കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ; പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു

തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി ) നാളെ മുതൽ നടക്കുന്ന പെരുന്നാളിന് മൂന്നോടിയായി പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു. വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ തെളിയിച്ച ആദ്യ ദീപത്തിൽ നിന്ന് വിശ്വാസികൾ 163-ാം കല്ലിട്ട പെരുന്നാൾ പ്രതീകമായി 163 ദീപങ്ങൾ തെളിയിച്ചു, മെയ് 13 വരെ നടക്കുന്ന പെരുന്നാളിന് നാളെ കൊടിയേറും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നാളെ രാവിലെ 10ന് ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ, ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം;ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ

ബുഖാറ (ഉസ്‌ബസ്‌കിസ്ഥാൻ): ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദിന് (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്) ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേർന്ന് ആദരസൂചകമായി ഗ്രാൻഡ് മുഫ്തിയെ ‘ഹിർഖത്തുൽ ബുഖാരിയ്യ’ വസ്ത്രം അണിയിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഇതാദ്യമായാണ് ഒരു മധ്യേഷ്യൻ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്. വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നൽകിയ സേവനങ്ങളും, ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തിക്ക് ആദരം നൽകിയത്. പ്രമുഖ യമനി പണ്ഡിതനും ദാറുൽ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമർ ഹഫീളും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. ഹദീസ് പഠനത്തിനു നൽകിയ സവിശേഷ സംഭാവനകളും അന്താരാഷ്ട്ര തലത്തിൽ പുതിയ…

ഓൺലൈൻ ആപ്പിലൂടെ 25 കോടിയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ സാഹസികമായി പിടികൂടി

തൃശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. മൈ ക്ലബ് ട്രേഡ്സ് എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആളുകളിൽ നിന്ന് നേരിട്ട് പണം വാങ്ങി പണം നിക്ഷേപിക്കുമ്പോൾ മൊബൈൽ ഫോണിൽ തുല്യമായ ഡോളര്‍ കാണിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇതേ തട്ടിപ്പ് സംബന്ധിച്ച് രാജേഷ്, അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത ജോബി…

ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രണം: ദര്‍ശനം ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രം

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലം മുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാതെ സ്പോട്ട് ബുക്കിംഗ് നടത്തി ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മുൻകൂർ വെർച്വൽ ക്യൂ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമേ ഇനി ശബരിമല ദർശനം സാധ്യമാകൂ. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ഇന്ന് (മെയ് 4) ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ബുക്കിംഗ് 80,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് മാസം മുമ്പേ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. നേരത്തെ 10 ദിവസം മുൻപേ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമായിരുന്നു. കഴിഞ്ഞ സീസണിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അനിയന്ത്രിതമായ തിരക്ക് കാരണം ദർശനത്തിന് ശ്രമിക്കാതെ ഭക്തർ തീർഥാടനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമുണ്ടായി. അതേസമയം, തിരുവാഭരണ…

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ: കെ.എസ്.ടി.എം

മലപ്പുറം: ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) യാത്രയയപ്പ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിരമിച്ച അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മത്സരങ്ങളിൽ അവാർഡ് നേടിയ അദ്ധ്യാപകർക്ക് ആദരവും നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. എ.എ കബീർ, നാസർ മാസ്റ്റർ കീഴുപറമ്പ്, ഹബീബ് മാലിക്ക്, എൻ.പി.എ കബീർ , ശഹീർ ടി, കൃഷ്ണൻ കുനിയിൽ, ബാസിത്ത് താനൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. ജുനൈദ് വേങ്ങൂർ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.

മലപ്പുറത്തുകാരായ ഞങ്ങളും നൽകുന്നത് നികുതി തന്നെയാണ്; തവിട് അല്ല

തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് എത്തുമ്പോൾ അടിസ്ഥാന വികസന വിഷയങ്ങളിൽ വലിയതോതിലുള്ള വിവേചനം നമുക്ക് കാണാനാകും. അതിൽ കാലങ്ങളായി സുപ്രധാനമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലബാറിലെ പ്ലസ്ടു സീറ്റ് വിവേചനം. വിദ്യാഭ്യാസ രംഗത്ത് എല്ലാ മേഖലയിലും മലബാറിൽ വിശിഷ്യാ മലപ്പുറത്ത് ഈ വിവേചനം നമ്മൾ കാണാമെങ്കിലും ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന വിഷയം എന്ന അർത്ഥത്തിൽ പ്ലസ് ടു വിഷയം വലിയ ചർച്ചയായി വരികയും ചെയ്യാറുണ്ട്. കാലങ്ങളായി ഈ വേദന അനുഭവിക്കുകയും വലിയ സമര കോലാഹങ്ങൾക്ക് ശേഷം ചെറിയ ഓട്ടയടക്കൽ നടപടിയാ മാത്രമാണ് സർക്കാറുകൾ ചെയ്തു വരാറുള്ളത്. ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി സ്കൂളുകൾ ആക്കി ഉയർത്തിയും ആവശ്യമുള്ള ബാച്ചുകൾ അനുവദിച്ചുമാണ് ഈ പ്രശ്നത്തെ പരിഹരിക്കേണ്ടത് എന്നിരിക്കെ നിലവിലുള്ള ക്ലാസ് റൂമുകളിലേക്ക് കുട്ടികളെ തള്ളി തിരുകി കയറ്റുക എന്നതാണ് കാലങ്ങളായി സർക്കാർ സ്വീകരിച്ചു…

പ്ലസ് വൺ സീറ്റ് പ്രശ്‌നം – അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ വർധിപ്പിച്ച മുപ്പത് ശതമാനം മാർജിനൽ സീറ്റ് പ്രശ്നത്തിന് പരിഹാരമേയല്ല. ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്ന അകാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ ഉണ്ടാക്കാനേ ഈ സീറ്റുവർധനവ് വഴിവെക്കൂവെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകളനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറായേ പറ്റൂ. അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടടക്കുന്നതിന് തുല്യമാണെന്നും എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ…

തിരുവനന്തപുരം ജില്ലയിലെ രണ്ട് കുട്ടികൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി യു എസ് ടി

യു എസ് ടി യുടെ സി എസ് ആർ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുതലോടെ എന്ന ഉദ്യമം വഴിയാണ് വീടുകൾ നിർമ്മിച്ചു കൈമാറിയത്   തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ രണ്ടു ഗ്രാമങ്ങളിൽ നിന്നുള്ള 11 വയസും ആറര വയസും പ്രായമുള്ള രണ്ട് കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ‘കരുതലോടെ’യുടെ ആഭിമുഖ്യത്തിലാണ് വെള്ളനാട് ബ്ലോക്കിലെ പതിനൊന്നുകാരനായ സാരംഗിനും,  പെരുങ്കടവിള ബ്ലോക്കിലെ ആറര വയസ്സുള്ള അർജുനിനും (ശരിയായ പേരുകൾ അല്ല*) പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത്. യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഗ്ലോബൽ ഓപ്പറേഷൻസ് സെന്റർ ഹെഡുമായ സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്, മറ്റു സി എസ് ആർ അംഗങ്ങളായ വിനീത് മോഹനൻ, ലക്ഷ്മി…

ജെസ്‌നയുടെ തിരോധാനം: സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ കോടതിയിൽ ഹാജരാക്കി. പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച കേസ് ഡയറിയും രേഖകളും പരിശോധിച്ച ശേഷം കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഹർജി മെയ് എട്ടിന് കോടതി പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ഹാജരായില്ല. കേസ് ഡയറി പരിശോധിച്ച ശേഷം ഹരജിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നാണ് കോടതിയുടെ അഭിപ്രായം. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 ന് ആണ് ജെസ്‌നയെ കാണാതാകുന്നത്. ജെസ്‌ന രഹസ്യമായി വ്യാഴാഴ്‌ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്. സിബിഐ അന്വേഷണം ഈ വഴിക്ക് എത്തിയിട്ടില്ലെന്ന്…

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം; ഞെട്ടല്‍ മാറാതെ റെസിഡൻഷ്യൽ കോളനി നിവാസികള്‍

കൊച്ചി: ഇന്ന് (മെയ് 3 ന്) രാവിലെ കൊച്ചി നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള ഒരു പോഷ് റെസിഡൻഷ്യൽ ഏരിയയിലുള്ള ഇടുങ്ങിയ റോഡിൻ്റെ മധ്യത്തിൽ ഒരു ചെറിയ വെളുത്ത പായ്ക്കറ്റ് കിടക്കുന്നത് കണ്ടെങ്കിലും അധികമാരും അത് ശ്രദ്ധിച്ചില്ല. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യം മറ്റൊരാളുടെ വീട്ടുപടിക്കൽ വലിച്ചെറിയുന്നത് ഒരു പതിവു കാഴ്ചയായിരിക്കെ അധികമാരും അതത്ര ഗൗനിച്ചതുമില്ല. രാവിലെ 8 മണിയോടടുത്ത സമയമായതുകൊണ്ട് എല്ലാവരും തിരക്കിലായിരുന്നു. എന്നാല്‍, പായ്ക്കറ്റ് ആ വഴി വന്ന കരാർ ഡ്രൈവറായ ജിതിൻ കുമാറിന്റെ ശ്രദ്ധയില്‍ പെട്ടു. റോഡിന്റെ നടുവില്‍ കിടക്കുകയായിരുന്ന ആ പായ്ക്കറ്റ് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്ന് ജിതിന്‍ പറയുന്നു. വഴിയരുകിൽ വാഹനം നിർത്തി അയാള്‍ പായ്ക്കറ്റ് കിടന്ന സ്ഥലത്തെത്തി. “അതൊരു പാവയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. അടുത്ത് ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞാണതെന്ന് കണ്ടതെന്നും, കുഞ്ഞിനെ പൊതിഞ്ഞ കവർ തൊട്ടടുത്ത് കിടക്കുന്നതും കണ്ടതെന്ന്…