മഞ്ചേരി മെഡിക്കൽ കോളേജ് ഭരണകൂട വിവേചനം ഇനിയും സഹിക്കാനാവില്ല: വെൽഫെയർ പാർട്ടി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനോട് ഭരണകൂടം നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിരന്തരമായ അറ്റകുറ്റപണികൾക്ക് വേണ്ടി അടച്ചിടുന്നതുകൊണ്ട് ബെഡ് ഇല്ലാതെ രോഗികൾ നിലത്ത് കിടന്നുകൊണ്ടിരിക്കുകയാണ്. ലാബും എക്‌സ്‌റെയും കേടാണെന്ന് പറഞ്ഞു പൂട്ടിയിട്ടിട്ട് കാലങ്ങളായി. മെഡിക്കൽ കോളേജിനു മുന്നിലെ റോഡ് വഴി നടക്കാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ട് ആയി മാറിയിരിക്കുന്നു. പണം അടക്കാതെ കുടിശ്ശിക വരുത്തിയതിനാൽ ഏജൻസികൾ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ നൽകാത്തതിനാൽ കാത്ത്‌ലാബും പ്രവർത്തനരഹിതമാണ്. തുടക്കംമുതലേ ഭരണകൂട അവഗണനയിൽ ഉഴലുന്ന മെഡിക്കൽ കോളേജിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി സഫീർഷ, ട്രഷറർ മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, സെക്രട്ടറിമാരായ ബിന്ദു…

പ്ലസ് വൺ സീറ്റ്: ഫ്രറ്റേണിറ്റി റോഡ് ഉപരോധിച്ചു; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ജില്ലയിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരക്കാർ പറഞ്ഞു. മുഖ്യ അലോട്ട്മെന്റുകളെല്ലാം പൂർത്തിയായപ്പോൾ തന്നെ പതിനായിരങ്ങളാണ് പടിക്ക് പുറത്തുണ്ടായിരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട് അതിലെ പകുതിയോളം വിദ്യാർത്ഥികൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് തന്നെ. അതിലെ പകുതിയോളം വിദ്യാർത്ഥികൾ തന്നെ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്തിരിക്കുകയാണ്. 8139 സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകർ ഉണ്ടായിടത്ത് 3712 സീറ്റുകൾ മാത്രമേ ജില്ലയിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയും യാതാർത്ഥ്യത്തോട് മുഖം തിരിഞ്ഞുനിൽക്കാൻ അധികാരികളെ അനുവദിക്കില്ലെന്നും നേതാകൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി സനൽ മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, ഫിറോസ് എഫ്. റഹ്മാൻ, റഷാദ്…

വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് ആശങ്കാജനകമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രതിപക്ഷം ജൂലൈ 11 ന് നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. സാമൂഹികവും വിദ്യാഭ്യാസവും സാമ്പത്തികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് സർക്കാർ ഒട്ടകപ്പക്ഷി മനോഭാവമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സാമൂഹികമായും സാമ്പത്തികമായും ജനസംഖ്യാപരമായും വികലമായ പലായനം സംബന്ധിച്ച് കോൺഗ്രസ് നിയമസഭാംഗം മാത്യു കുഴൽനാടൻ അടിയന്തര പ്രമേയ ചർച്ചയ്ക്ക് നോട്ടീസ് നൽകിയത് ചൂടേറിയ ചർച്ചയ്ക്ക് തിരികൊളുത്തി. യുവാക്കൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് സംസ്ഥാനമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ പല്ലവിക്ക് മുന്നിൽ ദേശീയ പരീക്ഷകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കുഴൽനാടൻ പറഞ്ഞു. ഉട്ടോപ്യൻ പ്രത്യയശാസ്ത്ര കാഠിന്യത്തിൻ്റെ അൾത്താരയിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികമായും സാമൂഹികമായും ഊർജ്ജസ്വലമായ ഐടി ഹബ്ബാക്കി മാറ്റുന്നതിൽ…

സാൻ ഫെർണാണ്ടോയുടെ ആദ്യ മദർഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി

തിരുവനന്തപുരം: രാജ്യത്തിൻ്റെ സമുദ്രചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിച്ച്, ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റിയ ആദ്യത്തെ മദർഷിപ്പ് ഇന്ന് രാവിലെ (ജൂലൈ 11 ന്) ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെൻമാർക്കിലെ Maersk (AP Moller Group) ചാർട്ടേഡ് ചെയ്തതും സിംഗപ്പൂരിലെ Bernhard Schulte Ship Management (BSM) നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ആയ മാർഷൽ ഐലൻഡ് ഫ്ലാഗ് ചെയ്ത കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞം തീരത്ത് എത്തിയത്. രാവിലെ 7.45 ഓടെ കപ്പൽ ബെർത്തിലേക്ക് പോകുന്ന പാതയുടെ തുടക്കത്തിൽ എത്തിയപ്പോൾ അദാനി പോർട്ട് പൈലറ്റുമാർ 1,930 കണ്ടെയ്‌നറുകളുമായി എത്തിയ കപ്പലിൽ കയറി. തുറമുഖത്തിനുള്ളിലെ പ്രശാന്തമായ ബ്രേക്ക്‌വാട്ടർ ഏരിയയിൽ പ്രവേശിക്കുന്നതിനായി കപ്പൽ ബൂയിഡ് ചാനലിലൂടെ നാവിഗേറ്റ് ചെയ്തു. ടഗ്ഗുകൾ ബെർത്തിലേക്ക് തള്ളിയിടുന്നതിന്…

കോര്‍ട്ട് ഫീ വര്‍ദ്ധനവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹം: ജസ്റ്റീഷ്യ

കോഴിക്കോട്’: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ കോര്‍ട്ട് ഫീ വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ എല്‍ അബ്ദുല്‍ സലാം പ്രസ്താവിച്ചു. കുടുബ കോടതി കേസുകള്‍ക്കും ക്രിമിനല്‍ കോടതികളിലെ ചെക്ക് കേസ്സുകള്‍ക്കുമുള്ള ഫീസാണ് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ജസ്റ്റീഷ്യയുടേതടക്കം നിയമമേഖലയിലെ വിവിധ കോണുകളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബജറ്റ് തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. അമിതമായ ഫീസ് വര്‍ദ്ധനവ് ഇരകളോടുള്ള അനീതിയാണെന്നും ഇരുവട്ടം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം: റസാഖ് പാലേരി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരം എന്നുള്ളത് ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് നിർമിക്കുക എന്നുള്ളത് മാത്രമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം…

പിഎസ്‌സി റീഡിംഗ് സ്പേസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: കുന്നുമ്മൽ മാസ് പി എസ് സി റീഡിംഗ് സ്പേസ് സിവിൽ പോലീസ് ഓഫീസറും ആർട്ടിസ്റ്റുമായ സബൂറ ബീഗം ഉദ്ഘാടനം ചെയ്തു. കൃത്യമായ ലക്ഷ്യബോധം ഉണ്ടെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിക്കാനാകും എന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അവർ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ കെ എ മജീദ് സാർ മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന സ്ട്രാറ്റജിയെ കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ സുനിത ടീച്ചർ ആമുഖഭാഷണം നടത്തി, ഡയറക്ടർ കെ മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു, പി പി ഷംസീർ, എൻ കെ അസീസ് മാസ്റ്റർ, ഖദീജ ടീച്ചർ, യു മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. പിഎസ്‌സി മത്സര പരീക്ഷകൾക്ക് ഗൗരവത്തോടെ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് മലപ്പുറത്ത് റീഡിംഗ് സ്പേസ് സംവിധാനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പൗര സ്വീകരണം 13ന്

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പൗരസ്വീകരണം നല്കും. നിരണം, കടപ്ര, വീയപുരം, എടത്വ, തലവടി , മുട്ടാര്‍, തകഴി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ സഭകളുടെയും മത – സമുദായ സംഘടനകളുടെയും, സഹകരണത്തോടെയാ ണ് ഊഷ്മള സ്വീകരണം ഒരുക്കിയിരിക്കുന്നത്. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സഭയുടെ മെത്രാപ്പോലീത്തയെ മെഴുകുതിരി തെളിച്ച് ദൈവാലയത്തിലേക്ക് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് ഡോ എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ…

കേരളത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ സംസ്ഥാനത്ത് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. 13600 പേർ ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. ഇന്ന് 2537 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇന്ന് മൂന്ന് പേർ പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ…

പോലീസ് സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്ത കുപ്രസിദ്ധ ഗുണ്ടയെ കണ്ടെത്താനായില്ലെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്

തൃശ്ശൂര്‍: ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് ബോംബ ഭീഷണി മുഴക്കിയ തൃശ്ശൂരിലെ കുപ്രസിദ്ധ ഗുണ്ട ‘തീക്കാറ്റ് സാജനെ’ കണ്ടെത്താനായില്ലെന്ന് പോലീസ്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം 36ലധികം ചെറുപ്പക്കാരാണ് തൃശൂര്‍ തെക്കെ ഗോപുരനട പരിസരത്ത് എത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവന്‍ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു. ഗുണ്ടാ സംഘത്തിന് പുറകില്‍ ലഹരിസംഘങ്ങള്‍ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംഘത്തില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം തീക്കാറ്റ് സാജന്‍ പിടിയിലായാല്‍ നഗരത്തിലെ ക്രിമിനല്‍, ലഹരി സംഘങ്ങളെ കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് കൊലപാതകം…