ആകാശമിഠായി ചലഞ്ച് കാർണിവൽ ഒക്ടോബർ 21, 22 തിയതികളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവോത്സവം ചലഞ്ച് പദ്ധതിയുടെ സംസ്ഥാനതല വിജയാഘോഷമായ ആകാശമിഠായി ചലഞ്ച് കാർണിവൽ ഒക്ടോബർ 21, 22 തീയതികളിൽ തിരുവനന്തപുരത്തെ കനകക്കുന്നിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടന്ന ജീവിതോത്സവം ചലഞ്ചിന്റെ വിജയം സംസ്ഥാന തലത്തിൽ കാർണിവലായി ആഘോഷിക്കുകയാണ്. ഈ സംസ്ഥാനതല കാർണിവൽ ആഘോഷത്തിനു നൽകിയ പേര് ‘ആകാശമിഠായി’ എന്നാണ്. സമഭാവനയുള്ള വിശ്വപൗരനായ കുട്ടിക്ക് വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ കൃതിയിലൂടെ നൽകിയ പേരാണ് ‘ആകാശമിഠായി’. ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ച കുട്ടിയെ ഇനിമുതൽ ‘ആകാശമിഠായി’ എന്നാണ് വിളിക്കേണ്ടത്. ഇനി മുതൽ ‘ആകാശമിഠായി ചലഞ്ച്’ എന്ന പേരിൽ 21 ദിവസത്തെ ഈ ജീവിത പരിശീലനം കുട്ടികൾക്ക് നൽകും. രാസലഹരി പോലുള്ള കെണികളിൽ നിന്നും അകന്ന്…

വിഷന്‍ 2031: സര്‍വേ ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പ് സെമിനാര്‍ ഒക്ടോബര്‍ 17 ന്

തിരുവനന്തപുരം: വിഷൻ 2031 ന്റെ ഭാഗമായി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഒക്ടോബർ 17 ന് നടക്കും. കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബ്ബിൽ രാവിലെ 10 ന് നടക്കുന്ന സെമിനാർ റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 2031 ൽ സർവേ വകുപ്പ് എങ്ങനെ പ്രവർത്തിക്കണം, സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം, ഏതൊക്കെ മേഖലകളിലാണ് ആവശ്യമായ നിയമനിർമ്മാണം ആവശ്യമുള്ളത് തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. ‘കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം:ദർശനവും ,തന്ത്രപരമായ കർമ്മരേഖയും’ എന്ന വിഷയം മന്ത്രി കെ രാജൻ അവതരിപ്പിക്കും. ചടങ്ങിൽ റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി എം.രാജമാണിക്യം അധ്യക്ഷത വഹിക്കും. സർവെ വകുപ്പ്: ഒരു ദശാബ്ദക്കാലത്തെ നാഴികക്കല്ലുകൾ എന്ന വിഷയത്തിൽ സെക്രട്ടറി അവതരണം നടത്തും. തുടർന്ന്…

CADCO ആർട്ടിസാൻസ് സംഗമം-2025 മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വ്യവസായ, വാണിജ്യ, നിയമ, കയർ മന്ത്രി പി രാജീവ് കാഡ്കോ ആർട്ടിസാൻസ് സംഗമം-2025 ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭകരമാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സാഹചര്യം ഇപ്പോൾ നിലവിലുണ്ട്. ഇരുപത്തിനാല് സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിലാണ്. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങിയ സ്ഥാപനങ്ങൾ ലാഭനഷ്ടങ്ങൾ മാത്രം ലക്ഷ്യം വച്ചുള്ള സ്ഥാപനങ്ങളല്ല, സേവനമാണ് അവിടെ പരമപ്രധാനം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, അവയെ മത്സരക്ഷമതയുള്ളതാക്കുക, ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കാഡ്കോ ആർട്ടിസാൻസിന്റെ വികസനം ലക്ഷ്യമിടുന്ന സ്ഥാപനമാണ്. അതിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കൂടുതൽ ആർട്ടിസാൻസ്  രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കാഡ്കോയുടെ ഉൽപ്പന്നങ്ങൾ ഗവണ്മെന്റ് ഓഫീസുകൾ വാങ്ങണമെന്നുള്ള  ഉത്തരവ് നൽകിയിട്ടുണ്ട്. ഇതിന്റെ  ഗുണഫലം ആർട്ടിസാൻമാർക്ക് എല്ലാവർക്കും ലഭ്യമാകണം. അതുകൊണ്ടാണ്…

വിഷൻ 2031: ഗതാഗത വകുപ്പ് നടത്തിയ സംസ്ഥാനതല സെമിനാറില്‍ മന്ത്രി ഗണേഷ് കുമാര്‍ അവതരണം നടത്തി

തിരുവനന്തപുരം: വിഷന്‍ 2031 ന്റെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറില്‍ ഗതാഗത മന്ത്രി ഒരു പ്രസന്റേഷന്‍ നടത്തി. വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുഗതാഗത രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നിർമിത ബുദ്ധി സഹായത്താൽ കെ എസ് ആർ ടി സി ഷെഡ്യൂൾ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന…

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ മറ്റ് നിരവധി പുരസ്‌കാരങ്ങളും നൽകുന്നു. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കെസി വേണുഗോപാൽ എംപി നാടകോത്സവം ഉത്ഘാടനം ചെയ്യും. ഒക്ടോബർ 22ന് പ്രഥമ സുകുമാർ സ്മാരക പുരസ്കാരം നടൻ ഇന്ദ്രൻസിന്…

വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കെ. ആനന്ദകുമാർ

ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ യൂണിഫോമിന് വിരുദ്ധമായി, വിദ്യാർഥിനി ശിരോവസ്ത്രം ധരിച്ചെത്തിയ വിഷയത്തിൽ, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും സ്കൂളിനെതിരെ വ്യാജ റിപ്പോർട്ട്‌ നൽകിയ വിദ്യാഭ്യാസ വകുപ്പ് അനാവശ്യ വിവാദങ്ങൾക്കാണ് ശ്രമിച്ചത്. ശിരോവസ്ത്രമില്ലാത സ്കൂൾ യൂണിഫോം ധരിക്കാൻ സന്നദ്ധമാണെന്ന് കുട്ടിയും രക്ഷിതാവും സ്കൂൾ അധികൃതരെ അറിയിച്ചിട്ടും, സ്കൂൾ മാനേജ്മെന്റ്നെ അകാരണമായി വിവാദത്തിൽപ്പെടുത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ്. ശിരോവസ്ത്രം ധരിച്ചെത്തിയിട്ടും വിദ്യാഭ്യാസം നിഷേധിക്കുകയോ ഏതെങ്കിലും തരത്തിൽ കുട്ടിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ സ്കൂൾ അധികൃതർ ചെയ്യാതിരുന്നിട്ടും, പ്രശ്നം വഷളാക്കാൻ മനപ്പൂർവമായ ശ്രമം നടത്തിയത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ആണ്. സമചിത്തതയോടെ കാര്യങ്ങളെ കാണുന്ന വിദ്യാഭ്യാസ മന്ത്രിയെ മനപ്പൂർവമായി…

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിൾ യാത്രക്കാരന് പൊള്ളലേറ്റു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണ് മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നത്. തോപ്പുംപടി സ്വദേശിയായ ബിനീഷ് എന്ന യുവാവിനാണ് പൊള്ളലേറ്റത്. ആസിഡ് പ്രധാനമായും കൈകളിലും കഴുത്തിലും വീണതിനാൽ ഗുരുതരമായി പൊള്ളലേറ്റു. ബിനീഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ലോറിയുടെ മുകളിലെ കവർ തുറന്നിട്ട നിലയിലായിരുന്നുവെന്നും, ശരിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ആസിഡ് കൊണ്ടുപോയതെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം: പ്രവാസി വെല്‍ഫയര്‍

ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും, നിലവില്‍ പ്രതിനിനിധികരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്ന സ്ഥിരമായി കണ്ടു വരുന്ന നീക്കങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസീഡണ്ട് കെ.എ ഷഫീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ റഷീദലി, സാദിഖലി, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതം പറഞ്ഞു Video link – https://we.tl/t-3roDi94Bad

വിസ്മയങ്ങള്‍ വിരിയിച്ച് മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക്കിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല നിമിഷങ്ങളാണ് ദ ലെജന്റ് എന്ന നാടകാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. മോട്ടോര്‍ കാറും കൂറ്റന്‍ കപ്പലും ഭീമാകാരനായ ഗരുഡനുമൊക്കെ വേദിയില്‍ വന്നുമറയുന്ന ദൃശ്യവിരുന്നും ഇടിമിന്നലോടെ തമിര്‍ത്തുപെയ്യുന്ന മഴയുമൊക്കെ കാണികള്‍ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഐതിഹ്യമാലയെക്കുറിച്ച് പഠിക്കാനെത്തിയ ഇംഗ്ലണ്ടുകാരി എമിലി നടത്തിയ ടൈം ട്രാവലറിലൂടെയാണ് സ്വാതി രാജസദസ്സും കൊട്ടാരവുമൊക്കെ പുനര്‍സൃഷ്ടിക്കപ്പെട്ടത്. കൈപ്പുഴത്തമ്പാനും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സ്വാതിതിരുനാളും ഒത്തുചേര്‍ന്നതോടെ പുതിയൊരു ദൃശ്യവിസ്മയത്തിന് തിരിതെളിയുകയായിരുന്നു. ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക്കിന്റെ ആദ്യ പ്രദര്‍ശനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് ഐതിഹ്യമാലയുടെ മഹത്വം മനസ്സിലാക്കാന്‍ ഈ കലാസൃഷ്ടിയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. നാടക കലാകാരന്മാര്‍ക്ക് ആശ്വാസമേകാന്‍…

2026 ൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നവീൻ ബാബുവിന്റെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും: വി ഡി സതീശന്‍

തിരുവനന്തപുരം: 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) അധികാരത്തിൽ തിരിച്ചെത്തിയാൽ, നവീൻ ബാബുവിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി (സിബിഐ)യെ നിയോഗിക്കുമെന്ന് സൂചന. നവീൻ ബാബുവിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ സൂചന നൽകിയത്. ഇരകളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടാൽ കേസുകൾ സിബിഐക്ക് വിടുന്നത് പതിവാക്കിയിരുന്ന മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്ഥാപിത രീതിയെയാണ് സതീശന്റെ പരാമർശങ്ങൾ ഓർമ്മിപ്പിച്ചത്. 2026 ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇതേ തത്വം തന്നെയായിരിക്കും അവരെയും നയിക്കുകയെന്നും, കേസിൽ ഭാവിയിൽ സിബിഐ അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് ഊന്നിപ്പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സതീശൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തോടുള്ള നിലവിലെ സർക്കാരിന്റെ എതിർപ്പിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കൂടുതൽ സിപിഐ…