗ്ര ഒരു കൈത്താങ്ങായിരിക്കും. ധ്യാനതീരത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം നിലവിലെ കെട്ടിടം ഉൾപ്പെടെ 15 ഓളം മുറികൾ കായൽ തീരത്തായി ഒരുങ്ങുകയാണ്. കായൽ ഭംഗി ആസ്വദിച്ച് താമസിക്കുവാൻ കഴിയുന്ന കോട്ടേജുകൾ, ഫ്ലോട്ടിംഗ് കോട്ടേജുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആധുനിക…
Category: KERALA
ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി
മക്കരപ്പറമ്പ : ‘പ്രതിരോധത്തിന്റെ വിജയം, അതിജീവനത്തിന്റെ ആഘോഷം’ തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയകമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് എൻ.കെ ഫഹദ് വടക്കാങ്ങര, അഷ്റഫ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, സി.എച്ച് യഹ് യ, മുഹമ്മദ് ജദീർ, സമീദ് കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി. മക്കരപ്പറമ്പ് ടൗണിൽ പ്രവർത്തകർ വത്തക്ക വിതരണവും നടത്തി.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്‍റായി തൗഫീഖ് മമ്പാടിനെ തെരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജനറൽ സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്. സി.ടി സുഹൈബ്, ഷാഹിന്‍ സി.എസ്, അന്‍വര്‍ സലാഹുദ്ദീന്‍, ഷെഫ്‍റിന്‍ കെ.എം, മുഹമ്മദ് സഈദ് ടി.കെ, അംജദ് അലി ഇ.എം, അസ്‍ലം അലി എസ്, മുജീബുറഹ്മാന്‍ എസ്, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോൾ , ആദില്‍ അബ്ദുറഹീം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, അനീഷ് മുല്ലശ്ശേരി എന്നിവർ സംസ്ഥാന സമിതി അംഗങ്ങളുമാണ്. ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ തൗഫീഖ് മമ്പാട് അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോട്…
‘പാസ് വേർഡ്’ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കുന്ദമംഗലം: കേരള സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ് വേർഡ്’ സംഘടിപ്പിച്ചു. പത്താംതരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻറ് ശമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മൈനോരിറ്റി കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. പി പി അബ്ദുൾ റസാഖ് വിഷയാവതരണം നടത്തി. ശക്കീർ ചോല, അശ്‌റഫ് കാരന്തൂർ, ശ്രീജ, നസീറ, ശുറൈഫ് സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും സി.പി ഫസൽ അമീൻ നന്ദിയും പറഞ്ഞു.
തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം: ഹംസ എളനാട്
മലപ്പുറം: സമൂഹ്യ വൈവിധ്യങ്ങളെ ഉൾകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനും, തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കെതിരെയും, എല്ലാ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങള്‍ കിട്ടി എന്ന് ഉറപ്പു വരുന്നത് വരെയും യൂണിയൻ പ്രവർത്തകർ മുന്നിലുണ്ടാകണം. തൊഴിലവകാശം ഉറപ്പ് വരുത്തി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേമം ഉറപ്പ് വരുത്താൻ ഭരണകൂടം മുന്നോട്ട് വരണമെന്നും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട്. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃ സംഗമം മലപ്പുറം എ ഫാറൂഖ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഈ എച്ച് ഹനീഫ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, ജില്ലാ സെക്രട്ടറി സക്കീന…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: എസ്ഐടിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ ധൈര്യം കാണിച്ച സ്ത്രീകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച വനിതകള്‍ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം. അതോടൊപ്പം എന്നാൽ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയും അന്വേഷണ ഏജൻസികൾ ബഹുമാനിക്കണമെന്ന് കോടതി പറഞ്ഞു. ഇന്ന് (ജനുവരി 21 ചൊവ്വ) ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറയുകയും പിന്നീട് സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ മൊഴി നൽകുകയും ചെയ്ത ഇരകളെയും സാക്ഷികളെയും അഭിനന്ദിച്ചു. “എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചാണ് ഈ സ്ത്രീകൾ മുന്നോട്ട് വന്നത്,” ജസ്റ്റിസ് മേത്ത വാമൊഴിയായി നിരീക്ഷിച്ചു. എന്നാല്‍, ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ശേഷം, കേസ് തുടരാനോ കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനോ ആഗ്രഹിക്കാത്ത സ്ത്രീകളുടെ കേസുകളിൽ എസ്ഐടിക്ക് ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം…
ഭക്തര്‍ക്ക് ശബരിമല മണ്ഡല-മകരവിളക്ക് ദര്‍ശനം സുഗമമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം
തിരുവനന്തപുരം: മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ…
പുരപ്പുറ സൗരോർജ്ജ പദ്ധതി: കേരളം ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം മഹാരഷ്ട്രക്ക്, മൂന്നാം സ്ഥാനം ഗുജറാത്തിന്
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച. കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 2020 മുതൽ വർഷംതോറും പുരപ്പുറ സൗരോർജ വൈദ്യുതി ഉൽപാദനം ഇരട്ടിയാകുകയാണ്. 2024 ഒക്ടോബർ 10 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ നിലയം സ്ഥാപിച്ചിട്ടുണ്ട്. പകൽസമയങ്ങളിലുള്ള ആവശ്യകതയുടെ 22 ശതമാനം നിറവേറ്റാൻവേണ്ട ശേഷി ഈ പുരപ്പുറ നിലയങ്ങൾക്കുണ്ട്. പിഎം സൂര്യഘർ പദ്ധതിയിൽ ഏറ്റവും കൂടുതൽ സബ്‌സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും പദ്ധതി നടപ്പാക്കുന്നതിലും കേരളം രണ്ടാം സ്ഥാനത്താണ്. പുതിയ കണക്കനുസരിച്ച് പിഎം സൂര്യഘർ പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,52,216 പേരാണ്. ഇതിൽ 92,052…
അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട്ട് പ്‌ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ ‘അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ്’ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. മറിയം അല്‍ ശിനാസിക്ക് കോപ്പി നല്‍കി യൂണിവേഴ്സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട്ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു. ഒന്നു മുതല്‍ എട്ട് വരെ ക്‌ളാസുകളില്‍ അറബി പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകമാണിതെന്നും പുതിയ അദ്ധ്യയന വര്‍ഷത്തോടെ എട്ട് ഭാഗങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
ചരിത്രം മറന്ന് മലബാർ ജനതയെ ഒറ്റുകൊടുക്കരുത്: ചർച്ചാ സംഗമം സംഘടിപ്പിച്ച് എസ്.ഐ.ഒ
മലപ്പുറം: ഹിന്ദുത്വ തീവ്ര ദേശീയതയെ കൂട്ടുപിടിച്ച് മലബാറിലെയും മലപ്പുറത്തെയും ജനതക്കെതിരെ നടത്തുന്ന വിദ്വേഷപ്രചാരണങ്ങൾ ചരിത്രം മറന്നാണെന്ന് എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി ചർച്ചാസംഗമം അഭിപ്രായപ്പെട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നൂറ്റിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാർ ഹൗസിൽ വച്ചായിരുന്നു ചർച്ചാ സംഗമം സംഘടിപ്പിച്ചത്. മലബാർ സമരത്തെ കുറിച്ച് വ്യത്യസ്തമായ വിഷയങ്ങളിൽ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം സീനിയർ പ്രഫസർ പി ശിവദാസൻ, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, മലൈബാർ സെന്റർ ഫോർ പ്രിസർവേഷൻ ഓഫ് ഹെറിറ്റേജസ് ആന്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ എ.ടി യൂസുഫ് അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അസ്ലം പളളിപ്പടി, സലീം സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
