ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ അപലപനീയം : ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നടപടി ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കത്തയച്ചു. കോഴിക്കോട്: തെലങ്കാനയിൽ കഴിഞ്ഞ ദിവസം കത്തോലിക്കാ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുകയാണ്. അന്താരാഷ്ട്ര സമൂഹത്തിനുമുമ്പിൽ ഇന്ത്യയുടെ മുഖം കെടുത്തുന്ന ഇത്തരം ആക്രമണങ്ങൾ എന്നേക്കുമായി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയാണ് അതിനുള്ള വഴി. മണിപ്പൂരിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷം ഭീതിയിലും അരക്ഷിതത്വത്തിലുമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള വർഗീയ ആക്രമണങ്ങളും പതിവായിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയതാണ്. അത് സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്. തെലങ്കാന സംഭവത്തിൽ മദർ തെരേസ സ്‌കൂൾ അധികൃതർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി…

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

കാരന്തൂർ: മർകസ് പൂർവ വിദ്യാർഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയർ സെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുൽ ഫസലിന്റെ നേട്ടത്തിൽ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയിൽ കൂടുതൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു. 2007-ൽ സ്ഥാപിതമായ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീനവും മർകസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തിൽ കരുത്തുപകർന്നിട്ടുണ്ട് എന്ന് അബ്ദുൽ ഫസൽ പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫസൽ നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ അദ്ധ്യാപകനാണ്. പരപ്പനങ്ങാടി പുത്തൻവീട്ടിൽ മുഹമ്മദ് ബാവ-അസ്മാബി ദമ്പതികളുടെ മകനാണ്.

ഇറാന്‍ പിടികൂടിയ കപ്പലിലെ 17 ഇന്ത്യക്കാരിൽ ഏക മലയാളി യുവതി നാട്ടിലേക്ക് മടങ്ങി

കൊച്ചി: ഏപ്രിൽ 13 ന് ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധിപ്പിച്ച കണ്ടെയ്‌നർ കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരിൽ ഉണ്ടായിരുന്ന ഏക വനിതാ കേഡറ്റായ ആൻ ടെസ്സ ജോസഫിനെ ടെഹ്‌റാനിലെ ഇന്ത്യൻ മിഷൻ്റെ ശ്രമങ്ങളെ തുടർന്ന് ഇറാനിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വിട്ടയച്ചു. “എംഎസ്‌സി ഏരീസ്” എന്ന കപ്പലിലെ ശേഷിക്കുന്ന ഇന്ത്യൻ ക്രൂ അംഗങ്ങളെ മോചിപ്പിക്കുന്നത് ഉറപ്പാക്കാൻ ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. തൃശൂർ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. “ടെഹ്‌റാനിലെ ഇന്ത്യൻ മിഷൻ്റെയും ഇറാൻ സർക്കാരിൻ്റെയും യോജിച്ച ശ്രമങ്ങളാൽ, കണ്ടെയ്‌നർ കപ്പൽ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ്സ ജോസഫ് ഇന്ന് ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതയായി ഇറങ്ങി,” വിദേശകാര്യ…

ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വർണാഭമായി മർകസ് അലിഫ് ഡേ

കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മർകസിൽ അലിഫക്ഷരം കുറിക്കാൻ ഒത്തുകൂടി നവാഗത വിദ്യാർഥികൾ. ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മർകസിൽ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വർണാഭമായി. ചടങ്ങുകൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയിൽ ചെലുത്തുന്ന പങ്കു വലുതാണെന്നും അതിനാൽ മതിയായ ശ്രദ്ധയും പ്രാധാന്യവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികൾ വളരുക. മാതൃകാപൂർവമായിരിക്കണം ഇവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി മുന്നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടന്ന പരിപാടി മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. ഡോ. മുഹമ്മദ്…

തൃശൂരിലെ സി.എ.എ വിരുദ്ധ സമരത്തിനെതിരെ കേസെടുത്ത ഇടതു സർക്കാർ നിലപാട് വഞ്ചന: വെൽഫെയർ പാർട്ടി

തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പോലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബി.ജെ.പി അനുകൂല നിലപാട് ആവർത്തിക്കുന്നതിൻ്റെ തെളിവാണ് ഈ പുതിയ കേസ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുന്ന പിണറായി വിജയന് ആഭ്യന്തര വകുപ്പിലെയും പോലീസ് സേനയിലെയും സംഘ് അപ്രമാദിത്യത്തെ തിരുത്താനാവുന്നില്ലെന്നത് ലജ്ജാകരമാണ്. പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണൽ പ്രഖ്യാപനം മാത്രമായി മാറി. ഇന്നലെ ഫോർട്ട് കൊച്ചിയിൽ ഇസ്രയേൽ വിരുദ്ധ…

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനത്തിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിവരുന്ന കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പെൺകുട്ടിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 19, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് എടവണ്ണപ്പാറയിലാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന പരിപാടി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, സലീന അന്നാര എന്നിവർ പങ്കെടുക്കും.

കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരണത്തിന് കാരണം രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്റെയും പ്രസ്താവനകളാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇടതുപക്ഷം എൻ്റെ കുടുംബത്തെപ്പോലെയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയുമാണ് കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും വാളയാറിനപ്പുറമുള്ള സഖ്യം വേണമെന്ന് പരസ്യമായി പറഞ്ഞ ഇരുനേതാക്കളും പരസ്പരം സൗഹൃദമത്സരം കളിച്ച് നാട്ടുകാരെ കബളിപ്പിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം വോട്ടർമാരെ സമീപിക്കാൻ പോലും കഴിയാതെ ഇടതു സ്ഥാനാർത്ഥികൾ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തിരിക്കുകയാണ്. കോൺഗ്രസാണെങ്കിൽ 40 സീറ്റ് പോലും കിട്ടാത്ത ദയനീയ അവസ്ഥയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോൺഗ്രസിനും തകരുന്ന സിപിഎമ്മിനും പരസ്പരം കൈകോർക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കാതലായ പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് വടകരയിലെ സൈബർ യുദ്ധം ഇരുപക്ഷവും പ്രചരിപ്പിക്കുന്നത്. കേരളത്തിലെ 20…

കുടുംബത്തിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; മലപ്പുറത്ത് യുവാവും യുവതിയും പോലീസിന്റെ പിടിയിലായി

മലപ്പുറം: കുടുംബമാണെന്ന വ്യാജേന മയക്കുമരുന്ന് കടത്തിയ യുവാവിനെയും യുവതിയേയും പോലീസ് പിടികൂടി. എംഡിഎംഎയുമായി ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി തഫ്‌സീന (33), സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിര്‍ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകീട്ട് 5.30നാണ് അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വെച്ച് അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ബംഗളൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് സ്ത്രീകളെ കൂടെക്കൂട്ടുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കബളിപ്പിക്കാനാണ് കുടുംബമാണെന്ന വ്യാജേന സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. ചിലര്‍ കുട്ടികളേയും…

അലിഫ് ഡേ നാളെ മർകസിൽ; വിദ്യാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും

കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം നാളെ (ഏപ്രിൽ 18 വ്യാഴാഴ്ച) കാരന്തൂർ മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് ഇത്തവണ വിപുലമായി അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ…

തുടര്‍പഠനത്തിനായി ജാമ്യം നല്‍കണമെന്ന അപേക്ഷയുമായി അനുപമ കോടതിയില്‍

കൊല്ലം; പണം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ ജാമ്യാപേക്ഷ നൽകി. അഡ്വ. പ്രഭു വിജയകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ആദ്യമായാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് വീട്ടിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ പ്രതികളാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ നാലു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.